ലിയനാർ‍ഡോ ഡികാപ്രിയോയ്ക്ക് പിക്കാസോയുടെ ഒരു പെയിന്റിങ്, കിം കാർദാഷിയാൻ വിവാഹ സമ്മാനമായി ഫെരാരി, അടുപ്പത്തിലായിരുന്ന സമയത്ത് മിരാൻ‍ഡ കേറിന് സമ്മാനിച്ച എട്ട് മില്യൻ ഡോളറിന്റെ ആഭരണം, ബോളിവുഡ് ചിത്രമായ ദ് വൂൾഫ് ഓഫ് ദ് വാൾ സ്ട്രീറ്റിന്റെ നിർമാണത്തിൽ 100 മില്യൻ ഡോളറിന്റെ നിക്ഷേപം തുടങ്ങി 1എംഡിബി കുംഭകോണത്തിൽ നിന്നുണ്ടാക്കിയ പണം 1MDB Scam

ലിയനാർ‍ഡോ ഡികാപ്രിയോയ്ക്ക് പിക്കാസോയുടെ ഒരു പെയിന്റിങ്, കിം കാർദാഷിയാൻ വിവാഹ സമ്മാനമായി ഫെരാരി, അടുപ്പത്തിലായിരുന്ന സമയത്ത് മിരാൻ‍ഡ കേറിന് സമ്മാനിച്ച എട്ട് മില്യൻ ഡോളറിന്റെ ആഭരണം, ബോളിവുഡ് ചിത്രമായ ദ് വൂൾഫ് ഓഫ് ദ് വാൾ സ്ട്രീറ്റിന്റെ നിർമാണത്തിൽ 100 മില്യൻ ഡോളറിന്റെ നിക്ഷേപം തുടങ്ങി 1എംഡിബി കുംഭകോണത്തിൽ നിന്നുണ്ടാക്കിയ പണം 1MDB Scam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയനാർ‍ഡോ ഡികാപ്രിയോയ്ക്ക് പിക്കാസോയുടെ ഒരു പെയിന്റിങ്, കിം കാർദാഷിയാൻ വിവാഹ സമ്മാനമായി ഫെരാരി, അടുപ്പത്തിലായിരുന്ന സമയത്ത് മിരാൻ‍ഡ കേറിന് സമ്മാനിച്ച എട്ട് മില്യൻ ഡോളറിന്റെ ആഭരണം, ബോളിവുഡ് ചിത്രമായ ദ് വൂൾഫ് ഓഫ് ദ് വാൾ സ്ട്രീറ്റിന്റെ നിർമാണത്തിൽ 100 മില്യൻ ഡോളറിന്റെ നിക്ഷേപം തുടങ്ങി 1എംഡിബി കുംഭകോണത്തിൽ നിന്നുണ്ടാക്കിയ പണം 1MDB Scam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വർഷം മുമ്പ് വരെ പ്രധാനമന്ത്രി പദത്തിൽ ഉരുക്കുമുഷ്ടിയോടെ ഭരിച്ചയാൾ; രാജ്യം മുഴുവൻ ആദരിക്കുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ നേതാവിന്റെ മകൻ; പിതാവും അമ്മാവനും പ്രധാനമന്ത്രിയായിരുന്ന പാരമ്പര്യമുള്ള രാഷ്ട്രീയക്കാരൻ; മലേഷ്യയുടെ ആറാമത്തെ പ്രധാനമന്ത്രിയാവുകയും രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത നജീബ് റസാഖ് എന്ന 69–കാരൻ ഇപ്പോൾ തലസ്ഥാനമായ ക്വലലംപുരിൽ നിന്ന് 40 കിമീ അകലെയുള്ള കജാങ് ജയിലിൽ 12 വർഷത്തെ തടവ് അനുഭവിക്കുകയാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ആർജെഡ‍ി തലവൻ ലാലു പ്രസാദ് യാദവിന്റെ ജയിൽ ജീവിതം പോലെ ഒന്നിനു പിന്നാലെ ഒന്നായി 42 കേസുകളാണ് നജീബിനെ കാത്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങൾക്ക് വമ്പൻ സമ്മാനങ്ങൾ മുതൽ ചിത്രങ്ങളിൽ മുതൽമുടക്ക് വരെ നീണ്ടു കിടക്കുന്ന സംഭവബഹുലമായ അഴിമതിക്കഥയാണ് നജീബിന്റേത്. 12 വർഷത്തെ ശിക്ഷയും 47 മില്യൻ പിഴയും വിധിച്ച വിചാരണ കോടതി വിധിയും മേൽക്കോടതി വിധിയും മലേഷ്യയിലെ പരമോന്നത കോടതിയും കഴിഞ്ഞ ദിവസം ശരിവച്ചതോടെയാണ് സ്വപ്നസമാനമായ ജീവിതം നയിച്ച  നജീബ് ജയിലറയ്ക്കുള്ളിൽ എത്തപ്പെട്ടത്. താനും പിതാവുമൊക്കെ നേതൃത്വം കൊടുത്ത പാർട്ടി രാജ്യം ഭരിക്കുമ്പോൾ തന്നെയാണ് അദ്ദേഹം ജയിലിൽ പോകുന്നത് എന്ന ഇന്നത്തെ കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവവും ഇതിലുണ്ട്. മലേഷ്യൻ സുൽത്താനിൽ നിന്നുള്ള ദയയാണ് ജയിലിൽ നിന്നുള്ള വിടുതലിന് നജീ‌ബിന്റെ മുന്നിലുള്ള ഏകമാർഗം.

∙ പ്രധാനമന്ത്രിയാകാൻ ജനിച്ചയാൾ 

ADVERTISEMENT

മലേഷ്യയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും രണ്ടാമത്തെ പ്രധാനമന്ത്രിയുമായ അബ്ദുൽ റസാഖ് ഹുസൈന്റെ മൂത്ത മകനാണ് നജീബ് റസാഖ്. 1957 മുതൽ 70 വരെ ഉപപ്രധാനമന്ത്രിയും 70 മുതല്‍ മരണമടഞ്ഞ 1976 വരെ പ്രധാനമന്ത്രിയുമായിരുന്നു അബ്ദുൾ റസാഖ്. വികസനത്തിന്റെ പിതാവ് എന്നാണ് റസാഖ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുറഹ്മാനൊപ്പം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്തതിലും അബ്ദുൽ റസാഖിന് പങ്കുണ്ട്. മലേഷ്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ഹുസൈൻ ഒനിന്റെ മരുമകനുമാണ് നജീബ്. ബ്രിട്ടിഷ് സർവകലാശാലകളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

നജീബ് റസാഖ്.

പിതാവ് മരിച്ച വർഷം തന്നെയാണ് 23–ാമത്തെ വയസിൽ നജീബ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് പാർട്ടിയിലും സർക്കാരുകളിലും വിവിധ പദവികൾ വഹിക്കുകയും പതിയെ നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു. 1993 മുതൽ ആദ്യമായി പ്രധാനമന്ത്രിയായ 2009 വരെ, രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ അധികാരത്തിലുള്ള യുണൈറ്റഡ് മലയാസ് നാഷനൽ ഓർഗനൈസേഷൻ യുഎംഎൻഒയുടെ വൈസ് പ്രസിഡന്റുമായിരുന്നു. വലത്–മധ്യ രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മയായ ബാരിസാൻ നാസിയോന (ബിഎൻ) യുടെ ചെയർമാനും ഈ സഖ്യത്തിലെ പ്രധാന പാർട്ടിയുമായ യുഎംഎൻഒയുടെ പ്രസിഡന്റുമായിരുന്നു നജീബ്.  അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിലായിരുന്നു ഈ പദവികൾ വഹിച്ചിരുന്നതും. 

ഒരു പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മലേഷ്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് നജീബ്. ഒപ്പം, ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളും. 60 വർഷം നീണ്ട രാജ്യത്തിന്റെ സ്വതന്ത്ര ചരിത്രത്തിൽ ആദ്യമായി ഈ സഖ്യത്തിന് അധികാരം നഷ്ടമാകുന്നതും 2018–ലാണ്, നജീബിലൂടെ. ഇപ്പോൾ പാർട്ടി വീണ്ടും അധികാരം തിരിച്ചു പിടിച്ചെങ്കിലും നജീബ് അഴിക്കുള്ളിലായി എന്നു മാത്രം. ഈ കേസിൽ ശിക്ഷിക്കപ്പെട്ടതോട അദ്ദേഹത്തിന്റെ പാർലമെന്ററി സീറ്റും നഷ്ടമാകും. ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും സാധിക്കില്ല.

നജീബ് റസാഖ് രജനീകാന്തിനൊപ്പം.

∙ എന്താണ് നജീബിനെ കുടുക്കിയ അഴിമതി?

ADVERTISEMENT

ബ്രിട്ടിഷ് മാധ്യമ പ്രവർത്തകയായ ക്ലാരെ റ്യൂകാസിൽ ബ്രൗൺ 2014–ൽ തന്റെ വെബ്സൈറ്റിലൂടെ പുറത്തുവിട്ട ‘ദി സരാവക് റിപ്പോർട്ടി’ലാണ് വമ്പൻ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തുവരുന്നത്. നജീബ് പ്രധാനമന്ത്രിയായ ശേഷമാണ് രാജ്യത്തേക്ക് നിക്ഷേപം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2009–ൽ 1മലേഷ്യ ഡവലപ്മെന്റ് ബെർഹാദ് ഫണ്ട് (1എംഡിബി) രൂപീകരിക്കുന്നത്. എന്നാൽ ഈ ഫണ്ടിലേക്ക് വരുന്ന പണത്തിൽ നല്ലൊരു പങ്കും നജീബിന്റെയും കൂട്ടാളികളുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് പോകുന്നത് എന്നായിരുന്നു വെളിപ്പെടുത്തൽ.

പിന്നാലെ 2015-ജൂലൈയിൽ അമേരിക്കൻ ദിനപത്രമായ ദി വാൾസ്ട്രീറ്റ് ജേർണലാണ് 1മലേഷ്യ ഡവലപ്മെന്റ് ബെർഹാദ് കുംഭകോണത്തെക്കുറിച്ചുള്ള മറ്റു വെളിപ്പെടുത്തലുകൾ പുറത്തു വിടുന്നത്. 1എംഡിബിയിൽ നിന്നുള്ള 700 മില്യൻ ഡോളറോളം നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് പോയി എന്നായിരുന്നു ഇത്. ഇത് നിഷേധിച്ച നജീബ് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഒന്നുമുണ്ടായില്ല. എന്നാൽ നജീബിന്റെ രാജി ആവശ്യം ഇതോടെ ശക്തമായി. എങ്ങനെയാണ് പണം നജീബിന്റെ അക്കൗണ്ടിലേക്ക് പോയത് എന്നതിന്റെ കൂടുതൽ വിവരങ്ങൾ പത്രം പിന്നാലെ പുറത്തുവിട്ടു. സംഭവം വിവാദമായതോടെ കേസ് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ ഏജൻസി പല വിധത്തിലും നജീബിന് അനുകൂലമായി റിപ്പോർട്ട് നൽകി. ക്ലാരെ റ്യൂകാസിൽ ബ്രൗണിനെതിരെ കേസെടുത്തു. പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എന്നാൽ നജീബ് ഈ കേസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്വന്തം പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു. മുന്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദും ഉപപ്രധാനമന്ത്രി മുഹ്യദീൻ യാസിനും വിമർശനവുമായി രംഗത്തെത്തി. ഇതോടെ മന്ത്രിസഭ അഴിച്ചു പണിത് മുഹ്യദീനെയും തന്നെ വിമർശിച്ച മന്ത്രിമാരെയും പുറത്താക്കി. 

നജീബ് റസാഖ്

ഐഎസിനെതിരെ പോരാടുന്നതിന് സൗദി ഭരണകൂടത്തിൽനിന്നു ലഭിച്ച പണമാണ് നജീബിന്റെ അക്കൗണ്ടിലെത്തിയത് എന്നായിരുന്നു ആദ്യ വിശദീകരണം. പാർട്ടി എതിർക്കുന്നതിനിനാലാണ് 1എംഡിബിയുടെ അക്കൗണ്ടിലേക്ക് പോകാതെ നജീബിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് എന്നായിരുന്നു പറഞ്ഞത്. എന്നാൽ, ഇതിനിടെ, നജീബിന്റെ ബന്ധുക്കളും അനുയായികളും വിവിധ ഷെൽ കമ്പനികളുടെ മറവിൽ അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും പുറത്തു വന്നു. ലോകമാകെയുള്ള മാധ്യമങ്ങൾ ഈ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പടിപടിയായി പുറത്തു വിട്ടതോടെ മലേഷ്യയിലും നിയമനടപടികൾ ആരംഭിച്ചു. വൻ പ്രക്ഷോഭം ഉയർന്നതോടെ നജീബ് രാജിവച്ചു. 2018–ൽ മലേഷ്യയിൽ ആദ്യമായി പ്രതിപക്ഷ സർക്കാർ അധികാരത്തിൽ വന്നു. നജീബിനെതിരെ നിലപാട് സ്വീകരിച്ച് പുറത്തു വന്ന മഹാതിർ മുഹമ്മദ് പ്രതിപക്ഷത്തിനൊപ്പം ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരഞ്ഞെടുപ്പ് തോൽവി സ്വീകരിക്കുന്നു എന്നു വ്യക്തമാക്കിയ നജീബും ഭാര്യയും ഫലം വന്ന് മൂന്നാം നാൾ ഇന്തോനീഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായി. പ്രധാനമന്ത്രിയായ മഹാതിർ കേസന്വേഷണം വീണ്ടും ഊർജിതമാക്കാൻ നിർദേശം നൽകി. മലേഷ്യയിലെ ആന്റി കറപ്ഷൻ കമ്മീഷൻ റെയ്ഡുകൾ നടത്തി. ഒടുവിൽ 2020–ൽ കീഴ്ക്കോടതി നജീബിന് ഒരു കേസിൽ ശിക്ഷ വിധിക്കുകയും ചെയ്തു. (നജീബിന്റെ പിതാവ് പ്രാദേശിക ഭാഷകളും ഇംഗ്ലിഷും സംസാരിക്കാൻ അറിയാവുന്ന യുവരക്തങ്ങളെ തേടുകയും അങ്ങനെ പാര്‍ട്ടിയുടെ വക്താവായി നിയമിക്കുകയും ചെയ്ത ആളായിരുന്നു മഹാതിർ മുഹമ്മദ്. പിന്നീട് മലേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിയും ആയി)

ADVERTISEMENT

∙ നടന്നത് കോടികളുടെ വെട്ടിക്കൽ, വൻ ആസൂത്രണവും

1എംഡിബിയുടെ ഒരു യൂണിറ്റായ എസ്ആർസി ഇന്റർനാഷനലിൽനിന്ന് 42 മില്യൻ റിങ്കിറ്റ് (മലേഷ്യൻ കറൻസി– 10.1 മില്യൻ ഡോളർ) തന്റെ അക്കൗണ്ടിലേക്ക് നജീബ് വകമാറ്റി എന്ന കേസിലാണ് 2020 ജൂലൈയിൽ മലേഷ്യയിലെ ഒരു വിചാരണ കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ‘അധികാര ദുര്‍വിനിയോഗം, ക്രിമിനൽ വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ യാതൊരു സംശയങ്ങൾക്കുമിട നൽകാത്ത ഒരു സാധാരണ കേസാണിത്’, നജീബിന്റെ ശിക്ഷ ശരിവച്ചു കൊണ്ട് രാജ്യത്തെ പരമോന്നത കോടതി പറഞ്ഞത് ഇങ്ങനെ. 1എംഡിബിയുമായി ബന്ധപ്പെട്ട് 42 കേസുകളിലായി അഞ്ച് വിചാരണയാണ് നജീബ് നേരിടേണ്ടി വരിക. അദ്ദേഹത്തിന്റെ ഭാര്യയും അഴിമതി കേസിൽ വിചാരണ നേരിടുന്നുണ്ട്. 

തനിക്കെതിരെ നടന്നത് രാഷ്ട്രീയമായ വേട്ടയാടലാണെന്നും താൻ നിരപരാധിയാണെന്നും നജീബ് പലപ്പോഴും അവകാശപ്പെട്ടിരുന്നു. കേസിൽ വിധി പറയുന്ന ബഞ്ചിലെ ചീഫ് ജസ്റ്റിസിന് തന്നോട് വിരോധമുണ്ടെന്നും അതിനാൽ ഈ കേസ് പരിഗണിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. നജീബിന്റെ പാർട്ടി തന്നെയാണ് രാജ്യം ഭരിക്കുന്നത് എന്നതു കൊണ്ട് തന്നെ അദ്ദേഹത്തെ രാഷ്ട്രീയമായി വേട്ടയാടി എന്ന വാദം നിലനിൽക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. 

ഹോളിവുഡ് താരം ലിയൊണാഡോ ഡികാപ്രിയോ പങ്കാളിയും നടയുമായ കാമില മൊറോണെയ്ക്കൊപ്പം.

∙ കുരുക്ക് മുറുകിയേക്കും

നിലവിൽ നജീബ് ശിക്ഷിക്കപ്പെട്ട കേസ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള അനേകം കേസുകളിൽ ഏറ്റവും ലളിതമായതാണ് എന്ന വിലയിരുത്തലും ഉണ്ട്. വിചാരണ നടന്നു െകാണ്ടിരിക്കുന്ന മറ്റ് കേസുകള്‍ ഇതിലും ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2014–ൽ തന്നെ നജീബ് തനിക്ക് സൗദി രാജകുടുംബത്തിൽ നിന്ന് ലഭിച്ച പണത്തിൽ 61 മില്യൻ ഡോളർ ഒഴികെയുള്ള പണം തിരികെ നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അഭിഭാഷകരെ അവസാന നിമിഷം മാറ്റിക്കൊണ്ട് കോടതി നടപടികൾ വൈകിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ അഭിഭാഷകർക്ക് കേസ് പഠിക്കുന്നതിന് കൂടുതൽ സമയം നല്‍കാതിരുന്നതു നജീബിന് തിരിച്ചടിയായി. ‌ഫെ‍ഡറൽ കോടതിയുടെ വിധി പുന:പരിശോധിക്കണമെന്ന് നജീബിന് ആവശ്യപ്പെടാം. എന്നാൽ അത്തരം ആവശ്യങ്ങൾ സാധാരണയായി വിജയിക്കാറില്ല. എന്നാൽ മലേഷ്യൻ സുൽത്താൻ കിങ് അൽ–സുൽത്താൻ അബ്ദുള്ളയിൽ നിന്ന് മാപ്പ് ലഭിച്ചാൽ നജീബ് മോചിതനാകും. നജീബിന്റെ അനുയായികൾ സുൽത്താന്റെ പക്കൽ മാപ്പപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിക്ക് മാപ്പ് ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് മഹാതിർ മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

2009–ൽ ഏകദേശം 4.5 ബില്യൻ ഡോളറെങ്കിലും (ഏകദേശം 40000 കോടി രൂപ) 1എംഡിബി ഫണ്ടിൽ നിന്ന് നജീബും കൂട്ടാളികളും ചേർന്ന് മോഷ്ടിച്ചിട്ടുണ്ട് എന്നാണ് അന്വേഷകർ പറയുന്നത്. അക്കൗണ്ടിൽ നിന്ന് കടത്തപ്പെട്ട ഈ നാലര ബില്യൻ ഡോളറിൽ ഒരു ബില്യൺ ഡോളർ പോയത് നജീബിന്റെ അക്കൗണ്ടിലേക്കാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഈ കേസുകളിലൊക്ക നജീബ് ഇനി വിചാരണ നേരിടണം.

കിം കാർദാഷിയാൻ.

∙ കുംഭകോണത്തിന്റെ വേരുകൾ ഹോളിവുഡിലേക്കും 

1എംഡിബി ഫണ്ട് കുംഭകോണം ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. ഈ കുംഭകോണം ആസൂത്രണം ചെയ്തത് നജീബിന്റെ കുടുംബ സുഹൃത്തും ധനകാര്യ ഉപദേശകനുമായ, ഇന്ന് തട്ടിപ്പിന് വിവിധ രാജ്യങ്ങൾ അന്വേഷിക്കുന്ന ബിസിനസുകാരൻ ജോ ലോ ആണെന്നാണ് പറയപ്പെടുന്നത്. ആ‍ഡംബര വസതികൾ, റിയൽ എസ്റ്റേറ്റ്, ലിയനാർ‍ഡോ ഡികാപ്രിയോയ്ക്ക് പിക്കാസോയുടെ ഒരു പെയിന്റിങ്, കിം കാർദാഷിയാൻ വിവാഹ സമ്മാനമായി ഫെരാരി, അടുപ്പത്തിലായിരുന്ന സമയത്ത് മിരാൻ‍ഡ കേറിന് സമ്മാനിച്ച എട്ട് മില്യൻ ഡോളറിന്റെ ആഭരണം, ബോളിവുഡ് ചിത്രമായ ദ് വൂൾഫ് ഓഫ് ദ് വാൾ സ്ട്രീറ്റിന്റെ നിർമാണത്തിൽ 100 മില്യൻ ഡോളറിന്റെ നിക്ഷേപം തുടങ്ങി 1എംഡിബി കുംഭകോണത്തിൽ നിന്നുണ്ടാക്കിയ പണം ലോ ചെലവഴിച്ചതിനെ കുറിച്ചുള്ള ചില കണക്കുകളാണിത്. വിവിധ സെലിബ്രിറ്റികൾ ജോയിൽ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന വാർത്തകൾ പുറത്തു വന്നതോടെ ഇവ തിരിച്ചു കൊടുക്കാൻ അമേരിക്കൻ അധികൃതർ നിര്‍ദേശം നൽകിയിരുന്നു. മിക്കവരും ഇത് തിരിച്ചു നൽകി എന്നാണ് റിപ്പോർട്ടുകൾ.

മലേഷ്യ, സിംഗപ്പുർ, ഹോങ്കോങ്, അമേരിക്ക, യുഎഇ തുടങ്ങി വിവിധ നാടുകളിലായാണ് ജോ എന്ന 40–കാരന്റെ ‘ബിസിനസ്’ പടർന്നു കിടക്കുന്നത്. വിവിധ രാജ്യങ്ങളിൽ‌ നിന്നുള്ള പ്രമുഖരുടെ പണം വെളുപ്പിക്കുന്നതാണ് ഇയാളുടെ പ്രധാന ബിസിനസ് എന്നതാണ് അന്വേഷണ ഏജൻസികൾ‌ പറയുന്നത്. ഇങ്ങനെ വിവിധ മേഖലകളിൽ നിന്ന് 1എംഡിബിയുടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ ഒരു വിഹിതം നജീബിന്റെയും കൂട്ടാളികളുടെയും അക്കൗണ്ടിലേക്ക് പോകുന്നു. ഇങ്ങനെ അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടം നജീബ് വെളിപ്പെടുത്താത്തതിനെ തുടർന്ന് പാർട്ടി അംഗങ്ങൾ തന്നെ തുടക്കത്തിൽ കോടതിയെ സമീപിച്ചിരുന്നു. ഇങ്ങനെ നജീബിനു ലഭിച്ച പണമാണ് വിവിധ നിക്ഷേപങ്ങളും സമ്മാനങ്ങളുമൊക്കെയായി വിവിധ രാജ്യങ്ങളിൽ ജോ ലോ ഇറക്കിയത്. അമേരിക്കയും മലേഷ്യയും അടക്കം ഇന്റർപോളിനോട് ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈനയുടെ നിയന്ത്രണത്തിലുള്ള മക്കാവുവിൽ എവിടെയോ ലോ ഒളിവിലാണ് എന്നാണ് അവസാന റിപ്പോർട്ടുകള്‍.

∙ മികച്ച പ്രതിച്ഛായ, ഒടുവിൽ ജയിലറയിൽ

പ്രധാനമന്ത്രി ആവുന്നതിനു മുമ്പ് തന്നെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്നപ്പോഴും നജീബിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും ഏശാത്ത അത്ര ഉയരത്തിലാണ് നജീബിനെ മലേഷ്യയിലെ ജനങ്ങൾ വാഴിച്ചിരുന്നത്. നജീബ് പ്രധാനമന്ത്രിയാകുന്നത് മലേഷ്യയിലെ എല്ലാവരും തന്നെ പ്രതീക്ഷിച്ചിരുന്ന കാര്യവുമാണ്. 2009–ൽ പ്രധാനമന്ത്രിയായതോടെയാണ് സാമ്പത്തിക ഉദാരവത്കരണ നടപടികളിലേക്ക് അദ്ദേഹം കടക്കുന്നത്. സർക്കാർ സബ്സിഡികൾ വെട്ടിക്കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുള്ള ചരടുകൾ ഒഴിവാക്കുക, തദ്ദേശീയ മലയ വംശജർക്ക് കൂടുതൽ പരിഗണന തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ തുടക്കത്തിലുണ്ടായി. അതുവരെ നിരോധനമുണ്ടായിരുന്ന രണ്ട് മാധ്യമങ്ങളുടെ നിരോധനം നീക്കുകു, വർഷങ്ങളായി തടവിൽ കഴിഞ്ഞിരുന്ന ഏതാരും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്നിവയൊക്കെ അതിന്റെ ഭാഗമായിരുന്നു.

നജീബ് റസാഖ്.

പരിഷ്കരണവാദിയും ഉദാര സാമ്പത്തിക നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളും കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ എടുത്തുമാറ്റി ഭിന്നാഭിപ്രായങ്ങൾക്കും ഇടം നൽകുന്നയാൾ എന്നൊക്കെയായിരുന്നു നജീബിനെക്കുറിച്ചുള്ള പ്രതിച്ഛായ. ലോകത്തിലെ വമ്പൻ ധനകാര്യ സ്ഥാപനങ്ങളൊക്കെ മലേഷ്യയിലേക്ക് വന്നു തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ 2013–ലെ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറി. 3.2 കോടി ജനങ്ങളിൽ 60 ശതമാനമാണ് മുസ്‌ലിം മലയ സമൂഹം. തദ്ദേശീയർ തന്നെയായ ചൈനീസ് വംശജരും ഇന്ത്യക്കാരുമാണ് ബാക്കിയുള്ളവർ. രണ്ടാം വട്ടം അധികാരത്തിൽ വന്നതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമർശനത്തിനുമൊക്കെ വിലക്കു വീണുതുടങ്ങി. ഇതിനു പിന്നാലെയാണ് അഴിമതി കഥകൾ പുറത്തു വരാൻ തുടങ്ങിയതും. ഇതോടെ വിമർശനങ്ങളെ നേരിടുന്നത് കൂടുതൽ രൂക്ഷമായി. തുടർന്നായിരുന്നു രാജിയും തിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയം സംഭവിക്കുന്നതും. എന്നാൽ പ്രതിപക്ഷ സർക്കാരുകൾ അധിക നാൾ തുടർന്നില്ല. 18 മാസങ്ങൾക്കുള്ളിൽ രണ്ട് സഖ്യകക്ഷി സർക്കാരുകള്‍ താഴെപ്പോകുന്നതിനും രണ്ട് പ്രധാനമന്ത്രിമാർ രാജിവയ്ക്കുന്നതിനും സാക്ഷ്യം വഹിച്ച ചരിത്രം കൂടിയുണ്ട് മലേഷ്യക്ക്. ജയിലി‍ൽ ആണെങ്കിലും രാഷ്ട്രീയമായി നജീബ് ഇപ്പോഴും ശക്തനാണ്. 2018–ൽ അധികാരത്തിൽ വന്ന പ്രതിപക്ഷ സർക്കാരിനെ പിന്തുണച്ചിരുന്ന എംപിമാർ കൂറുമാറിയതിനെ തുടർന്ന് ഭരണം വീണ്ടും നജീബിന്റെ യുഎംഎൻഒ പാർട്ടിക്കു തന്നെയാണ്. 

∙ സോഷ്യൽ മീഡിയ സ്റ്റാർ

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവർമാരുള്ള മലേഷ്യൻ രാഷ്ട്രീയക്കാരനും നജീബാണ്. ഫെയ്സ്‌ബുക്കിൽ 40 ലക്ഷം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. സ്ഥിരമായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങൾ സംസാരിച്ചിരുന്ന ആൾ കൂടിയാണ് അദ്ദേഹം. ഗൗരവമുള്ളതും അല്ലാത്തുമായ വിഷയങ്ങളൊക്കെ ഇത്തരത്തിൽ എഴുതി. അവസാന വിധി വരുന്നതിന്റെ തലേന്ന് ഫെയ്സ്ബുക്കിലെഴുതിയ ഒരു കുറിപ്പിൽ നജീബ് പറഞ്ഞത്, “There are times when we feel overwhelmed by tests and trials. With slander and persecution, with sincerity rewarded with betrayal. Sometimes we feel we are alone,”.  ‘I WAS DESPERATE’.

 

English Summary: Najib Razak: Malaysia's former PM and his downfall over alleged corruption