കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും കൂടുതൽ ആഹ്ലാദം അനുഭവിച്ചതു മട്ടന്നൂരിന്റെ പേരിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ അഭിമാനമായിരുന്ന നഗരസഭാ പ്രദേശത്ത് അപ്രതീക്ഷിതമായി കാലിടറിയിരിക്കുന്നു. സിപിഎമ്മിൽ ആശങ്ക പടർത്തുന്നതും ഈ വോട്ട് ചോർച്ചയാണ്. ഇതു സംബന്ധിച്ച് സിപിഎം പരിശോധനകളിലേക്കു കടക്കുകയാണ്. മട്ടന്നൂരിൽ എന്താണു സംഭവിച്ചത്?.. Mattannur . CPM

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും കൂടുതൽ ആഹ്ലാദം അനുഭവിച്ചതു മട്ടന്നൂരിന്റെ പേരിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ അഭിമാനമായിരുന്ന നഗരസഭാ പ്രദേശത്ത് അപ്രതീക്ഷിതമായി കാലിടറിയിരിക്കുന്നു. സിപിഎമ്മിൽ ആശങ്ക പടർത്തുന്നതും ഈ വോട്ട് ചോർച്ചയാണ്. ഇതു സംബന്ധിച്ച് സിപിഎം പരിശോധനകളിലേക്കു കടക്കുകയാണ്. മട്ടന്നൂരിൽ എന്താണു സംഭവിച്ചത്?.. Mattannur . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും കൂടുതൽ ആഹ്ലാദം അനുഭവിച്ചതു മട്ടന്നൂരിന്റെ പേരിലായിരുന്നു. എന്നാലിപ്പോൾ പാർട്ടിയുടെ അഭിമാനമായിരുന്ന നഗരസഭാ പ്രദേശത്ത് അപ്രതീക്ഷിതമായി കാലിടറിയിരിക്കുന്നു. സിപിഎമ്മിൽ ആശങ്ക പടർത്തുന്നതും ഈ വോട്ട് ചോർച്ചയാണ്. ഇതു സംബന്ധിച്ച് സിപിഎം പരിശോധനകളിലേക്കു കടക്കുകയാണ്. മട്ടന്നൂരിൽ എന്താണു സംഭവിച്ചത്?.. Mattannur . CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും കൂടുതൽ ആഹ്ലാദം അനുഭവിച്ചതു മട്ടന്നൂരിന്റെ പേരിലായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ.ശൈലജയെ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം (60,963) നൽകി സഭയിലേക്ക് അയച്ചത് മട്ടന്നൂരിലെ വോട്ടർമാരായിരുന്നു. കാലം തെറ്റി തിരഞ്ഞെടുപ്പു നടക്കുന്ന മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ പഴയ ആഹ്ലാദം സിപിഎമ്മിന് ഇല്ല. നഗരഭരണം നിലനിർത്തുകയും 50 ശതമാനത്തിലധികം വോട്ടുകൾ സമാഹരിക്കാൻ കഴിയുകയും ചെയ്തെങ്കിലും കയ്യിലുണ്ടായിരുന്ന 8 വാർഡുകൾ നഷ്ടപ്പെട്ടത് അഹ്ലാദത്തിന്റെ ശോഭ കെടുത്തി. യുഡിഎഫിൽ നിന്ന് ഒരു വാർഡ് തിരിച്ചു പിടിച്ചപ്പോൾ 7 വാർഡുകൾ കൈവിട്ടു പോകുകയായിരുന്നു. യുഡിഎഫ് അവരുടെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയതും തിരിച്ചടിയായി. ഉണ്ടായിരുന്ന 7 സീറ്റുകൾ 14 ആയി. നിയമസഭാ തിരഞ്ഞെടുപ്പിൽ ശൈലജയ്ക്കു കിട്ടിയ വോട്ടുകളേക്കാൾ എത്രയോ താഴെയാണ് ഇത്തവണ നഗരസഭയിൽ സിപിഎമ്മിന് ആകെ കിട്ടിയ വോട്ടുകൾ.  നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ.ശൈലജയ്ക്ക് 17,671 വോട്ടാണ് നഗരസഭാ പരിധിയിൽ നിന്നു ലഭിച്ചത്. യുഡിഎഫിന് ലഭിച്ചത് 7555 വോട്ട്. നിയമസഭയിലേക്ക് കെ.കെ.ശൈലജയ്ക്ക് മട്ടന്നൂർ നഗരസഭാ പരിധിയിൽ നിന്നു മാത്രം ലഭിച്ച ഭൂരിപക്ഷം 10,206 ആയിരുന്നു. ഇത്തവണ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ  4711 വോട്ടുകളുടെ മേൽക്കൈ മാത്രമേ എൽഡിഎഫിനുള്ളൂ. 5495 വോട്ടിന്റെ കുറവ്.  എൽഡിഎഫിന് 16,676 വോട്ടും യുഡിഎഫിന് 11,965 വോട്ടുമാണ് ഇത്തവണ നഗരസഭയിൽ ലഭിച്ചത്. യുഡിഎഫിന്  നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ലഭിച്ചത് 4410 വോട്ടുകളാണ്. സംസ്ഥാനത്തു തന്നെ പാർട്ടിയുടെ അഭിമാനമായിരുന്ന നഗരസഭാ പ്രദേശത്താണ് അപ്രതീക്ഷിതമായ കാലിടറൽ. സിപിഎമ്മിൽ ആശങ്ക പടർത്തുന്നതും ഈ വോട്ട് ചോർച്ചയാണ്. ഇതു സംബന്ധിച്ച് സിപിഎം പരിശോധനകളിലേക്കു കടക്കുകയാണ്.  മട്ടന്നൂരിൽ എന്താണു സംഭവിച്ചത്? 

∙ കാലംതെറ്റിയ തിരഞ്ഞെടുപ്പ് 

ADVERTISEMENT

കേരളത്തിൽ മറ്റു നഗരസഭകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതിനൊപ്പമല്ല മട്ടന്നൂരിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. 1990ൽ നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആദ്യ നഗരസഭാ തിരഞ്ഞെടുപ്പു നടന്നത് 1997ലാണ്. പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട കേസുകളും നിയമ നടപടികളുമാണു പ്രശ്നമായത്. എല്ലാം തീർപ്പായി വന്നപ്പോൾ മട്ടന്നൂരിൽ മാത്രമായി തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു. ആദ്യ ഭരണ സമിതി 5 വർഷം പൂർത്തിയാക്കിയപ്പോൾ അടുത്ത തിരഞ്ഞെടുപ്പു നടന്നു. അതോടെ മറ്റു നഗരസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് മട്ടന്നൂർ വേർപെട്ടു പോവുകയായിരുന്നു. മട്ടന്നൂരിൽ മാത്രം തിരഞ്ഞെടുപ്പു നടന്നതിനാൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു ഇവിടം. 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നിന്ന്.

∙ ഭരണത്തിലിരുന്നത് സിപിഎം മാത്രം 

രൂപീകരണ കാലം മുതൽ മട്ടന്നൂർ നഗരഭരണം കയ്യാളിയത് സിപിഎമ്മാണ്. ഇത്തവണ 35 വാർഡുകളിൽ 21 ൽ എൽഡിഎഫും 14 ൽ യുഡിഎഫും വിജയിച്ചു. അട്ടിമറി ജയത്തിന് അടുത്തെത്തിയ യുഡിഎഫിന് 4 വാർഡുകൾ ചെറിയ വോട്ടുകൾക്കാണു നഷ്ടപ്പെട്ടത്. അതും കൂടി കിട്ടിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാവുമായിരുന്നു. തോറ്റിട്ടും യുഡിഎഫ് ആഹ്ലാദിക്കുന്നതും ജയിച്ചിട്ടും സിപിഎമ്മിന് ആശങ്കപ്പെടേണ്ടി വരുന്നതും  അതുകൊണ്ടാണ്.  മുണ്ടോയോട് വാർഡ് 4 വോട്ടിനും കോളാരി 33 വോട്ടിനും കയനി 56 വോട്ടിനും നാലാങ്കേരി 45 വോട്ടിനുമാണ് യുഡിഎഫിനു നഷ്ടമായത്. 

സ്ഥാനാർഥികളെ തീരുമാനിച്ചതിൽ നേതൃത്വം ഏകാധിപത്യ പ്രവണത കാട്ടിയെന്നുള്ള വിമർശനം അണികളിലുണ്ടായിരുന്നു. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ മത്സരിക്കാൻ പാടില്ല എന്ന പാർട്ടി നിബന്ധന ചിലരുടെ കാര്യത്തിൽ നടപ്പായില്ല.

കഴിഞ്ഞ തവണ 9 വാർഡുകളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഇത്തവണ 4 വാർഡുകളിൽ മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ബിജെപിക്ക് ഇത്തവണയും ഒരു വാർഡിൽ പോലും ജയിക്കാനായില്ല. നഗരസഭയിൽ മുന്നണികൾക്കു മൊത്തത്തിൽ ലഭിച്ച വോട്ടിന്റെ കണക്കെടുക്കുമ്പോൾ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന് വോട്ട് വർധിച്ചു. എൽഡിഎഫിന് നേരിയ കുറവുണ്ടായി. ബിജെപിക്കും എസ്ഡിപിഐക്കും വോട്ട് കുറഞ്ഞു. 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയ യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
ADVERTISEMENT

യുഡിഎഫിന് കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2206 വോട്ടുകളാണു കൂടിയത്. 2017ൽ 9759 വോട്ടുകൾ ലഭിച്ച യുഡിഎഫിന് ഇത്തവണ 11965 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന് 31 വോട്ടുകൾ കുറഞ്ഞു. 2017ൽ 16707 വോട്ടുണ്ടായിരുന്നത് ഇത്തവണ 16676 ആണ്. എസ്ഡിപിഐക്ക് 158 വോട്ടുകളുടെയും ബിജെപിക്ക് 259 വോട്ടുകളുടെയും കുറവുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഒരു വാർഡിൽ സിപിഎം മൂന്നാം സ്ഥാനത്തു പോയതും നാണക്കേടായി. മിനി നഗർ വാർഡിലാണ് പിന്നാക്കം പോയത്. 

∙ ഉയർന്ന ഭൂരിപക്ഷം ശൈലജയുടെ വാർഡിൽ തന്നെ 

ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇത്തവണയും ഇടവേലിക്കൽ വാർഡിനു നിലനിർത്താൻ കഴിഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ.ശൈലജയുടെ വീട് ഉൾക്കൊള്ളുന്ന വാർഡാണിത്. മുൻ കൗൺസിലറായ കെ.രജത 580 വോട്ട് ഭൂരിപക്ഷവുമായി ഒന്നാം സ്ഥാനത്തെത്തി.  ഇതു മൂന്നാം തവണയാണ് ഇടവേലിക്കൽ ഉയർന്ന ഭൂരിപക്ഷം നേടുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 671 ആയിരുന്നത് ഇത്തവണ 580 ആയി ചുരുങ്ങിയത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും കുറവ് ഭൂരിപക്ഷം മുണ്ടയോട് വാർഡിലാണ്. ഇവിടെ സിപിഎമ്മിലെ പി.ശ്രീജ ജയിച്ചത് 4 വോട്ടുകൾക്ക്. 

∙ നാലിന്റെ കുറവ് 

ADVERTISEMENT

14  സീറ്റുകൾ  ലഭിച്ച യുഡിഎഫിന് അട്ടിമറിയിലേക്ക് എത്തണമെങ്കിൽ 18 സീറ്റുകൾ വേണമായിരുന്നു. 2012ലെ തിരഞ്ഞെടുപ്പിലാണ് ഇതിനു മുൻപ് നഗരസഭയിൽ യുഡിഎഫ് ഇത്രയും സീറ്റുകൾ നേടിയത്. അന്ന് 34 വാർഡുകളുണ്ടായിരുന്നിടത്ത് 14 സ്ഥലങ്ങളിൽ യുഡിഎഫ് ജയിച്ചിരുന്നു. എൽഡിഎഫ് 20 ഇടത്തും. ഇത്തവണ നിലവിലെ ഭരണ സമിതി അംഗങ്ങളിൽ എൽഡിഎഫിലെ 5 പേരും യുഡിഎഫിലെ 2 പേരും പരാജയപ്പെട്ടു. നിലവിലുള്ള എൽഡിഎഫ് കൗൺസിലർമാരിൽ 4 പേർ വീണ്ടും വിജയിച്ചു. 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നിന്ന്.

∙ അസ്വാരസ്യങ്ങൾ കണ്ടില്ലെന്നു നടിച്ചു 

സ്ഥാനാർഥി നിർണയം മുതൽ സിപിഎമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ യഥാസമയം പരിഹരിക്കപ്പെടാതെ പോയതും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ തുണച്ചതുമാണു മട്ടന്നൂരിൽ എൽഡിഎഫിന്റെ വിജയ ശോഭ കുറച്ചതെന്നാണു പ്രാഥമിക വിലയിരുത്തൽ. രണ്ടു തവണ മത്സരിച്ചവർ വേണ്ടെന്ന പാർട്ടിയുടെ പ്രഖ്യാപിത നയം ചില വാർഡുകളിൽ നടപ്പായില്ല. നാലാം തവണയും മൂന്നാം തവണയുമെല്ലാം മത്സരിക്കാൻ ചിലർക്ക് അവസരം ഒരുക്കിക്കൊടുത്തു. ഇത് അംഗീകരിക്കാൻ സജീവ പാർട്ടിക്കാർ പോലും വിമുഖത കാട്ടി. 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികളെയും ആനയിച്ച് പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ മഴപെയ്തപ്പോൾ.

ജനറൽ സീറ്റുകളിലേക്കു കൂടി വനിതാ സ്ഥാനാർഥികളെ കൊണ്ടുവന്നതു ദഹിക്കാതിരുന്നവരും പാർട്ടിയിൽ തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നു വേണം കരുതാൻ. പോളിങ് ശതമാനം ഉയർന്നിട്ടും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ നഗരസഭയിലാകെ എൽഡിഎഫിന്  വോട്ടുകൾ കുറഞ്ഞെന്നു മാത്രമല്ല, സീറ്റുകളുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 25 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 19 സീറ്റുകളിലാണു ജയിക്കാൻ കഴിഞ്ഞത്. പാർട്ടിക്ക് നഷ്ടമായത് 6 സീറ്റുകൾ. അതേസമയം കോൺഗ്രസിന് 4 സീറ്റുണ്ടായിരുന്നത് 9 ആയി. സിപിഐയും ഐഎൻഎല്ലും കഴിഞ്ഞ തവണത്തെ ഒരു സീറ്റ് നിലനിർത്തിയപ്പോൾ ജനതാദൾ എസിനുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു. 3 സീറ്റുകളുണ്ടായിരുന്ന ലീഗ് അഞ്ചിലെത്തി. 

∙അമിത ആത്മവിശ്വാസം ചതിച്ചു 

രണ്ടാം പിണറായി സർക്കാരിന്റെ തുടർ ഭരണം നൽകിയ ആത്മവിശ്വാസത്തിലായിരുന്ന സിപിഎമ്മിന് വോട്ട് ചോർച്ച മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വികസനമാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയത്. അത് വോട്ടായില്ലെന്നതും തിരിച്ചടിക്കു കാരണമാണ്. സർക്കാർ കൊട്ടിഘോഷിക്കുന്ന വികസനത്തോട് മട്ടന്നൂരിലെ വോട്ടർമാർ മുഖം തിരിക്കുകയായിരുന്നു. ഭരണ വിരുദ്ധ വികാരമായാണ് യുഡിഎഫ് ഇതിനെ വിലയിരുത്തുന്നത്. 

19 സീറ്റുകൾ സമ്മാനിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെ രാഷ്ട്രീയ സാഹചര്യത്തിനു സമാനമായ ന്യൂനപക്ഷ പിന്തുണയാണ് മട്ടന്നൂരിൽ യുഡിഎഫിനു കിട്ടിയതെന്നു സിപിഎം നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്.

പ്രാദേശിക പ്രശ്നങ്ങളുടെ പേരിലും വോട്ട് ചോർന്നതായി കാണുന്നുണ്ട്. മട്ടന്നൂർ മഹാദേവ ക്ഷേത്രം ക്ഷേത്ര കമ്മിറ്റിയിൽ നിന്ന് ദേവസ്വം ബോർഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ചിലരിലുള്ള അമർഷവും എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ 5 വർഷം നഗരസഭയുടെ ഭാഗത്തു നിന്നു കാര്യമായ വികസനമൊന്നും ഉണ്ടായില്ലെന്ന ആക്ഷേപം വോട്ടർമാരിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോടടുപ്പിച്ച് റോഡുകൾ ടാർ ചെയ്തതല്ലാതെ കാര്യമായി ഒന്നും നടന്നില്ലെന്ന വികാരമായിരുന്നു വോട്ടർമാർക്ക്. അതു തിരിച്ചറിയാനും നേതൃത്വത്തിനു കഴിഞ്ഞില്ല. ന്യൂനപക്ഷ പിന്തുണ നേടാനായി എൽഡിഎഫ് ആവതു ശ്രമിച്ചെങ്കിലും അതു ലഭിച്ചില്ലെന്നാണു ഫലം വ്യക്തമാക്കുന്നത്. ലീഗ് നില മെച്ചപ്പെടുത്തിയതാണ് ഇതിനു തെളിവ്. ലീഗിന് നഗരസഭയിൽ രണ്ട് സീറ്റാണ് അധികം ലഭിച്ചത്. 

മട്ടന്നൂർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിനു പുറത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദം.

∙ ഇനി പരിശോധനയുടെ നാളുകൾ

നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഉണ്ടായ സീറ്റു നഷ്ടവും വോട്ട് ചോർച്ചയും സംബന്ധിച്ച പരിശോധനയുടെ നാളുകളാണ് ഇനി സിപിഎമ്മിന്. ജയിക്കുമെന്നു കരുതിയ വാർഡുകളിലെ അപ്രതീക്ഷിത തോൽവിയും ഭൂരിപക്ഷത്തിലുണ്ടായ കുറവും വിലയിരുത്തും. ഇതിനായി വാർഡ് തലത്തിൽ അവലോകന റിപ്പോർട്ട് തയാറാക്കും. ഇത് ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യും. 

സ്ഥാനാർഥികളെ തീരുമാനിച്ചതിൽ നേതൃത്വം ഏകാധിപത്യ പ്രവണത കാട്ടിയെന്നുള്ള വിമർശനം അണികളിലുണ്ടായിരുന്നു. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ മത്സരിക്കാൻ പാടില്ല എന്ന പാർട്ടി നിബന്ധന ചിലരുടെ കാര്യത്തിൽ നടപ്പായില്ല. നാലാം തവണയും സ്ഥാനാർഥിയായ വി.പി.ഇസ്മായിൽ മിനിനഗറിൽ മൂന്നാം സ്ഥാനത്തേക്കു പോയി.  മൂന്നാം തവണ മത്സരത്തിനിറങ്ങിയ ഷാഹിന സത്യൻ മേറ്റടിയിൽ തോറ്റു. 

ചില വാർഡുകളിൽ പൊതു സമ്മതരല്ലാത്തവരെ സ്ഥാനാർഥികളാക്കിയതും പരാജയത്തിനു കാരണമായി കരുതുന്നുണ്ട്. മുൻപ് നഗരസഭാ ചെയർമാനാകാൻ കെ.ഭാസ്കരൻ മത്സരിച്ച ഉറച്ച സീറ്റായ പെരിഞ്ചേരി വാർഡിൽ ഇത്തവണ 42 വോട്ടുകൾക്ക് കെ.ഒ.പ്രസന്ന കുമാരി തോറ്റതാണ് പാർട്ടിക്കു മുന്നിലുള്ള മറ്റൊരു വിഷയം. സിപിഎമ്മിന്റെ സ്ഥിരം സീറ്റായ ഇല്ലംഭാഗം വാർഡിൽ കെ.എം.ഷീബയുടെ തോൽവിയും സിപിഎമ്മിന്  ആഘാതമായി. സ്ഥാനാർഥികളെ തീരുമാനിച്ച കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുക എന്ന രാഷ്ട്രീയ ബോധം അണികൾ കൈവിട്ടതു കൊണ്ടാണ് ഇല്ലം ഭാഗത്തും പെരിഞ്ചേരിയിലും പരാജയത്തിനു കാരണമായതെന്ന വിലയിരുത്തലുണ്ട്.  

മതവർഗീയ വാദികളുടെ വോട്ട് കൊണ്ടാണ്  യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയത് എന്നാണ് സിപിഎം പുറത്തു പറയുന്നതെങ്കിലും പാർട്ടി കോട്ടയിൽ അടിപതറാനുണ്ടായ മറ്റു കാരണങ്ങൾ കണ്ടെത്തിയെങ്കിലേ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ കഴിയൂവെന്നു ചിന്തിക്കുന്നവരുമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകാതിരുന്ന സാഹചര്യം കാര്യ കാരണ സഹിതം വിലയിരുത്തണമെന്ന ആവശ്യമാണ് അണികളിൽ നിന്ന് ഉയരുന്നത്. 2012ൽ യുഡിഎഫിന്റെ കയ്യിലായിരുന്ന 14 സീറ്റിൽ 7 എണ്ണം 2017ൽ എൽഡിഎഫ് പിടിച്ചത് ഇത്തവണ യുഡിഎഫ് തിരിച്ചു പിടിച്ചു എന്നു കരുതിയാൽ മതിയെന്നും  ആകെ  അട്ടിമറിഞ്ഞുവെന്നു കരുതേണ്ടെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികളെയും ആനയിച്ചുകൊണ്ടുള്ള പ്രകടനം മട്ടന്നൂർ – ഇരിട്ടി റോഡ് ജംക്‌ഷനിൽ എത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി എന്നിവരെത്തി വിജയികളെ അനുമോദിച്ചപ്പോൾ.

രാഷ്ട്രീയ പ്രതിരോധത്തിനും അണികൾ നിരാശപ്പെടാതിരിക്കാനുമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് എന്നതിനാൽ, എല്ലാം ഭദ്രമാണെന്നു കരുതി അടങ്ങിയിരിക്കാൻ സിപിഎമ്മിനു കഴിയില്ല. 19 സീറ്റുകൾ സമ്മാനിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെ രാഷ്ട്രീയ സാഹചര്യത്തിനു സമാനമായ ന്യൂനപക്ഷ പിന്തുണയാണ് മട്ടന്നൂരിൽ യുഡിഎഫിനു കിട്ടിയതെന്നു നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. മട്ടന്നൂരിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നണിക്ക് ആവേശം പകരുന്നതാണെന്ന് യുഡിഎഫും വിലയിരുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങും മുൻപ് സംസ്ഥാനത്തെയാകെ രാഷ്ട്രീയ സാഹചര്യം എന്താണെന്നു തുറന്ന മനസ്സോടെ വിലയിരുത്തണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് സിപിഎമ്മിന് മട്ടന്നൂരിലെ ജനവിധി. 

∙ ഷാജിത്ത് ചെയർമാനായേക്കും 

മട്ടന്നൂർ നഗരസഭയുടെ ആറാമത്തെ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മിലെ എൻ.ഷാജിത്തിനെ പരിഗണിക്കാൻ സാധ്യത. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഷാജിത്ത്  മട്ടന്നൂർ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും അധ്യാപക നേതാവുമായിരുന്ന എൻ.മുകുന്ദന്റെ മകനാണ്. മുൻപ് നഗരസഭാ കൗൺസിലറായിരുന്നിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. സെപ്റ്റംബർ 11ന് ആണ് പുതിയ ഭരണ സമിതി അധികാരമേൽക്കുന്നത്. 

English Summary: CPM Losing Grounds in Mattanur; Political Implications