കൊച്ചി∙ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് പകരം കൂപ്പൺ നൽകാമെന്നുള്ള ഉത്തരവിന്റെ പേരിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളുടെ മുന്നിൽ കോടതിയെ Kerala High Court | KSRTC | Salary | Kerala Government | ksrtc salary coupon | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് പകരം കൂപ്പൺ നൽകാമെന്നുള്ള ഉത്തരവിന്റെ പേരിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളുടെ മുന്നിൽ കോടതിയെ മോശക്കാരാക്കുന്നതിന് വേണ്ടിയാണോ കൂപ്പൺ എന്ന നിർദേശം മുന്നോട്ടുവച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ (എജി) നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റിസുമായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണത്തിന് ധനസഹായം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂന്നിലൊരുഭാഗം ശമ്പളം നൽകാനായി 50 കോടി രൂപ അനുവദിക്കാമെന്നും ബാക്കിയുള്ള തുകയ്ക്ക് സമാനമായി കൂപ്പൺ നൽകാമെന്നും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ നിർദേശം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിരുന്നു. 

ADVERTISEMENT

ജീവനക്കാര്‍ക്ക് കൂപ്പണ്‍ കൊടുക്കാമെന്നൊക്കെ പറയാന്‍ അസാധ്യ ചങ്കൂറ്റം വേണം. 2022ലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് ഓര്‍മ വേണം. സര്‍ക്കാര്‍ സഹായത്തിന്റെ കാര്യമൊന്നും കോടതിക്ക് അറിയേണ്ടതില്ല. ജീവനക്കാർക്ക് എല്ലാ മാസവും 10–ാം തീയതിക്കകം ശമ്പളം നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ജീവനക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ ജീവനക്കാർ തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു.

ADVERTISEMENT

English Summary: High Court KSRTC Salary Coupon decision