തിരുവനന്തപുരം ∙ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത് ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും ...Governor, RSS

തിരുവനന്തപുരം ∙ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത് ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും ...Governor, RSS

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത് ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആര്‍എസ്എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

തനിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ രാഷ്ട്രപതിയോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠന്റെ വീട്ടിലെത്തി മോഹൻ ഭാഗവതിനെ ഗവർണർ സന്ദർശിച്ചത്.

ADVERTISEMENT

മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്നപോരു തുടരുന്ന ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെയാണു വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടുപോയത്. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.

എന്നാൽ ചീഫ് സെക്രട്ടറി തന്നെ കണ്ടത് വ്യക്തിപരമായ കാര്യത്തിനാണെന്നും മകളുടെ വിവാഹം ക്ഷണിക്കാൻ വന്നതാണെന്നും ഗവർണർ വിശദീകരിച്ചു. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്.

ADVERTISEMENT

English Summary: Governor's Explanation On Meeting With RSS Chief