രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുജനസേവനത്തിനും പുരസ്കാരങ്ങൾ വാങ്ങേണ്ടതില്ലെന്നതാണു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, പാർട്ടിയിൽ എല്ലാവരും ഈ സമീപനം പാലിക്കാറില്ല. അതുകൊണ്ടുതന്നെ, ചിലർ പുരസ്കാരങ്ങൾ സ്വീകരിക്കുമ്പോൾ പരസ്യവിമർശനത്തിന് തങ്ങൾ മുതിരാറില്ലെന്നാണ് ‘പുരസ്കാരവിരുദ്ധരായ’ മുതിർന്ന നേതാക്കളിൽ ചിലർ പറയുന്നത്.. Magsaysay Shailaja Controversy

രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുജനസേവനത്തിനും പുരസ്കാരങ്ങൾ വാങ്ങേണ്ടതില്ലെന്നതാണു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, പാർട്ടിയിൽ എല്ലാവരും ഈ സമീപനം പാലിക്കാറില്ല. അതുകൊണ്ടുതന്നെ, ചിലർ പുരസ്കാരങ്ങൾ സ്വീകരിക്കുമ്പോൾ പരസ്യവിമർശനത്തിന് തങ്ങൾ മുതിരാറില്ലെന്നാണ് ‘പുരസ്കാരവിരുദ്ധരായ’ മുതിർന്ന നേതാക്കളിൽ ചിലർ പറയുന്നത്.. Magsaysay Shailaja Controversy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുജനസേവനത്തിനും പുരസ്കാരങ്ങൾ വാങ്ങേണ്ടതില്ലെന്നതാണു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, പാർട്ടിയിൽ എല്ലാവരും ഈ സമീപനം പാലിക്കാറില്ല. അതുകൊണ്ടുതന്നെ, ചിലർ പുരസ്കാരങ്ങൾ സ്വീകരിക്കുമ്പോൾ പരസ്യവിമർശനത്തിന് തങ്ങൾ മുതിരാറില്ലെന്നാണ് ‘പുരസ്കാരവിരുദ്ധരായ’ മുതിർന്ന നേതാക്കളിൽ ചിലർ പറയുന്നത്.. Magsaysay Shailaja Controversy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഗ്‌സസെ പുരസ്കാരം സ്വീകരിക്കുന്നതിൽനിന്ന് കേരളത്തിലെ മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ വിലക്കിയ സിപിഎം നടപടിയിൽ ശരിയുണ്ട്. മാഗ്സസെ പുരസ്കാരം സ്വീകരിക്കാൻ ശൈലജയെ അനുവദിച്ചാൽ അത് സിപിഎമ്മിന്റെ വിഡ്ഢിത്തമാകുമായിരുന്നു. ചരിത്രപരമായ വിഡ്ഢിത്തമല്ല, മാഗ്സസെയുടെ ചരിത്രം അറിയാതെയുള്ള വിഡ്ഢിത്തം സംഭവിക്കുമായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതിന് എതിരായി മൂന്നു കാരണങ്ങൾ പറഞ്ഞുവെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിൽ, മൂന്നാമത്തെ കാരണമാണ് മാഗ്സസെ ഫിലിപ്പീൻസിൽ കമ്യൂണിസ്റ്റുകളെ അടിച്ചമർത്തി എന്നത്. മാഗ്സസെ പുരസ്കാരം പാർട്ടി നേതൃത്വത്തോട് അഭിപ്രായം ചോദിക്കാതെതന്നെ ശൈലജ നിരസിക്കേണ്ടതല്ലായിരുന്നോ എന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. ശൈലജ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. അപ്പോൾ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പല രാജ്യങ്ങളിൽ പ്രസ്ഥാനം നേരിട്ട വെല്ലുവിളികളെയുംകുറിച്ച് ധാരണയുണ്ടാവും; റമൊൺ മാഗ്സസെയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ചെയ്തികളെക്കുറിച്ചു പാർട്ടിയിൽ നടന്ന ചർച്ചകൾ സിപിഎം ചരിത്രത്തിന്റെ ഭാഗമാണ്. മുതിർന്ന നേതാക്കൾ 1970കൾക്കു തൊട്ടുമുൻപുള്ള അക്കാലം ഓർക്കുന്നുമുണ്ട്. ‌

 

ADVERTISEMENT

∙ ആരാണ് റമൊൺ മാഗ്സസെ?

മാഗ്സസെ രണ്ടാം ലോകമഹായുദ്ധ കാലത്ത്. ചിത്രത്തിനു കടപ്പാട്: Wikipedia

 

2000 ഫെബ്രുവരിയിൽ സംയുക്ത സേനാഭ്യാസത്തിനായി ഫിലിപ്പീന്‍സിലെത്തിയ യുഎസ് സൈനികർ. 1951ൽ ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി ഓരോ അഞ്ചു വർഷം കൂടുംതോറും യുഎസ്–ഫിലിപ്പീന്‍സ് സൈനികാഭ്യാസം നടക്കാറുണ്ട്. ഫയൽ ചിത്രം: AFP PHOTO/ROMEO GACAD

1907 ഒാഗസ്റ്റ് 31നാണ് മാഗ്സസെയുടെ ജനനം. അദ്ദേഹം ഫിലിപ്പീൻസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായി പുറത്തിറക്കിയ രേഖയിൽത്തന്നെ, അദ്ദേഹം കമ്യൂണിസ്റ്റുകാരെ എന്തു െചയ്തു എന്നു പറയുന്നുണ്ട്. അതിങ്ങനെയാണ്: ‘‘...1952ന്റെ മധ്യത്തോടെ അദ്ദേഹം കമ്യൂണിസ്റ്റുകാരെ തിരിച്ചുവരാനാകാത്തവിധം പരാജയപ്പെടുത്തി നിലംപരിശാക്കി, ആഗോള കമ്യൂണിസത്തിനുമേൽ ഏഷ്യയിൽ പ്രാദേശികമായ ആദ്യ വിജയം നൽകി.’’ ഇത് ഫിലിപ്പീൻസ് സർക്കാർ ഒൗദ്യോഗികമായി പറഞ്ഞത്.

 

ADVERTISEMENT

ഇനി മാഗ്സസെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ടൈം മാസിക അതിന്റെ 1953 നവംബർ 23 തിങ്കളാഴ്ച പുറത്തിറക്കിയ ലക്കത്തിൽ പറ‍ഞ്ഞതെടുക്കാം. ‘ദ് പീപ്പിൾസ് ചോയ്സ്’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. അതിൽ പറഞ്ഞത്: ‘‘...ജനത്തിന് അമേരിക്കക്കാരെ ഇഷ്ടമാണ്. പല വിധത്തിൽ, മാഗ്സസേയുടെ വിജയം യുഎസിന്റെ വിജയമായിരുന്നു.’’ മാഗ്സസെയുടെ വളർച്ചയുടെ ചരിത്രം വിശദീകരിച്ച് ലേഖനം ഇങ്ങനെ തുടരുന്നു: ‘‘പ്രസിഡന്റാകാൻ പറ്റിയ ആൾ എന്നു മാഗ്സസെയെക്കുറിച്ച് ഫിലിപ്പിനോകൾ സംസാരിക്കാൻ തുടങ്ങി. മാഗ്സസെയ്ക്ക് അതിഷ്ടമായി. മാഗ്സസെ, അമേരിക്കയുടെ പയ്യനാണെന്നത് രഹസ്യമല്ലാതായി. കുറച്ചുനാൾ, യുഎസ് എയർ ഫോഴ്സിന്റെ കേണൽ എഡ്വേർഡ് ലാൻഡ്സ്ഡേൽ, മാഗ്സസെയുടെ ഡിഫൻസ് ഒാഫിസിൽ ഇടംപിടിച്ചു. അദ്ദേഹത്തിന്റെ ‘മെന്ററും’ ‘പബ്ലിസിറ്റി മാനു’മായി... 

പത്മ പുരസ്കാരങ്ങൾ, താമ്രപത്രം തുടങ്ങിയ ഭരണകൂട ബഹുമതികൾ സ്വീകരിക്കില്ലെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. പുരസ്കാരത്തിനായി പൊതുജന സേവനം എന്നതല്ല സിപിഎം രീതി.

 

ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും. ഫയൽ ചിത്രം: DESHAKALYAN CHOWDHURY / AFP

യുഎസ് എംബസിയിലെ കൗൺസലർ വില്യം ലേസിയിൽനിന്നാണ് മാഗ്സസെ ദിവസവും ഉപദേശം തേടിയത്. സൗഹൃദം മുതലാക്കുന്നതിലുള്ള മാഗ്സസെയുടെ തുറന്ന രീതി യുഎസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടാക്കി... അദ്ദേഹം പറയും ‘‘നിങ്ങൾക്കു ഫിലിപ്പിനോകളെക്കുറിച്ച് എന്തറിയാം? എന്റെ ജനത്തിന് അമേരിക്കക്കാരെ ഇഷ്ടമാണ്, എന്നെ അമേരിക്കക്കാർക്കൊപ്പം കാണുന്നത് അവർക്കിഷ്ടമാണ്. വിദേശികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംഭാവന നൽക്കുന്നതിന് ഫിലിപ്പിനോ നിയമപ്രകാരം വിലക്കുണ്ടെങ്കിലും, മാഗ്സസെയുടെ നാഷനലിസ്റ്റ് പാർട്ടിക്ക് ഫണ്ടിന്റെ ഞെരുക്കമുണ്ടായപ്പോൾ യുഎസ് ബിസിനസ് താൽപര്യത്താൽ 25,000 യുഎസ് ഡോളറെത്തി.’’ മാഗ്സസെയുടെ പേരിലാണ് പുരസ്കാരം നൽകുന്നതെങ്കിലും അതിനു പണം മുടക്കുന്നത് റോക്കഫെല്ലർ ഫൗണ്ടേഷനാണ്. 

 

ADVERTISEMENT

∙ സിപിഎമ്മും അവാർഡു വാങ്ങുന്നവരും നിരസിക്കുന്നവരും

 

രാഷ്ട്രീയ പ്രവർത്തനത്തിനും പൊതുജനസേവനത്തിനും പുരസ്കാരങ്ങൾ വാങ്ങേണ്ടതില്ലെന്നതാണു സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, പാർട്ടിയിൽ എല്ലാവരും ഈ സമീപനം പാലിക്കാറില്ല. അതുകൊണ്ടുതന്നെ, ചിലർ പുരസ്കാരങ്ങൾ സ്വീകരിക്കുമ്പോൾ പരസ്യവിമർശനത്തിന് തങ്ങൾ മുതിരാറില്ലെന്നാണ് ‘പുരസ്കാരവിരുദ്ധരായ’ മുതിർന്ന നേതാക്കളിൽ ചിലർ പറയുന്നത്.

കെ.കെ.ഷൈലജ

 

കഴിഞ്ഞ ജനുവരി 25ന് കേന്ദ്ര സർക്കാർ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, പട്ടികയിൽ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യയുമുണ്ടായിരുന്നു. ബുദ്ധദേവിന് പത്മവിഭൂഷൺ നൽകുമെന്നാണ് വ്യക്തമാക്കപ്പെട്ടത്. എന്നാൽ, സിപിഎമ്മുകാർ ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുമോയെന്ന് മാധ്യമപ്രവർത്തകർ സീതാറാം യച്ചൂരിയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘അൽപനേരം കാത്തിരിക്കുക’’. കാത്തിരിപ്പ് ഏറെ നീളുംമുൻപേ ബുദ്ധദേവിന്റേതായി പ്രസ്താവന വന്നു: ‘‘പത്മഭൂഷൺ ബഹുമതിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്കു പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഞാനതു നിരസിക്കുന്നു.’’

 

നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷൺ നിരസിച്ചിരുന്നു. 1996–98ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനു ഭാരതരത്നവും സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിനു പത്മവിഭൂഷണും നൽകാൻ ആലോചനയുണ്ടായി. എന്നാൽ, പുരസ്കാരം സ്വീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കിയതിനാൽ പ്രഖ്യാപനമുണ്ടായില്ല. ബുദ്ധദേവ് പത്മ പുരസ്കാരം നിരസിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് ഇങ്ങനെയാണ്: ‘‘പത്മ പുരസ്കാരങ്ങൾ, താമ്രപത്രം തുടങ്ങിയ ഭരണകൂട ബഹുമതികൾ സ്വീകരിക്കില്ലെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. പുരസ്കാരത്തിനായി പൊതുജന സേവനം എന്നതല്ല സിപിഎം രീതി.’’

 

∙ തട്ടിപ്പാണെന്നറിഞ്ഞിട്ടും...

 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് ഡൽഹിയിൽ ‘അവാർഡ് വിതരണ വ്യവസായത്തിലുള്ള’ ഒരു സംഘടന പുരസ്കാരം പ്രഖ്യാപിച്ചു. ഈ സംഘടനയുടെ പ്രവർത്തന രീതി ഇങ്ങനെയാണ്: വിഐപിയായിട്ടുള്ള ഒരു വ്യക്തിക്കും ആരും കേട്ടിട്ടില്ലാത്ത ഒട്ടനവധി പേർക്കും പുരസ്കാരം പ്രഖ്യാപിക്കും. വിഐപിയിൽനിന്നു മാത്രം പണം വാങ്ങില്ല. വിഐപിക്കൊപ്പം പുരസ്കാര പട്ടികയിൽ ഉൾപ്പെടുന്നവരോട് റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കുറഞ്ഞത് 15,000–20,000 രൂപ, അവാർഡ് സ്വീകരിക്കുന്നതിന്റെ പടത്തിന് ഒരു തുക ഇങ്ങനെ വാങ്ങും. 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുരസ്കാരം വാങ്ങാൻ ഡൽഹിയിലെത്തി. അവാർഡ് തട്ടിപ്പാണ് എന്ന് ഈ വ്യക്തിക്ക് ഒരു മാധ്യമപ്രതിനിധി മുന്നറിയിപ്പു നൽകി. അത് കാര്യമാക്കാതെതന്നെ കേന്ദ്ര കമ്മിറ്റി അംഗം പുരസ്കാരം ഏറ്റുവാങ്ങി. 

 

പിറ്റേ വർഷം ഇതേ അവാർ‍ഡ് സംഘടന, കേരളത്തിൽനിന്ന് മറ്റൊരു സിപിഎം നേതാവിന് പുരസ്കാരം പ്രഖ്യാപിച്ചു. മറ്റേ നേതാവിന് അബദ്ധം പറ്റിയതാകാം, താങ്കളെങ്കിലും അത് ആവർത്തിക്കരുത് എന്ന് മാധ്യമ പ്രതിനിധി പറഞ്ഞപ്പോൾ, പുതിയ പുരസ്കാര ജേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘ഈ മാധ്യമപ്രവർത്തകൻ മുന്നറിയിപ്പു നൽകുമെന്ന് ആ നേതാവ് എന്നോടു പറഞ്ഞിരുന്നു.’’ അപ്പോൾ, മുന്നറിവോടെ, അവാർഡിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണയോടെതന്നെ പുതിയ നേതാവും പുരസ്കൃതനായി. 

 

മാഗ്സസെ പുരസ്കാരം സ്വീകരിക്കാൻ ശൈലജയ്ക്കു പാർട്ടി തടസ്സമായി എന്നത് അവാർഡിന്റെ ചരിത്രവും സിപിഎമ്മിന്റെ നിലപാടുകളും അറിയാത്തവരെയും പരിഗണിക്കാത്തവരെയും സംബന്ധിച്ചിടത്തോളം പ്രശ്നംതന്നെയാണ്. ചിലർ അതിനെ ജ്യോതിബസു പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തിനൊപ്പം നിർത്തുന്നു. മാഗ്സസെയ്ക്കും പരിഗണിക്കപ്പെട്ടു എന്ന വാർത്ത നിസ്വാർഥമായി പ്രവർത്തിക്കുന്ന ശൈലജയ്ക്ക് അഭിമാനകരമാണ്. കഴിഞ്ഞ ഏതാനും വർഷമെടുത്താൽ ഏറെ ആഗോള പ്രശംസ നേടിയ കമ്യൂണിസ്റ്റ് നേതാവ് ശൈലജയാണ്. തങ്ങളുടെ നേതാവ് ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെടുന്നു എന്നതിൽ ൈഷലജയുടെ പാർട്ടിയും സന്തോഷിച്ചിട്ടുണ്ട്. ഇപ്പോൾ ശൈലജയ്ക്ക് പാർട്ടിക്കു പുറത്തെന്നപോലെ, പാർട്ടിക്കും അവാർഡ് വിവാദം ഗുണകരമാണ്. 

 

ശൈലജ പാർട്ടിയിൽ ഒതുക്കപ്പെടുന്നു എന്നു നിരീക്ഷണങ്ങളുള്ള കാലമാണ്. ശൈലജയും ജനറൽ സെക്രട്ടറിയും പാർട്ടിയിലെ മറ്റ് ഏതാനും നേതാക്കളും മാത്രം ചർച്ച ചെയ്ത വിഷയം എങ്ങനെ വാർത്തയായെന്നത് സിപിഎം പരിശോധിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. മാഗ്സസെ ഫൗണ്ടേഷനിൽനിന്നാകാം വാർത്ത പുറത്തുപോയത് എന്ന നിഗമനത്തിന് ശ്രമിക്കുന്നവരുമുണ്ട്!

 

English Summary: Who is Ramon Magsaysay and is he a Communist Oppressor? KK Shailaja Award Refusal Explained