പാലക്കാട് ∙ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാളായ നവീന്റെ കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും

പാലക്കാട് ∙ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാളായ നവീന്റെ കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാളായ നവീന്റെ കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാളായ നവീന്റെ കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും കൊലപാതകത്തിനു കാരണമായെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികൾക്കു നേരെ നാട്ടുകാർ മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു. ഷാജഹാനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകളും കണ്ടെടുത്തു.

ADVERTISEMENT

പ്രതികൾക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉൾപ്പെടെ കൊലപാതകത്തിനു കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതികൾ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തർക്കമുണ്ടായിരുന്നു. 14നു പകലും ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഒപ്പം ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.

സുജീഷ്, അനീഷ്, ശബരീഷ് എന്നിവരാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. കൊലയ്ക്കു ശേഷം ആയുധങ്ങളുമായി ഓടി രക്ഷപ്പെട്ട പ്രതികള്‍ കോരയാര്‍പ്പുഴ കടന്ന് കൃഷിയിടത്തില്‍ ഏറെനേരം വിശ്രമിച്ചു. നവീനൊപ്പം ചന്ദ്രനഗറിലെ ബാറിലെത്തി മടങ്ങിയ രണ്ടു പേരുള്‍പ്പെടെ മുഴുവന്‍ പ്രതികളും വിളയില്‍പ്പൊറ്റ വയലില്‍ ഇരുന്നാണ് ഒളിച്ചുകഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മൂന്ന് വാളുകളും സ്ഥലത്ത് ഉപേക്ഷിച്ചു.

ADVERTISEMENT

കയ്യിൽ െകട്ടിയിരുന്ന രാഖികളും പൊട്ടിച്ച നിലയില്‍ ഈ ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന ദിവസം രാത്രി ഏറെ വൈകിയാണ് കാല്‍നടയായി മൂവരും നെല്‍പ്പാടത്തിലൂടെ തോടും കനാലും മുറിച്ചു കടന്ന് കവ ഭാഗത്തെത്തിയത്. കവയോട് ചേര്‍ന്ന് കോഴിമലയുടെ ചെരുവിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പ്രതികള്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണി വരെ ഈ സ്ഥലത്ത് ഇവര്‍ സുരക്ഷിതമായി കഴിഞ്ഞു. വനാതിര്‍ത്തിയിലുള്ള സ്ഥലമാണെങ്കിലും പാറക്കൂട്ടമെല്ലാം പിന്നിട്ട് കൊലയാളി സംഘം ഒളിച്ചു താമസിക്കാന്‍ കണ്ടെത്തിയ ഇടത്ത് വനപാലകര്‍ക്കു പോലും എത്തിച്ചേരാൻ പ്രയാസമാണ്. യുവാക്കള്‍ ഇവിടെ താമസിച്ചിരുന്നതിന്റെ കൃത്യമായ അടയാളങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.

കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെയായിരുന്നു ആളുകളുടെ രോഷ പ്രകടനം. മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ തിരിഞ്ഞു. കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്ത്രീകള്‍ കരഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. പ്രതികള്‍ക്ക് തൂക്കുകയര്‍ എന്നതിന്റെ പ്രതീകമായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ പ്ലാസ്റ്റിക് ചരടും കരുതിയിരുന്നു. ഓരോരുത്തരെയായി ജീപ്പില്‍ നിന്നിറക്കി കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം മടങ്ങിയത്.

ADVERTISEMENT

നവീനെ സ്ഥലത്തെത്തിച്ചാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യ ദിവസം ഒഴിവാക്കി. പ്രതികള്‍ ആയുധം സൂക്ഷിച്ചിരുന്ന വീട്ടിലും വസ്ത്രം ഉപേക്ഷിച്ച സ്ഥലത്തുമെത്തിച്ച് തെളിവെടുത്തു. പ്രഥമ വിവര റിപ്പോർട്ടിൽ എട്ടു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. കൂടുതലാളുകൾ കേസിൽ പ്രതിയാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

English Summary: Palakkad Shajahan Murder Case - Updates