ബിജെപി ക്യാംപിന്റെ കുതിരക്കച്ചവട നീക്കങ്ങൾ തടയാൻ 24 മണിക്കൂറും ജാഗരൂകരായായിരിക്കുകയാണ് അവർ. ബിജെപി നേതാക്കളുടെ നീക്കങ്ങളും സോഷ്യൽ മീഡിയയിലെ ചാറ്റുകളുംവരെ മഹാസഖ്യ ക്യാംപ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് മാസം സുഗമമായി കടന്നുപോകാൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ട്വീറ്റ് ജെഎംഎം പാടെ തള്ളിക്കളഞ്ഞെങ്കിലും അട്ടിമറിസാധ്യത Jharkhand Politics,

ബിജെപി ക്യാംപിന്റെ കുതിരക്കച്ചവട നീക്കങ്ങൾ തടയാൻ 24 മണിക്കൂറും ജാഗരൂകരായായിരിക്കുകയാണ് അവർ. ബിജെപി നേതാക്കളുടെ നീക്കങ്ങളും സോഷ്യൽ മീഡിയയിലെ ചാറ്റുകളുംവരെ മഹാസഖ്യ ക്യാംപ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് മാസം സുഗമമായി കടന്നുപോകാൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ട്വീറ്റ് ജെഎംഎം പാടെ തള്ളിക്കളഞ്ഞെങ്കിലും അട്ടിമറിസാധ്യത Jharkhand Politics,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി ക്യാംപിന്റെ കുതിരക്കച്ചവട നീക്കങ്ങൾ തടയാൻ 24 മണിക്കൂറും ജാഗരൂകരായായിരിക്കുകയാണ് അവർ. ബിജെപി നേതാക്കളുടെ നീക്കങ്ങളും സോഷ്യൽ മീഡിയയിലെ ചാറ്റുകളുംവരെ മഹാസഖ്യ ക്യാംപ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് മാസം സുഗമമായി കടന്നുപോകാൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ട്വീറ്റ് ജെഎംഎം പാടെ തള്ളിക്കളഞ്ഞെങ്കിലും അട്ടിമറിസാധ്യത Jharkhand Politics,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആയോഗ്യനാക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി. ജെഎംഎം–കോൺഗ്രസ്–ആർജെഡി മഹാസഖ്യ സർക്കാരിനെ അട്ടിമറിക്കാൻ സർവ തന്ത്രങ്ങളും പയറ്റുന്നു. അനധികൃത ഖനി അലോട്ട്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പൂർത്തിയായതിനു പിന്നാലെ വിധി ഉടൻ ഉണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ജാർഖണ്ഡിൽ അട്ടിമറിയിലൂടെ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നത്. ഓഫിസ് ഒാഫ് പ്രോഫിറ്റ് പ്രകാരം ഖനി വിതരണ കേസിൽ സോറനെതിരെ വിധിയുണ്ടാകുമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നൽകുന്ന സൂചന. ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ പ്രകാരം സോറനെ അയോഗ്യമാക്കണമെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്മിഷൻ വിചാരണ നടത്തിയത്. 2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. കല്ല് ഖനനത്തിന് അനുമതി നൽകിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. ബിജെപിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തിരിച്ചടിച്ച സർക്കാർ ആകട്ടെ, ഒപ്പമുള്ള എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അപ്പോൾ ചോദ്യങ്ങൾ ലളിതം. ജാർഖണ്ഡിലും ഓപ്പറേഷൻ താമര ഇതൾവിരിയുമോ? ബിജെപി നീക്കങ്ങളിൽ മറ്റൊരു സർക്കാർ കൂടി മറിയുമോ?  

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

∙ വീഴ്ത്താനും നിലനിർത്താനും ചരട്‌വലികൾ

ADVERTISEMENT

സർക്കാരിനെ താഴെയിറക്കാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകളെ ഭരണകക്ഷിയായ ജെഎംഎം– കോൺഗ്രസ് – ആർജെഡി സഖ്യം പൂർണമായി തള്ളിക്കളയുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി പുറത്തുവരുന്നതോടെ സോറൻ ശുദ്ധനാകുമെന്നും അവർ  അവകാശപ്പെടുന്നു. അതേ സമയം മഹാ സഖ്യ ക്യാംപ് ബിജെപി നീക്കം ചെറുക്കാൻ സഞ്ജമായിക്കഴിഞ്ഞു. നിലവിലുള്ള എംഎൽഎമാരെ ഒപ്പം ഉറപ്പിച്ചു നിർത്താനുള്ള ചരടുവലികളാണ് നടത്തുന്നത്. വിധി പ്രതികൂലമായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും മഹാസഖ്യം സ്വീകരിച്ചു കഴിഞ്ഞു. ബിജെപി ക്യാംപിന്റെ കുതിരക്കച്ചവട നീക്കങ്ങൾ തടയാൻ 24 മണിക്കൂറും ജാഗരൂകരായായിരിക്കുകയാണ് അവർ.

ബിജെപി നേതാക്കളുടെ നീക്കങ്ങളും സോഷ്യൽ മീഡിയയിലെ ചാറ്റുകളുംവരെ മഹാസഖ്യ ക്യാംപ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് മാസം സുഗമമായി കടന്നുപോകാൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ട്വീറ്റ് ജെഎംഎം പാടെ തള്ളിക്കളഞ്ഞെങ്കിലും അട്ടിമറിസാധ്യത കണ്ട് മുന്നൊരുക്കങ്ങൾ അണിയറയിൽ സജീവമാണ്. ഇതിനിടെ ദുബെയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ഏറെ കോളിളക്കം സൃഷ്ടിച്ചു. 

സോറൻ ഇപ്പോൾ  ഭാര്യ കൽപന സോറന്റെ കീരീടധാരണത്തിന് തയാറെടുക്കയാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ് ഇലക്‌ഷൻ കമ്മിഷൻ വിധിയെക്കുറിച്ച് അഭിപ്രായം പറയാൻ തയാറായില്ല. സോറൻ സർക്കാർ ആരോപണങ്ങളിൽ ആടിയുലയുകയാണെന്ന് അദേഹം അവകാശപ്പെടുന്നു.

ഹേമന്ത് സോറെന്‍, ഷിബു സൊറെൻ.

∙ ചങ്ങല മുറുക്കാൻ വരൾച്ച യോഗം

ADVERTISEMENT

കഴിഞ്ഞ ദിവസം ഷിബു സോറന്റെ വസതിയിൽ ഭരണകക്ഷിയിലെ എല്ലാം എംഎൽഎമാരുടെയും ഒരു യോഗം വിളിച്ചിരുന്നു. ബിജെപി നീക്കം ചെറുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെങ്കിലും അപ്രതീക്ഷിത മഴയും വരാൻ പോകുന്ന വരൾച്ചയും സംസ്ഥാനത്തിന്റെ മറ്റ് പ്രശ്നങ്ങളുമാണ് അജൻഡയായി ഭരണപക്ഷം പുറത്തുവിട്ടത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് മഹാസഖ്യം.

അതേസമയം വരൾച്ച ചർച്ച ചെയ്യാന്‍ സർക്കാർ വിളിച്ച യോഗം കണ്ണ‍ടയ്ക്കൽ മാത്രമാണെന്നാണ് ബിജെപിയുടെ ആരോപണം. അടുത്തയിടെ സമാപിച്ച നിയമസഭാ സമ്മേളനത്തിൽ വരൾച്ചയെക്കുറിച്ച് പ്രഖ്യാപിച്ചതൊന്നും സർക്കാർ ചെയ്തില്ലെന്നും ഇൗ പ്രശ്നത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സോറന് കസേര സംരക്ഷിക്കാൻ മാത്രമേ താൽപര്യമുള്ളുവെന്നാണ് ബിജെപിയുടെ ആരോപണം.

സുപ്രീം കോടതി.

∙ നടപടിക്ക് തടയിട്ട് സുപ്രീംകോടതി

എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയെക്കുറിച്ച് ആശങ്കയില്ലെന്ന് കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് അലംഗീർ അംല പറഞ്ഞു. ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ‘എന്തിന് മുൻകൂർ റിസ്ക് എടുക്കണം? ഇൗ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്തെങ്കിലും പ്രതികൂലമായി വന്നാൽ ഞങ്ങൾ അതിനെ ഒന്നിച്ച് മറികടക്കും. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ അടുത്തയിടെ ആട്ടിപ്പായിച്ചതാണ്’– അദ്ദേഹത്തിന്റെ വാക്കുകൾ.  

ബിജെപി നുണകളിൽ വീഴരുതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടതെന്നും സോറൻ നിർദേശിച്ചു. ഭരണകക്ഷിയിലെ 49 എംഎൽഎമാരിൽ 3 കോൺഗ്രസ് എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. മറ്റ് മൂന്ന് കോൺഗ്രസ് എംഎൽഎമാരായ ഇർ ഫാൻ അൻസാരി, നമാൻ ബിക്സൽ, രാജേഷ് കച്ചാപ്പ് എന്നിവർ സസ്പെൻഷനിലാണ്.

ADVERTISEMENT

സർക്കാരിന് വിരുദ്ധമായ ഒരു വിധിയും പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തിടുക്കം കാട്ടില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഖനനവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നത് ആദ്യം നിർത്തിവയ്ക്കാൻ ജാർഖണ്ഡ് ഹൈക്കോടതിയോട് അടുത്തിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് മുഖ്യമന്ത്രിക്കും ആശ്വാസമായിരുന്നു.   തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തീർച്ചയായും വിലയിരുത്തും. 

കൂടാതെ കാങ്കെ സീറ്റിൽ വിജയിച്ച ബിജെപി എംഎൽഎ (സമ്രിലാൽ) വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസും കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും പക്കലുണ്ട്. അതിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. ഒരു അയോഗ്യതാ വിധി വന്നാൽപോലും മഹാ സഖ്യത്തിന് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിക്കാനാവും. ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടാനും കഴിയും. ഞങ്ങൾക്ക് വ്യക്തമായ പ്ലാനുകളുണ്ട്. ബിജെപിയുടെ പ്രവചനം പൊളിച്ചെഴുതി കൊണ്ട് മഹാസഖ്യം വ്യക്തമാക്കുന്നു. അയൽ സംസ്ഥാനമായ ബിഹാറിൽ അടുത്തയിടെ ബിജെപിക്കുണ്ടായ അനുഭവം മറക്കേണ്ടതില്ലെന്നു സഖ്യം മുന്നറിയിപ്പ് നൽകുന്നു.

അമിത് ഷാ. ചിത്രം: ട്വിറ്റർ‌

∙ ബിജെപി പ്രവചനം വ്യാമോഹമെന്ന് ഹേമന്ത്

അതേസമയം ഹേമന്ത് സോറന്റെ വസതിയിൽ ചേർന്ന യോ​ഗത്തിൽ ബിജെപി പ്രവചനത്തിൽ വിശ്വസിക്കരുതെന്ന് മഹാസഖ്യം എംഎൽമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജെഎംഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരു ഡസനിലേറെ അംഗങ്ങൾ വിട്ടുനിന്നത് ശുഭസുചനയെന്നാണ് ബിജെപി ക്യാംപിന്റെ അവകാശവാദം. എംഎൽഎമാർക്ക് അവരവരുടെ പ്രശ്നങ്ങൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ അറിയിച്ചു. എംഎൽഎമാരുടെ പരാതികൾ 24 മണിക്കൂറിനകം പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതിനൊടൊപ്പം ബിജെപി നുണകളിൽ വീഴരുതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടതെന്നും സോറൻ നിർദേശിച്ചു.

ഭരണകക്ഷിയിലെ 49 എംഎൽഎമാരിൽ 3 കോൺഗ്രസ് എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. മറ്റ് മൂന്ന് കോൺഗ്രസ് എംഎൽഎമാരായ ഇർ ഫാൻ അൻസാരി, നമാൻ ബിക്സൽ, രാജേഷ് കച്ചാപ്പ് എന്നിവർ സസ്പെൻഷനിലാണ്. സോറൻ സർക്കാരിനെ വീഴ്ത്താനെന്ന ആരോപണവുമായി മൂവരും പണവുമായി ബംഗാളിൽനിന്നു പിടിയിലായിരുന്നു. എല്ലാവർക്കും ജാമ്യം കിട്ടിയെങ്കിലും കൊൽക്കത്തയിൽ നിന്നു പുറത്തുപോകാൻ വിലക്കുണ്ട്. യോഗത്തിൽ പങ്കെടുക്കാതിരുന്ന മൂന്ന് കോൺഗ്രസ്, ജെഎംഎം എംഎൽഎമാർ അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നതായി പാർട്ടി അറിയിച്ചു. എതായാലും മഹാസഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ആവതു ശ്രമിക്കുകയാണ്. ബിഹാറിൽ നഷ്ടപ്പെട്ടത് ജാർഖണ്ഡിൽ തിരിച്ചുപിടിക്കാനാവുമോയെന്നാണ് ബിജെപി  ഉറ്റുനോക്കുന്നത്. സോറനെതിരെയുള്ള ആരോപണം ഓഫിസ് ഓഫ് പ്രോഫിറ്റായി കണക്കാക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. 1964ൽ സുപ്രീംകോടതി  ഖനനപാട്ടങ്ങൾ 9 എയിൽ ഉൾപ്പെടില്ലെന്ന് വിധിച്ചിരുന്നു.

 

English Summary: Jharkhand crisis: All’s well, says Congress, but unsure of its MLAs’ backroom politics