ബിഹാറിലും മറ്റ് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ജനതാദൾ യുണൈറ്റഡിനെ ബിജെപി ഒന്നാകെ വിഴുങ്ങുന്നതു കണ്ട്, ഗതികെട്ടാണ് എൻഡിഎ കൂടാരത്തിൽനിന്ന് നിതീഷ് കുമാർ രായ്ക്കു രാമാനം പുറത്തുചാടിയത്. നേരെ പോയി പ്രതിപക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല നിതീഷിന്റെ ‘കലിപ്പ്’. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ത്രിവേണി സംഘ’ത്തെ പുനരുജ്ജീവിപ്പിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയായ ഈ ജെഡിയു തലവന്റെ നീക്കം.

ബിഹാറിലും മറ്റ് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ജനതാദൾ യുണൈറ്റഡിനെ ബിജെപി ഒന്നാകെ വിഴുങ്ങുന്നതു കണ്ട്, ഗതികെട്ടാണ് എൻഡിഎ കൂടാരത്തിൽനിന്ന് നിതീഷ് കുമാർ രായ്ക്കു രാമാനം പുറത്തുചാടിയത്. നേരെ പോയി പ്രതിപക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല നിതീഷിന്റെ ‘കലിപ്പ്’. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ത്രിവേണി സംഘ’ത്തെ പുനരുജ്ജീവിപ്പിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയായ ഈ ജെഡിയു തലവന്റെ നീക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിലും മറ്റ് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ജനതാദൾ യുണൈറ്റഡിനെ ബിജെപി ഒന്നാകെ വിഴുങ്ങുന്നതു കണ്ട്, ഗതികെട്ടാണ് എൻഡിഎ കൂടാരത്തിൽനിന്ന് നിതീഷ് കുമാർ രായ്ക്കു രാമാനം പുറത്തുചാടിയത്. നേരെ പോയി പ്രതിപക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല നിതീഷിന്റെ ‘കലിപ്പ്’. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ത്രിവേണി സംഘ’ത്തെ പുനരുജ്ജീവിപ്പിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയായ ഈ ജെഡിയു തലവന്റെ നീക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിലും മറ്റ് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും ജനതാദൾ യുണൈറ്റഡിനെ ബിജെപി ഒന്നാകെ വിഴുങ്ങുന്നതു കണ്ട്, ഗതികെട്ടാണ് എൻഡിഎ കൂടാരത്തിൽനിന്ന് നിതീഷ് കുമാർ രായ്ക്കു രാമാനം പുറത്തുചാടിയത്. നേരെ പോയി പ്രതിപക്ഷത്തിനൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല നിതീഷിന്റെ ‘കലിപ്പ്’. പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ത്രിവേണി സംഘ’ത്തെ പുനരുജ്ജീവിപ്പിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയായ ഈ ജെഡിയു തലവന്റെ നീക്കം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണു ലക്ഷ്യം. അതിനു മുൻപ് ത്രിവേണി സംഘം ക്ലിക്കായാൽ ബിജെപിയുടെ വിജയ പ്രതീക്ഷകളെ തകിടം മറിക്കാൻ പോന്നതാകും അത്. എന്താണ് ഈ ത്രിവേണി സംഘം? കുർമികളും കുശ്വാഹകളും യാദവരും അടങ്ങിയ ഈ സംഘം ഒരു കാലത്ത് തിരഞ്ഞെടുപ്പുകളിലെ സുപ്രധാന വിജയ ഫോർമുലയായിരുന്നു. ഇതു തകർന്നതു സഹായകരമായതാകട്ടെ ബിജെപിക്കും. ചരിത്രം അറിയാവുന്നതിനാൽത്തന്നെ നിതീഷ് കുമാറിന്റെ നീക്കത്തിനു പൂർണ പിന്തുണയുമായി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പോസ്റ്റർ പ്രചാരണമുൾപ്പെടെ വ്യാപകമായി. ‘യുപി + ബിഹാർ = ഗയി മോദി സർക്കാർ’ എന്നെഴുതിയ പോസ്റ്ററുകളിൽ നിതീഷിന്റെയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെയും ചിത്രങ്ങളുമുണ്ട്. ത്രിവേണി സംഘത്തിന്റെ പുനരുജ്ജീവനം ബിജെപിക്കു ഭീഷണിയാകുമോ? 

 

ADVERTISEMENT

∙ നിർണായകമായി 120 സീറ്റുകൾ

വര്‍ഗീയതയ്ക്കെതിരെ 2013 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടന്ന റാലിയിൽ സീതാറാം യച്ചൂരി, എച്ച്.ഡി.ദേവെഗൗഡ, എ.ബി.ബർദൻ, നിതീഷ് കുമാർ, മുലായം സിങ് യാദവ്. പ്രകാശ് കാരാട്ട്, ശരദ് യാദവ് എന്നിവർ. ചിത്രം: AFP PHOTO

 

യുപിയിലെയും (80) ബിഹാറിലെയും (40) 120 സീറ്റുകളിൽ‌ ബിജെപിയെ തറപറ്റിക്കാനായാൽ 2024ൽ മോദി അധികാരത്തിലെത്തില്ലെന്ന കണക്കുകൂട്ടലിലാണ് നിതീഷ്. യുപിയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നു മാത്രം നൂറിലേറെ സീറ്റുകൾ ബിജെപി നേടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷത്തെ കോർത്തിണക്കാനുള്ള ദൗത്യമേറ്റെടുത്ത നിതീഷ് കുമാറിന്റെ നീക്കം എത്രകണ്ട് വിജയിക്കുമെന്ന് പറയാറായില്ലെങ്കിലും, എതിർ ചേരിൽ ആശങ്ക സ്യഷ്ടിക്കാൻ പോന്നതാണ്. 

 

2015ൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ച വേദിയിൽ മുലായം സിങ് യാദവ്, നിതീഷ് കുമാര്‍, ശരദ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവർ. ചിത്രം: SAJJAD HUSSAIN / AFP
ADVERTISEMENT

പ്രതിപക്ഷം ഒന്നിക്കേണ്ട സമയമായെന്നും ആ സഖ്യത്തിൽ കോൺഗ്രസ് കൂടി വേണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിതീഷ് പറഞ്ഞത്, വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾക്കുള്ള മുന്നറിയിപ്പായും ചിത്രീകരിക്കപ്പെടുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ജെഡിഎസിന്റെ എച്ച്.ഡി.കുമാരസ്വാമി, ഐഎൻഎൽഡിയുടെ ഓംപ്രകാശ് ചൗട്ടാല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയ നിതീഷ്, പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ആ പദവി ഉള്ളിൽ ചെറുതായെങ്കിലും ആഗ്രഹിക്കുന്നുമുണ്ട് അദ്ദേഹമെന്നത് പരസ്യമായ രഹസ്യമാണുതാനും.

 

∙ മമതയുടെ റോളിൽ ബിഹാർ മുഖ്യൻ

 

നിതീഷ് കുമാറും രാഹുൽഗാന്ധിയും (Photo: Twitter/@OfficeOfKamlesh)
ADVERTISEMENT

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ മുൻപ് രംഗത്തിറങ്ങുകയും പിന്നീട് പിൻവലിയുകയും ചെയ്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ റോളിലേക്ക് ഉയരാനുള്ള നീക്കമാണു നിതീഷ് ഇപ്പോൾ നടത്തുന്നത്. കോൺഗ്രസിനെ ഒഴിവാക്കി നടത്തിയ ശ്രമങ്ങളോടു സഹകരിക്കാൻ ശരദ് പവാർ (എൻസിപി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവർ വിസമ്മതിച്ചതോടെയാണു പ്രതിപക്ഷ ഐക്യ നീക്കങ്ങളിൽനിന്നു മമത പിൻമാറിയത്. 

മമതയെ അപേക്ഷിച്ച് നിതീഷിനു കോൺഗ്രസുമായി ഊഷ്മള ബന്ധമുണ്ട്. പക്ഷേ വിശാല ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുമ്പോഴും, സീറ്റുകൾ പങ്കിടുക, പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കുക എന്നതടക്കം ഐക്യത്തിനു വഴിതെളിക്കുന്ന വിട്ടുവീഴ്ചകൾ ചെയ്യാനുള്ള വിശാലമനസ്കത പ്രതിപക്ഷ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടില്ലെന്നതാണ് നിതീഷിനു മുന്നിലെ വലിയ വെല്ലുവിളി.

 

ഭുപേഷ് ബാഗൽ

ജെഡിയുവിന് ബിഹാർ നിയമസഭയിൽ 45 എംഎൽഎമാരും പാർലമെന്റിൽ 16 എംപിമാരാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെയാണു പോരാട്ടത്തിനിറങ്ങിയതെങ്കിൽ, ഇത്തവണ ആർജെഡി ,കോൺഗ്രസ് പിന്തുണ ദൾ മുന്നേറ്റത്തിന് ഏറെ തുണയാകുമെന്നാണ് കണക്കുകൂട്ടൽ. രാജാവായില്ലെങ്കിൽ കിങ് മേക്കറെങ്കിലും ആവുകയെന്നതാണ് നിതീഷിന്റെ ലക്ഷ്യം. ബിഹാറിലെ ആർജെഡി, യുപിയിലെ സമാജ്‌വാദി പാർട്ടി എന്നീ യാദവ കക്ഷികളുമായി കുർമികൾ (നിതീഷ് ഉൾപ്പെടുന്ന ജാതി) കൈകോർക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വെല്ലുവിളിയാകുമെന്നതിൽ നിതീഷിനു സംശയവുമില്ല.

 

നിതീഷ് കുമാർ

∙ കുർമികളും കുശ്വാഹകളും യാദവരും ഒന്നിച്ചാൽ...

 

ബിഹാറിൽ കുർമികളും കുശ്വാഹകളും ശ്രീരാമന്റെ പുത്രന്മാരായ ലവനും കുശനും പോലെയാണെന്നാണ് ഉത്തരേന്ത്യയിലെ പറച്ചിൽ. അവരുടെ വോട്ടിങ് രീതിയും സമാനം. ബിഹാറിൽ കുർമികൾ 2-3 ശതമാനം. എന്നാൽ നിതീഷിന്റെ ജെ‍ഡിയുവുമായി ശക്തമായ ബന്ധമുള്ള കുശ്വാഹകൾ കുർമികളുടെ ജനസംഖ്യയുടെ ഇരട്ടിയിലേറെയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 12-15 ശതമാനം വരും യാദവർ. ഈ മൂന്നു വിഭാഗക്കാരും ചേർന്നാൽ 23 ശതമാനത്തിലധികം വരും.

 

ഫൂലൻ ദേവി. ചിത്രം: AFP

90 വർഷം മുൻപ് ഇൗ മൂന്നു വിഭാഗക്കാരും ചേർന്നു രൂപീകരിച്ച ത്രിവേണി സംഘത്തെ പുനരുജ്ജീവിപ്പിക്കാനാണു നിതീഷ് ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അക്കാലത്ത് ഇൗ മൂന്നു വിഭാഗക്കാരും ഭൂവുടമകൾക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചിരുന്നു. 2021 ൽ ലോക് സമതാ പാർട്ടിയെ ജെഡിയുവിൽ ലയിപ്പിച്ച മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയാണ് ജെഡിയുവിന്റെ പാർലമെന്ററി ബോർഡ് ചെയർമാൻ. 1960- 90 കളിൽ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇൗ മൂന്നു വിഭാഗക്കാർക്കും ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ അവർക്ക് നിരവധി ഉപജാതികളുമുണ്ട്. അവർ കുർമികളുമായും കുശ്വാഹകളുമായി നല്ല ബന്ധം സൂക്ഷിക്കുകയും അവർക്ക് അനുസൃതമായി വോട്ട് ചെയ്യുന്നവരുമാണ്. ഇൗ ചെറിയ ജാതികൾ ഒബിസി വിഭാഗത്തിന്റെ ഭാഗമല്ല, അവർ ഏറ്റവും പിന്നാക്കജാതി (എംബിസി) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

 

∙ ‘ത്രിമൂർത്തികൾ’ തമ്മിൽത്തല്ലി;‌ താമര നേട്ടം കൊയ്തു

 

കുശ്വാഹകളുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തർപ്രദേശിൽ കുർമികളുടെ എണ്ണം ബിഹാറിലേക്കാൾ കൂടുതലാണ്. യാദവന്മാരുമായി ഇരുവിഭാഗവും ചേർന്നാൽ സംസ്ഥാനത്തെ നാലിലൊന്ന് വോട്ടുകൾ ഈ മൂന്നു വിഭാഗക്കാർക്കായി ലഭിക്കും. യുപി നിയസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ ഇൗ സഖ്യം പ്രയോജനപ്പെടുത്താനായില്ല. നിതീഷ് എൻഡിഎ സഖ്യത്തിലായതിനാൽ ‘ത്രിമൂർത്തികളുടെ’ വോട്ടുകൾ ഭിന്നിച്ചു. സംസ്ഥാനത്ത ഏറ്റവും വലിയ കുർമി പാർട്ടിയായ അപ്നാ ദളിന്റെ വോട്ടും ഭിന്നിച്ചു. ഇൗ വിഭാഗങ്ങളെ ഒന്നിപ്പിക്കാനാണ് നിതീഷിന്റെ നീക്കം. ത്രിവേണി സഖ്യത്തിന് വോട്ട് പ്രതിപക്ഷത്തേക്ക് ആകർഷിക്കാനായാൽ ബിഹാർ, യുപി സംസ്ഥാനങ്ങളിൾ ബിജെപിയുടെ ശക്തി കുറയും. 

 

മധ്യപ്രദേശ്, ജാർഖണ്ഡ് ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനസംഖ്യയിൽ ഇൗ മൂന്നു ജാതിക്കാർക്കും ഗണ്യമായ പങ്കുണ്ട്. എന്നാൽ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾക്ക് ഇൗ മൂന്ന് ജാതികളിൽനിന്നും ശക്തനായ ഒരു നേതാവ് ഇല്ല എന്നതാണു പ്രശ്നം. കോൺഗ്രസിന് ഛത്തീസ്ഗഡിൽ കുർമി വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രി ഭുപേഷ് ബാഗലുണ്ട്. ബിഹാറിലെയും യുപിയിലെയും കുർമികൾ ഗുജറാത്തിലെ പാട്ടിദാർമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരിൽ പലരും പട്ടേൽ എന്നത് അവരുടെ കുടുംബപ്പേരായി ഉപയോഗിക്കുന്നു. ഇപ്പോഴും ഗുജറാത്തിൽ കാര്യമായി സാന്നിധ്യമുള്ള കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ ശക്തമായ വേരോട്ടമുള്ള ബിജെപി കുത്തകയ്ക്ക് ഭീഷണിയാവാൻ സംയുക്ത പ്രതിപക്ഷത്തിന് കഴിയും.

 

‌2004 ൽ ബിഹാറിലും യുപിയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തോട് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം പരാജയപ്പെട്ടപ്പോൾ ത്രിവേണി കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടതാണ്. അന്ന് ആർജെഡിയുടെയും എസ്പിയുടെയും മേധാവികളായിരുന്ന ലാലുപ്രസാദ് യാദവും മുലായം സിങ് യാദവും ആ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. നിഷാദുകൾ, സാഹ്നികൾ, ഗംഗോതകൾ, ചയ്യീനുകൾ, മല്ലകൾ തുടങ്ങിയവർ ഉൾപ്പെടുന്ന മത്സ്യത്തൊളിലാളി സമൂഹത്തിന്റെ പിന്തുണയും നിതീഷിനുണ്ട്. ബിഹാറിൽ അടുത്തിടെ ബിജെപിയിൽനിന്നകന്ന ഒരു സാമൂഹിക ഗ്രൂപ്പാണ് ഇവർ.

‘മല്ലകളുടെ മകന്‍’ എന്നറിയപ്പെടുന്ന മുകേഷ് സാഹ്നി നയിക്കുന്ന വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ (വിഎസ്െഎപി) ‌മൂന്ന് എംഎൽഎമാരെയും സ്വാധീനിക്കാൻ ബിജെപിയുടെ ബിഹാർ ഘടകത്തിന് കഴിഞ്ഞിരുന്നു. ഇവരെക്കൂടി കിട്ടിയതോടെയാണ് ബിഹാറിലെ ബിജെപിയുടെ ഏറ്റവും വലിയ ഒറ്റക്കക്ഷി സഖ്യ 74 ൽ നിന്ന് 77 ആയത്. ഇതിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസിന്റെ അഞ്ച് എംഎൽഎമാരിൽ നാലു പേരെയും ഉൾപ്പെടുത്തി ആർജെഡി തിരിച്ചടിച്ചു.

 

∙ ബൊച്ചാഹ നൽകിയ ‌ഗുണപാഠം

സ്വന്തം എംഎൽഎമാരെ ‘പിടിച്ചെടുത്ത’ ബിജെപിയുടെ നീക്കം സാഹ്നിയെ ചൊടിപ്പിച്ചിരുന്നു. അതിന്റെ ഫലമാണ് ബിഹാറിലെ ബൊച്ചാഹാൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നേരിടേണ്ടി വന്നതും. അവിടെ ബിജെപി സ്ഥാനാർഥി ആർജെഡിയുടെ അമർ പസ്വാനാനോട് ദയനീയമായി തോൽക്കുകയായിരുന്നു. ആർജെഡിക്ക് ഒരിക്കലും കെട്ടിവച്ച കാശുപോലും കിട്ടാതിരുന്ന മണ്ഡലമാണിത്. ജെഡിയു സ്ഥാനാർഥിക്കു ലഭിച്ചത് 48.52% വോട്ട്. ബിജെപിക്കാകട്ടെ 26.98 ശതമാനവും. ജെഡിയുവും ബിജെപിയും സഖ്യത്തിലായിരുന്നപ്പോഴാണ് ഉപതിരഞ്ഞെടുപ്പ് നടന്നതെന്നും ഓർക്കണം. ഇപ്പോൾ കോൺഗ്രസ്, ഇടതു കക്ഷികളുമായി ആർജെഡി അടുപ്പത്തിലായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

 

യുപിയിൽ നിഷാദ് പാർട്ടിയുമായി ബിജെപി സഖ്യത്തിലാണ്. എന്നിരുന്നാലും ഇൗ വിഭാഗത്തിൽനിന്നുള്ള രാഷ്ട്രീയക്കാരിയായ ഫൂലൻദേവിക്ക് ആദ്യമായി സീറ്റ് നൽകിയത് മൂലായം സിങ് യാദവാണ്. 2024 ൽ പിന്നാക്ക ജാതി കൂട്ടുകെട്ട് ശക്തമായാൽ നിഷാദ് വോട്ടുകൾ ഇൗ ഭാഗത്തേക്കു മാറുന്നത് തള്ളിക്കളയാനാകില്ല. ഉത്തരേന്ത്യയിൽ പിന്നാക്ക ജാതിക്കാരുടെ ശക്തനായ നേതാവായി ഉയർന്നുവരാൻ നിതീഷിന് ശേഷിയുള്ളതിനാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭീഷണിയാകുമെന്നതിൽ സംശയമില്ലെന്നു ചുരുക്കം.

 

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിഹാറിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ദേശീയ നേതൃത്വം കരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളാണ് ദേശീയ നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ തവണ അതിൽ 39 എണ്ണവും എൻഡിഎയ്ക്കു കിട്ടിയിരുന്നു. ബിഹാറിലെ എല്ലാ ജാതി വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന മഹാസഖ്യവും ത്രിവേണി സംഘവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ  2024 ൽ ഒരുമിച്ചു നിന്നാൽ ബിജെപി വിയർക്കും. സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ മാത്രം ശക്തിയുള്ള കൊച്ചു പാർട്ടികളാണിപ്പോൾ ഹിന്ദി മേഖലയിൽ ബിജെപിക്കൊപ്പമുള്ളത്. ബിഹാറിനു പുറമെ മഹാരാഷ്ട്രയിൽ ശിവസേനയും പഞ്ചാബിൽ അകാലിദളും കൂടുവിട്ടതിനാൽ 2019 ലെ നേട്ടം നിലനിർത്താൻ അവർ നന്നായി യത്നിക്കേണ്ടിവരും. ആ സാഹചര്യത്തിലേക്കാണ് പ്രതിപക്ഷ സഖ്യനീക്കവുമായി നിതീഷ് എത്തുന്നതും.

 

English Summary: Nitish Kumar to Strengthen 'Triveni Sangh' again; Is it a threat for BJP in 2024?