ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇപ്പോൾ ഏറ്റവുമധികം ഉയർന്നുകേൾക്കുന്ന ചോദ്യമിതാണ്– ആരാകും പാർട്ടിയുടെ പുതിയ പ്രസിഡന്റ്? അതിനിടെ മറ്റൊരു ആഘാതം പാർട്ടി നേരിട്ടു–മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് രാജി. ഗുലാം നബിയുടെ രാജി സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?എന്താണ് കോൺഗ്രസിൽ സംഭവിക്കുന്നത്?

ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇപ്പോൾ ഏറ്റവുമധികം ഉയർന്നുകേൾക്കുന്ന ചോദ്യമിതാണ്– ആരാകും പാർട്ടിയുടെ പുതിയ പ്രസിഡന്റ്? അതിനിടെ മറ്റൊരു ആഘാതം പാർട്ടി നേരിട്ടു–മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് രാജി. ഗുലാം നബിയുടെ രാജി സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?എന്താണ് കോൺഗ്രസിൽ സംഭവിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇപ്പോൾ ഏറ്റവുമധികം ഉയർന്നുകേൾക്കുന്ന ചോദ്യമിതാണ്– ആരാകും പാർട്ടിയുടെ പുതിയ പ്രസിഡന്റ്? അതിനിടെ മറ്റൊരു ആഘാതം പാർട്ടി നേരിട്ടു–മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് രാജി. ഗുലാം നബിയുടെ രാജി സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?എന്താണ് കോൺഗ്രസിൽ സംഭവിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇപ്പോൾ ഏറ്റവുമധികം ഉയർന്നുകേൾക്കുന്ന ചോദ്യമിതാണ്– ‘ആരാകും പാർട്ടിയുടെ പുതിയ പ്രസിഡന്റ്?’ അതിനിടെ മറ്റൊരു ആഘാതം പാർട്ടി നേരിട്ടു– മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സോണിയ ഗാന്ധിക്കയച്ച അഞ്ചു പേജ് കത്തിലാണു താൻ രാജിവയ്ക്കുകയാണെന്ന് ആസാദ് അറിയിച്ചത്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു പാർട്ടി ഒരുങ്ങവേയുള്ള ആസാദിന്റെ രാജി, കോൺഗ്രസിൽ നിലനിൽക്കുന്ന ഗുരുതര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ആനന്ദ് ശർമ്മയും വൈകാതെ രാജിവച്ചേക്കുമെന്ന അഭ്യൂഹം കോൺഗ്രസിൽ ശക്തമാണ്. പുതിയ പ്രസിഡന്റ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 28നു 3.30നു പ്രവർത്തക സമിതി യോഗം ചേരാനിരിക്കുകയാണ്. ചികിത്സയ്ക്കായി ലണ്ടനിലുള്ള സോണിയയ്ക്കും ഒപ്പമുള്ള രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പങ്കെടുക്കാൻ ഒാൺലൈൻ വഴിയാണു യോഗം ചേരുക. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തീയതികൾ സംബന്ധിച്ച പ്രമേയം യോഗത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമിതി അത് അംഗീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളിലേക്കു പാർട്ടി കടക്കും. സെപ്റ്റംബർ 20നകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണു പാർട്ടി മുൻപ് ലക്ഷ്യമിട്ടിരുന്നത്. ഇത് ഒക്ടോബറിലേക്കു നീളാൻ സാധ്യതയുണ്ട്. സംസ്ഥാനതലങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിനു പിന്നാലെയാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്കു പാർട്ടി കടക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഒഴിവാക്കി, സമവായത്തിലൂടെയാണു ഭാരവാഹികളെ നിശ്ചയിച്ചത്. ഗുലാം നബിയുടെ രാജി സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ? രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റാകുമോ അതോ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാളാകുമോ പാർട്ടി തലപ്പത്തെത്തുക? എന്താണ് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കാത്തുവച്ചിരിക്കുന്നത്...

 

ADVERTISEMENT

∙ 21 വർഷം മുൻപൊരു തിരഞ്ഞെടുപ്പ്; എതിർ സ്ഥാനാർഥിക്ക് 94 വോട്ട്

ഗുലാം നബി ആസാദ്. ചിത്രം: NARINDER NANU / AFP

 

ദേശീയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ സാധാരണ നിലയിൽ സമവായത്തിന്റെ അടിസ്ഥാനത്തിലാണു നടക്കുന്നത്. ഏറ്റവുമൊടുവിൽ 2001ലാണു തിരഞ്ഞെടുപ്പ് നടന്നത്. സോണിയ ഗാന്ധിക്കെതിരെ യുപിയിൽ നിന്നുള്ള നേതാവ് ജിതേന്ദ്ര പ്രസാദ ആണ് അന്ന് പോരിനിറങ്ങിയത്. 7448 വോട്ടുമായി സോണിയ അനായാസം ജയിച്ചുകയറി. ജിതേന്ദ്രയ്ക്കു ലഭിച്ചത് വെറും 94 വോട്ട്. അതിനു ശേഷം ഇതുവരെ സമവായത്തിലൂടെ സോണിയയും പിന്നാലെ രാഹുലുമാണ് പാർട്ടിയുടെ പ്രസിഡന്റായത്. 

 

രാഹുൽ ഗാന്ധി. ചിത്രം: Prakash SINGH / AFP
ADVERTISEMENT

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ അതേ വർഷം ജൂണിൽ രാഹുൽ പ്രസിഡന്റ് പദം രാജിവച്ചു. തുടർന്ന് ചേർന്ന പ്രവർത്തക സമിതി യോഗം ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ നിയമിച്ചു. അതായത്, കഴിഞ്ഞ 3 വർഷമായി കോൺഗ്രസിനു സ്ഥിരം പ്രസിഡന്റില്ല. ഇതുൾപ്പെടെ നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്താണ് 2020 ഒാഗസ്റ്റിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ ഉൾപ്പെടെയുള്ള 23 നേതാക്കളുടെ നേതൃത്വത്തിൽ ജി 23 എന്ന പേരിൽ വിമത സംഘം രൂപം കൊണ്ടത്. ജി 23 ഇപ്പോൾ ഏറെക്കുറെ ഇല്ലാതായി. ജമ്മു കശ്മീർ, ഹിമാചൽ തിരഞ്ഞെടുപ്പുകൾക്കായുള്ള പാർട്ടി സമിതികളുടെ ചുമതല അടുത്തിടെ സോണിയ ഏൽപിച്ചെങ്കിലും അതു നിരസിച്ച് ആസാദും ശർമ്മയും നീരസം പ്രകടിപ്പിച്ചിരുന്നു. ഗുലാം നബി ഇപ്പോൾ രാജി വച്ചിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ കോൺഗ്രസിലെ നിലവിലെ ചിത്രമിതാണ്.‌

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘യൂത്ത് മാനിഫെസ്റ്റോ’ പുറത്തിറക്കിയപ്പോൾ. ചിത്രം: Prakash SINGH / AFP

 

∙ പ്രസിഡന്റാകാനില്ലെന്നു രാഹുൽ

 

ADVERTISEMENT

മുൻ വർഷങ്ങളിലേതിനു വ്യത്യസ്തമായി ഇത്തവണത്തെ സംഘടനാ തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെയാണു കോൺഗ്രസ് ഉറ്റുനോക്കുന്നത്. ഗാന്ധി കുടുംബം മത്സരിച്ചിരുന്ന വേളയിൽ അതിന്റെ ഫലത്തെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല. ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കാൻ പോലും സ്ഥാനാർഥിയുണ്ടായില്ല. മുകളിൽ പറഞ്ഞതു പോലെ ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് നടന്നത് 21 വർഷം മുൻപാണ്, 2001ൽ. പക്ഷേ, ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്ന ഉറച്ച നിലപാടിലാണു രാഹുൽ. 2019 ജൂണിൽ പടിയിറങ്ങിയപ്പോൾ തന്നെ ഇക്കാര്യം രാഹുൽ പറഞ്ഞിരുന്നു. അതിനൊപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞു – ‘ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകട്ടെ’. രാഹുൽ മനസ്സുമാറ്റുമെന്നും പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്നുമായിരുന്നു നേതൃത്വത്തിന്റെ ഇതുവരെയുള്ള പ്രതീക്ഷ. എന്നാൽ, മനസ്സുമാറ്റത്തിന്റെ സൂചനകൾ ഇതുവരെ രാഹുൽ നൽകിയിട്ടില്ല. 

 

അശോക് ഗെലോട്ട് (PTI Photo)

കേന്ദ്ര സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെയും രാഹുലിനെയും പ്രിയങ്കയെയും അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലിരിക്കെ എംപിമാർ ഒന്നടങ്കം രാഹുലിനെ സമീപിച്ച് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന് ആവശ്യമുന്നയിച്ചു. നിലവിലെ സ്ഥിതിയിൽ രാഹുൽ അല്ലാതെ മറ്റാരുമില്ലെന്നും അറിയിച്ചു. പ്രസിഡന്റാകാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പുതിയ ആൾ പ്രസിഡന്റാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകട്ടെയെന്നും ആവർത്തിച്ചു. രാഹുൽ ഇല്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് എംപിമാർ പ്രിയങ്കയോട് ആവശ്യപ്പെട്ടെങ്കിലും അവരും വഴങ്ങിയില്ല. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ അവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണു നിലവിൽ തന്റെ ദൗത്യമെന്നു പ്രിയങ്ക അറിയിച്ചു. 

 

∙ രാഹുൽ ഇല്ലെങ്കിൽ ആശ്രയം സോണിയ

 

രാഹുൽ മനസ്സുമാറ്റില്ലെന്ന് ഏറെക്കുറെ വ്യക്തമായതോടെ, പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയമായ സോണിയയിലേക്കു നേതൃത്വം തിരിഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെട്ടു. സഹായത്തിനായി ഏതാനും വർക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ നിയമിക്കാമെന്ന നിർദേശവും വച്ചു. എന്നാൽ, അനാരോഗ്യം അലട്ടുന്നതിനാൽ പ്രസിഡന്റ് സ്ഥാനത്ത് ഇനിയും തുടരുക ബുദ്ധിമുട്ടാണെന്നായിരുന്നു സോണിയയുടെ മറുപടി.

 

ഇതോടെയാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പ്രസിഡന്റാക്കുന്നതു സംബന്ധിച്ച ചർച്ചകളിലേക്കു നേതൃത്വം കടന്നത്. 1998ൽ  പദവിയൊഴിഞ്ഞ സീതാറാം കേസരിയാണ് ഏറ്റവുമൊടുവിൽ കുടുംബത്തിനു പുറത്തു നിന്ന് പ്രസിഡന്റായത്. ഗാന്ധി കുടുംബാംഗം നയിക്കുക എന്ന പതിവിൽ നിന്ന് 24 വർഷത്തിനു ശേഷമാണു വഴിമാറി നടക്കാൻ കോൺഗ്രസ് ഇപ്പോൾ തയാറെടുക്കുന്നത്. കുടുംബത്തിനു പുറത്തുള്ളയാളെ തിരയുമ്പോഴും രാഹുലിന്റെ മനസ്സുമാറ്റാനുള്ള ശ്രമം നേതൃത്വം പൂർണമായി ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയുടെ ഒറ്റക്കെട്ടായുള്ള ആവശ്യത്തിന് ഒടുവിൽ രാഹുൽ വഴങ്ങുമെന്ന നേരിയ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. ഗാന്ധി കുടുംബത്തിനല്ലാതെ പാർട്ടിയെ ഒന്നിച്ചു നിർത്താൻ മറ്റാർക്കും കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയയ്ക്കു മേലും നേതൃത്വം സമ്മർദം തുടരുന്നുണ്ട്. 

 

∙ വരുമോ ഗെലോട്ട്?

 

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ സോണിയ ആവശ്യപ്പെട്ടെന്ന വിവരമാണ് കോൺഗ്രസ് ക്യാംപിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന ചൂടുള്ള വാർത്ത. ലണ്ടനിലേക്കു ചികിത്സയ്ക്കു പോകുന്നതിന്റെ തലേന്ന് ഗെലോട്ട്, ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി സോണിയ തന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് സോണിയ തന്റെ ആവശ്യം ഗെലോട്ടിനു മുന്നിൽ വച്ചുവെന്നാണു വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല; അതേസമയം, അതു നിഷേധിച്ചിട്ടുമില്ലെന്നതും ശ്രദ്ധേയം. 

സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും.

 

നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റാകാൻ ഏറ്റവും യോഗ്യൻ രാഹുൽ ആണെന്നും പാർട്ടിയുടെയും പ്രവർത്തകരുടെയും വികാരം മാനിച്ച് അദ്ദേഹം പദവി ഏറ്റെടുക്കണമെന്നുമുള്ള അഭിപ്രായമാണു കൂടിക്കാഴ്ചയിൽ ഗെലോട്ട് സോണിയയെ അറിയിച്ചത്. രാഹുൽ പ്രസിഡന്റാകുന്നതിനോട് സോണിയ അനുകൂലമാണെങ്കിലും അദ്ദേഹത്തിനു മേൽ അതിനായി സമ്മർദം ചെലുത്തില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ അവർ ഗെലോട്ടിനോട് ആവശ്യപ്പെട്ടത്. സോണിയയുടെ ആവശ്യം തള്ളിക്കളയുക ഗെലോട്ടിന് എളുപ്പമല്ല. 

 

∙ എന്തുകൊണ്ട് ഗെലോട്ട്?

ശശി തരൂർ. (Photo by RAVEENDRAN / AFP)

 

ഗെലോട്ടിനെ നിർദേശിച്ചതിനു പിന്നിൽ നേതൃത്വത്തിനു ലക്ഷ്യങ്ങൾ പലതുണ്ട്. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന ബിജപിയുടെ ആരോപണത്തിനു മറുപടി നൽകാമെന്നതാണ് അതിൽ പ്രധാനം. ഗെലോട്ടിൽ നേതൃത്വം കാണുന്ന മറ്റു ഗുണങ്ങൾ ഇവയാണ്: 

∙ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ഒബിസി നേതാവ്.

∙ ദേശീയ രാഷ്ട്രീയത്തിലെ ഉള്ളുകളികൾ അറിയുന്നയാൾ.

∙ 71 വയസ്സുള്ള ഗെലോട്ട് ഭാവിയിൽ രാഹുലിനു ഭീഷണിയാകും വിധം പാർട്ടി കയ്യടക്കാൻ സാധ്യത കുറവ്. 

∙ കോൺഗ്രസിൽ ദേശീയ സംഘടനാതലത്തിൽ പ്രവർത്തന പരിചയം. 2018ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അധികാരം പിടിച്ചപ്പോൾ പാർട്ടിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായിരുന്നു. 

∙ 3 തവണ രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ പെരുമയുള്ള നേതാവ്. 

∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ) ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിലും പ്രതിപക്ഷ ഐക്യം ബലപ്പെടുത്തുന്നതിലും ഗെലോട്ടിന്റെ സാന്നിധ്യം ഗുണം ചെയ്യും. 

∙ മുഖ്യമന്ത്രി പദം കാത്ത് സച്ചിൻ

 

ഗെലോട്ടിനെ പാർട്ടി പ്രസിഡന്റാക്കിയാൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനും ദേശീയ നേതൃത്വത്തിനു സാധിക്കും. 2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ സച്ചിനായിരുന്നു പിസിസി പ്രസിഡന്റ്. കോൺഗ്രസിനെ ഭരണത്തിലെത്തിക്കുന്നതിൽ ഏറെ വിയർപ്പൊഴുക്കിയ സച്ചിൻ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്ന് ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായിരുന്ന ഗെലോട്ടിനെയാണു ദേശീയ നേതൃത്വം തിരഞ്ഞെടുത്തത്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സ്വന്തമാക്കിയാണു ഗെലോട്ട് സച്ചിനെ വെട്ടിയത്. ഉപമുഖ്യമന്ത്രിയാക്കിയാണു നേതൃത്വം അന്ന് സച്ചിനെ അനുനയിപ്പിച്ചത്. ഏതാനും വർഷങ്ങൾക്കു ശേഷം മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നേതൃത്വം തനിക്കു നൽകിയിരുന്നുവെന്ന് സച്ചിൻ പറയുന്നുണ്ടെങ്കിലും അത്തരമൊരുറപ്പും നൽകിയിട്ടില്ലെന്നാണു നേതൃത്വത്തിന്റെ വാദം. 

 

തനിക്കൊപ്പമുള്ള എംഎൽഎമാരെയും കൂട്ടി ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോർട്ടിൽ 2020 ഒാഗസ്റ്റിൽ സച്ചിൻ എത്തിയത് സംസ്ഥാന സർക്കാരിനെതിരായ കലാപനീക്കമായി നേതൃത്വം വിലയിരുത്തിയിരുന്നു. അതിനു പിന്നാലെ ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്നു സച്ചിനെ നീക്കി. ഇതേത്തുടർന്ന് കടുത്ത അതൃപ്തിയിൽ കഴിയുകയാണു സച്ചിൻ. രാഹുലും പ്രിയങ്കയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണു സച്ചിൻ. അടുത്ത വർഷമവസാനം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അൽപനാളത്തേക്കെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിനോട് ഇരുവരും അനുകൂലമാണ്. അതിനായി ഇവർ ശ്രമിച്ചെങ്കിലും പദവിയൊഴിയാൻ ഗെലോട്ട് തയാറായിരുന്നില്ല. 

 

ദേശീയ പ്രസിഡന്റായി ഗെലോട്ടിനെ നിയമിക്കുന്നതു വഴി സച്ചിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനാവും. രാജസ്ഥാൻ രാഷ്ട്രീയത്തിൽ കരുത്തനായി വളരാൻ സച്ചിനു വഴിയൊരുക്കുന്ന ഈ നീക്കത്തിനു ഗെലോട്ട് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. പ്രസിഡന്റ് പദം ഭാവിയിൽ രാഹുലിലേക്കു തന്നെ സ്വാഭാവികമായി വന്നുചേരുെമന്ന് വിലയിരുത്തുന്ന ഗെലോട്ട്, രാജസ്ഥാനിലെ അധികാരം സച്ചിനു വിട്ടുകൊടുക്കാൻ തയാറായേക്കില്ലെന്ന് നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, സച്ചിനെ ദേശീയ പ്രസിഡന്റാക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരുവിഭാഗം എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. യുവ നേതാവായ സച്ചിനെ പ്രസിഡന്റാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് ഊർജം നൽകുമെന്നാണ് ഇവരുടെ വാദം. എന്നാൽ, മുൻപ് പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ പ്രസിഡന്റാക്കുന്നതിനു നേതൃത്വം തയാറാകാൻ നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവ്. 

 

∙ മത്സരിക്കുമോ ജി 23?

 

ഗാന്ധി കുടുംബത്തിന്റെ താൽപര്യം കണക്കിലെടുത്ത് ഗെലോട്ടിനെയോ മറ്റാരെയെങ്കിലുമോ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയാൽ വിമത വിഭാഗമായ ജി 23 സംഘം എതിർ സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ‘പാവ’ സ്ഥാനാർഥിയെ കളത്തിലിറക്കി പിൻസീറ്റ് ഡ്രൈവിങ് നടത്താനാണു രാഹുലിന്റെ ശ്രമമെങ്കിൽ എതിർ സ്ഥാനാർഥിയെ നിർത്തുമെന്ന് മുൻപ് ജി 23 സംഘം സൂചിപ്പിച്ചിരുന്നു. ഗെലോട്ടിനു പുറമെ മുകുൾ വാസ്നിക്, കമൽനാഥ്, മല്ലികാർജുൻ ഖർഗെ, മീരാ കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. വാസ്നിക് മുൻപ് ജി 23 സംഘത്തിനൊപ്പം നിന്ന നേതാവാണെങ്കിലും നിലവിൽ അദ്ദേഹം ഒൗദ്യോഗിക പക്ഷത്തതിനൊപ്പമാണ്. ജി 23 സംഘം എതിർ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചാൽ ശശി തരൂർ, മനീഷ് തിവാരി എന്നിവർ മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ജി 23 സംഘത്തിന്റെ നേതാവായ ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നു തന്നെ രാജിവച്ചത് സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ്. ഗെലോട്ടിനെ പ്രസിഡന്റാക്കാൻ ഗാന്ധി കുടുംബം നീക്കം നടത്തുന്നതിനിടെയുള്ള രാജി, ഗെലോട്ടിൽ ജി 23 സംഘത്തിനുള്ള അവിശ്വാസവും വ്യക്തമാക്കുന്നു. 

 

വാശിയേറിയ തിരഞ്ഞെടുപ്പിനാണു കളമൊരുങ്ങുന്നത് എന്ന സൂചനയാണു കോൺഗ്രസ് ക്യാംപിൽ നിന്നുയരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾ മാത്രമാണു നാമനിർദേശ പത്രിക നൽകുന്നതെങ്കിൽ മത്സരം ഒഴിവാകും. അങ്ങനെയെങ്കിൽ പുതിയ പ്രസിഡന്റിനെ വരും ആഴ്ചകളിൽ തന്നെ അറിയാം. എതിർ സ്ഥാനാർഥി രംഗത്തിറങ്ങിയാൽ മത്സരത്തിലേക്കു നീളും. ആ പോരിലെ വിജയി ആരെന്നറിയാൻ സെപ്റ്റംബർ –ഒക്ടോബർ മാസങ്ങൾ വരെ കാത്തിരിക്കേണ്ടി വരും. 

 

∙ കുടുംബത്തിനു പുറത്തുള്ള പ്രസിഡന്റുമാർ

 

സ്വാതന്ത്ര്യത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഇതുവരെ 10 പേർ കോൺഗ്രസ് പ്രസിഡന്റായി.

 

1998 മുതൽ ഇതുവരെ സോണിയ ഗാന്ധിയും പിന്നീട് രാഹുൽ ഗാന്ധിയുമാണു കോൺഗ്രസിനെ നയിച്ചത്. ഇക്കാലയളവിൽ ബിജെപിക്ക് 9 പ്രസിഡന്റുമാരെ ലഭിച്ചു:

 

English Summary: Congress to Elect New President Soon, Yet No Clarity on Rahul; Political Explainer