വന്ധ്യംകരണം നടത്തപ്പെട്ട തെരുവുനായ കൊല്ലത്ത് സുഖപ്രസവത്തിലൂടെ 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. ശാസ്ത്രം തോറ്റതല്ല, വന്ധ്യംകരണം നടത്താതെ ചെവി ‘വി’ ആകൃതിയിൽ മുറിച്ച് തെരുവിൽ കൊണ്ടുവിടുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും സമാനമായ കഥകൾ മുൻപു തന്നെ പുറത്തുവന്നിരുന്നു. ഇതിനു വേണ്ടി ചെലവിട്ട പണം എവിടെപ്പോയി?

വന്ധ്യംകരണം നടത്തപ്പെട്ട തെരുവുനായ കൊല്ലത്ത് സുഖപ്രസവത്തിലൂടെ 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. ശാസ്ത്രം തോറ്റതല്ല, വന്ധ്യംകരണം നടത്താതെ ചെവി ‘വി’ ആകൃതിയിൽ മുറിച്ച് തെരുവിൽ കൊണ്ടുവിടുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും സമാനമായ കഥകൾ മുൻപു തന്നെ പുറത്തുവന്നിരുന്നു. ഇതിനു വേണ്ടി ചെലവിട്ട പണം എവിടെപ്പോയി?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്ധ്യംകരണം നടത്തപ്പെട്ട തെരുവുനായ കൊല്ലത്ത് സുഖപ്രസവത്തിലൂടെ 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. ശാസ്ത്രം തോറ്റതല്ല, വന്ധ്യംകരണം നടത്താതെ ചെവി ‘വി’ ആകൃതിയിൽ മുറിച്ച് തെരുവിൽ കൊണ്ടുവിടുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും സമാനമായ കഥകൾ മുൻപു തന്നെ പുറത്തുവന്നിരുന്നു. ഇതിനു വേണ്ടി ചെലവിട്ട പണം എവിടെപ്പോയി?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്ധ്യംകരണം നടത്തപ്പെട്ട തെരുവുനായ കൊല്ലത്ത് സുഖപ്രസവത്തിലൂടെ 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. ശാസ്ത്രം തോറ്റതല്ല, വന്ധ്യംകരണം നടത്താതെ ചെവി ‘വി’ ആകൃതിയിൽ മുറിച്ച് തെരുവിൽ കൊണ്ടുവിടുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും സമാനമായ കഥകൾ മുൻപു തന്നെ പുറത്തുവന്നിരുന്നു. ഏതാണ്ട് 4 വർഷമായി തെരുവുനായ വന്ധ്യംകരണം ലക്ഷ്യമിട്ടുള്ള എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി സംസ്ഥാനത്ത് പരാജയമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഒരു കിലോമീറ്റർ ദൂരത്തിൽ തന്നെ എണ്ണിയാൽ തീരാത്തത്ര തെരുവുനായ്ക്കളെ കാണാവുന്ന അവസ്ഥയാണ് ഇപ്പോൾ മിക്കയിടത്തും. തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെയും പേവിഷബാധയേറ്റ് മരിച്ചവരുടെയും എണ്ണവും അതിനിടെ സംസ്ഥാനത്ത് വർധിച്ചു. നഷ്ടപരിഹാരത്തിനും വാക്സിനേഷനുമായി ചെലവിടുന്നത് കോടികൾ. എബിസി പദ്ധതിക്കായി വകയിരുത്തുന്ന ലക്ഷങ്ങൾ എവിടേക്കാണ് പോകുന്നത്? വന്ധ്യംകരിക്കപ്പെടുന്ന നായ്ക്കൾ എന്തുകൊണ്ടാണ് വീണ്ടും പ്രസവിക്കുന്നത്? പേടിച്ചുവിറച്ചല്ലാതെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന് ആരാണ് സമാധാനം പറയേണ്ടത്?

∙ പദ്ധതി തുടങ്ങിയിട്ട് വർഷങ്ങൾ

ADVERTISEMENT

തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കുക എന്നത്. മുൻപ് തെരുവു നായ്ക്കളെ പിടിച്ച് കൊണ്ടുപോയി കൊന്നുകളയുകയും അതിന്റെ എണ്ണത്തിനനുസരിച്ച് ഡോഗ് ക്യാച്ചേഴ്സിന് പ്രതിഫലം നൽകുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് നായകളെ കൊല്ലാൻ പാടില്ലെന്നും വന്ധ്യംകരണം നടത്തി വിടണം എന്നുമുള്ള നിർദേശം വന്നു. മനേകാ ഗാന്ധി കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് ഉത്തരവ് കർക്കശമായി നടപ്പിലാവുന്നത്. 

മനേക ഗാന്ധി

രാജ്യത്ത് ആദ്യമായി പദ്ധതി ഏറ്റെടുത്തത് ചെന്നൈ കോർപറേഷനാണ്. ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആയിരുന്നു അന്ന് ചെന്നൈ മേയർ. പദ്ധതി വൻ വിജയമായി ചെന്നൈ കോർപറേഷൻ നടപ്പിലാക്കി. പിന്നീട് കേരളത്തിൽ പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി ഏറ്റെടുക്കുന്നത്. ഇവിടെയും എബിസി പദ്ധതി 100 ശതമാനം വിജയം കണ്ടു. അതിനുശേഷം സംസ്ഥാനത്ത് എല്ലായിടത്തേക്കും പദ്ധതി നീണ്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിക്കായി പ്രത്യേകം ഫണ്ട് നീക്കിവച്ചു തുടങ്ങി.

∙ പരിശീലനം തേടി ഊട്ടിയിൽ

എബിസി പദ്ധതി വ്യാപകമായി നടപ്പിലാക്കി തുടങ്ങുമ്പോൾ ആദ്യം നേരിട്ട വെല്ലുവിളി പരിശീലനം നേടിയ പട്ടി പിടിത്തക്കാരെയും വന്ധ്യംകരണം നടത്താൻ ഡോക്ടർമാരെയും കിട്ടാനില്ല എന്നതായിരുന്നു. ഊട്ടിയിലെ അനിമൽ വെൽഫയർ ബോർഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തില്‍ വെറ്ററിനറി ഡോക്ടർമാരെ അയച്ചാണ് നൂതനമായ രീതിയിൽ വന്ധ്യംകരണം നടത്താൻ ആദ്യം പരിശീലനം കൊടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പരിശീലനം. 

ഫയൽ ചിത്രം.
ADVERTISEMENT

ഇതിനുശേഷം ലാപ്രസ്കോപ്പി വഴിയുള്ള വന്ധ്യംകരണം വ്യാപകമായി. ആൺ നായയുടെ വൃഷണങ്ങൾ എടുത്തുമാറ്റുകയും പെൺ നായയുടെ അണ്ഡവാഹിനിക്കുഴൽ ലിഫ്റ്റ് ചെയ്ത് അണ്ഡാശയം എടുത്ത് മാറ്റുകയുമാണ് ഇതുവഴി ചെയ്തിരുന്നത്. മുൻപ് പെൺനായയുടെ വയർ തുറന്ന് ഗർഭപാത്രം എടുത്ത് മാറ്റുകയാണ് ചെയ്തിരുന്നത്. ഊട്ടിയിലെ പരിശീലനത്തിനു ശേഷം മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളജുകളിലെ സർജറി വകുപ്പും വന്ധ്യംകരണം നടത്താൻ പരിശീലന പരിപാടികൾ നൽകിയതോടെ പദ്ധതി വ്യാപകമായി.

∙ കണക്കിലെ തിരിമറി

തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ഫണ്ട് നീക്കിവച്ചാണ് പദ്ധതി ഏറ്റെടുത്തത്. ഏറ്റവുമധികം നായകളെ പിടിച്ച് വന്ധ്യംകരിക്കുന്നതിന് അവാർഡും ഉണ്ടായിരുന്നു. കേരളത്തിൽ പാലക്കാട് നഗരസഭയ്ക്കാണ് ആദ്യം അവാർഡ് ലഭിക്കുന്നത്. പക്ഷേ, പദ്ധതിയിലെ പാളിച്ചകളും വൈകാതെ പുറത്തു വന്നു തുടങ്ങി. നായയെ പിടിച്ചു കൊണ്ടുവരുന്നവർ, വന്ധ്യംകരിക്കുന്നവർ എന്നിവരുടെ പ്രതിഫലം  നിശ്ചയിക്കുന്നത് എത്ര നായകളെ വന്ധ്യംകരിച്ചു എന്ന കണക്ക് അടിസ്ഥാനമാക്കിയായിരുന്നു. 

ഇതിന് അതത് വാർഡ് മെംബർമാരുടെ സാക്ഷ്യപ്പെടുത്തലും വേണമായിരുന്നു. എണ്ണം പെരുപ്പിച്ച് കാണിക്കുക എന്നതു മാത്രം ലക്ഷ്യമിട്ടപ്പോൾ ഈ കണക്കിൽ വലിയ പാളിച്ചകൾ ഉണ്ടായി. തെരുവുനായ്ക്കൾ ഇത്ര എന്ന കൃത്യമായ കണക്ക് സംസ്ഥാനത്തില്ല. ഒരു പ്രസവത്തിൽ ജനിക്കാനിടയുള്ള കുട്ടികളുടെയും മറ്റും എണ്ണം കണക്കാക്കി ഒരു എകദേശ കണക്കാണ് പറയാറുള്ളത്. ഈ കണക്കും വന്ധ്യംകരിച്ചതായി അവകാശപ്പെടുന്ന നായകളുടെ കണക്കും തമ്മിൽ വലിയ അന്തരം വന്നു. പദ്ധതി നടത്തിപ്പിന്റെ പേരിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് വ്യക്തം.

ഫയൽ ചിത്രം.
ADVERTISEMENT

∙ പാളുന്ന ശസ്ത്രക്രിയകൾ

വന്ധ്യംകരണ പ്രക്രിയ വ്യാപകമായെങ്കിലും ശസ്ത്രക്രിയയിലെ പാളിച്ചകൾ മൂലം വന്ധ്യംകരിച്ച നായകൾ തന്നെ ഗർഭം ധരിക്കുന്ന സംഭവങ്ങൾ വൈകാതെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു തുടങ്ങി. ഊട്ടിയിൽ പരിശീലനം ലഭിച്ചവർക്ക് പെൺനായയുടെ അണ്ഡാശയം എടുത്ത് കളയുന്ന രീതിയിൽ ശസ്ത്രക്രിയ നടത്താനുള്ള പരിശീലനമാണ് നൽകിയിരുന്നത്. കൃത്യമായി പരിശീലനം നേടാതെ ശസ്ത്രക്രിയ നടത്തിയ പലരും ഒരു വശത്തെ അണ്ഡാശയം മാത്രം എടുത്തു കളഞ്ഞ് നായകളെ വിട്ടു. ശസ്ത്രക്രിയകളുടെ എണ്ണവും വേഗവും കൂട്ടുക മാത്രമായിരുന്നു ലക്ഷ്യം. ഗർഭം ധരിക്കാനുള്ള ശേഷിയെ ഇത് പൂർണമായി ഇല്ലാതാക്കാത്തതു കൊണ്ട് ഒരു അണ്ഡാശയം മാത്രമുള്ള നായകൾ ഗർഭം ധരിക്കുന്ന സംഭവങ്ങൾ വ്യാപകമായി. 

∙ ഫണ്ട് മാത്രം പോരാ

കോർപറേഷനും തദ്ദേശസ്ഥാപനങ്ങളും വന്ധ്യംകരണത്തിനു വേണ്ടി ഫണ്ട് നീക്കിവയ്ക്കുമെങ്കിലും പദ്ധതിയുടെ നടത്തിപ്പ് ചുമതല മൃഗസംരക്ഷണ വകുപ്പിനാണ്. എബിസി പദ്ധതി വിചാരിച്ച ഫലം കാണാതെ പോയതിന് പ്രധാന കാരണം മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പദ്ധതി നിർവഹണത്തിനുള്ള സംവിധാനങ്ങൾ അപര്യാപ്തമായിരുന്നു എന്നതാണെന്ന് വിദഗ്ധർ പറയുന്നു. നായയെ പിടിക്കാനുള്ള ഡോഗ് ക്യാച്ചേഴ്സ്, അതിനെ കൊണ്ടുവരാനുള്ള വാഹനം, പാർപ്പിക്കാനുള്ള സംവിധാനം, മുറിവ് ഉണങ്ങുന്നതു വരെ 4 ദിവസമെങ്കിലും ഭക്ഷണം നൽകി സംരക്ഷിക്കാനുള്ള സംവിധാനം, തിരികെ വിടാനുള്ള സംവിധാനം തുടങ്ങിയ എല്ലാം ഒരുക്കിയാലേ പദ്ധതി കൃത്യമായി നടപ്പാക്കാനാവൂ. ഇതൊന്നും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലില്ല. ഏതാണ്ട് 4 വർഷമായി പദ്ധതി താളം തെറ്റിയ നിലയിലാണ്. ‘സീറോ അച്ചീവ്മെന്റ്’ എന്നു തീർത്ത് പറയാവുന്ന അവസ്ഥ. 

ഒരു വർഷം 2 തവണ പ്രസവിക്കുന്ന നായ 12 കുട്ടികളായി പെരുകുകയാണ് ചെയ്യുന്നത്. 4 വർഷം പിന്നിടുമ്പോൾ ഒരു നായയിൽ നിന്നു തന്നെ 48 കുട്ടികളെങ്കിലും ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ട് ഇനി എബിസി പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കിൽ മുൻപത്തേതിനെക്കാളും ഫണ്ട് വേണ്ടിവരും. കൂടുതൽ കർശനമായി, കൃത്യമായ മേൽനോട്ടത്തോടെ നടപ്പാക്കിയാലേ ആളുകളെ നായ കടിക്കാതിരിക്കൂ.

∙ കുടുംബശ്രീയെ ഒഴിവാക്കി

2018 ലാണ് തെരുവുനായ വന്ധ്യംകരണ പദ്ധതിയിലേക്ക് കുടുംബശ്രീ കടന്നു വരുന്നത്. ഒരു നായയ്ക്ക് 1941 രൂപ എന്ന ചെലവിൽ 67,034 തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് കുടുംബശ്രീ മിഷൻ വഴി സർക്കാർ ചെലവിട്ടത് 13 കോടി രൂപ. തെരുവുനായയെ പിടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ചില ജില്ലകളിൽ പദ്ധതി നടന്നെങ്കിലും കുടുംബശ്രീ ഇതിന് പര്യാപ്തമല്ലെന്നും സംഘത്തിൽ വിദഗ്ധരില്ലെന്നും കണ്ടെത്തി 2021ൽ കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. കുടുംബശ്രീക്ക് ദേശീയ മൃഗക്ഷേമ ബോർഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികൾക്കുള്ള പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. പിന്നീട് കുടുംബശ്രീ പദ്ധതിയിൽ പങ്കാളിയായിട്ടില്ല. ട്രാപ് ഉപയോഗിച്ചാണ് കുടുംബശ്രീ വഴി തെരുവുനായകളെ പിടിച്ചിരുന്നത്. ഇത് പ്രായോഗികമല്ലെന്ന വിമർശനം ആദ്യമേ ഉയർന്നിരുന്നു. 

∙ വേണ്ടത് പ്രത്യേക ടാസ്ക് ഫോഴ്സ്

എബിസി പദ്ധതി ഫലപ്രദമായി നടപ്പാവണമെങ്കിൽ പദ്ധതിക്ക് പ്രത്യേക ടാസ്ക് ഫോഴ്സ് ഉണ്ടായേ തീരൂ. ദിവസേനയുള്ള ജോലികൾക്ക് പുറമേ നായകളുടെ വന്ധ്യംകരണം കൂടി ഏറ്റെടുത്ത് ചെയ്യുക എന്നത് മൃഗസംരക്ഷണവകുപ്പിനെക്കൊണ്ട് മാത്രം കഴിയുന്നതല്ല. വേണ്ട രീതിയിൽ പദ്ധതി നടത്തിപ്പ് ഉറപ്പു വരുത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ അടുത്തിടെ നിർദേശം നൽകിയിരുന്നു. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ലെന്നും യാതൊരു രീതിയിലുമുള്ള സോഷ്യൽ ഓഡിറ്റിങും ഇല്ലാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മൃഗസംരക്ഷണ വകുപ്പിൽ പെട്ടവർ തന്നെ പറയുന്നു.

എൻ.സുദോധനൻ

എൻജിഒകളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. ‘‘എല്ലാ ജില്ലകളിലും ജന്തുക്ഷേമ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കലക്ടറാണ് അതിന്റെ ചെയർമാൻ. പക്ഷേ, ആ സമിതികളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല. തെരുവുനായ്കളെ സംരക്ഷിക്കാനുള്ള ധാരാളം എൻജിഒകളും ഇതിലേക്ക് കടന്നുവരാൻ സന്നദ്ധരാണ്. അവരെയൊക്കെ ഉൾപ്പെടുത്തി എബിസി പദ്ധതിക്ക് മാത്രമായി പ്രത്യേകം ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് പദ്ധതിയെ മോചിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന രീതിയിലേക്ക് മാറ്റുകയും വേണം. ജന്തുക്ഷേമസമിതിയിൽ പ്രവർത്തിക്കുന്നവർ ഒരു പ്രത്യേക ചിന്താഗതിയുള്ളവരും ദയയോടെ മൃഗങ്ങളെ സമീപിക്കുന്നവരുമാണ്. അതാണ് വേണ്ടത്. മുറിവ് ഉണങ്ങാതെ പോലും നായകളെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തേക്ക് വിടുന്ന ദയാരഹിതമായ സമീപനം അവസാനിക്കണം. ഒരു സ്വതന്ത്ര ഏജൻസിയെ ഏൽപിച്ചാലേ പദ്ധതി വിജയിക്കൂ.’’ മൃഗസംരക്ഷണ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ എൻ. സുദോധനൻ പറയുന്നു.

∙ പരിഹാരമാണ് ന്യൂട്രനിങ്

തെരുവുനായകളുടെ വന്ധ്യംകരണം കുറേക്കൂടി ഫലപ്രദമാക്കാൻ ഏർളി ന്യൂട്രനിങ് ഇൻ ഡോഗ്സ് (എൻഡ്) എന്ന പദ്ധതി ഡോ.എം.കെ.നാരായണൻ മുന്നോട്ടു വച്ചിട്ട് ഒരു വ്യാഴവട്ടം കടന്നു പോയി. 2 വർഷത്തെ പഠനത്തിനു ശേഷമാണ് തെരുവുനായകൾ പെറ്റുപെരുകുന്നത് 5 വർഷം കൊണ്ട് തടയാൻ കഴിയുന്ന പദ്ധതി ഡോക്ടർ മുന്നോട്ടുവെച്ചത്. 

പേ വിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ വർധിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. വാക്സീൻ കൃത്യസമയത്ത് എടുത്താൽ പൂർണമായും ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളാണിത്. ചെറിയ പോറലുകളെപ്പോലും നിസ്സാരമായി കാണരുത്.

8 മുതൽ 12 ആഴ്ച വരെ പ്രായമുള്ള നായകളിലാണ് ഈ രീതിയിൽ വന്ധ്യംകരണം നടത്തുന്നത്. പെൺനായ്ക്കളിൽ അണ്ഡാശയം നിലനിർത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയുമാണ് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം പ്രതിരോധ കുത്തിവയ്പ്പ് നൽകിയ നായകളെ അതത് സ്ഥലങ്ങളിൽ തിരികെ വിടുകയോ വീടുകളിൽ വളർത്താൻ നൽകുകയോ ചെയ്യാം. പ്രായം കൂടിയ നായകളെ പിടികൂടാനും അവയെ വന്ധ്യംകരണം നടത്താനുമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയും. എബിസി പദ്ധതിയുടെ ഒപ്പം എൻഡ് പദ്ധതിയും കൊണ്ടു പോയാൽ 5 വർഷം കൊണ്ട് തെരുവുനായ പെരുകുന്നത് തടയാൻ കഴിയും. 

പരീക്ഷണത്തിന്റെ ഭാഗമായി 2012 ൽ അൻപതോളം നായകളെ ഈ രീതിയിൽ വന്ധ്യംകരിച്ചിരുന്നു. അന്ന്  വീ‍ടുകളില്‍ വളർത്താൻ കൊടുത്ത നായക്കുട്ടികൾ ഇപ്പോഴും ഉഷാറാണ്. നാടൻ നായകളെ വളർത്താൻ ആളുകൾക്ക് താൽപര്യം ഉള്ളതിനാൽ ഇത്തരത്തിൽ വന്ധ്യംകരിച്ച നായകളെ ഏറ്റെടുക്കാനും ആളുകൾ മുന്നോട്ടു വന്നു. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ നായക്കുട്ടികളെ വീടുകളിൽ വളർത്താൻ വന്ധ്യംകരണം നിർബന്ധമാക്കണമെന്നും ഡോക്ടർ പറയുന്നു. 

പക്ഷേ, എൻഡ് പദ്ധതി തെരുവുനായ വന്ധ്യംകരണം വിജയകരമാക്കാൻ സഹായിക്കുന്ന പദ്ധതി ആയിട്ടും 12 വർഷങ്ങൾക്കു ശേഷവും പദ്ധതി ഏറ്റെടുക്കാനോ വ്യാപിപ്പിക്കാനോ സർക്കാർ തയാറായിട്ടില്ല. ‘‘ചെറിയ നായക്കുട്ടികൾ ആകുമ്പോൾ അവയെ പിടിച്ചു കൊണ്ടു വരാൻ ബുദ്ധിമുട്ടില്ല. ശസ്ത്രക്രിയയും അതിനു ശേഷമുള്ള പരിചരണവും കുറേക്കൂടി എളുപ്പവുമാണ്. ചെറുതിലേ വന്ധ്യംകരണം നടപ്പാക്കുമ്പോൾ പെറ്റുപെരുകുന്നത് പൂർണമായും തടയാം. എബിസിക്ക് ബദൽ അല്ല എൻഡ് പദ്ധതി. നിലവിലെ സാഹച്യത്തിൽ രണ്ടും ഒപ്പം പോകേണ്ടതാണ്. പല തവണ അധികൃതരെ സമീപിച്ചെങ്കിലും ആശാവഹമായ നടപടികൾ ഒന്നുമുണ്ടായില്ല.’’ പൂക്കോട് കോളജ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലെ ഡീൻ ആയ ഡോ. എം.കെ. നാരായണൻ പറയുന്നു. 

∙ മാലിന്യമില്ലെങ്കിൽ തെരുവുനായ ഇല്ല

തെരുവുനായ ശല്യം രൂക്ഷമാകുമ്പോൾ അതെങ്ങനെ കേരളത്തിൽ നിലനിൽക്കുന്നു എന്ന സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. റോഡരികിൽ സുലഭമായി കിട്ടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ എന്നാണ് അതിന്റെ പ്രധാന ഉത്തരം. തെരുവുനായകളെ ഇല്ലാതാക്കണമെങ്കിൽ ആദ്യം പരിഹരിക്കേണ്ടതും ഈ വിഷയമാണ്. നഗരങ്ങളിലെ റോഡരികിലാണ് താരതമ്യേന തെരുവുനായകളെ കൂടുതൽ കാണുക. ഭക്ഷണം മുടക്കമില്ലാതെ കിട്ടുന്നതു കൊണ്ടു തന്നെ ഇവിടം വിട്ടു പോകാനും ഇവർ തയാറാവില്ല. ഒരുപാട് പേരെ കൂട്ടമായി തെരുവുനായകൾ ആക്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളിലും അറവുമാലിന്യങ്ങൾ ഉൾപ്പെടെ സുലഭമായി കിട്ടുന്ന മേഖലകളിലായിരുന്നു ഇവയുടെ വിഹാര കേന്ദ്രം. തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങൾ ആദ്യം പരിഹാരം കാണേണ്ടത് ഈ മാലിന്യപ്രശ്നത്തിലാണെന്നതിൽ തർക്കമില്ല. 

∙ നായ ആക്രമണകാരിയാകുന്നത് എപ്പോൾ?

സത്യത്തിൽ തെരുവ് നായ എന്നൊരു നായയുണ്ടോ? എല്ലാ നായകളും ഒരു പോലെയാണെന്നും തെരുവ് നായ എന്നത് മനുഷ്യൻ ഉണ്ടാക്കിയതാണെന്നുമാണെന്നാണ് ഡോ. എം.കെ. നാരായണന്റെ അഭിപ്രായം. തെരുവിൽ ഉപേക്ഷിക്കുന്ന നായകളെ ശ്രദ്ധിക്കാതെ വരുമ്പോൾ നായയുടെ സാമൂഹികവൽക്കരണം നടക്കുന്നില്ല. സ്വാഭാവികമായും നായയ്ക്ക് മനുഷ്യനെ കാണുമ്പോൾ അപരിചിതത്വം വരുന്നു. തെരുവിൽ തന്നെ മറ്റൊരു നായയുമായി ഇണചേരുകയും പ്രസവിക്കുകയും ചെയ്യുമ്പോൾ പിന്നീട് വരുന്ന നായ്ക്കൾ കുറേക്കൂടി വൈൽഡ് വൈറെറ്റിയിലേക്ക് അടുത്ത് പോകുന്ന നായകൾ ആയിരിക്കും. ഭക്ഷണം, ബ്രീഡിങ്, ഗ്യാങ് ഫോർമേഷൻ, കുഞ്ഞുങ്ങളെ മുലയൂട്ടുന്ന നായകൾ അവയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.. ഇതെല്ലാമാണ് നായകൾ അക്രമിക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുന്നത്. ‘‘കേരളത്തിൽ നായ്ക്കളോട് ഉള്ള ഒരു മനോഭാവത്തിന്റെ കൂടി പ്രശ്നമുണ്ട്. അതിനെ അതിന്റേതായ വഴിക്ക് വിടില്ല. നായ ഒരിക്കലും മനുഷ്യനെ വിട്ടു പിരിഞ്ഞിട്ടില്ല. നായയെ നമ്മളാണ് ഒറ്റപ്പെടുത്തിയത്.’’ ‘നായ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ജീവി’ എന്ന പുസ്തകത്തിൽ ഡോ. എം.കെ. നാരായണൻ വിശദീകരിക്കുന്നു. 

ഡോ.എം.കെ.നാരായണൻ

∙ അപകടം മുതൽ പേ വിഷബാധ വരെ

കൊപ്പത്ത് ഒട്ടേറെപ്പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിയിട്ട് കുറച്ചു നാളായി. കൊല്ലത്ത് 12 സ്കൂൾ വിദ്യാർഥികളെ തെരുവുനായ കടിച്ചത് കഴിഞ്ഞ മാസമാണ്. നായ കാരണം ഉണ്ടായ ഇരുചക്രവാഹനാപകടങ്ങളുടെ കണക്കെടുത്താൽ എങ്ങുമെത്തില്ല എന്നതാണ് അവസ്ഥ. സന്ധ്യ മയങ്ങിയാൽ നായകളുടെ ആക്രമണം പേടിച്ച് ആളുകൾ പോകാൻ മടിക്കുന്ന വഴികൾ പോലുമുണ്ട് ഇപ്പോൾ നാട്ടിൽ. 

കേരളത്തിൽ ആരോഗ്യമുള്ള തെരുവ് നായകൾ പെറ്റുപെരുകുന്നതിന് കാരണം അതിന് ആവശ്യമായ നോൺവെജ് ഭക്ഷണം സുലഭമായി ലഭിക്കുന്നു എന്നതാണ്. ഭക്ഷണം കിട്ടിയില്ലെങ്കിൽ ഫെർട്ടിലിറ്റിയും സർവൈവൽ റേറ്റും കുറയും.

നായയുടെ കടിയേൽക്കുന്നവർക്ക് വാക്സീൻ നൽകാനും നഷ്ടപരിഹാരം നൽകാനും കോടികളാണ് സർക്കാർ ചെലവിടുന്നത് എന്നു കൂടി അറിയുമ്പോഴേ പദ്ധതി പാളുന്നതിന്റെ നഷ്ടക്കണക്ക് കൂടി വ്യക്തമാവൂ. ‘‘നായ വട്ടം ചാടിയാണ് എന്റെ വണ്ടി അപടത്തിൽപ്പെടുന്നത്. ഇടത്തേ കാലിൽ ഒന്നിലധികം ഒടിവുകൾ ഉണ്ടായി. 3 മാസം പൂർണമായും കിടപ്പിൽ ആയിരുന്നു. പിന്നീട് ഒരു വർഷം നീണ്ട ചികിത്സയ്ക്കു ശേഷമാണ് പഴയ അവസ്ഥയിലേക്ക് മടങ്ങാനായത്. ഇപ്പോഴും നടക്കുമ്പോൾ വേദന വിട്ടുമാറിയിട്ടില്ല.’’ മൃഗസംരക്ഷണവകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ഡോ. ബി.ബാഹുലേയൻ പറയുന്നു.

ഡോ.ബി.ബാഹുലേയൻ

∙ പഠിക്കണം റെസ്പോൺസിബിൾ ഓണർഷിപ്പ്

2001ൽ നിലവിൽ വന്ന ‘ഡോഗ് റൂൾസി’ന്റ അടിസ്ഥാനത്തിലാണ് എബിസി പദ്ധതി നടപ്പാക്കുന്നത്. നായയെ പിടിക്കേണ്ട രീതി, കേജിന്റെ വലുപ്പം, തിരികെ വിടേണ്ട രീതി എന്നിവയ്ക്കെല്ലാം കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ ചെയ്യാൻ കഴിയൂ. പിടിച്ച ടെറിറ്ററിയിൽ തന്നെ തിരികെ വിട്ടില്ലെങ്കിൽ മറ്റ് നായകളുടെ ആക്രമണത്തിനും ഇരയാകും. പഞ്ചായത്തുകളുടെ 28 അനിവാര്യചുമതലകളിൽ പെട്ടതാണ് തെരുവുനായ വന്ധ്യംകരണം എങ്കിലും പഞ്ചായത്തുകൾ പദ്ധതിയോട് സഹകരിക്കാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ഈ മേഖലയിൽപെട്ടവർ പറയുന്നത്. കൃത്യമായി ഇതിന് മേൽനോട്ടം വഹിക്കാനോ പദ്ധതി നടത്തിയില്ലെങ്കിൽ നടപടി എടുക്കാനോ കാര്യക്ഷമമായ ഒരു സംവിധാനവും കേരളത്തിലില്ല. 

‘‘തെരുവ് നായകളായി മാറുന്നത് മിക്കതും വീട്ടിൽ വളർത്തിയ ശേഷം ഉപേക്ഷിക്കുന്ന നായകളാണ്. ഇതിന് അവസാനം കാണണമെങ്കിൽ റെസ്പോൺസിബിൾ ഓണർഷിപ്പ് എന്ന സംവിധാനം വരണം. നായകളെ വളർത്തുന്നതിന് ലൈസൻസ് വേണം. കൃത്യമായ വാക്സിനേഷനും ഉറപ്പു വരുത്തണം. കേരളത്തിൽ ആരോഗ്യമുള്ള തെരുവ് നായകൾ പെറ്റുപെരുകുന്നതിന് കാരണം അതിന് ആവശ്യമായ നോൺവെജ് ഭക്ഷണം സുലഭമായി ലഭിക്കുന്നു എന്നതാണ്. ഭക്ഷണം കിട്ടിയില്ലെങ്കിൽ ഫെർട്ടിലിറ്റിയും സർവൈവൽ റേറ്റും കുറയും.’’ ഡോ.ബാഹുലേയൻ പറയുന്നു.

∙ നിസ്സാരമല്ല കടി

പേ വിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ വർധിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. വാക്സീൻ കൃത്യസമയത്ത് എടുത്താൽ പൂർണമായും ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളാണിത്. ചെറിയ പോറലുകളെപ്പോലും നിസ്സാരമായി കാണരുത്. തെരുവ് നായ മാത്രമല്ല, വാക്സീൻ എടുക്കാത്ത ഏത് നായയും അപകടകാരിയാണ്.

ഫയൽ ചിത്രം.

കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകുകയെന്നതാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്ത രീതിയിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും വാക്സിനേഷൻ നിർബന്ധമാണ്. തെരുവ് നായ ആണെങ്കിൽ അതിന് പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ ‍ഡോസ് കുത്തിവയ്പ്പും എടുക്കണം. ഗർഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാൻ മടി കാണിക്കരുത്. ഗർഭസ്ഥശിശുവിന് കുത്തിവയ്പ് ഒരു ദോഷവും ചെയ്യില്ല. കുട്ടികൾക്ക് പൊക്കം കുറവായതിനാൽ പലപ്പോഴും മുഖത്താണ് കടിയേൽക്കുക. തലച്ചോറിനടുത്ത സ്ഥലമായതിനാൽ കുട്ടികളുടെ വാക്സിനേഷൻ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. 

English Summary: Stray Dog Sterilisation Project a Complete Failure in Kerala; Here is Why