ഏകദേശം 80 ലക്ഷം ഈജിപ്ഷ്യന്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാളികളാലോ ബന്ധുക്കളാലോ പൊതുയിടങ്ങളില്‍ അപരിചിതരാലോ അക്രമത്തിന് ഇരയാകുന്നു– 2015ൽ പുറത്തുവന്ന ഒരു സർവേയിലെ കണക്കാണിത്. പ്രണയം നിരസിച്ചതിന്റെ പേരിൽ വരെ ഈജിപ്തിൽ പെൺകുട്ടികളെ നടുറോഡിൽ കുത്തിക്കൊല്ലുന്നു. അതിന്റെ വിഡിയോ | Nayera Ashraf | Nayera Ashraf Murder | Capital Punishment | Egypt | Manorama Online

ഏകദേശം 80 ലക്ഷം ഈജിപ്ഷ്യന്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാളികളാലോ ബന്ധുക്കളാലോ പൊതുയിടങ്ങളില്‍ അപരിചിതരാലോ അക്രമത്തിന് ഇരയാകുന്നു– 2015ൽ പുറത്തുവന്ന ഒരു സർവേയിലെ കണക്കാണിത്. പ്രണയം നിരസിച്ചതിന്റെ പേരിൽ വരെ ഈജിപ്തിൽ പെൺകുട്ടികളെ നടുറോഡിൽ കുത്തിക്കൊല്ലുന്നു. അതിന്റെ വിഡിയോ | Nayera Ashraf | Nayera Ashraf Murder | Capital Punishment | Egypt | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദേശം 80 ലക്ഷം ഈജിപ്ഷ്യന്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാളികളാലോ ബന്ധുക്കളാലോ പൊതുയിടങ്ങളില്‍ അപരിചിതരാലോ അക്രമത്തിന് ഇരയാകുന്നു– 2015ൽ പുറത്തുവന്ന ഒരു സർവേയിലെ കണക്കാണിത്. പ്രണയം നിരസിച്ചതിന്റെ പേരിൽ വരെ ഈജിപ്തിൽ പെൺകുട്ടികളെ നടുറോഡിൽ കുത്തിക്കൊല്ലുന്നു. അതിന്റെ വിഡിയോ | Nayera Ashraf | Nayera Ashraf Murder | Capital Punishment | Egypt | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദേശം 80 ലക്ഷം ഈജിപ്ഷ്യന്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാളികളാലോ ബന്ധുക്കളാലോ പൊതുയിടങ്ങളില്‍ അപരിചിതരാലോ അക്രമത്തിന് ഇരയാകുന്നു– 2015ൽ പുറത്തുവന്ന ഒരു സർവേയിലെ കണക്കാണിത്. പ്രണയം നിരസിച്ചതിന്റെ പേരിൽ വരെ ഈജിപ്തിൽ പെൺകുട്ടികളെ നടുറോഡിൽ കുത്തിക്കൊല്ലുന്നു. അതിന്റെ വിഡിയോ പകർത്താൻ ഒരാളെ ഏർപ്പാടാക്കുന്നു. അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു... ഈ ക്രൂരതയും അടുത്തിടെ ഈജിപ്ത് കണ്ടു. വിദ്യാർഥിനിയായ നയേര അഷ്റഫാണ് അടുത്തിടെ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ആദിലിന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിയമഭേദഗതിക്ക് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ കോടതി. മന്‍സൂറയിലെ ക്രിമിനല്‍ കോടതിയാണ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിനോട് ശിക്ഷാ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. അടിക്കടി സംഭവിക്കുന്ന പെൺകൊലപാതകങ്ങൾ തടയുന്നതിന്റെ ഭാഗമായി, ഒരു താക്കീതായി വധശിക്ഷയുടെ തത്സമയ സംപ്രേഷണം ഉറപ്പാക്കണമെന്നാണു കോടതിയുടെ വാദം. നിരപരാധികളായ പെണ്‍കുട്ടികളെ കളിപ്പാട്ടങ്ങളായി കണക്കാക്കുന്നവര്‍ക്കുള്ള ശിക്ഷ മാതൃകയാകണമെന്നും സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നവർ പേടിക്കണമെന്നും പാര്‍ലമെന്റിന് അയച്ച കത്തില്‍ കോടതി പറയുന്നു. ഇതിലൂടെ സ്ത്രീകളെ കൊലപ്പെടുത്തുന്നത് തടയുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയും. സര്‍ക്കാരും സ്വകാര്യ ടിവി ചാനലുകളും നയേരയുടെ കൊലയാളിയുടെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഈജിപ്തിലെ വധശിക്ഷ സംബന്ധിച്ച ചർച്ചകൾക്കും ഈ സംഭവം വഴിമരുന്നിട്ടു. എന്തുകൊണ്ടാണ് ഓരോ വധശിക്ഷയും ഈജിപ്തിൽ ഇത്തരത്തിൽ വലിയ ചർച്ചകളാകുന്നത്? ആരാണു നയേര അഷ്‌റഫ്? എന്തിനാണ് മുഹമ്മദ് ആദില്‍ നയേരയെ കൊലപ്പെടുത്തിയത്?

നയേര അഷ്‌റഫ്

∙ നയേരയെ വിടാതെ...

ADVERTISEMENT

മന്‍സൂറ സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നയേര അഷ്‌റഫ്. ഈജിപ്തിന്റെ വടക്ക് ഘര്‍ബിയ പ്രവിശ്യയിലുള്ള അല്‍ മഹല്ല സ്വദേശിനി. ഫ്ലൈറ്റ് അറ്റന്‍ഡന്റ് ആകുകയെന്നതായിരുന്നു ഈ ഇരുപത്തിയൊന്നുകാരിയുടെ സ്വപ്നം. പഠനത്തിൽ മിടുക്കി. പക്ഷേ സഹപാഠിയായ മുഹമ്മദ് ആദില്‍ പല തവണ വിവാഹ അഭ്യര്‍ഥന നടത്തി മുന്നിലെത്തിയത് കുറച്ചൊന്നുമല്ല അവളെ വിഷമിപ്പിച്ചത്. എല്ലാ തവണയും നയേര ആദിലിനെ നിരസിച്ചു. ശല്യം സഹിക്കവയ്യാതെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും അയാളെ ബ്ലോക്കും ചെയ്തു. എങ്കിലും അയാൾ നയേരയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ ശല്യപ്പെടുത്തലിനെ കുറിച്ച് നയേരയുടെ കുടുംബം ഒരിക്കൽ പൊലീസിൽ പരാതിയും നൽകി. നടപടിയൊന്നും ഉണ്ടായില്ല. ആ പരാതി നല്‍കി ഒരു മാസം കഴിഞ്ഞപ്പോൾ ആദിലിന്റെ യഥാർഥ മുഖം നയേര കണ്ടു. അതിനു ചോരയുടെ ചുവപ്പായിരുന്നു...

∙ കാത്തുനിന്ന് കുത്തിവീഴ്ത്തി

2022 ജൂണ്‍ 20. അവസാനത്തെ പരീക്ഷയും പൂര്‍ത്തിയാക്കി സർവകലാശാലയിൽനിന്ന് പുറത്തുവരികയായിരുന്നു നയേര. പുറത്ത് അവളെ കാത്തുനിന്ന ആദില്‍ തടഞ്ഞുനിര്‍ത്തി കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് കുത്തി. തടയാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി. നയേരയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തി മരണം ഉറപ്പാക്കി. പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആളുകളാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ഇതിനിടെ നയേരയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ എടുക്കാന്‍ ആദില്‍ സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു (സംഭവം വിവാദമായതോടെ പിന്നീട് ഇവ എല്ലാ സമൂഹമാധ്യമങ്ങളില്‍നിന്നും ഇതു നീക്കി). പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയ നയേരയുടെ ശരീരത്തിന്റെ വിഡിയോയും ചോർന്നിരുന്നു. അതിക്രൂരമായ കുത്തേറ്റതിന്റെ മുറിപ്പാടുകളായിരുന്നു ശരീരം നിറയെ. ഇതെല്ലാം ആദിലിനെതിരെ ജനവികാരം ശക്തമാകാന്‍ കാരണമായി.

നയേരയെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ആദില്‍. ചിത്രം: AFP

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായാണു നയേരയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണത്തിനിടെ ആദില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ജൂണ്‍ 26ന് മന്‍സൂറ ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 20 ലധികം സാക്ഷികളെ വിസ്തരിച്ചു. ആദിലിന് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ നിര്‍ണായകമായത് പ്രതിയുടെ കുറ്റസമ്മതവും വിഡിയോ ഉൾപ്പെടെയുള്ള തെളിവുകളുമായിരുന്നു. അന്വേഷണത്തിനിടയിലും പിന്നീട് കോടതിക്ക് മുന്‍പാകെയും പ്രതി കുറ്റം സമ്മതിച്ചു. നിരീക്ഷണ ക്യാമറകളും ദൃക്‌സാക്ഷികളുടെ മൊഴികളും നിര്‍ണായകമായി. പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴി ലഭിച്ചു. പ്രതി നയേരയെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും, കുറ്റകൃത്യം ചെയ്യാന്‍ അധ്യയന വര്‍ഷത്തിലെ പരീക്ഷയുടെ അവസാന ദിവസം തിരഞ്ഞെടുത്തത് മന്‍സൂറ സര്‍വകലാശാലയുടെ പരിസരത്തുതന്നെ അവളുണ്ടാകുമെന്ന് ഉറപ്പാക്കിയാണെന്നും കോടതി നിരീക്ഷിച്ചു. കൊലയാളിയെ തടയാൻ പലരും ശ്രമിച്ചെങ്കിലും മരണം ഉറപ്പാക്കാന്‍ നയേരയുടെ കഴുത്ത് മുറിച്ച് ആവര്‍ത്തിച്ച് കുത്തിയെന്നും കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

ADVERTISEMENT

∙ തൂക്കിക്കൊല്ലുമോ ആദിലിനെ?

ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി മന്‍സൂറ ക്രിമിനല്‍ കോടതി ആദിലിനെതിരെ പ്രാഥമിക വധശിക്ഷ വിധിച്ചെങ്കിലും വിധി സ്ഥിരീകരിക്കുന്നതിന് മുന്‍പ് കോടതി ഈജിപ്തിലെ പരമോന്നത മത നേതാവിന് കേസ് റഫര്‍ ചെയ്തിരുന്നു. പ്രാഥമിക വിധി അംഗീകരിക്കാനോ നിരസിക്കാനോ അദ്ദേഹത്തിന് അവകാശമുണ്ട്. വിധി പ്രഖ്യാപിച്ച് 30 ദിവസത്തിനു ശേഷം വിധിയുടെ ന്യായവാദം കോടതി പുറത്തുവിടും. പിന്നാലെ, വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ നല്‍കാം. 2011ല്‍ മുന്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ വിചാരണ വേളയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഫരീദ് അല്‍ ദീബ് ആണ് കേസില്‍ പ്രതിഭാഗത്തിനായെത്തിയത്. ആദിലിന് മാപ്പുനല്‍കുന്നതിനായി നയേരയുടെ കുടുംബത്തിനു ദയാധനം (Blood money) നല്‍കുന്നതിന് സംഭാവന ശേഖരിക്കുന്നതിനുള്ള ക്യാംപെയ്‌നുകളും ആരംഭിച്ചിരുന്നു. എന്നാല്‍, ദയാധനം നല്‍കാനുള്ള ശ്രമങ്ങളെ നയേരയുടെ കുടുംബം എതിര്‍ത്തു.

Capital Punishment | Representative Image | Shutterstock | Photo Contributor - Zerbor

∙ ആക്രമിക്കപ്പെടുന്ന ഈജിപ്ഷ്യൻ വനിതകള്‍

ഉയര്‍ന്ന സ്ത്രീഹത്യകളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഈജിപ്തില്‍ അടുത്തിടെ വൻതോതിൽ വര്‍ധിച്ചിരുന്നു. ഇത് വ്യാപക രോഷത്തിനും കാരണമായി. ജൂണില്‍ ടെലിവിഷന്‍ അവതാരക ഷൈമ ജമാലിനെ കൊന്നു കുഴിച്ചിട്ട സംഭവം രാജ്യത്ത് വലിയ വാര്‍ത്തയായി. കുറ്റസമ്മതം നടത്തിയ ഒരു കൂട്ടാളി നല്‍കിയ സൂചനയെ തുടര്‍ന്ന്, മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായ ഷൈമയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മാര്‍ച്ചില്‍, സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് കൗമാരക്കാരനെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. 2015 ല്‍ നടത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ സര്‍വേ പ്രകാരം, ഏകദേശം 80 ലക്ഷം ഈജിപ്ഷ്യന്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാളികളാലോ ബന്ധുക്കളാലോ പൊതുയിടങ്ങളില്‍ അപരിചിതരാലോ അക്രമത്തിന് ഇരയായെന്നാണു കണക്ക്.

ADVERTISEMENT

∙ വധശിക്ഷകളുടെ രാജ്യം

ആദിലിന് വധശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ ഈജിപ്തിലെ വധശിക്ഷാ രീതിയെക്കുറിച്ചും ചര്‍ച്ചകളുയര്‍ന്നു. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്കനുസരിച്ച്, ഈജിപ്തില്‍ കൊലപാതകത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്. 2021-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ മൂന്നാമത്തെ രാജ്യമാണിത്. എന്നാല്‍ വധശിക്ഷ പൊതുസ്ഥലത്ത് നടപ്പാക്കുന്നതോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതോ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. 

1998-ല്‍ കയ്‌റോയിലെ വീട്ടില്‍ ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പുരുഷന്മാരുടെ വധശിക്ഷ രാജ്യത്തിന്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം ചെയ്തിരുന്നു. തീവ്രവാദിയായി മാറിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഹേഷാം അഷ്മവിയുടെ വധശിക്ഷയും സംപ്രേഷണം ചെയ്തിരുന്നു. 2014 ല്‍ ലിബിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഫരാഫ്ര ചെക്ക്‌പോസ്റ്റില്‍ 20 ലധികം സൈനികരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ ഒന്നിലധികം ഉന്നത ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു അഷ്മവി. 2020 മാര്‍ച്ചില്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയും വധിക്കുകയും ചെയ്തു. രണ്ട് മാസത്തിനു ശേഷമാണ് അഷ്മവിയുടെ വധശിക്ഷയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്.

Capital Punishment | Representative Image | Shutterstock | Photo Contributor - PsychoBeard

ഈജിപ്തില്‍ 2016 ല്‍ കുറഞ്ഞത് 44 വധശിക്ഷകളും 2017 ല്‍ 35 എണ്ണവും 2018 ല്‍ 43 എണ്ണവും നടപ്പാക്കിയിട്ടുണ്ടെന്നാണു കണക്ക്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ, രാജ്യത്ത് വധശിക്ഷകളുടെ എണ്ണം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. മാത്രമല്ല, പലപ്പോഴും വധശിക്ഷകള്‍ കൂട്ടത്തോടെ നടപ്പാക്കപ്പെടുകയും ചെയ്യുന്നു. 2020 ഒക്ടോബറില്‍ മാത്രം, 53 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഈജിപ്ഷ്യന്‍ കമ്മിഷന്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസിന്റെ (ഇസിആര്‍എഫ്) കണക്കനുസരിച്ച് 2020 ഓഗസ്റ്റിനും 2021 ഓഗസ്റ്റിനും ഇടയില്‍ കുറഞ്ഞത് 176 വധശിക്ഷകളെങ്കിലും നടപ്പിലാക്കിയിട്ടുണ്ട്.

പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ 30 വര്‍ഷത്തെ ഭരണത്തില്‍, ഈജിപ്തിലെ വധശിക്ഷകളുടെ എണ്ണം നിലവിലെ കാലയളവിനെ അപേക്ഷിച്ച് വലിയ അളവില്‍ കുറവായിരുന്നു. 2014-ല്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി അധികാരമേറ്റതിനുശേഷം വധശിക്ഷാ രീതി വിപുലീകരിച്ചു. അദ്ദേഹം കൂട്ടത്തോടെ വധശിക്ഷകള്‍ നല്‍കുകയും കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കുകയും ചെയ്തു. വധശിക്ഷകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഈജിപ്ഷ്യന്‍ അധികാരികള്‍ പുറത്തുവിടാറില്ല. എങ്കിലും കഴിഞ്ഞ ദശകത്തില്‍ നടപ്പിലാക്കിയ വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ നൂറ്റാണ്ടില്‍ ഈജിപ്ഷ്യന്‍ ജുഡീഷ്യറി പുറപ്പെടുവിച്ച അന്തിമ വധശിക്ഷയുടെ പകുതിയോളം വരുമെന്നാണ് കണക്ക്.

അബ്ദുല്‍ ഫത്താഹ് അല്‍-സിസി. ചിത്രം: TOSHIFUMI KITAMURA / AFP

1906-നും 2014-നും ഇടയില്‍ 1429 അന്തിമ വധശിക്ഷകള്‍ വിധിച്ചെന്നാണ് കണക്ക്. അതില്‍ കൂടുതല്‍ വധശിക്ഷയും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കാണ്. ബാക്കിയുള്ളവ ചാരവൃത്തി, വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയം, നിയമവിരുദ്ധ രഹസ്യ സംഘടനകള്‍ സ്ഥാപിക്കല്‍,  തീവ്രവാദം തുടങ്ങിയ രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്കുള്ളതാണ്. 2011-നും 2021 ഡിസംബറിനുമിടയില്‍, കുറഞ്ഞത് 521 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതേകാലയളവില്‍ പുറപ്പെടുവിച്ച അന്തിമ വധശിക്ഷകളുടെ എണ്ണം കുറഞ്ഞത് 316 ആണ്.

∙ എന്തുകൊണ്ട് വധശിക്ഷ കൂടുന്നു?

2013 ല്‍ ഭീകരവാദ സര്‍ക്യൂട്ട് കോടതികള്‍ രൂപീകരിച്ചതാണ് വധശിക്ഷയുടെ പ്രയോഗം അതിവേഗം വിപുലീകരിക്കുന്നതിന് ഈജിപ്തിൽ അടിത്തറ പാകിയത്. പിന്നാലെ ഭീകരവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാ നിയമത്തില്‍ ഭേദഗതികള്‍ വന്നു. 2014 ല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭേദഗതികള്‍ ഭീകരവാദത്തിന്റെ നിയമപരമായ ആശയം വിപുലീകരിക്കുകയും ഭീകരതയുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് വധശിക്ഷയിലേക്ക് മാറ്റുകയും ചെയ്തു.

ഈജിപ്തിലെ ടോറ ജയിലിനു മുന്നിലെ കാഴ്ച. ചിത്രം: Mohamed el-Shahed / AFP

2015ല്‍ കയ്‌റോയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹെഷാം ബറകത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ, അബ്ദുല്‍ ഫത്താഹ് അല്‍-സിസി എത്രയും വേഗം നീതി നടപ്പാക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നീതിയുടെ കരം നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. രണ്ട് മാസത്തിനുള്ളില്‍, 15 വധശിക്ഷാ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന ഭീകരവാദ വിരുദ്ധ നിയമത്തിന് അല്‍-സിസി അംഗീകാരം നല്‍കി. മൊത്തത്തില്‍, നൂറിലധികം കുറ്റകൃത്യങ്ങള്‍ നിലവില്‍ ഈജിപ്ഷ്യന്‍ നിയമപ്രകാരം വധശിക്ഷയ്ക്ക് വിധേയമാണ്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഉൾപ്പെടെ രാജ്യത്തു വധശിക്ഷയുണ്ട്.

∙ ഈജിപ്തിലെ വധശിക്ഷാ രീതി

1937 ലെ ശിക്ഷാ നിയമത്തെ (പീനല്‍ കോഡ്) അടിസ്ഥാനമാക്കിയുള്ളതാണ് ഈജിപ്തിലെ വധശിക്ഷകള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നിയമ ചട്ടക്കൂട്. ഇതുപ്രകാരം രണ്ട് വധശിക്ഷാ രീതികളുണ്ട്. സാധാരണക്കാര്‍ക്ക് തൂക്കുകയറും സൈനികർക്കു നേരെ വെടിവയ്പും. ഈജിപ്ഷ്യന്‍ നിയമപ്രകാരം, ഒരു ക്രിമിനല്‍ കോടതിയില്‍ രണ്ട് റൗണ്ട് വാദങ്ങള്‍, പരമോന്നത മത നേതാവിൽ നിന്നുള്ള അഭിപ്രായം, പരമോന്നത കോടതിയിലെ പൊതുവിധി എന്നിവയ്ക്കു ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയൂ. പരമോന്നത നേതാവ് അപൂര്‍വമായി മാത്രമേ വധശിക്ഷാ വിധിയെ നിരാകരിക്കാറുള്ളൂ. അദ്ദേഹത്തിന്റെ അഭിപ്രായം വിധിയേക്കാള്‍ പലപ്പോഴും ഔപചാരികമായ നടപടിക്രമമാണ്. അദ്ദേഹത്തിന്റെ അംഗീകാരത്തിനു ശേഷവും കോടതികള്‍ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്.

Capital Punishment | Representative Image | Shutterstock | Photo Contributor - PsychoBeard

വധശിക്ഷാ വിധി പരമോന്നത കോടതി അംഗീകരിച്ചുകഴിഞ്ഞാല്‍, നീതിന്യായ മന്ത്രി പ്രസിഡന്റിന് ഒരു മെമോറാണ്ടം അയയ്ക്കുന്നു. അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ 14 ദിവസത്തെ സമയമുണ്ട്. അതിനുശേഷം ക്രിമിനല്‍ പ്രൊസീജര്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 470 പ്രകാരം വിധി നടപ്പാക്കാം. വിധി ശരിവയ്ക്കുകയും രാഷ്ട്രപതിയുടെ മാപ്പ് നല്‍കാനുള്ള 14 ദിവസത്തെ സമയപരിധി അവസാനിക്കുകയും ചെയ്താലുടന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ വധിക്കാന്‍ കഴിയുമെങ്കിലും, ശിക്ഷ നടപ്പാക്കുന്നതിന് വര്‍ഷങ്ങളെടുക്കുന്നതും പതിവാണ്. കേസിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് കുറ്റകൃത്യവും വധശിക്ഷയും തമ്മിലുള്ള കാലയളവ് രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ ആയിരിക്കണമെന്നാണു കണക്ക്. രാഷ്ട്രീയപരമോ നയതന്ത്രപരമോ ആയ കാരണങ്ങളാല്‍ വധശിക്ഷ നീട്ടിവയ്ക്കാറുമുണ്ട്. കയ്റോ സെന്‍ട്രല്‍ ജയിലിലാണ് പൊതുവെ തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കുന്നത്. എന്നിരുന്നാലും ടോറ ലിമാന്‍ ജയില്‍, ബോര്‍ഗ് അല്‍-അറബ് ജയില്‍, മിനിയ, ദമാന്‍ഹൂര്‍, തൻത, വാദി എന്നിവിടങ്ങളിലെ ജയിലുകളില്‍ ഉള്‍പ്പെടെ വധശിക്ഷ നടപ്പാക്കാനുള്ള സജ്ജീകരണമുണ്ട്. 

∙ കൂട്ട വധശിക്ഷ

കൂട്ട വധശിക്ഷകള്‍ക്കു പേരുകേട്ട രാജ്യം കൂടിയാണ് ഈജിപ്ത്. ഒന്നിലധികം വധശിക്ഷകള്‍ ഒരേ ദിവസം തന്നെ നടപ്പാക്കപ്പെടുന്നതിനുള്ള കാരണമായി പറയുന്നത്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതാണ്. നിയമം അനുസരിച്ച്, ഒരു പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍, ഒരു ഡോക്ടര്‍, ജയില്‍ വാര്‍ഡന്‍, ഒരു പുരോഹിതന്‍, തടവുകാരന്‍ ആവശ്യപ്പെട്ടാല്‍ ഒരു പ്രതിഭാഗം അഭിഭാഷകന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ എപ്പോള്‍ നടപ്പാക്കണം എന്നത് വധശിക്ഷയില്‍ പങ്കെടുക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ ലഭ്യത പോലുള്ള ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. നിയമപ്രകാരം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര്‍ക്ക് അവരുടെ വധശിക്ഷയുടെ തലേദിവസം അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ അവകാശമുണ്ട്. വധശിക്ഷ നടപ്പാക്കിയതിനു ശേഷം, ഡോക്ടര്‍ മരണത്തിന്റെ കൃത്യമായ സമയം രേഖപ്പെടുത്തുകയും മൃതദേഹം പൊലീസ് വാഹനത്തില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്യുന്നു. അവിടെനിന്ന് കുടുംബത്തിന് മൃതദേഹം ഏറ്റെടുക്കാം.

∙ പ്രധാന കൂട്ട വധശിക്ഷകള്‍

1) 2012 ഫെബ്രുവരി 1ന് പോര്‍ട്ട് സെയ്ദ് സ്റ്റേഡിയത്തില്‍ അല്‍-അഹ്‌ലി സ്പോര്‍ട്സ് ക്ലബ്ബിന്റെ ആരാധകര്‍ക്കു നേരെ അല്‍-മസ്റി ക്ലബിന്റെ ആരാധകര്‍ നടത്തിയ കൂട്ട ആക്രമണത്തില്‍ പങ്കാളികളായ 21 പേര്‍ക്ക് 2013 ജനുവരിയിൽ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. അക്രമത്തില്‍ 72 പേര്‍ മരിച്ചിരുന്നു. 2014 ഫെബ്രുവരി 6ന് പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 2015ൽ 11 ആയി കുറച്ചു.

ആക്രമണം നടത്തിയ അല്‍-മസ്റി ക്ലബ് പ്രവർത്തകരെ വിചാരണയ്ക്കായി കയ്റോയിലെ ജയിലിലേക്കു മാറ്റാത്തതിൽ പ്രതിഷേധിച്ച് അല്‍-അഹ്‌ലി സ്പോര്‍ട്സ് ക്ലബ് ആരാധകർ പ്രതിഷേധിച്ചപ്പോൾ. 2013 ജനുവരിയിലെ കാഴ്ച. ചിത്രം: AFP PHOTO / STR

2) 2013ല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനു പിന്നാലെ, ഭരണകൂടത്തിനെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയെയും, മുസ്‌ലിം ബ്രദര്‍ഹുഡ് അനുഭാവികളെന്ന് ആരോപിക്കപ്പെടുന്ന 682 പേരെയും വധശിക്ഷയ്ക്ക് വിധിച്ചു. 2014 ഏപ്രിലിലായിരുന്നു അത്. 2015 ഏപ്രിലില്‍ മുഹമ്മദ് ബാദിയുടെയും മറ്റ് 13 പേരുടെയും വധശിക്ഷ ഈജിപ്ഷ്യന്‍ കോടതി സ്ഥിരീകരിച്ചു.

3) 2015 ജൂണില്‍ കയ്‌റോയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിഷാം ബറാകത്തിനെ കൊലപ്പെടുത്തിയ കേസില്‍ കയ്‌റോ ക്രിമിനല്‍ കോടതി 28 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും 15 പേര്‍ക്ക് 25 വര്‍ഷം വീതം തടവു ശിക്ഷ വിധിക്കുകയും ചെയ്തു. 2017ലായിരുന്നു വിധി. 

4) 2020 സെപ്റ്റംബറില്‍ കയ്റോയിലെ ടോറ ജയിലില്‍ തടവുകാര്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥരും നാല് വധശിക്ഷാ തടവുകാരും മരിച്ചിരുന്നു. ഇതിനു പിന്നാലെ 2020 ഒക്ടോബറിലും നവംബറിലും മാത്രം 57 വധശിക്ഷാ തടവുകാരെ വധിച്ചു. ഇത് 2019 ല്‍ ആകെ നടത്തിയ വധശിക്ഷകളുടെ ഇരട്ടിയോളമാണ്.

5) കൊലപാതകം, തീവ്രവാദ ഗ്രൂപ്പില്‍ അംഗത്വം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി  2020 സെപ്റ്റംബര്‍ 8ന് ഈജിപ്തിലെ ഒരു കോടതി 75 പേര്‍ക്ക് വധശിക്ഷയും 47 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

ഈജിപ്തിലെ ടോറ ജയിലിന്റെ കവാടം. ചിത്രം: Khaled DESOUKI / AFP

∙ വധശിക്ഷയിൽ മുന്നിൽ

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2021-ല്‍ ഈജിപ്ത് 356 പേരെയെങ്കിലും വധശിക്ഷയ്ക്ക് വിധിച്ചു. 2021-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ മൂന്നാമത്തെ രാജ്യം. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ വധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് രണ്ടാം സ്ഥാനത്തുണ്ട്. ഇറാനാണ് മുന്നിൽ– ഇറാന്‍ 14, ഈജിപ്ത് 8, സൗദി അറേബ്യ 1, യുഎസ് 1 എന്നിങ്ങനെയാണു കണക്ക്.

വധശിക്ഷകളുടെ എണ്ണം വര്‍ധിച്ചതിനാല്‍, പ്രാദേശിക–രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍, പാശ്ചാത്യ സഖ്യകക്ഷികള്‍, ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയില്‍ നിന്ന് ഈജിപ്തിനു കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. 2019 ല്‍ നടന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍-അറബ് ലീഗ് ഉച്ചകോടിയിലെ വിമര്‍ശനങ്ങള്‍ക്ക് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ മറുപടി പക്ഷേ ഇങ്ങനെയായിരുന്നു - ‘‘വധശിക്ഷയെക്കുറിച്ച് നിങ്ങള്‍ പറയുന്നതിനെ ഞങ്ങള്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ദയവായി അത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇതാണ് ഞങ്ങളുടെ സംസ്‌കാരം’’.

English Summary: Nayera Ashraf's Murder tipped of the Debate over Egypt's Capital Punishment Again