60 വർഷം മുൻപ് മാഗ്സസെ പുരസ്കാരം ആദ്യമായി ഒരു മലയാളിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എന്നത് ഈ അവസരത്തിൽ ഏറെ ചിന്തിപ്പിക്കുന്നു. കേരളത്തിൽ ജനിച്ച് മലേഷ്യയിൽ കുടിയേറി തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി ജീവിച്ച ഡോ. പി.പി.നാരായണനാണ് മാഗ്സസെ പുരസ്കാരം നേടിയ ആദ്യമലയാളി. K.K. Shailaja, Ramon Magsaysay Award,

60 വർഷം മുൻപ് മാഗ്സസെ പുരസ്കാരം ആദ്യമായി ഒരു മലയാളിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എന്നത് ഈ അവസരത്തിൽ ഏറെ ചിന്തിപ്പിക്കുന്നു. കേരളത്തിൽ ജനിച്ച് മലേഷ്യയിൽ കുടിയേറി തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി ജീവിച്ച ഡോ. പി.പി.നാരായണനാണ് മാഗ്സസെ പുരസ്കാരം നേടിയ ആദ്യമലയാളി. K.K. Shailaja, Ramon Magsaysay Award,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വർഷം മുൻപ് മാഗ്സസെ പുരസ്കാരം ആദ്യമായി ഒരു മലയാളിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എന്നത് ഈ അവസരത്തിൽ ഏറെ ചിന്തിപ്പിക്കുന്നു. കേരളത്തിൽ ജനിച്ച് മലേഷ്യയിൽ കുടിയേറി തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി ജീവിച്ച ഡോ. പി.പി.നാരായണനാണ് മാഗ്സസെ പുരസ്കാരം നേടിയ ആദ്യമലയാളി. K.K. Shailaja, Ramon Magsaysay Award,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയുടെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം സ്വീകരിക്കേണ്ട എന്ന നിലപാട് മുൻ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ എടുത്തതോടെ വീണ്ടുമൊരു  തിരസ്കരിക്കല്‍ വിവാദം കൂടി ഇപ്പോൾ ചർച്ചയായി. എന്നാൽ 60 വർഷം മുൻപ് മാഗ്സസെ പുരസ്കാരം ആദ്യമായി ഒരു മലയാളിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എന്നത് ഈ അവസരത്തിൽ ഏറെ ചിന്തിപ്പിക്കുന്നു. കേരളത്തിൽ ജനിച്ച് മലേഷ്യയിൽ കുടിയേറി തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി ജീവിച്ച ഡോ. പി.പി.നാരായണനാണ് മാഗ്സസെ പുരസ്കാരം നേടിയ ആദ്യമലയാളി. പുരസ്കാരം സ്വീകരിക്കാൻ കെ.കെ. ശൈലജ തയ്യാറായിരുന്നെങ്കില്‍ ഏഴാമത്ത മലയാളിയാകുമായിരുന്നു അവർ. ഇതുവരെ ആറു മലയാളികൾക്കാണ് മാഗ്സസെ പുരസ്കരം ലഭിച്ചത്. രാജ്യത്തിന് അകത്തും പുറത്തും ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള ആറു പ്രതിഭകൾ. പി.പി.നാരാണയനിൽ തുടങ്ങി ടി.എൻ. ശേഷൻ വരെയുള്ള പട്ടിക. ഡോ. പി.പി.നാരായണനു പുരസ്കാരം ലഭിച്ച തൊട്ടടുത്ത വർഷം തന്നെ ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യൻ, 1971 ൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ, 1973 ൽ മലേഷ്യൻ പൗരത്വമുള്ള റബർ ഗവേഷണമേഖലയിൽ പ്രധാനി  ബി.സി. ശേഖർ, 1975 ൽ വിഖ്യാത പത്രപ്രവർത്തകൻ ബി.ജി.വർഗീസ്, 1996ൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ. ശേഷൻ എന്നിവർ പുരസ്കാര ജേതാക്കളായി. 

∙ പുരസ്കാരം 1958 മുതൽ

ADVERTISEMENT

ന്യൂയോർക്കിലെ റോക്ക് ഫെല്ലർ ബ്രേദേഴ്‌സ് ഫണ്ട്  1957 ലാണ് ഫിലിപ്പിൻസ് പ്രസിഡൻറായിരുന്ന റമോൺ മഗ്‌സസെയുടെ പേരിലുള്ള അവാർഡ്  ഏർപ്പെടുത്തിയത്. ഫിലിപ്പിൻസ് പ്രസിഡൻറായി 1953–ലാണ് മാഗ്‌സസെ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു വർഷവും മൂന്നുമാസവും അദ്ദേഹം പ്രസിഡൻറായിരുന്നു. മാഗ്‌സസെ 1957 മാർച്ച് 17 നു ഫിലിപ്പീൻസിലെ സെബു ദ്വീപിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെടുകയായിരുന്നു. 1907 ഓഗസ്‌റ്റ് 31നു ജനിച്ച മാഗ്‌സസെ ചുരുങ്ങിയ കാലത്തിനിടയിൽ  നാട്ടിലും വിദേശത്തും ആദരവ് നേടിയിരുന്നു. 1958 മുതലാണ് മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു തുടങ്ങിയത്. സർക്കാർ സേവനം, പൊതു സേവനം, സാമൂഹ്യ നേതൃത്വം, പത്രപ്രവർത്തനം– കല– സാഹിത്യം, സമാധാനവും രാജ്യാന്തര ധാരണയും എന്നീ രംഗങ്ങളിൽ  മികവ് പുലർത്തുന്നവർക്കാണ് അവാർഡ് ഏർപ്പെടുത്തുയിരിക്കുന്നത്.  2000 മുതൽ ഉയർന്നുവരുന്ന നേതൃത്വനിര എന്ന വിഭാഗത്തിൽ കൂടി അവാർഡ് ഏർപ്പെടുത്തി. 2008 വരെ ഈ ആറു വിഭാഗങ്ങളിലാണ് പുരസ്കാരം സമ്മാനിച്ചിരുന്നത്. 2009 മുതൽ പ്രത്യേക കാറ്റഗറിയിൽ പുരസ്കാരം നല്‍കുന്നത് നിർത്തലാക്കി, എന്നാല്‍ ഉയർന്നുവരുന്ന നേതൃത്വം എന്ന വിഭാഗം മാത്രം നിലനിർത്തി. 

മാഗ്സസെ രണ്ടാം ലോകമഹായുദ്ധ കാലത്ത്. ചിത്രത്തിനു കടപ്പാട്: Wikipedia

പ്രശസ്‌തി പത്രവും മാഗ്‌സാസെയുടെ ചിത്രം കൊത്തിയ മെഡലും 50,000 ഡോളറും അടങ്ങിയതാണ് പുരസ്‌കാരം. ഫിലിപ്പിൻസ് തലസ്ഥാനമായ മാനിലയിൽ  റമോൺ മഗ്‌സസെയുടെ ജന്മവാർഷിക ദിനമായ ഓഗസ്റ്റ് 31 നാണ് പുരസ്കാരം സമ്മനിക്കുന്നത്.  ഇതുവരെ 59 ഇന്ത്യക്കാർക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആദ്യ മാഗ്‌സസെ അവാർഡ് (1958) ലഭിച്ചവരിൽ  ഇന്ത്യക്കാരനായ ആചാര്യ വിനോബ ഭാവേയുമുണ്ടായിരുന്നു. മാഗ്‌സസെ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആചാര്യ വിനോബഭാവേയാണ്. 

മാഗ്സസെ പുരസ്കാരം നേടിയ  മലയാളികളുടെ കർമപഥത്തിലൂടെ 

∙ ഡോ. പി.പി. നാരായണൻ

ADVERTISEMENT

തൊഴിലാളികൾക്കു വേണ്ടി നിരന്തരം പോരാടിയ പി.പി.നാരായണന്‍ 90 രാജ്യങ്ങളിൽ പടർന്നു കിടന്ന 86 ലക്ഷം തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസൺ അടക്കം ലോകനേതാക്കൾ അദ്ദേഹത്തെ ഏറെ ആദരവോടെയാണ് കണ്ടിരുന്നത്. 17 വർഷം ഇന്റർനാഷനൽ കോൺഫെഡറേഷൻ ഓഫ് ഫ്രീ ട്രേഡ് യൂണിയൻ പ്രസിഡന്റായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് ഈ പദവിയിലെത്തിയ ആദ്യ ട്രേഡ് യൂണിയൻ നേതാവും ഇദ്ദേഹമായിരുന്നു. കോൺഗ്രസ് പ്രസിഡന്റായിരുന്ന സർ സി.ശങ്കരൻ നായരുടെ മരുമകനായിരുന്നു. ചേറ്റൂർ നാരായണൻ നായരുടെ പുത്രനായി 1923 ഫെബ്രുവരി 15ന് പാലക്കാട് ജില്ലയിലെ തോലനൂരിൽ ജനനം. പതിനാലാം വയസ്സിൽ 1937ൽ മലേഷ്യയിലേക്ക് കടന്ന നാരായണന്‍  റബർതോട്ട തൊഴിലാളികളുടെ നേതാവായി വളർന്ന് മലേഷ്യൻ തൊഴിലാളികളുടെ പിതാവ് എന്ന പദവിവരെ സ്വന്തമാക്കി. 

മലേഷ്യയിലെത്തി രണ്ടു വർഷത്തിനു ശേഷം ജൂണിയർ കേംബ്രിജ് പരീക്ഷ പാസായി. പിന്നീട് ടെക്നിക്കൽ കോളജിൽ ചേർന്നെങ്കിലും പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു. പിന്നീട് റബർ എസ്റ്റേറ്റിൽ ജോലി നോക്കി. ഇക്കാലത്ത് മലേഷ്യയിലെ അംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടു പഠിക്കാൻ കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ സെക്കൻഡ് ലെഫ്റ്റനന്റായി പ്രവർത്തിച്ചെങ്കിലും ജപ്പാൻ കീഴടങ്ങിയതോടെ സൈനിക ജീവിതം അവസാനിച്ചു. 

ഡോ. പി.പി. നാരായണൻ.

മലേഷ്യൻ തോട്ടം മേഖലയിൽ 1939 കാലം തദ്ദേശീയരായ തൊഴിലാളികളും ഇന്ത്യക്കാരായ തൊഴിലാളികളും  അർധപട്ടിണിയിലാണ് മുന്നോട്ടു നീങ്ങിയത്. പത്ത് സെന്റ് കൂലി വർധന ആവശ്യപ്പെട്ട തൊഴിലാളികളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ പട്ടാളത്തെ ഇറക്കി. എന്നാൽ തൊഴിലാളികളെ വെടിവെയ്ക്കാൻ പട്ടാളം തയ്യാറായില്ല. ഈ സംഭവം നാരായണനെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ പിടിച്ചു നിർത്തിയത്. 1945 മുതൽ മുഴുവൻ സമയ ട്രേഡ് യൂണിയൻ പ്രവർത്തിലേക്ക് നാരായണൻ തിരിഞ്ഞു. പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു. നാഷനൽ യൂണിയൻ ഓഫ് പ്ലാന്റേഷൻ വർക്കേഴ്സിന് രൂപം നൽകി. നാലു ഭാഷകളിൽ സ്വന്തമായി പത്രം നടത്താൻ ഈ യൂണിയന് കഴിഞ്ഞിരുന്നു. തൊഴിലാളികൾക്ക് അർഹമായ വേതനം, ജീവിതസൗകര്യം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം, കുടുംബ സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രവർത്തന ശൈലി അദ്ദേഹത്തെ തോഴിലാളികൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കി. മലേഷ്യൻ ട്രേഡ് യൂണിയൻ അധ്യക്ഷനായിരുന്നു. 1949 ൽ ലണ്ടനിലും തൊട്ടടുത്ത വർഷം ഇന്തോനീഷ്യയിലും നടന്ന ലോകതൊഴിലാളി സമ്മേളനങ്ങളിൽ മലേഷ്യയെ പ്രതിനിധികരിച്ചത് നാരായണൻ തന്നെ. ഇക്കാലത്ത് മലേഷ്യന്‍ ട്രേഡ് യൂണിയന്‍ കോൺഗ്രസിന്റെ അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചു. 1985 ൽ പദവിയിൽ നിന്നു മാറി നിന്നു. പക്ഷേ മലേഷൻ തൊഴിലാളികളുടെ പിതാവെന്ന ബഹുമതി ഇക്കാലത്ത് അദ്ദേഹത്തിനു ചാർത്തി നൽകി. 

ഇന്റർ നാഷനൽ കോൺഫെഡറേഷൻ ഓഫ് ഫ്രീ ട്രേഡ് യൂണിയൻ അധ്യക്ഷനായി 1975 ൽ നാരായണൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തിയ ആദ്യ ഏഷ്യക്കാരനും അദ്ദേഹം തന്നെ. തൊഴിലാളി നേതാവെന്ന നിലയിൽ നാരായണൻ നയിച്ച ഒരു സമരം പോലും പരാജയപ്പെട്ടിട്ടില്ല. ഇത് അന്നത്തെ സാഹചര്യത്തിൽ പ്രസക്തമായിരുന്നു. തോട്ടംതൊഴിലാളികൾ പതിനൊന്നു സംഘടനകളായി ചിന്നിച്ചിതറി കിടന്ന അവസ്ഥയിൽ നിന്ന് ഒറ്റ ട്രേഡ് യൂണിയനായി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

കെ.കെ. ശൈലജ.
ADVERTISEMENT

തികഞ്ഞ ജനാധിപത്യവാദിയായ നാരായണൻ മലേഷ്യ ഫെഡറൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലും ഫെഡറൽ പാർലമെന്റിലും അംഗമായിരുന്നു. 1948ൽ ഫെഡറൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിന് 1953ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു നാരായണൻ. മലയൻസ് സയൻസ് സർവകലാശാല 1974 ൽ അദ്ദേഗഹത്തിന് ഡോക്ടേറ്റ് നൽകി ആദരിച്ചു. ബഹുഭാഷാ പണ്ഡിതനായ നാരായണൻ കവി, കഥാകാരന്‍, ചിത്രകാരൻ എന്നീ മേഖലകളിലും ശോഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് അടക്കം 6 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ലോകതൊഴിലാളി സമൂഹത്തിന് സമർപ്പിച്ച ജീവിതമായിരുന്നു നാരായണന്റേത്. 1996 ഫെബ്രുവരി 19ന് അദ്ദേഹം വിടവാങ്ങി.

∙ ഡോ. വർഗീസ് കുര്യൻ

ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യൻ 1921 നവംബർ 26ന് കോഴിക്കോട്ട് ജനിച്ചു. ‘അമുൽ കുര്യൻ’ എന്ന പേരിൽ പ്രശസ്തനായി. രാജ്യത്തെ ലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ ജീവിതം ഐശ്വര്യപൂർണമാക്കി. മദ്രാസ് ലയോള കോളജിൽനിന്നു ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു എൻജിനീയറിങ് ബിരുദവും അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു ഡെയറി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഗുജറാത്തിലെ ആനന്ദിൽ കേന്ദ്ര ഗവൺമെന്റിന്റെ ചെറുകിട പാൽപ്പൊടി നിർമാണ ഫാക്ടറിയിൽ ഡയറി എൻജിനീയറായി തുടക്കം. 1949ൽ ജോലി രാജിവച്ച് പാലുൽപാദക സഹകരണസംഘവുമായി (കയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ) ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങി. 1965ൽ നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചു. നേട്ടമുണ്ടായതു രാജ്യത്തെ 25 ലക്ഷത്തോളം ക്ഷീരകർഷകർക്ക്. ഇന്നു രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ബ്രാൻഡ് ആണ് അമുൽ.

ഡോ. വർഗീസ് കുര്യൻ.

ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമായി. 33 വർഷം ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനെ നയിച്ചു. അമുൽ ചെയർമാൻ പദവി വഹിച്ചു. 1979ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ് (ഇർമ) സ്ഥാപിച്ചു. മഗ്സസെ അവാർഡ് (1963), പത്മശ്രീ (1965), പത്മഭൂഷൺ (1966), പത്മവിഭൂഷൺ (1999), ലോകഭക്ഷ്യപുരസ്കാരം (1989), കൃഷിരത്ന അവാർഡ് (1986), കർണേജി ഫൗണ്ടേഷന്റെ വാട്‌ലർ പീസ് പ്രൈസ് അവാർഡ് (1986). യുഎസിലെ മിഷിഗൻ യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നൽകി. 2012 സെപ്‌റ്റംബർ 9ന് അന്തരിച്ചു. 

∙ ഡോ. എം.എസ്. സ്വാമിനാഥൻ 

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പിൽ 1925 ഓഗസ്റ്റ് 7ന് ജനനം. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.

ഡോ. എം.എസ്. സ്വാമിനാഥൻ.

1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടി. ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കി. 

∙ ഡോ.ബി.സി. ശേഖർ 

റബർ ഗവേഷണ മേഖലയിലെ കുലപതി. അച്യുതശേഖരൻ നായരുടെയും സീതാലക്ഷ്‌മിയുടെയും മകനായി മലേഷ്യയിലെ സുനീബോളായിൽ 1929 നവംബർ 17ന് ജനനം.   ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദം നേടി. മലേഷ്യൻ റബർ ഗവേഷണകേന്ദ്രത്തിൽ അസിസ്‌റ്റന്റ് കെമിസ്‌റ്റായി ആദ്യ ജോലി. 1954ൽ അമേരിക്കയിലെ മിഷിഗൻ യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദം നേടി. തുടർന്നു മലേഷ്യയിൽ തിരിച്ചെത്തി റബർ ഗവേഷണത്തിൽ‌ മുഴുകി. 1964ൽ മലേഷ്യൻ റബർ ഗവേഷണത്തിൽ കെമിസ്‌ട്രി വിഭാഗത്തിന്റെ തലവനായും തുടർന്ന് 1966ൽ 36-ാമത്തെ വയസ്സിൽ ഡയറക്‌ടറായും നിയമിക്കപ്പെട്ടു. സിംഗപ്പുർ യൂണിവേഴ്‌സിറ്റിയിൽ നിന്നു ഡോക്‌ടറേറ്റ് നേടി. 

ഡോ. ബി.സി. ശേഖർ.

സ്വാഭാവിക റബറിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളാണ് മലേഷ്യൻ റബർ വ്യവസായത്തിന്റെ അടിസ്‌ഥാനമിട്ടത്. വ്യാവസായിക സാധ്യതയുള്ള ഒട്ടേറെ റബറധിഷ്‌ഠിത വ്യവസായങ്ങൾ മലേഷ്യയിൽ തുടങ്ങുന്നതിനും മൂല്യവർധിത റബർ വിദേശങ്ങളിൽ എത്തിക്കുന്നതിനും അതുവഴി സാധിച്ചു. മലേഷ്യയുടെ സാമ്പത്തികനില മെച്ചമാക്കുന്നതിനു വലിയതോതിൽ ഇതു കാരണമായി.  അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് മലേഷ്യൻ സർക്കാർ  രാജ്യത്തെ പരമോന്നത ബഹുമതിയായ ടാൻ ശ്രീ പദവി നൽകി ആദരിച്ചു.  ‘മിസ്‌റ്റർ നാച്വറൽ റബർ’ എന്നാണ്  ഡോ. ശേഖറിനെ വിശേഷിപ്പിച്ചിരുന്നത്. കൃത്രിമ റബറിന്റെ മുന്നേറ്റത്തെ ചെറുക്കാൻ സ്വാഭാവിക റബറിനെ പ്രാപ്‌തമാക്കിയ പല കണ്ടുപിടുത്തങ്ങളും ഡോ. ബി.സി. ശേഖറിന്റേതായിരുന്നു. റബർ സാങ്കേതിക വിദ്യയുടെ രംഗത്ത് സ്വന്തം പേരിൽ പേറ്റന്റ് ചെയ്‌ത ഇരുപതിലേറെ കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. 2006 സെപ്റ്റംബർ ആറിന് അന്തരിച്ചു.  

∙ ബി.ജി. വർഗീസ് 

ബൂബിലി ജോർജ് വർഗീസ് എന്ന ബി.ജി.വർഗീസ് കേണൽ വർഗീസിന്റെ മകനായി 1926 ജൂൺ 21 ന്  തിരുവല്ലയിൽ ജനിച്ചു. ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സപ്രസ് പത്രങ്ങളുടെ പത്രാധിപരായിരുന്നു. ഡൂൺ സ്കൂൾ, ഡൽഹി സെന്റ് സ്റ്റീഫൻസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം, േകംബ്രിജിൽ നിന്നു ബിരുദാനന്ത ബിരുദം നേടി. ടൈംസ് ഓഫ് ഇന്ത്യയിൽ ഒദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് 1966–69 പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇൻഫർമേഷൻ ഉപദേശകനായിരുന്നു. അടിയന്താരവസ്ഥക്കാലത്ത് ഇന്ദിരയുടെ വിമർശകനായി. 1975ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു. 

ബി.ജി. വർഗീസ്.

പൗരാവകാശങ്ങൾക്കായി സന്ധിയില്ലാ പോരാട്ടങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1999 ലെ കാർഗിൽ യുദ്ധത്തിനു ശേഷം കാർഗിൽ അവലോകന കമ്മിറ്റിയിൽ അംഗമായിരുന്നു. ദേശീയ സുരക്ഷാ കൗൺസിൽ ഉപദേശക ബോർഡിൽ അംഗമായിരുന്നു. 1977 ൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു. 2014 ഡിസംബർ 30ന് അന്തരിച്ചു. 

∙ ടി.എൻ. ശേഷൻ

ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കിയ വ്യക്തിയാണ്  രാജ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ‌ ടി.എൻ.ശേഷൻ. 1990–96 കാലഘട്ടത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ച ശേഷൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയിൽ അടിമുടി പരിഷ്കാരങ്ങൾ നടപ്പാക്കി. സ്വതന്ത്ര്യവും സുതാര്യമുമായ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾക്ക് ശേഷൻ തുടക്കം കുറിച്ചു.  ബൂത്തുപിടിത്തം, കള്ളവോട്ട്, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയവയ്ക്കെതിരെ കർശനനടപടികൾ കൈക്കൊണ്ടു. വോട്ടർ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയതും തിരഞ്ഞെടുപ്പു ചെലവുകൾക്കു നിയന്ത്രണം കൊണ്ടുവന്നതും ശേഷനായിരുന്നു.

പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മേയ് 15ന് അഭിഭാഷകൻ നാരായണ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായാണു ജനനം. 1955ൽ ഐഎഎസ് നേടി തമിഴ്നാട് കേഡറിൽ ഔദ്യോഗികജീവിതം തുടങ്ങി. 1986ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാച്ചുമതലയുള്ള സെക്രട്ടറിയായി. 1988ൽ പ്രതിരോധ സെക്രട്ടറി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 1997ൽ കെ.ആർ.നാരായണനെതിരെ മത്സരിച്ചു. 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.കെ. അഡ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സിരിച്ചു. 1996ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു. 

ടി.എൻ. ശേഷൻ.

മാഗ്‌സസെ അവാർഡു ലഭിച്ച ഇന്ത്യക്കാർ

സാമൂഹിക നേതൃത്വം

∙ ആചാര്യ വിനോബ ഭാവേ (1958)

∙ ഡി.എൻ.ഖുർദോയ് (1963)

∙ വർഗീസ് കുര്യൻ (1963)

∙ ത്രിഭുവൻദാസ് പട്ടേൽ (1963)

∙ കമലാദേവി ചതോപാദ്‌ധ്യായ (1966)

∙ എം.എസ്. സ്വാമിനാഥൻ (1971)

∙ ഇള ഭട്ട് (1977)

∙ എം.ആർ.അറോൾ (1979)

∙ ആർ.എസ്.അറോൾ (1979)

∙ പി.കെ.സേത്തി  (1981)

∙ സി.പി.ഭട്ട് (1982)

∙ പാണ്‌ഡുരഗ് ശാസ്‌ത്രി അത്‌വലെ (1996)

∙ അരുണ റോയ് (2000)

∙ രാജേന്ദ്ര സിങ് (2001)

∙ ശാന്ത സിൻഹ (2003)

∙ മന്ദാകിനി ആംതെ(2008)

∙ പ്രകാശ് ആംതെ (2008)

സർക്കാർ സേവനം   

∙ ആർ. കൊഡിജത് (1961)

∙ സി.ഡി.ദേശ്‌മുഖ് (1959)

∙ കിരൺ ബേദി (1994)

∙ ടി.എൻ.ശേഷൻ (1996)

∙ ജെ.എം.ലിങ്‌ദോ (2003)

പൊതുസേവനം 

∙ ജയപ്രകാശ് നാരായൻ (1965)

∙ എം.എസ്.സുബ്ബലക്ഷ്‌മി (1974)

∙ മണിഭായി ദേശായി (1982)

∙ബാബാ ആംതെ (1985)

∙ എൽ.സി.ജയിൻ (1989)

∙ ബി.ജെ. കൊയാജി (1993)

∙ എം.സി.മേത്ത (1997)

∙ വി.ശാന്ത (2005) 

പത്രപ്രവർത്തനം– കല– സാഹിത്യം 

∙ അമിതാഭ് ചൗധരി (1961)

∙ സത്യജിത് റായ് (1967)

∙ ബി.ജി.വർഗീസ് (1975)

∙ സാംഭു മിത്ര (1976)

∙ ജി.കെ. ഘോഷ് (1981)

∙ അരുൺ ഷൂറി (1982)

∙ ആർ.കെ.ലക്ഷമണൻ (1984)

∙ കെ.വി. സുബ്ബണ്ണ (1991)

∙ പണ്ഡിറ്റ് രവി ശങ്കർ (1992)

∙ മഹാശ്വേത ദേവി (1997)

∙ പി.സായിനാഥ് (2007)

രാജ്യാന്തര ധാരണ

∙ മദർതെരേസ (1962)

∙ ഡബ്ലിയു.ഫിഷർ (1964)

∙ ഹോൾക്ക് ലാർസൻ ഹെന്നിങ് (1976)

∙ ജോക്കിൻ അർപ്പുതം (2000)

∙ എൽ.രാംദാസ് (2004)

ഉയർന്നുവരുന്ന നേതൃത്വനിര

∙ സന്ധീപ് പാണ്ഡെ (2002)

∙ അരവിന്ദ് കേജരിവാൾ (2006) 

∙ നീലിമ മിശ്ര (2011)

∙ കുളന്തെ ഫ്രാൻസിസ് (2012)

∙ അന്‍ഷു ഗുപ്ത (2015)

∙ സഞ്ജീവ് ചതുർവേദി (2015)

∙ തൊ‍‍ഡൂർ കൃഷ്ണ (2016)

2009 മുതലുള്ള പൊതുവിഭാഗം

∙ ദീപ് ജോഷി (2009)

∙ ഹരീഷ് ഹന്‍ഡേ (2011)

∙ ബെസ്‌വാദ വിൽസൻ (2016) മനു‌ഷ്യാവകാശ പ്രവർത്തനം

∙ ഡോ.ഭരത് വട്‍വാനി (2018)

∙ സോനം വാങ്ചുക്ക്  (2018)

∙ കുമാർ രവീഷ് (2019)

 

English Summary: Malayalees who Received Ramon Magsaysay award till date