ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോ, രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുന്നവരോ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രിയും | Rahul Gandhi | Congress | PM Candidate | Madan Mohan Jha | Nitish Kumar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കുന്നയാളോ ആയിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടുന്നതിൽ ജെഡിയു താൽപര്യം പ്രകടിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പ്രതിപക്ഷ മുഖമെന്ന നിലയിൽ നിതീഷ് കുമാർ കോൺഗ്രസിനു സ്വീകാര്യനാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘‘പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്നു നിതീഷ് കുമാറോ, അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു ഞങ്ങളോ പറഞ്ഞിട്ടില്ല. ഞങ്ങളുടെ സ്ഥാനാർഥി ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയാണ്. അല്ലെങ്കിൽ അദ്ദേഹം ആരെ ആ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യുന്നുവോ, ആ വ്യക്തിക്കൊപ്പം നിൽക്കും’’– മദൻ മോഹൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു വർഷം ശേഷിക്കുന്നതിനാൽ വിഷയം പിന്നീടു ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസുമായി ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് മദൻ മോഹൻ ഝായുടെ പ്രതികരണം.

English Summary: Rahul Gandhi Or His Pick Will Be Party's PM Candidate: Congress Leader