കുടുംബ ബിസിനസുകളിലെ പ്രധാന പ്രശ്നം തലമുറ മാറ്റം ആകുന്നു. അച്ഛന്റെ കാലം കഴിയുമ്പോൾ മക്കളിൽ ആര് കമ്പനി മേധാവിയാകും? പെൺമക്കൾ മാത്രമെങ്കിൽ ഏതു മരുമകനെ മേധാവിയാക്കും? അഥവാ മകൾ തന്നെയാണോ അടുത്ത കമ്പനി മേധാവി? എത്രയോ ബിസിനസ് കുടുംബങ്ങൾ ഈ തർക്കത്തിൽപ്പെട്ട് കപ്പൽച്ചേതം വന്ന പായ്ക്കപ്പൽ പോലെ, പലക പോലും ശേഷിക്കാതെ തകർന്നു മുങ്ങിയിരിക്കുന്നു! അപ്പോൾ ടാറ്റ പോലൊരു വ്യവസായ സാമ്രാജ്യമാണെങ്കിലോ? എങ്ങനെ പുതിയ..

കുടുംബ ബിസിനസുകളിലെ പ്രധാന പ്രശ്നം തലമുറ മാറ്റം ആകുന്നു. അച്ഛന്റെ കാലം കഴിയുമ്പോൾ മക്കളിൽ ആര് കമ്പനി മേധാവിയാകും? പെൺമക്കൾ മാത്രമെങ്കിൽ ഏതു മരുമകനെ മേധാവിയാക്കും? അഥവാ മകൾ തന്നെയാണോ അടുത്ത കമ്പനി മേധാവി? എത്രയോ ബിസിനസ് കുടുംബങ്ങൾ ഈ തർക്കത്തിൽപ്പെട്ട് കപ്പൽച്ചേതം വന്ന പായ്ക്കപ്പൽ പോലെ, പലക പോലും ശേഷിക്കാതെ തകർന്നു മുങ്ങിയിരിക്കുന്നു! അപ്പോൾ ടാറ്റ പോലൊരു വ്യവസായ സാമ്രാജ്യമാണെങ്കിലോ? എങ്ങനെ പുതിയ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബ ബിസിനസുകളിലെ പ്രധാന പ്രശ്നം തലമുറ മാറ്റം ആകുന്നു. അച്ഛന്റെ കാലം കഴിയുമ്പോൾ മക്കളിൽ ആര് കമ്പനി മേധാവിയാകും? പെൺമക്കൾ മാത്രമെങ്കിൽ ഏതു മരുമകനെ മേധാവിയാക്കും? അഥവാ മകൾ തന്നെയാണോ അടുത്ത കമ്പനി മേധാവി? എത്രയോ ബിസിനസ് കുടുംബങ്ങൾ ഈ തർക്കത്തിൽപ്പെട്ട് കപ്പൽച്ചേതം വന്ന പായ്ക്കപ്പൽ പോലെ, പലക പോലും ശേഷിക്കാതെ തകർന്നു മുങ്ങിയിരിക്കുന്നു! അപ്പോൾ ടാറ്റ പോലൊരു വ്യവസായ സാമ്രാജ്യമാണെങ്കിലോ? എങ്ങനെ പുതിയ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബ ബിസിനസുകളിലെ പ്രധാന പ്രശ്നം തലമുറ മാറ്റം ആകുന്നു. അച്ഛന്റെ കാലം കഴിയുമ്പോൾ മക്കളിൽ ആര് കമ്പനി മേധാവിയാകും? പെൺമക്കൾ മാത്രമെങ്കിൽ ഏതു മരുമകനെ മേധാവിയാക്കും? അഥവാ പുതിയ കാലത്ത് നടക്കുന്നതു പോലെ മകൾ തന്നെയാണോ അടുത്ത കമ്പനി മേധാവി? ഇതൊരു തലവേദന പിടിച്ച പ്രശ്നമാണ്. എത്രയോ ബിസിനസ് കുടുംബങ്ങൾ ഈ തർക്കത്തിൽപ്പെട്ട് കപ്പൽച്ചേതം വന്ന പായ്ക്കപ്പൽ പോലെ, പലക പോലും ശേഷിക്കാതെ തകർന്നു മുങ്ങിയിരിക്കുന്നു! അച്ഛനും മക്കളും അല്ലാതെ കസിൻസോ ബന്ധുക്കളോ ചേർന്നാണോ ബിസിനസ്? പൊളിയാൻ സാധ്യത കൂടുതലാണ്. ഭാര്യമാർ തമ്മിലാവും ഗുസ്തി. ഞാനോ നീയോ വലിയവൻ എന്ന സ്പർധ ഉടലെടുക്കും. ഒരു ഐസ്ക്രീം കമ്പനി അടുത്തിടെ പിരിഞ്ഞത് ഉദാഹരണം. അപ്പോൾ ടാറ്റ പോലൊരു വ്യവസായ സാമ്രാജ്യമാണെങ്കിലോ? എങ്ങനെ അടുത്ത തലമുറ മേധാവിയെ കണ്ടെത്തും? ടാറ്റയിൽ പക്ഷേ പിൻഗാമിക്കായുള്ള തിരച്ചിൽ ഏതാണ്ട് അവസാനിച്ച മട്ടാണ്. പുതിയൊരു പേരും ഉയർന്നു കേൽക്കുന്നു. എന്താണ് ടാറ്റയുടെ സാമ്രാജ്യം? പുതിയൊരാൾ തലപ്പത്തേക്കു വരുമ്പോൾ അയാൾക്കു മുന്നിലുള്ള ചുമതലകൾ എന്തെല്ലാമായിരിക്കും? രത്തൻ ടാറ്റ തന്റെ പിൻഗാമിയായി കണ്ടെത്തിയത് ആരെയാണ്?

∙ കഴിവുണ്ടെങ്കിൽ കയറിപ്പോകാം

ADVERTISEMENT

അതിനാണ് സക്സഷൻ പ്ളാനിങ് അഥവാ പിൻഗാമിയുടെ ആസൂത്രണം എന്നു പറയുന്നത്. വൻകിട കമ്പനികളിൽ അടുത്ത ചെയർമാനെ,എംഡിയെ, ഡിവിഷനൽ മേധാവികളെ കണ്ടെത്താൻ ഈ ആസൂത്രണം നേരത്തേ തന്നെ തുടങ്ങുന്നു. ചില മിടുക്കരെ പ്രധാന താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തി അവരുടെ പെർഫോമൻസ് നിരീക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടായിരിക്കും തലപ്പത്തേക്ക് കൊണ്ടു വരുന്നത്. ഇന്നു കുടുംബ കമ്പനികളിൽ പോലും മൂത്തമകന് താൻ ഓട്ടോമാറ്റിക്കായി അടുത്ത എംഡി ആയിക്കോളും എന്നു വിചാരിക്കാനാവില്ല. അതിനുള്ള യോഗ്യത നേടണം. എംബിഎയോ പുറത്തു ജോലി പരിചയമോ വേണം. സ്വന്തം കമ്പനിയിൽ സ്വതന്ത്ര ചുമതല വഹിച്ച് കഴിവ് തെളിയിക്കണം. ഇല്ലെങ്കിലോ? അച്ഛനും തഴയും, പുന്നാരമോനെ അമ്മയും തഴയും. കടിഞ്ഞൂൽ പൊട്ടൻ എന്നു വിചാരിക്കും. താഴെയുള്ളവർ മുകളിൽ കയറും. അനിയൻ അല്ലെങ്കിൽ അനിയത്തി അതുമല്ലെങ്കിൽ അനിയത്തിയുടെ ഭർത്താവ്.

രത്തൻ ടാറ്റ. 2022 ജൂൺ 11ലെ മുംബൈയിൽനിന്നുള്ള ചിത്രം: Punit PARANJPE / AFP

മിക്ക ബിസിനസ് കുടുംബങ്ങളിലും മകളുടെ ഭർത്താവിനെ തിരഞ്ഞെടുക്കുന്നത് മറ്റു ബിസിനസ് യോഗ്യതയുള്ളവരെ നോക്കിയായിരിക്കുമെന്നതു ശ്രദ്ധിക്കുക. അല്ലാതെ ബിസിനസുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനെക്കൊണ്ടു കെട്ടിച്ചു വിടുകയല്ല. പെൺമക്കളെ ബിസിനസ് ഏൽപ്പിക്കുന്നതു പക്ഷേ ഇപ്പോൾ സർവ സാധാരണമായി. ബജാജ് ഗ്രൂപ്പ് ഉദാഹരണം.

∙ പിൻഗാമി നോയൽ?

ടാറ്റ കുടുംബത്തിൽ ഒരു പ്രശ്നമുണ്ട്. വിവാഹം കഴിച്ചവരും അവരിൽ മക്കളുള്ളവരും കുറവ്. പാഴ്സികൾക്കു പൊതുവെ സന്താനങ്ങളുടെ എണ്ണം പണ്ടേ കുറവാണ്. എന്നിട്ടും 125 വർഷമായി ടാറ്റയുടെ തലപ്പത്ത് 5 ചെയർമാൻമാർ മാറി മാറി വന്നപ്പോഴും അതു ടാറ്റ തന്നെയായിരുന്നു. ഇടയ്ക്ക് ടാറ്റയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ ഷപ്പൂർജി പല്ലോൺജി മിസ്ത്രിയുടെ മകൻ സൈറസ് മിസ്ത്രിയെ കൊണ്ടു വന്നത് വൻ ദുരന്തമായി. ബലമായി പുറത്താക്കേണ്ടി വന്നതു മറ്റൊരു കഥ.

ടാറ്റയുടെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ ‘ക്ലിക്ക്’ന്റെ ലോഞ്ചിനിടെ സൈറസ് മിസ്ത്രിയും നോയൽ ടാറ്റയും. 2016 മേയിലെ ചിത്രം: PUNIT PARANJPE / AFP
ADVERTISEMENT

ഇപ്പോഴിതാ നിലവിലുള്ള ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പിൻഗാമിയായി തന്റെ അർധ സഹോദരൻ നോയൽ ടാറ്റയ്ക്കു വരാൻ വഴി തുറന്നിരിക്കുന്നു. ആരാണീ നോയൽ ടാറ്റ? ടാറ്റ ഇന്റർനാഷനൽ കമ്പനിയുടെ എംഡിയും ചെയർമാനും. അതിനു മുമ്പ് വെസ്റ്റ് സൈഡ് എന്ന വസ്ത്ര റീട്ടെയിൽ സ്റ്റോർ നടത്തുന്ന ട്രെന്റ് എന്ന ടാറ്റ കമ്പനിയുടെ ചെയർമാൻ. വെസ്റ്റ് സൈഡിനെ നോയൽ ടാറ്റ വലിയ ബ്രാൻഡായി വളർത്തിയെടുത്തു. ടാറ്റ കുടുംബത്തിലെ ‘ചിന്ന ടാറ്റ’ അങ്ങനെ വലിയ ടാറ്റയാവുന്ന വഴിയിലായത് ടാറ്റയുടെ 2 ട്രസ്റ്റുകളുടെ ഡയറക്ടർ ബോർഡിലേക്ക് നോയലിനെ കൊണ്ടു വന്നതോടെയാണ്. എന്താണീ ടാറ്റ ട്രസ്റ്റ്? അതു പറയണമെങ്കിൽ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ ഘടന എങ്ങനെയെന്നു വിശദീകരിക്കേണ്ടി വരും.

∙ ജീവകാരുണ്യത്തിനു വേണ്ടി ‘വ്യവസായം’

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റുകൾ. അവയുടെ ഉടമസ്ഥതയിൽ നൂറിലേറെ കമ്പനികളുള്ള വ്യവസായ സാമ്രാജ്യം! ഇങ്ങനെയൊരു അപൂർവത ഇന്ത്യയിൽ മാത്രമേ കാണൂ. ടാറ്റമാരുടെ പേര് ലോകത്തെങ്ങും കോടീശ്വര പട്ടികയിൽ വരാത്തത് അതുകൊണ്ടാണ്. ലാഭം മിക്കവാറും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റിലേക്കും പുതിയ നിക്ഷേപങ്ങൾക്കുമായിട്ടാണ്. അല്ലാതെ ആരുടെയും പോക്കറ്റിൽ പോകുന്നില്ല. രത്തൻ ടാറ്റ തടിച്ചുവീർക്കുന്നില്ല.
വ്യക്തിപരമായി പറഞ്ഞാൽ മുകേഷ് അംബാനി തന്നെയാണ് നാടൻ അർഥത്തിൽ ടാറ്റയേക്കാൾ വലിയ ‘പണക്കാരൻ’. പക്ഷേ ടാറ്റയാണ് വലിയ വ്യവസായ സാമ്രാജ്യം! ടാറ്റയുടെ വിപണി മൂല്യം 32,000 കോടി ഡോളർ (25 ലക്ഷം കോടി രൂപ). അതിനെ അപേക്ഷിച്ച് മുകേഷ് അംബാനി വ്യവസായങ്ങളുടെ വിപണി മൂല്യം 23,700 കോടി ഡോളർ (19 ലക്ഷം കോടി രൂപ). ഈ കണക്കിന്റെ കളിയിൽ അഡാനി മൂന്നാം സ്ഥാനത്തു വരും.

2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിത അംബാനി, മുകേഷ് അംബാനി, രത്തൻ ടാറ്റ. ചിത്രം: Prakash SINGH / AFP

സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും അലൈഡ് ട്രസ്റ്റുമാണ് പ്രധാന ടാറ്റ ട്രസ്റ്റുകൾ. ഇവയിലേക്കാണ് നോയലിനെ കൊണ്ടു വന്നത്. ഈ ട്രസ്റ്റുകളാണ് സർവ ടാറ്റ കമ്പനികളുടേയും മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ഉടമസ്ഥർ. ടാറ്റ സൺസിന്റെ 66% ഓഹരി ഈ ട്രസ്റ്റുകൾക്കാണ്! നേരത്തേ ട്രസ്റ്റിന്റെയും സൺസിന്റേയും ചെയർമാൻ രത്തൻ ടാറ്റയായിരുന്നു. 2012ൽ അദ്ദേഹം ടാറ്റ സൺസ് സൈറസ് മിസ്ത്രിയെ ഏൽപ്പിച്ചു. 2016ൽ സൈറസിനെ പുറത്താക്കിയതിനു ശേഷം കുറച്ചു കാലം രത്തൻ ടാറ്റ തന്നെ ടാറ്റ സൺസ് ചെയർമാനായി തുടർന്നു. 2017ൽ സൗമ്യനും സമർഥനുമായ തമിഴ്‌ നാട്ടുകാരൻ എൻ.ചന്ദ്രശേഖരനെ ടാറ്റാ സൺസ് ചെയർമാനാക്കി.

ADVERTISEMENT

ടാറ്റാ കമ്പനിയായ ടിസിഎസിനെ ഉയരങ്ങളിലെത്തിച്ച ചന്ദ്രശേഖരൻ, തിരുച്ചിറപ്പള്ളിയിലെ ഇടത്തരം കുടുംബത്തിൽ നിന്നാണു വരുന്നത്. 5 വർഷത്തെ ചന്ദ്രശേഖരന്റെ പ്രവർത്തനം ടാറ്റ ഡയറക്ടർമാരിൽ മതിപ്പുളവാക്കി. അടുത്ത 5 വർഷത്തേക്കു കൂടി കാലാവധി നീട്ടിക്കൊടുത്തിരിക്കയാണ്. രത്തൻടാറ്റ ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനായി തുടരുന്നു.

∙ ഇനി രണ്ടു ചെയർമാൻ

ടാറ്റ ട്രസ്റ്റിന്റേയും ടാറ്റാ സൺസിന്റേയും അവസാന സംയുക്ത ചെയർമാനാവും രത്തൻ ടാറ്റ എന്നാണു കരുതപ്പെടുന്നത്. ടാറ്റ സൺസിന്റെ ഉടമസ്ഥയുള്ള ട്രസ്റ്റിന്റെ ചെയർമാനായി ടാറ്റ കുടുംബക്കാരൻ തുടരുക, വ്യവസായം നടത്തുന്ന ടാറ്റാ സൺസിൽ ചന്ദ്രശേഖരനെ പോലെ ഒന്നാന്തരം പ്രഫഷനലിനെ വയ്ക്കുക എന്ന നയത്തിലേക്ക് മാറുകയാണ്. അതു വിപണി സ്വാഗതം ചെയ്യുന്നു.

എൻ. ചന്ദ്രശേഖരനും രത്തൻ ടാറ്റയും. ചിത്രം: INDRANIL MUKHERJEE / AFP

രത്തൻ ടാറ്റയ്ക്ക് 84 വയസായി. കാലം കഴിഞ്ഞാൽ ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ ആര് എന്ന ചോദ്യത്തിനുത്തരമാണ് നോയൽ ടാറ്റ. സർ നാവൽ ടാറ്റയുടെ മക്കളാണ് ജിമ്മി ടാറ്റയും രത്തൻ ടാറ്റയും. സൂണി കമ്മിസ്സാറിയറ്റ് എന്ന ഭാര്യയിലുള്ള മക്കൾ. രണ്ടാം ഭാര്യ സിമോണിൽ ജനിച്ച മകനാണ് നോയൽ. രത്തന്റെ അർധ സഹോദരൻ. രത്തന്റെ കാലം കഴിഞ്ഞാൽ നോയൽ ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനാകുമെന്നാണു കരുതപ്പെടുന്നത്. അതാണ് പിൻഗാമി ആസൂത്രണം. ചന്ദ്രശേഖരനെപ്പോലെ സമർഥർ, വ്യവസായം നടത്തുന്ന ടാറ്റാ സൺസ് തലപ്പത്തു വരും. അത്തരം സമർഥർക്ക് ടാറ്റ സാമ്രാജ്യത്തിൽ ക്ഷാമവുമില്ല. വ്യക്തിത്വത്തിൽ ചന്ദ്രശേഖരനും നോയലും പതി‍ഞ്ഞ പ്രകൃതക്കാരെന്ന നിലയിൽ ഒരുമിച്ചു പോകുന്നവരുമാണത്രെ!

∙ അപ്പോൾ ആ പയ്യനോ?

ശന്തനു നായിഡു! കഴിഞ്ഞ ഡിസംബർ 28ന് രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ കേക്ക് മുറിക്കാൻ സഹായിക്കുന്ന പയ്യന്റെ പടം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആരാണീ പയ്യൻ എന്ന ചോദ്യം വ്യവസായ ലോകത്തെങ്ങും അലയടിച്ചു. രത്തന്റെ ഇഎ അഥവാ എക്സിക്യൂട്ടീവ് അസിസ്റ്റന്റാണ് ശന്തനു നായിഡു. കണ്ടാൽ കൊച്ചു പയ്യനാണെങ്കിലും 28 വയസ്സുണ്ട്.

രത്തൻ ടാറ്റ. 2014 ജൂലൈയിലെ ചിത്രം: LUCAS JACKSON / POOL / AFP

ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റാണു പയ്യൻ. സർവ ടാറ്റ കമ്പനികളുടേയും ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ചെയർമാന്റെ ഓഫിസിൽ ജോലിയുമുണ്ട്. രത്തൻ ടാറ്റയുടെ നിക്ഷേപം പ്രതീക്ഷിച്ച് യുവ സ്റ്റാർട്ടപ് സംരംഭകർ നൽകുന്ന അപേക്ഷകൾ പരിശോധിച്ച് ഉപദേശം നൽകുന്നത് ശന്തനു. പാഴ്സിയല്ല. പുണെയിലാണു വളർന്നത്. പുണെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് ടാറ്റാ എൽഎക്സിയിൽ ഡിസൈൻ എൻജിനീയറായി. ടാറ്റ പോലെ അന്തസ്സുള്ള കമ്പനികളിൽ തലമുറകളായി ജോലി ചെയ്യുന്ന കുടുംബങ്ങളൊരുപാടുണ്ട്. ശന്തനുവിന്റെ അച്ഛൻ ടാറ്റ കമ്പനി എൻജിനീയറായിരുന്നു. അച്ഛനപ്പൂപ്പൻമാർ ഉൾപ്പടെ ടാറ്റയിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറ കുടുംബക്കാരനാണ് ശന്തനു!

രത്തന്‍ ടാറ്റയും ശന്തനുവും. ചിത്രം: ShanthanuNaidu/Instagram

ന്യൂയോർക്കിലെ കോർണെൽ സർവകലാശാലയിൽ നിന്ന് എംബിഎ കഴിഞ്ഞാണ് തിരിച്ചുവന്ന് രത്തൻ ടാറ്റയുമായി കൂടിക്കണ്ടതും അസിസ്റ്റന്റായി നിയമിതനായതും. അതിനൊരു കാരണമുണ്ടായിരുന്നു. രത്തൻ ടാറ്റ നായ് സ്നേഹി. ശന്തനുവും നായ് സ്നേഹി. ഒരിക്കൽ രാത്രി വീട്ടിലേക്കു പോകുമ്പോൾ വണ്ടി ഇടിച്ച് റോഡിൽ പട്ടി ചാവുന്നതു കണ്ടു സഹിച്ചില്ല. കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന വാറ് കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. 4 രാജ്യങ്ങളിലായി 20 നഗരങ്ങളിൽ നായ്ക്കളെ വണ്ടി ഇടിക്കാതിരിക്കാൻ സഹായിക്കുന്നതാണത്രെ വാറ്.

ചെയർമാന്റെ നീലക്കണ്ണുള്ള പയ്യനായി (ബ്ലൂ ഐഡ് ബോയ്) മാറിയാൽ ഏതു കമ്പനിയിലും വച്ചടി കേറ്റമായിരിക്കും. പക്ഷേ ടാറ്റയ്ക്കു പകരമാവാനൊന്നുമില്ല. നോയൽ ടാറ്റ തന്നെയായിരിക്കും രത്തൻ ടാറ്റയ്ക്കു പകരക്കാരൻ എന്നാണ് കോർപ്പറേറ്റ് ലോകത്തു നിന്നു വരുന്ന സൂചന.

English Summary: After Ratan Tata Who is Going to Take Over the Whole TATA Empire?