ന്യൂഡൽഹി ∙ ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ടു ഡൽഹി - CBI | Bihar deputy CM | Tejashwi Yadav | Bail | IRCTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ടു ഡൽഹി പ്രത്യേക കോടതിയിൽ സിബിഐ ഹർജി നൽകി. ആർജെഡി നേതാവായ തേജസ്വി അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ, സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു.

കേസിനെ സ്വാധീനിക്കാനാണു തേജസ്വി ശ്രമിക്കുന്നതെന്നാണു സിബിഐയുടെ വാദം. സിബിഐയുടെ ഹർജിയിൽ തേജസ്വിക്കു പ്രത്യേക കോടതി ജ‍ഡ്ജി ഗീതാഞ്ജലി ഗോയൽ നോട്ടിസ് അയച്ചു. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഹോട്ടൽ അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്ക് 2018ലാണ് ജാമ്യം ലഭിച്ചത്.

ADVERTISEMENT

ലാലു കേന്ദ്ര റെയിൽവേ മ‌ന്ത്രിയായിരുന്നപ്പോൾ 2004ൽ ഐആർസിടിസി റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിനു കൈക്കൂലിയായി പട്നയിൽ ബെനാമി പേരിൽ വൻ വിലയുള്ള മൂന്നേക്കർ ഭൂമി ലഭിച്ചുവെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിൽ കേസും എടുത്തിട്ടുണ്ട്. 

English Summary: CBI moves court seeking cancellation of Bihar deputy CM Tejashwi Yadav's bail in IRCTC case