ലഹരിമരുന്നു കേസുമായി പി.ടി.തോമസിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഉമ തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തെത്തുടർന്നാണ്...Uma Thomas, Uma Thomas manorama news, Uma Thomas Son Drug Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലഹരിമരുന്നു കേസുമായി പി.ടി.തോമസിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഉമ തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തെത്തുടർന്നാണ് വിവാദം തുടങ്ങിയത്.

തനിക്ക് ഏറെ അടുപ്പമുള്ള കുട്ടി ഇന്ന് ലഹരിക്ക് അടിമയാണെന്നാണ് വി.ഡി.സതീശൻ നിയമസഭയിൽ വികാരാധീനനായി പറഞ്ഞത്. ‘‘ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്, എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ ഇന്ന് ലഹരിക്ക് അടിമയാണ്. രണ്ട് തവണ ലഹരി വിമോചന കേന്ദ്രത്തിലാക്കി. അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്നും സതീശൻ പറഞ്ഞു.

ADVERTISEMENT

ഇതിനു പിന്നാലെയാണ് സതീശൻ സൂചിപ്പിച്ചത് പി.ടി.തോമസിന്റെ മകനാണ് എന്ന തരത്തിൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെയാണ് ഉമ തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്. 

ഉമ തോമസിന്റെ കുറിപ്പ്

ADVERTISEMENT

ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ്‌ കണ്ടു. പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

മരിച്ചിട്ടും ചിലർക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയിൽ എന്റെ പോരാട്ടം  അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ്ബി പോസ്റ്റ്‌ ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.

ADVERTISEMENT

English Summary: Uma Thomas against drug case allegations