മുംബൈ∙ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്, ആമസോൺ സിഇഒ ജെഫ് ബെസോസ് എന്നിവർക്കു പിന്നിലാണ് അദാനിയുടെ സ്ഥാനം....Gautam Adani

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്, ആമസോൺ സിഇഒ ജെഫ് ബെസോസ് എന്നിവർക്കു പിന്നിലാണ് അദാനിയുടെ സ്ഥാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 137 ബില്യൻ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്.

ഇലോൺ മസ്‌കിന്റെ ആസ്തി 251 ബില്യൻ ഡോളറാണ്. ജെഫ് ബെസോസിന്റേത് 153 ബില്യൻ ഡോളറും. ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ സഹസ്ഥാപകനായ ബെർണാഡ് അർനോൾട്ടിനെ ഗൗതം അദാനി മറികടന്നു. ബ്ലൂംബർഗ് റിപ്പോർട്ടുപ്രകാരം, ലോകത്തിലെ ഏറ്റവും വലിയ മൂന്നു സമ്പന്നരുടെ പട്ടികയിൽ ഒരു ഏഷ്യക്കാരൻ ഇടം നേടുന്നത് ഇതാദ്യമാണ്. റിലയൻസ് മേധാവി മുകേഷ് അംബാനി, ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ തുടങ്ങിയവർ ആദ്യം പത്തിൽ ഇടം പിടിച്ചുട്ടെങ്കിലും ഇത്രയും നേട്ടം കൈവരിച്ചിട്ടില്ല.

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനാണ് ഗൗതം അദാനി. രാജ്യത്തെ കൽക്കരി വ്യാപാരത്തിന്റെ കുത്തകയും അദാനിയുടെ പക്കലാണ്. 2021 മാർച്ച് 31 വരെ 5.3 ബില്യൺ ഡോളർ വരുമാനമാണ് അദാനി എന്റർപ്രൈസസിനുള്ളത്.

കഴിഞ്ഞയാഴ്ച, എൻഡിടിവിയുടെ 29.18% ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവിയുടെ പ്രമോട്ടർ കമ്പനി വഴിയാണ് 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതിനു പുറമേ സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫർ മുന്നോട്ടുവച്ചു. ഇതു സാധ്യമായാൽ ആകെ 55.18 ശതമാനം ഓഹരിയോടെ എൻഡിടിവി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. മാധ്യമരംഗത്ത് ശക്തമായ സാന്നിധ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

ADVERTISEMENT

English Summary: Gautam Adani is now the world’s 3rd richest