കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി മനോരമ ന്യൂസിന് അനുവദിച്ച | Rajiv Chandrasekhar, Pinarayi Vijayan, Kerala Investment, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാട്ടുന്നു. സീതാറാം യച്ചൂരിയുടെ മോഡലാണോ നരേന്ദ്രമോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിമുഖതയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലും ജനകീയനാണെന്നും ബിജെപിയോടുള്ള കേരളത്തിന്‍റെ മനോഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. ആരും എന്തും വിളിച്ചു പറയുന്ന വേദിയായി സൈബര്‍ ലോകം മാറുന്നത് അംഗീകരിക്കാനാവില്ല‍. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരില്ല. സമൂഹമാധ്യമ നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ രൂപീകരിക്കും മുമ്പ് പൊതുജനാഭിപ്രായം തേടുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ADVERTISEMENT

English Summary: Central Minister Rajiv Chandrasekhar on Kerala Investment

ADVERTISEMENT

ADVERTISEMENT