ലണ്ടൻ ∙ രാജാക്കന്മാർ, രാജ്ഞിമാർ, പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പ്രശസ്തർ, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഏകദേശം രണ്ടായിരം പേർക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്ഞിയുടെ സംസ്കാരചടങ്ങിലേക്കു പ്രത്യേക ക്ഷണം ലഭിച്ചത്. നയതന്ത്ര ബന്ധങ്ങൾ സുഗമമല്ലാത്തതിനാൽ സിറിയ,...Queen Elizabeth II Funeral | Vladimir Putin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ രാജാക്കന്മാർ, രാജ്ഞിമാർ, പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പ്രശസ്തർ, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഏകദേശം രണ്ടായിരം പേർക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്ഞിയുടെ സംസ്കാരചടങ്ങിലേക്കു പ്രത്യേക ക്ഷണം ലഭിച്ചത്. നയതന്ത്ര ബന്ധങ്ങൾ സുഗമമല്ലാത്തതിനാൽ സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ചടങ്ങിൽ ക്ഷണമുണ്ടായില്ല.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ സംസ്കാരച്ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുക്രെയ്ൻ അധിനിവേശത്തിനു ശേഷം റഷ്യയുമായി യുകെയുടെ നയതന്ത്ര ബന്ധങ്ങൾ തകരാറിലായിരുന്നു. സംസ്കാരത്തിനെത്തുന്നതു ‘പരിഗണിക്കുന്നില്ലെ’ന്നു പുട്ടിന്റെ വക്താവും നേരത്തെ വ്യക്തമാക്കിയിരുന്നു. 

ADVERTISEMENT

ബെലാറൂസ്, മ്യാൻമർ എന്നീ രാജ്യങ്ങളിലേക്കും ക്ഷണമെത്തിയില്ല. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ബെലാറൂസിലൂടെ പാതയൊരുക്കിയതാണ് ക്ഷണം നൽകാതിരിക്കാൻ ഇടയാക്കിയത്. മ്യാൻമറിൽ കഴിഞ്ഞ വർഷം സൈനിക അട്ടിമറിയുണ്ടായതാണ് ക്ഷണം നൽകാതിരിക്കാൻ കാരണം. 

ഉത്തര കൊറിയ, നിക്വരാഗ്വ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കു സംസ്കാരച്ചടങ്ങിലേക്കു ക്ഷണം ലഭിച്ചെങ്കിലും രാഷ്ട്രത്തലവൻമാർക്കു ക്ഷണമുണ്ടായില്ല. ചൈനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് വാങ് ക്വിഷനാണ് ചടങ്ങിൽ പങ്കെടുത്തത്. സംസ്കാരച്ചടങ്ങിൽ ചൈനയെ ക്ഷണിച്ചതു സംബന്ധിച്ച് ബ്രിട്ടിഷ് പാർലമെന്റിലെ ചില എംപിമാർ വിമർശനമുയർത്തിയതും ശ്രദ്ധേയമായി. ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളോട് ഭരണകൂടം നടപ്പാക്കുന്നത് വംശഹത്യയാണെന്ന് യുകെ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇതിനിടെ ഈ ക്ഷണം അംഗീകരിക്കാനാവില്ലെന്ന വാദമാണ് എംപിമാർ ഉയർത്തിയത്.

ADVERTISEMENT

English Summary: Six countries including Russia not invited to Queen Elizabeth II Funeral