തിരുവനന്തപുരം∙ എഐസിസി പ്രസിഡന്റായി ശശി തരൂർ മത്സരിക്കാൻ യോഗ്യനാണെന്ന് കെ.സുധാകരൻ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. തരൂരിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. K Sudhakaran, Shashi Tharoor, Congress president election, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എഐസിസി പ്രസിഡന്റായി ശശി തരൂർ മത്സരിക്കാൻ യോഗ്യനാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. തരൂരിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.

‘കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് ശശി തരൂർ മത്സരിക്കാൻ ആഗ്രഹിക്കുന്നതിൽ എന്തിനാണ് അത്ഭുതപ്പെടുന്നത്? മത്സരിക്കാൻ യോഗ്യനായ സ്ഥാനാർഥിയല്ലേ അദ്ദേഹം? ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനകത്ത് മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എനിക്ക് മത്സരിക്കണമെങ്കിൽ മത്സരിക്കാം. പാർട്ടി അത് തള്ളില്ല, പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. എനിക്ക് വോട്ട് കിട്ടിയാൽ ഞാൻ ജയിക്കും. അത്രയേ ഉള്ളൂ ഇതിൽ.’–സുധാകരൻ പറഞ്ഞു. ലോകായുക്തയുടെ കാതൽ അരിഞ്ഞുവീഴ്ത്തുന്ന ബില്ലാണ് കഴിഞ്ഞദിവസം സഭയിൽ അവതരിപ്പിച്ചതെന്നും ഒരു കാരണവശാലും ആ ബില്ലിന് ഗവർണർ അംഗീകാരം കൊടുക്കരുതെന്നാണ് ജനവികാരമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ. ഒക്ടോബർ 17നാണു തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു ജി 23 ക്യാംപിൽ നടക്കുന്നത്.

English Summary: K Sudhakaran on Shashi Tharoor's candidature in congress president election