നേരത്തേ ലഹരിമരുന്നു കേസിൽ പിടിയിലാകുന്ന പലരും കുറ്റബോധം പ്രകടിപ്പിക്കാറുണ്ടെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. ലഹരിയുടെ സുഖത്തെക്കുറിച്ച് ഉദ്യോഗസ്ഥരെയാണ് അവർ പറഞ്ഞു പ്രലോഭിപ്പിക്കുന്നത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടോ? മറ്റു രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നതിൽ കഴമ്പുണ്ടോ? കുറഞ്ഞ അളവ് കഞ്ചാവ് ഉപയോഗിച്ചാൽ കേസിൽ കുടുങ്ങില്ലേ?

നേരത്തേ ലഹരിമരുന്നു കേസിൽ പിടിയിലാകുന്ന പലരും കുറ്റബോധം പ്രകടിപ്പിക്കാറുണ്ടെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. ലഹരിയുടെ സുഖത്തെക്കുറിച്ച് ഉദ്യോഗസ്ഥരെയാണ് അവർ പറഞ്ഞു പ്രലോഭിപ്പിക്കുന്നത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടോ? മറ്റു രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നതിൽ കഴമ്പുണ്ടോ? കുറഞ്ഞ അളവ് കഞ്ചാവ് ഉപയോഗിച്ചാൽ കേസിൽ കുടുങ്ങില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരത്തേ ലഹരിമരുന്നു കേസിൽ പിടിയിലാകുന്ന പലരും കുറ്റബോധം പ്രകടിപ്പിക്കാറുണ്ടെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. ലഹരിയുടെ സുഖത്തെക്കുറിച്ച് ഉദ്യോഗസ്ഥരെയാണ് അവർ പറഞ്ഞു പ്രലോഭിപ്പിക്കുന്നത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടോ? മറ്റു രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നതിൽ കഴമ്പുണ്ടോ? കുറഞ്ഞ അളവ് കഞ്ചാവ് ഉപയോഗിച്ചാൽ കേസിൽ കുടുങ്ങില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇൻസ്റ്റഗ്രാം ലൈവിൽ കഞ്ചാവ് വലിക്കുന്നതിന്റെ അനുഭൂതിയെക്കുറിച്ചു സംസാരിച്ച വ്ലോഗറുടെ വിഡിയോയിൽ പലതവണ ‘ഗോ ഗ്രീൻ, ഗോ ഗ്രീൻ ’ എന്നു പറയുന്നുണ്ട്. പച്ചപ്പെന്നു കേൾക്കുമ്പോൾ കണ്ണിനും മനസ്സിനും കുളിരു കിട്ടുമെങ്കിലും ആ ‘ഗോ ഗ്രീൻ ’ അത്ര നിഷ്കളങ്കമായിരുന്നില്ല. കഞ്ചാവിനെ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടു രാജ്യാന്തരതലത്തിൽ പ്രചാരണം നടത്തുന്ന വിഭാഗങ്ങൾ തങ്ങളുടെ ആശയം ഏറ്റവും നിഷ്കളങ്കമായ രീതിയിൽ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന രീതിയാണിത്. സമൂഹത്തിൽ ഉന്നതർക്കിടയിൽ പോലും ആഴത്തിൽ വേരോടുകയാണ് രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായ ഈ ക്യാംപെയ്ൻ. കേരളത്തിലും അതു വേരുറപ്പിക്കുന്നു. അടുത്തകാലത്തായി ലഹരിമരുന്നു കേസുകളിൽ പിടിയിലാകുന്ന പലരും എക്സൈസിനോടും പൊലീസിനോടും കഞ്ചാവിന്റെ മാഹാത്മ്യം പറഞ്ഞ് തട്ടിക്കയറാറുണ്ട്. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറിയാണെങ്കിൽ വിത്തു മുളച്ചു തന്നെ ഉണ്ടാകുന്ന കഞ്ചാവിനോട് എന്തിനാണ് എതിർപ്പെന്നാണ് ചോദ്യം. ഇതേ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസം പിടിലായ വ്ളോഗറും ചോദിച്ചത്. നേരത്തേ ലഹരിമരുന്നു കേസിൽ പിടിയിലാകുന്ന പലരും കുറ്റബോധം പ്രകടിപ്പിക്കാറുണ്ടെങ്കിൽ ഇപ്പോൾ പിടിയിലാകുന്നവർ അങ്ങനെയല്ല. ലഹരിയുടെ സുഖത്തെക്കുറിച്ചും അനുഭൂതിയെക്കുറിച്ചും ഉദ്യോഗസ്ഥരെയാണ് പറഞ്ഞു പ്രലോഭിപ്പിക്കുന്നത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടോ? എന്താണ് ‘ഗോ ഗ്രീനി’ന്റെ യഥാർഥ ലക്ഷ്യം? പാശ്ചാത്യ രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നതിൽ കഴമ്പുണ്ടോ? കുറഞ്ഞ അളവ് കഞ്ചാവ് ഉപയോഗിച്ചാൽ കേസിൽ കുടുങ്ങില്ല എന്ന പ്രചാരണത്തിൽ എത്രമാത്രം സത്യമുണ്ട്? കേരളത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ പഴഞ്ചന്മാരായി എന്നു പറയുന്ന ഇക്കാലത്ത് ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്ക്...

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊളംബിയയിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കുന്ന യുവതി. ഫയൽ ചിത്രം: Raul ARBOLEDA / AFP

∙ കഞ്ചാവിന്റെ ‘കോടിക്കൂട്ടുകാർ’

ADVERTISEMENT

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടു ലോകത്തു പ്രചാരണം നടത്തുന്ന വിഭാഗങ്ങൾക്ക് കോടികൾ വരുമാനമുള്ള എൻജിഒകൾ, പ്രഫഷനൽ ഗ്രൂപ്പുകൾ, സേവനസംഘടനകൾ‍ എന്നിവരുടെ രഹസ്യപിന്തുണയുണ്ട്. ഇവരെല്ലാം പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരുമാണ്. വലിയ തോതിൽ വരുമാനമുള്ള പ്രഫഷനലുകൾ മുതൽ സാധാരണക്കാരായ കൂലിപ്പണിക്കാർവരെ ലഹരി ഉപയോഗിക്കുന്ന ഇന്ത്യയാണ് ഇവരുടെ പ്രധാന നോട്ടം. ഇതു ശരിയെന്നു തെളിയിയിക്കുന്ന ഒട്ടേറെ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിനും പൊലീസിനും ലഭിച്ചിട്ടുണ്ട്. 

ഐടി മേഖലക്കാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രഫഷനലുകൾ, വിശേഷമികവ് വേണ്ട ജോലി ചെയ്യുന്നവർ എന്നിവരെയാണ് ‘കഞ്ചാവ് ലോബി’ പ്രധാനമായും ഉന്നമിടുന്നത്. ക്യാംപസുകളിൽനിന്നു തന്നെ തുടക്കമിടും. നേരത്തേ ആൺകുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോൾ പെൺകുട്ടികളും ലഹരിയുടെ ലോകത്തേക്ക് ഒരു മടിയുമില്ലാതെ വരുന്നു. ലഹരിക്കേസുകളിൽ പിടിയിലാകുന്ന കോളജ് വിദ്യാർഥികൾക്കു വേണ്ടി ഇപ്പോൾ ജാമ്യമെടുക്കാൻ വരുന്നത് കാമുകിമാരാണ്. കൂട്ടുകാരന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥർ പറയുമ്പോൾ, അറിഞ്ഞു തന്നെയാണ് ബന്ധം തുടരുന്നതെന്നാണ് ഇവരും പറയുന്നത്. 

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ബെർലിനിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കുന്ന യുവതി. ഫയൽ ചിത്രം: RAINER JENSEN / DPA / AFP

ലഹരി നൽകുന്ന നൂറുകണക്കിന് ഉൽപന്നങ്ങൾ ഉണ്ടായിരിക്കെ കഞ്ചാവിനു വേണ്ടി മാത്രം എന്തിനാണ് ഈ കൂട്ടായ്മയെന്ന് ആശ്ചചര്യം തോന്നാം. പക്ഷേ, കഞ്ചാവ് ഒരു മറ മാത്രമാണ്. വിത്തു മുളച്ചുണ്ടാകുന്നതാണെന്നും പച്ചക്കറിയാണെന്നുമൊക്കെ പ്രചരിപ്പിച്ച് കഞ്ചാവിലൂടെ അവർ ഒളിച്ചുകടത്തുന്നത് രാസലഹരിയുടെ വിശാലമായ ലോകത്തെയാണ്. കഞ്ചാവ്, ബ്രൗൺ ഷുഗർ, കൊക്കെയിൻ, ഹെറോയിൻ തുടങ്ങി ലഹരി പ്രദാനം ചെയ്യുന്ന ഇലകളിൽനിന്നും ചെടികളിൽനിന്നും സംസ്കരിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ മുതൽ പുതിയ തലമുറ ലഹരിവസ്തുക്കളായ എംഡിഎംഎ, എൽഎസ്ഡി, കെറ്റമിൻ എന്നിവയുടെ രാജ്യാന്തരവിപണിയെ ഉത്തേജിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനൊരു തുടക്കം മാത്രമാണ് കഞ്ചാവ്. കഞ്ചാവിൽ തുടങ്ങിയാൽ മുന്നോട്ടുള്ള മാർഗം എളുപ്പമായി. 

∙ വിദേശങ്ങളിലെല്ലാം കഞ്ചാവിൽ ‘ആറാടുകയല്ല’ 

ADVERTISEMENT

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ വാദിക്കുന്നതുപോലെ പല രാജ്യങ്ങളിലും കഞ്ചാവിൽ ആറാടാമെന്ന പ്രചാരണം ശരിയല്ല. പല രാജ്യങ്ങളും നിബന്ധനകളോടെയാണ് കഞ്ചാവ് ഉപയോഗം അനുവദിക്കുന്നത്. അതു പൂർണമായും ലഹരിക്കു വേണ്ടി മാത്രവും അല്ല. മരുന്നു നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ചില രാജ്യങ്ങൾ അനുമതി നൽകിയിരിക്കുന്നത്. കാനഡ, ജോർജിയ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, തായ്‍ലൻഡ്, യുറഗ്വായ് എന്നീ രാജ്യങ്ങളാണ് കഞ്ചാവ് നിയന്ത്രണത്തോടെ നിയമപരമാക്കിയത്. സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഇസ്രയേൽ, ഇറ്റലി, അർജന്റീന, പോർച്ചുഗൽ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ കഞ്ചാവുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും വിവിധ സംസ്ഥാനങ്ങളിൽ സാഹചര്യം അനുസരിച്ചാണ് കഞ്ചാവുമായി ബന്ധപ്പെട്ട നിയമനടപടികൾ.

ഇസ്രയേലിൽ ഗവേഷണ ആവശ്യത്തിനായി കഞ്ചാവ് ചെ‍ടികള്‍ വളർത്തുന്ന തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം: JACK GUEZ / AFP

പക്ഷേ, ഇതെല്ലാം കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയല്ല. കഞ്ചാവിന്റെ വിപണനത്തിലും ഉപയോഗത്തിനും നിയമപരമായ ചില നിയന്ത്രണങ്ങൾ വേണമെന്നതിനാലാണ്. അനുവദീയമായ പല രാജ്യങ്ങളിലും അളവിൽ കൂടുതൽ ലഹരി കൈവശം വച്ചാൽ കുറ്റകൃത്യംതന്നെയാണ്. ആദ്യ ഘട്ടത്തിൽ പിഴയടയ്ക്കാമെങ്കിലും ശിക്ഷ ആവർത്തിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും. മദ്യം ഉപയോഗിക്കുന്നത് ഇന്ത്യയിൽ അനുവദിക്കുമെങ്കിലും അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതും അമിതമായി ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടാക്കിയാൽ കുറ്റകരമാകുന്നതു പോലെയാണ് പലയിടത്തും കഞ്ചാവിനെ അനുവദിച്ചിരിക്കുന്നത്. 

മറ്റു രാജ്യങ്ങളിലേതു പോലെ കഞ്ചാവ് നിയമവിധേയമാക്കുന്നത് ഇന്ത്യയിൽ വലിയ തോതിൽ തിരിച്ചടിയാകുമെന്ന് എക്സൈസ് വിഭാഗം പറയുന്നു. പല വിദേശരാജ്യങ്ങളിലെയും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതുപോലെയല്ല ഇന്ത്യയിലെ ഉപയോഗം. ലഹരി നിയന്ത്രണവിധേയമായി ഉപയോഗിക്കുന്ന ശീലം ഇന്ത്യയിൽ ഇല്ല. പലപ്പോഴും ഒന്നോ രണ്ടോ പെഗ് മദ്യം ഒന്നും രണ്ടും മണിക്കൂറുകൾ ആസ്വദിച്ച് നുണയുന്നതാണു പാശ്ചാത്യരീതിയെങ്കിൽ പരമാവധി മദ്യം ഒറ്റയടിക്കു കഴിക്കുന്നതാണ് ഇന്ത്യയിലെ പൊതുമദ്യപാന രീതി. സമാനമായി, പല ലഹരി വസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗമാണ് ഇവിടെയുള്ളത്.

കഞ്ചാവ് ചെടി. ചിത്രം: Pablo PORCIUNCULA / AFP)

∙ ഇത് ‘സ്മോൾ ക്വാണ്ടിറ്റിയാ’? പിടിച്ചാൽ സാറ് തൂങ്ങും!

ADVERTISEMENT

കുറഞ്ഞ അളവിൽ കഞ്ചാവും ബ്രൗൺഷുഗറുമൊക്കെ കൈവശം വച്ചാൽ ശിക്ഷ ലഭിക്കില്ലെന്നാണു ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും കള്ളക്കടത്തു നടത്തുന്നവരുടെയും പൊതുധാരണ. പിടിച്ചാലും ഊരിപ്പോരാമെന്ന വാക്കു വിശ്വസിച്ചാണ് പലരും ഈ പണിക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പക്ഷേ, ‘നർക്കോട്ടിക് ഈസ് എ ഡെർട്ടി ബിസിനസ്’ എന്നതു പോലെ ശിക്ഷയും കടുകട്ടിയാണ്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വധശിക്ഷ വരെ നൽകാനുള്ള വ്യവസ്ഥ ഉണ്ട്. 

ലഹരിമരുന്നുകൾ കൈവശം വയ്ക്കൽ, ഉപയോഗം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട എൻഡിപിഎസ് ആക്ട് (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്, സബ്സ്റ്റൻസസ് ആക്ട്) പ്രകാരം രാജ്യത്ത് ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും വിപണനം ചെയ്യുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. പക്ഷേ, പല കാരണങ്ങളാൽ എക്സൈസും പൊലീസും കോടതികളും നൽകുന്ന ഇളവുകൾ പലരും ദുരുപയോഗം ചെയ്യുകയാണ്. ചില ഉദ്യോഗസ്ഥരാകട്ടെ അതു മുതലെടുക്കുകയും ചെയ്യുന്നു. അളവിൽ കൃത്രിമം നടത്തി പ്രതികൾക്ക് ജാമ്യം നൽകാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. 

കൊളംബിയന്‍ പൊലീസ് പിടികൂടിയ എംഡിഎംഎ ഗുളികകൾ. ചിത്രം: Photo by JOAQUIN SARMIENTO / AFP

ചെറിയ അളവിൽ ലഹരിമരുന്ന് പിടിക്കുന്ന കേസുകളെല്ലാം കോടതിയിലെത്താൻ തുടങ്ങിയതോടെയാണ് കുറ്റകൃത്യത്തിന്റെ കാഠിന്യം, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് വേണമെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. സിആർപിസി ആക്ട് പ്രകാരം മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്കു സ്റ്റേഷനിൽ ജാമ്യം നൽകാൻ വ്യവസ്ഥ ഉണ്ട്. കഞ്ചാവ് ഒരു കിലോഗ്രാമിൽ താഴെ, എംഡിഎംഎ –അരഗ്രാം, ഹഷീഷ് –നൂറു ഗ്രാം, കറുപ്പ്– 25 ഗ്രാം, ബ്രൗൺഷുഗർ 5 ഗ്രാം എന്നിവയാണ് കുറഞ്ഞ അളവായി കണക്കാക്കുന്നത്. പക്ഷേ, ഇത് പലരും അവകാശവാദമായി ഉന്നയിക്കാൻ തുടങ്ങി. പലപ്പോഴും എക്സൈസിനെയും പൊലീസിനെയും ഭീഷണിപ്പെടുത്തുന്നത് ഈ അളവ് ചൂണ്ടിക്കാണിച്ചാണ്. സാറേ, കുറഞ്ഞ അളവാണ്, ജാമ്യം തന്നില്ലേൽ സാറ് തൂങ്ങും.. എന്നൊക്കെ പലരും ഭീഷണിപ്പെടുത്താറുണ്ട്.

ചെറിയ അളവിൽ ലഹരിമരുന്ന് കൈവശം വച്ച കേസുകൾ വിചാരണയ്ക്കു വരുമ്പോൾ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്നും അംഗീകൃത ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചാൽ എഫ്ഐആർ റദ്ദാക്കാമെന്ന് എൻഡിപിഎസ് ആക്ട് 64 എ പ്രകാരം പറയുന്നുണ്ട്. അറിയാതെ ലഹരിയുടെ വലയിൽ കുടുങ്ങി ജീവിതം നഷ്ടമാകുന്നവർക്ക് ഇത് ആശ്വാസമാണ്. പക്ഷേ, ലഹരികടത്തുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്ന സംഘങ്ങൾ ഇക്കാര്യം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് അവരെ വിശ്വസിപ്പിക്കാറുണ്ട്. ലഹരി നിർത്താൻ ചികിത്സ തേടാമെന്ന് ഏതെങ്കിലും ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൊടുത്താൽ മതി, കേസ് തള്ളുമെന്നാണ് ഇക്കൂട്ടർ നടത്തുന്ന തെറ്റായ പ്രചാരണം. 

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പാരിസിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കുന്ന യുവതി. ഫയൽ ചിത്രം: GEOFFROY VAN DER HASSELT / AFP

പക്ഷേ, ലഹരി വിമോചനകേന്ദ്രത്തിലെ ആരോഗ്യവിദഗ്ധനെ വിളിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം മാത്രമേ പലപ്പോഴും കോടതി ഈ നടപടി സ്വീകരിക്കാറുള്ളൂ. ലഹരിമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ ഇളവ് കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്. നിഷ്കളങ്കരായ പലരും ലഹരികേസുകളിൽ ഉൾപ്പെടാൻ തുടങ്ങിയതോടെ അവരെ ‘ഇര’ എന്ന രീതിയിൽ പരിഗണിച്ച് ചില ഇളവുകൾ കേന്ദ്രം ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

∙ ബോബ് മാർലിയല്ല , ഇപ്പോൾ മലയാളതാരങ്ങൾ

വിഖ്യാത ജമൈക്കൻ സംഗീതജ്‌ഞൻ ബോബ് മാർലിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ കഞ്ചാവിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി വർഷങ്ങൾക്കു മുൻപ് യുവജന കമ്മിഷൻ കുറ്റപ്പെടുത്തിയിരുന്നു. പലരുടെയും മൊബൈൽ ഫോണിന്റെ സ്ക്രീൻ സേവറും മാർലി ആയിരുന്നു. ലഹരിമരുന്നു കേസിൽ പിടിക്കപ്പെടുന്നവരിൽ നിന്ന് കഞ്ചാവിന്റെ ഇലകൾ ചിത്രീകരിച്ച സ്‌റ്റിക്കറുകൾ, ടി ഷർട്ടുകൾ, ബാഗുകൾ, റഗ്ഗെ മ്യൂസിക് ബാൻഡിന്റെ എംബ്ലം, വളകൾ എന്നിവ കണ്ടെത്തിയിരുന്നു. എന്നാൽ അടുത്തകാലത്ത് കേരളത്തിൽ പിടിക്കപ്പെട്ട പലരുടെയും മൊബൈൽഫോണുകളിൽ മലയാള സിനിമയിലെ ഒട്ടേറെ യുവ നടൻമാരുടെ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. ആരാധന മൂലമാണ് ഇവരുടെ ചിത്രങ്ങൾ മൊബൈൽഫോണിൽ വയ്ക്കുന്നതെന്നാണു വാദം. പക്ഷേ ഈ വാദം ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തുടരുകയാണ്.

ജമൈക്കയിലെ ബോബ് മാർലി മ്യൂസിയത്തിൽനിന്നുള്ള കാഴ്ച. ചിത്രം: Angela Weiss / AFP

∙ കഞ്ചാവ് കേശവ മാമനായി!

കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോൾ പഴഞ്ചനായി. ഫ്രീക്കൻമാരുടെ ഭാഷയിൽ പറഞ്ഞാൽ ‘കേശവ മാമൻമാരായി’. കഞ്ചാവ് ഇവർക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. കൃത്രിമ രാസ ലഹരിയിലേക്കാണ് നോട്ടം. പരീക്ഷകൾ, പാർട്ടികൾ, കായികമത്സരങ്ങൾ എന്നിവയ്ക്കു മാത്രമല്ല കല്യാണത്തിന് പോലും രാസലഹരി തേടുന്നവരാണ് യുവാക്കളിൽ ഏറെ പേരും. ഇന്ത്യയിൽ വ്യവസായിക ആവശ്യങ്ങൾക്കായി നിർമിക്കുന്ന രാവസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെട്ടാണു പുതിയ തലമുറ ലഹരിവസ്തുക്കളായി മാറുന്നത്. പലതും അമിത ഡോസ് ആണ് ഉപയോഗിക്കുന്നത്. ഒരു മനുഷ്യന്റെ ശരീരത്തിനു താങ്ങാനാകുന്ന പരമാവധി ശേഷി കടന്നാൽ മരണം വരെ സംഭവിക്കും.

വ്യവസായിക– വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്ന രാസവസ്തുക്കളാണു കെറ്റമിനും ഫെന്റനൈൽ സിട്രേറ്റുമൊക്കെ. പെയിന്റ് നിർമാണം മുതൽ മൃഗരോഗങ്ങൾക്കുള്ള മരുന്നു നിർമാണത്തിനു വരെ ഇവ ഉപയോഗിക്കുന്നു. ഓവർഡോസ് ഉള്ളിലെത്തിയാൽ തൽക്ഷണം മരണമാകും ഫലം. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഗുളിക പൊടിച്ച് വെള്ളത്തിൽ കലർത്തി സിറിഞ്ചിലാക്കി കുത്തിവച്ച് യുവാവ് മരിച്ചത് അടുത്തകാലത്താണ്.

English Summary: How 'Go Green' Campaign Related to Cannabis in India?