സൺഗ്ലാസ് വച്ച്, കയ്യിൽ ക്യാമറയും വൈ‍ൽഡ് ലൈഫ് ജാക്കറ്റുമണിഞ്ഞ് എത്തിയ മോദിയാണ് ചീറ്റകളെ ക്വാറന്റീൻ മേഖലയിലേക്കു തുറന്നുവിട്ടത്. നാം നമ്മുടെ വേരുകളിൽ നിന്ന് അകലുമ്പോൾ നമ്മുക്ക് ഒരുപാടു നഷ്ടം സംഭവിക്കുമെന്നും മരിച്ചവരെ പോലും പുനർജനിപ്പിക്കാനുള്ള കഴിവ് അമൃതത്തിനുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം. Project Cheetah

സൺഗ്ലാസ് വച്ച്, കയ്യിൽ ക്യാമറയും വൈ‍ൽഡ് ലൈഫ് ജാക്കറ്റുമണിഞ്ഞ് എത്തിയ മോദിയാണ് ചീറ്റകളെ ക്വാറന്റീൻ മേഖലയിലേക്കു തുറന്നുവിട്ടത്. നാം നമ്മുടെ വേരുകളിൽ നിന്ന് അകലുമ്പോൾ നമ്മുക്ക് ഒരുപാടു നഷ്ടം സംഭവിക്കുമെന്നും മരിച്ചവരെ പോലും പുനർജനിപ്പിക്കാനുള്ള കഴിവ് അമൃതത്തിനുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം. Project Cheetah

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൺഗ്ലാസ് വച്ച്, കയ്യിൽ ക്യാമറയും വൈ‍ൽഡ് ലൈഫ് ജാക്കറ്റുമണിഞ്ഞ് എത്തിയ മോദിയാണ് ചീറ്റകളെ ക്വാറന്റീൻ മേഖലയിലേക്കു തുറന്നുവിട്ടത്. നാം നമ്മുടെ വേരുകളിൽ നിന്ന് അകലുമ്പോൾ നമ്മുക്ക് ഒരുപാടു നഷ്ടം സംഭവിക്കുമെന്നും മരിച്ചവരെ പോലും പുനർജനിപ്പിക്കാനുള്ള കഴിവ് അമൃതത്തിനുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം. Project Cheetah

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൺ ഗ്ലാസണിഞ്ഞ്, വൈൽഡ് ജാക്കറ്റ് ധരിച്ച്, കയ്യിൽ ക്യാമറയും തൂക്കി ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് തുറന്നുവിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: ‘1952–ൽ വംശനാശം സംഭവിച്ച ചീറ്റയെ പുനരധിവസിപ്പിക്കാൻ അർഥവത്തായ ഒരു ശ്രമം ഇന്നോളമുണ്ടായില്ല’. ഈ വാദം ശരിയാണോ? അതിവേഗക്കാരൻ ചീറ്റയെ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ മണണ്ണിലെത്തിച്ചതിന്റെ ക്രെഡിറ്റാർക്കാണ് ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ചീറ്റകളെ മടങ്ങിയെത്തിക്കാനുള്ള തീരുമാനത്തിലൂടെ, ഇതു തങ്ങളുടെ മികവെന്ന പ്രഖ്യാപനത്തിനു കൂടിയാണ് സർക്കാർ ശ്രമിക്കുന്നത്. മോദി സർക്കാരിന്റെ ഭരണമികവെന്നു ബിജെപിയും എന്നാൽ, താൻ മന്ത്രിയായിരിക്കെ കോൺഗ്രസ് തുടക്കമിട്ടതെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശും വെളിപ്പെടുത്തുന്ന ‘പ്രോജക്ട് ചീറ്റയുടെ’ യഥാർഥ അവകാശിയാരാണ്? അതേക്കുറിച്ചു പരിശോധിക്കാം.

ചീറ്റ (പ്രതീകാത്മക ചിത്രം)

∙ എന്താണ് പ്രോജക്ട് ചീറ്റ ?

ADVERTISEMENT

ഏഴര പതിറ്റാണ്ടു നീണ്ട കറുത്ത ചരിത്രം മാറ്റിയെഴുതിയാണു 8 ചീറ്റകളുടെ ആദ്യ സംഘത്തെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെ അവസാന ചീറ്റകളെന്നു കരുതപ്പെട്ട 3 എണ്ണത്തെ വെടിവച്ചിട്ടതു 1947ലായിരുന്നു. ഇപ്പോൾ ഛത്തീസ്ഗഡിന്റെ ഭാഗമായ സർഗുജ നാട്ടുരാജ്യത്തെ മഹാരാജാവായിരുന്ന രാമാനുജ് സരൻ സിങ് ദിയോയുടെ വിനോദമായിരുന്നു ആ ക്രൂരത. വംശനാശം സംഭവിച്ചുവെന്ന് ഔദ്യോഗികമായി വിധിയെഴുതപ്പെട്ട ചീറ്റകളെ പിന്നീടും ഒറ്റയും തെറ്റയായും ഇന്ത്യയിൽ കണ്ടിട്ടുണ്ടെന്നു ചില സർവേ റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, സർക്കാർ ഔദ്യോഗികമായി പറയുന്നത് ഏഴരപതിറ്റാണ്ട് ഇന്ത്യയിൽ ഇല്ലെന്നാണ്. അങ്ങനെ, കുറ്റിയറ്റു പോയെന്നു 1952-ൽ സർക്കാർ തന്നെ പ്രഖ്യാപിച്ച ചീറ്റപ്പുലികൾക്കു പകരക്കാരെ സൃഷ്ടിക്കാനായാണു നമീബിയയിൽ നിന്നു ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.

∙ പദ്ധതിയുടെ ലക്ഷ്യം

വംശനാശം സംഭവിച്ച ചീറ്റയുടെ ഗതി കൂടുതൽ സസ്യ, ജീവജാലങ്ങൾക്ക് സംഭവിക്കാതെ നോക്കുകയാണ് പ്രധാനലക്ഷ്യം. ചീറ്റയുടെ അസാന്നിധ്യം കൊണ്ട് വംശനാശത്തിന്റെ വക്കിലെത്തിയ ഒട്ടേറെ ചെറുജീവികളുണ്ടെന്നാണ് പഠനം. ഇതിന്റെ സംരക്ഷണമാണ് ചീറ്റയുടെ വരവിലെ പ്രധാന ഉദ്ദേശ്യം. പുൽമേടുകളും തുറസ്സായ കാടുകളും കൂടുതൽ ഫലഭൂയ്ഷിടമാക്കാനും ചീറ്റകളുടെ തിരിച്ചുവരവു സഹായിക്കും. കാർഷിക വിള നശിപ്പിക്കുന്ന മാൻ വ‍ർഗത്തിലുള്ള നീൽഗായ്, കറുത്തമാനുകൾ തുടങ്ങിയവയുടെ ജനസംഖ്യ ക്രമീകരിക്കൽ, വന്യജീവി ടൂറിസം തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

നബീമിയയിൽനിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റകളിൽ പെടുന്നവ. (Photo - Twitter/@ANI)

ചീറ്റപ്പുലികൾ വരുന്നതു കൊണ്ട് ഗ്വാളിയോർ, ചമ്പരാൻ മേഖലയിലെ ശിവ്പുരി, അശോക് നഗർ, ഗുണ എന്നിവിടങ്ങളിലെ കർഷകരും സന്തോഷത്തിലാണ്. ഈ മേഖലയിൽ വ്യാപകമായി കാണുന്ന കറുത്തമാനുകൾ തങ്ങളുടെ വിള നശിപ്പിക്കുന്നുവെന്ന പരാതിയുള്ളവരാണ് കർഷകർ. ഇതു കൂടി കണക്കിലെടുത്താണ് മധ്യപ്രദേശ് സർക്കാർ ചീറ്റപുലികളുടെ ഇരതേടലിനു വഴിയൊരുക്കുന്നത്. ശിവ്പുരി, അശോക് നഗർ, ഗുണ എന്നിവിടങ്ങളിലെ മാൻ കൂട്ടത്തെ പതിയെ കുനോ പാർക്കിലേക്കും അനുബന്ധ കാടുകളിലേക്കും മാറ്റും. നേരിട്ട് ഇരയായി മുന്നിലിട്ടു കൊടുക്കില്ലെങ്കിലും ചീറ്റകൾക്കു വേട്ടയാടി പിടിക്കാനുള്ള വഴിയുണ്ടാകും. കൃഷിപ്പാടങ്ങളിൽ കാട്ടുനായ്ക്കളുടെ ആക്രമണം ഭയക്കുന്ന മാനുകൾക്കും ഈ മാറ്റം അനുകൂലമാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

ADVERTISEMENT

∙ ഇനി ഇന്ത്യൻ ചീറ്റകൾ

ഇന്ത്യയിലെത്തിച്ച നമീബിയൻ ചീറ്റകൾക്ക് ആദ്യത്തെ ഒരുമാസത്തെ ‘ക്വാറന്റീൻ’ ഏകാന്തത കഴിഞ്ഞാൽ ഇണയിലേക്കുള്ള അകലം കുറയും. കുനോ പാർക്കിലെ ജഖോഡ പുൽമേടുകളിൽ അടുത്തടുത്ത അറകളിൽ ആണും പെണ്ണും പ്രത്യേകമായാണ് തുടക്കത്തിൽ താമസിപ്പിക്കുക. 2–6 ആഴ്ചയ്ക്കുള്ളിൽ ആണിനെയും 1–4 ആഴ്ചയ്ക്കുള്ളിൽ പെൺ ചീറ്റയേയും വിശാലമായ മേടിലേക്കു തുറന്നുവിടും. ഇന്ത്യയിലേക്ക് അയക്കാൻ തീരുമാനിക്കും മുൻപു തന്നെ ഇവയുടെ ജനിതക ഘടന മുതൽ പ്രത്യുൽപാദന സാധ്യത വരെ പരിശോധിച്ചുറപ്പിച്ചിരുന്നു. നമീബിയയുടെ തന്നെ പലഭാഗങ്ങളിൽ നിന്നുള്ളവയാണ് ഇവ. എല്ലാം ചുറുചുറുക്കുള്ള ‘യുവ’ ചീറ്റകളാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ലക്ഷ്യം ഒന്നു മാത്രം, ചീറ്റകളുടെ ജനസംഖ്യ വർധന. 5 വർഷം കൊണ്ട്, മധ്യ ഇന്ത്യയിൽ വീണ്ടും ഇവയുടെ സജീവസാന്നിധ്യം ഉറപ്പാക്കുകയാണ് പ്രോജക്ട് ചീറ്റയുടെ അടിസ്ഥാന ലക്ഷ്യം.

ചീറ്റ കുനോ ദേശീയ പാർക്കിൽ.

50 ചീറ്റകളെ 5 വർഷം കൊണ്ട് എത്തിക്കുന്ന പദ്ധതിക്കായി 114 കോടി രൂപയാണ് ഏകദേശ ചെലവ്. സമീപഗ്രാമങ്ങളിലെ വളർത്തുമൃഗങ്ങളെ അക്രമിച്ചാൽ നൽകേണ്ട നഷ്ടപരിഹാരം മുതൽ വാക്സീൻ കുത്തിവയ്പും പരിപാലന ചെലവും സഹിതമാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരാണ് പദ്ധതി ചെലവു വഹിക്കുകയെങ്കിലും ഇന്ത്യൻ ഓയിൽ കോർപറേഷനുൾപ്പെടെ സ്പോൺസർമാരുണ്ട്.

ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേകസംഘങ്ങളെ വച്ചു തുടരും. ചീറ്റകളുടെ വരവു പ്രമാണിച്ചു കുനോ പാർക്കിൽ വൻ ഒരുക്കങ്ങൾ നടന്നിരുന്നു. കുനോപാർക്കിനു സമീപത്തെ ഗ്രാമങ്ങളിലും മറ്റുമുള്ള മുഴുവൻ നായ്ക്കൾക്കും പേവിഷയ്ക്കെതിരായ വാക്സീൻ കുത്തിവയ്പ് നടത്തി.

∙ ഏതു സർക്കാർ ?

ADVERTISEMENT

2009-ൽ ആസൂത്രണം ചെയ്തു തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തുന്നതെന്ന കാര്യം കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ പ്രോജക്ട് ചീറ്റ റിപ്പോർട്ടിൽ വ്യക്തമാണ്. യുപിഎ സർക്കാരിൽ ജയ്റാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരിക്കെ, 2009 സെപ്റ്റംബർ 9, 10 തിയതികളിൽ രാജസ്ഥാനിൽ നടന്നൊരു യോഗത്തിലാണ് ഇതേക്കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. ചീറ്റകളെ ഇന്ത്യയിലേക്കു വീണ്ടും എത്തിക്കുന്നതിനു മുന്നോടിയായി നടത്തേണ്ട ഒരു സർവേയായിരുന്നു ഈ യോഗത്തിലെ പ്രധാന തീരുമാനം. നേരത്തെ ചീറ്റകളുടെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്ന സ്ഥലങ്ങളിലെ ഇപ്പോഴത്തെ സാഹചര്യവും സ്ഥിതിയും വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഇങ്ങനെ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിൽ സർവേ നടത്തിയാണ് ആദ്യ ഘട്ടത്തിൽ ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ഉദ്യാനം തിരഞ്ഞെടുത്തത്.

നരേന്ദ്ര മോദി

2009ലെ യോഗത്തിൽ, ചീറ്റ പ്രോജക്ടിന്റെ തുടർ നടപടികൾക്കായി വൈൽഡ്‍ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി. മന്ത്രിയായിരുന്ന ജയ്റാം രമേശ് തന്നെയാണ് ചീറ്റ പ്രോജക്ടിനുള്ള പദ്ധതി രേഖ തയാറാക്കാനും നിർദേശിച്ചു. നയതന്ത്ര തലത്തിലെ ഇടപെടലുകൾ, ഇന്ത്യയിലെ ചീറ്റകളെത്തിയാൽ അവയുടെ നിലനിൽപ് സംബന്ധിച്ച പഠനം തുടങ്ങി പല കടമ്പകൾ പിന്നിട്ടാണ് 13 വർഷത്തെ ശ്രമം ലക്ഷ്യത്തിലെത്തിയത്. ഇതിനിടെ, ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയും എത്തി. ഇക്കാര്യത്തിൽ കോടതിയും സർക്കാർ തീരുമാനത്തെ അനുകൂലിച്ചതോടെയാണ് നടപടികൾക്ക് വേഗമേറിയത്. 2020–ൽ തന്നെ അന്തിമഘട്ടത്തിലെത്തിയിരുന്നതു കോവിഡ് മൂലം പിന്നെയും വൈകി.

∙ മോദി പറഞ്ഞത്

ചീറ്റകളുടെ മടങ്ങിവരവിനുള്ള പ്രോജക്ട് ചീറ്റ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത് സൂപ്പർ സ്റ്റൈലിലായിരുന്നു. സൺഗ്ലാസ് വച്ച്, കയ്യിൽ ക്യാമറയും വൈ‍ൽഡ് ലൈഫ് ജാക്കറ്റുമണിഞ്ഞ് എത്തിയ മോദിയാണ് ചീറ്റകളെ ക്വാറന്റീൻ മേഖലയിലേക്കു തുറന്നുവിട്ടത്. നാം നമ്മുടെ വേരുകളിൽ നിന്ന് അകലുമ്പോൾ നമ്മുക്ക് ഒരുപാടു നഷ്ടം സംഭവിക്കുമെന്നും മരിച്ചവരെ പോലും പുനർജനിപ്പിക്കാനുള്ള കഴിവ് അമൃതത്തിനുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം. രാജ്യാന്തര മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചീറ്റകളെ പുനരധിവസിപ്പിക്കാൻ സർക്കാർ ശ്രമിക്കും. നമ്മുടെ വനങ്ങളിലെയും ജീവിതത്തിലെയും വലിയ ശൂന്യതയാണ് ചീറ്റയുടെ വരവോടെ ഇല്ലാതാകുന്നതെന്നും മോദി പറഞ്ഞു.

∙ ജയറാം രമേശ് പറഞ്ഞത്

ജയറാം രമേശ്

ഭരണത്തുടർച്ച ഒരിക്കലും അംഗീകരിക്കാത്തയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും ചീറ്റ പ്രോജക്ട് ഇതിൽ അവസാനത്തേതാണെന്നും ജയറാം രമേശ് പറഞ്ഞു. ഈ പദ്ധതിക്കായി 2010ൽ ദക്ഷിണാഫ്രിക്കയിൽ യാത്ര നടത്തിയതും വിദഗ്ധരുമായി സംസാരിച്ചതുമെല്ലാം അദ്ദേഹം അനുസ്മരിക്കുന്നു. ചീറ്റകളെ തുറന്നുവിട്ട പ്രധാനമന്ത്രി ഇന്നു കാട്ടിയ വേഷംകെട്ട് രാജ്യം നേരിടുന്ന പ്രധാനവിഷയങ്ങളെയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേയും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ജയറാം രമേശ് വിമർശിച്ചു. സരിസ്ക വന്യജീവി സങ്കേതത്തിൽ 2009ൽ കടുവകളുടെ എണ്ണത്തിൽ ഭീഷണിവന്നപ്പോൾ സമാനരീതിയിൽ കടുവകളെ എത്തിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു. അന്നു പലരും വിമർശിച്ചെങ്കിലും പദ്ധതി വിജയിച്ചു. സമാനരീതിയിൽ പ്രോജക്ട് ചീറ്റയും വിജയമാകുമെന്ന് ജയറാം രമേശ് പ്രത്യാശ പ്രകടിപ്പിച്ചു.

∙ ഇന്ത്യയുടെ 8 ചീറ്റകൾ

ആദ്യ ഘട്ടത്തിൽ 5 പെണ്ണും 3 ആണും ആണ് എത്തിയത്. പെൺ ചീറ്റകൾക്ക് 2–5 വയസ്സുവരെയാണ് പ്രായം. ആൺ ചീറ്റകൾക്ക് 4.5 –5.5 വയസ്സു വരെയും. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരന്മാരാണ്. എറിണ്ടിയിലെ സ്വകാര്യ വന്യജീവി സങ്കേതത്തിൽ ജനിച്ചതാണ് മൂന്നാമത്തെ ആൺചീറ്റ. ഇത് അച്ഛനമ്മമാരായി എറിണ്ടിയിലായിരുന്നു. നമീബിയയിലെ ഗോബാബീസിൽ നിന്നു കണ്ടെത്തിയ ‘അനാഥയായ മെല്ലിച്ച’ ചീറ്റയും വരുന്നുണ്ട്. ഇവളുടെ അമ്മ ഒരു കാട്ടുതീയിൽ മരിച്ചുപോയതെന്നാണ് വിവരം. ചീറ്റകളുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള സാറ്റലൈറ്റ് റേഡിയോ കോളറുകൾ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേകസംഘങ്ങളെ വച്ചു തുടരും. ചീറ്റകളുടെ വരവു പ്രമാണിച്ചു കുനോ പാർക്കിൽ വൻ ഒരുക്കങ്ങൾ നടന്നിരുന്നു. കുനോപാർക്കിനു സമീപത്തെ ഗ്രാമങ്ങളിലും മറ്റുമുള്ള മുഴുവൻ നായ്ക്കൾക്കും പേവിഷയ്ക്കെതിരായ വാക്സീൻ കുത്തിവയ്പ് നടത്തി. ഏറ്റവുമടുത്ത ഗ്രാമങ്ങളിലുള്ളവരെ മറ്റൊരിടത്തേക്കു പുനരധിവസിപ്പിച്ചിട്ടുമുണ്ട്.

 

English Summary: Congress and BJP in fight over Project Cheetah; Who has the real claim?