സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)∙ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിലെത്തി. SCO, Narendra Modi, Uzbekistan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)∙ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷാ സഹകരണ സഖ്യമായ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്‌സിഒ) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിലെത്തി. സമ്മേളനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി മോദി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എത്തുന്നുണ്ടെങ്കിലും അദ്ദേഹവുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് വിവരമില്ല.

അതിനിടെ, എസ്‌സിഒയിൽ ഇറാൻ സ്ഥിരാംഗമാകും. യുഎസ് ഉപരോധം മൂലം വലയുന്ന രാജ്യം വ്യാപാര, സുരക്ഷാബന്ധങ്ങൾ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചേരുന്നത്. 2001ൽ റഷ്യയും ചൈനയും ചേർന്നു രൂപീകരിച്ച എസ്‌സിഒയിൽ മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്നു ആദ്യം അംഗങ്ങൾ. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായി. ഇന്ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ആരംഭിക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ ഇറാനു പൂർണ അംഗത്വം ലഭിക്കും. പ്രസിഡന്റ് ഇബ്രാഹിം റെയ്സി പങ്കെടുക്കും. നിലവിൽ ഇറാനു നിരീക്ഷക പദവിയാണുള്ളത്.

ADVERTISEMENT

ഉച്ചകോടിക്കെത്തിയ വ്ളാഡിമിർ പുട്ടിൻ, ഷി ചിൻ പിങ്ങുമായി ചർച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിൽ ചൈന നൽകിയ പിന്തുണയെ പുട്ടിൻ പ്രശംസിച്ചു. ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കളുമായി മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു.

English Summary: PM Modi In Uzbekistan For Regional SCO Summit, To Meet Putin Today