തിരുവനന്തപുരം ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നീ എല്‍ഡിഎഫ് നേതാക്കളെ പേരെടുത്ത് പരിഹസിച്ച് ഗവര്‍ണര്‍ ...Governor Arif Mohammed Khan | LDF Leaders | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നീ എല്‍ഡിഎഫ് നേതാക്കളെ പേരെടുത്ത് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മോശം പെരുമാറ്റത്തിന് വിമാനയാത്രാവിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍. ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു. മുന്‍മന്ത്രിയായ എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്ത് സംസാരിച്ചു. പാക്കിസ്ഥാന്റെ  ഭാഷയിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കെ.ടി.ജലീലിനെ ഉന്നംവച്ച് ഗവര്‍ണര്‍ പറഞ്ഞു. ഇതൊന്നും വ്യക്തികളുടെ വീഴ്ചയല്ല. സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.

ADVERTISEMENT

English Summary: Governor Arif Mohammed Khan slams LDF leaders