പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം ലഭിക്കും. പുറമേ ഏറ്റുമുട്ടുമ്പോഴും നിർണായക കാര്യങ്ങളിൽ ഇരുവരും ഒത്തു കളിക്കുകയാണെന്നു പ്രതിപക്ഷത്തിന് ആരോപിക്കാനും സാധിക്കും. Arif Mohammad Khan, Pinarayi Vijayan,

പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം ലഭിക്കും. പുറമേ ഏറ്റുമുട്ടുമ്പോഴും നിർണായക കാര്യങ്ങളിൽ ഇരുവരും ഒത്തു കളിക്കുകയാണെന്നു പ്രതിപക്ഷത്തിന് ആരോപിക്കാനും സാധിക്കും. Arif Mohammad Khan, Pinarayi Vijayan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം ലഭിക്കും. പുറമേ ഏറ്റുമുട്ടുമ്പോഴും നിർണായക കാര്യങ്ങളിൽ ഇരുവരും ഒത്തു കളിക്കുകയാണെന്നു പ്രതിപക്ഷത്തിന് ആരോപിക്കാനും സാധിക്കും. Arif Mohammad Khan, Pinarayi Vijayan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവർണറും സർക്കാരുമായുള്ള പോരു മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകുമോ? കേരളം കാത്തിരിക്കുന്ന സുപ്രധാന തീരുമാനം ആണ് ഇത്. മുഖ്യമന്ത്രിക്ക് എതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷന് അനുമതി നൽകണമോ എന്ന് അന്തിമ തീരുമാനം എടുക്കേണ്ടതു ഗവർണർ ആണ്. അനുമതി നൽകിയാൽ അതു ചരിത്ര സംഭവം ആകും. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയിലെ കേസിൽ തുടർ നടപടികൾ ആരംഭിക്കും. അദ്ദേഹത്തിനെതിരെ പൊലീസിനു കേസ് ചാർജ് ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ അദ്ദേഹം ആഭ്യന്തര വകുപ്പും വിജിലൻസും കൈകാര്യം ചെയ്യുന്നത് പോലും ചോദ്യം ചെയ്യപ്പെടാം. പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം ലഭിക്കും. പുറമേ ഏറ്റുമുട്ടുമ്പോഴും നിർണായക കാര്യങ്ങളിൽ ഇരുവരും ഒത്തു കളിക്കുകയാണെന്നു പ്രതിപക്ഷത്തിന് ആരോപിക്കാനും സാധിക്കും. രണ്ടായാലും രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനം ആയിരിക്കും ഗവർണർ എടുക്കുക.

∙ ഗവർണറുടെ തീരുമാനം നിർണായകം

ADVERTISEMENT

പ്രോസിക്യൂഷനു ഗവർണർ അനുമതി നൽകിയാലും നിഷേധിച്ചാലും നിർണായകം ആകുന്ന കേസ് ആണിത്. അത്തരമൊരു സാഹചര്യത്തിലേക്ക് സർക്കാരിനെയും ഗവർണറെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ കേസ് കോടതിയിൽ നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ ദിവസം രാജ്ഭവനു നൽകിക്കഴിഞ്ഞു. ഗവർണർ സ്ഥലത്തില്ലാത്തതിനാൽ അത് പരിശോധിച്ചിട്ടില്ല.

പ്രോസിക്യൂഷന് അപേക്ഷ ലഭിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന വ്യവസ്ഥ ഒന്നും നിയമത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടു പോകാൻ ഗവർണർക്കു സാധിക്കും.ഗവർണറുടെ അനുമതി ലഭിക്കാതെ വിജിലൻസ് കോടതിയിലെ കേസിന്റെ കാര്യത്തിലും തീരുമാനം ആകില്ല. പ്രോസിക്യൂഷന് അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഗവർണർ മന്ത്രിസഭയുടെ അഭിപ്രായത്തിന് അയയ്ക്കുന്നതാണ് ആദ്യ  നടപടി.മന്ത്രിസഭ ഇതു ചർച്ച ചെയ്ത് അഭിപ്രായം അറിയിക്കും.പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനെ മന്ത്രിസഭ എതിർത്താലും മറിച്ചു തീരുമാനം എടുക്കാൻ ഗവർണർക്കു സാധിക്കും. അത് അദ്ദേഹത്തിന്റെ വിവേചന അധികാരം ആണ്.എന്നാൽ തീരുമാനം എടുക്കുന്നതിനു മുൻപ് ആരോപണ വിധേയനു പറയാനുള്ളത് ഗവർണർ കേൾക്കണം എന്നാണ് അഴിമതി നിരോധന നിയമത്തിൽ പറയുന്നത്.ഇവിടെ ആരോപണ വിധേയൻ മുഖ്യമന്ത്രി ആണ്. ഈ കേസ് സംബന്ധിച്ച് അദ്ദേഹത്തിനു പറയാനുള്ളത് എന്താണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേൾക്കണം

അങ്ങോട്ടും...മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കീഴ്‍വഴക്കങ്ങൾ ലംഘിച്ചു പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെ ആക്രമിച്ച ഗവർണറും രണ്ടു പത്രസമ്മേളനങ്ങൾ നടത്തി ഗവർണർക്കെതിരെ പ്രത്യാക്രമണം നടത്തിയ മുഖ്യമന്ത്രിയും യുദ്ധ സജ്ജരായി പടക്കളത്തിലാണ്. ഇരുവരും ഒളിഞ്ഞും തെളിഞ്ഞും പരസ്പര വിമർശനം തുടരുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കു പറയാനുള്ളത് ഗവർണർ കേൾക്കേണ്ടത്. മുഖ്യമന്ത്രിയുടെ അഭിപ്രായം അദ്ദേഹം നേരിട്ട് എത്തി ഗവർണറെ അറിയിക്കണം എന്നില്ല. രേഖാമൂലം അറിയിക്കുകയോ അഡ്വക്കറ്റ് ജനറലിനെ പോലെ മറ്റ് ആരെങ്കിലും വഴി അറിയിക്കുകയോ ചെയ്താൽ മതി. ഏതു രീതിയിൽ അറിയിച്ചാലും ഗവർണറുടെ തീരുമാനം ആണ് നിർണായകം. ഈ കേസിനെ സ്വന്തം നിലപാട് കൂടുതൽ ശക്തമാക്കാൻ ഗവർണർ ഉപയോഗിക്കുമോ എന്നു കാത്തിരുന്നു കാണണം.

∙ ഗവർണർക്കു ലഭിച്ച ആയുധം

ADVERTISEMENT

യുദ്ധ രംഗത്തു ഗവർണർക്കു ലഭിച്ച വജ്രായുധമാണ് പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ. അത് അദ്ദേഹം ഏതു രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്. ഗവർണറും മുഖ്യമന്ത്രിയുമായി ഏതു ഘട്ടത്തിലും വെടി നിർത്തൽ ഉണ്ടാകാമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും പ്രതിപക്ഷവും. ബന്ധം വഷളായെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ ഏറ്റുമുട്ടലിന് അവസാനം ഉണ്ടാകാതെ നിവൃത്തിയില്ല. അത് എപ്പോൾ, എങ്ങനെ ഉണ്ടാകും എന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.

ഗവർണർക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം വിളിക്കുമ്പോൾ തന്നെ അനുരഞ്ജനവുമായി മന്ത്രി എം.ബി. രാജേഷിനെയും ചീഫ് സെക്രട്ടറി വി.പി. ജോയിയെയും രാജ്ഭവനിലേക്ക് അയച്ചത് ഇതിന്റ സൂചനയാണ്. ഗവർണറും മുഖ്യമന്ത്രിയുമായുള്ള എഴുത്തു കുത്തുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ വെള്ളം കുടിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

∙ ഗവർണർ എന്തു ചെയ്യും

ലോകായുക്ത, സർവകലാശാലാ നിയമഭേദഗതി ബില്ലുകളിൽ ഒപ്പു വയ്ക്കില്ലെന്നു ഗവർണർ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം അദ്ദേഹത്തിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ മുഖ്യമന്ത്രിക്കും കഴിഞ്ഞ സർക്കാരിലെ 18 മന്ത്രിമാർക്കും എതിരെയുള്ള കേസിൽ ലോകായുക്ത വിചാരണ പൂർത്തിയാക്കിയിട്ട് ആറു മാസമായി. വിധി പറയാനിരിക്കെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് നിലവിൽ വന്നത്. എന്നാൽ ഓർഡിനൻസ് ഇല്ലാതാകുകയും പകരം കൊണ്ടു വന്ന ബില്ലിന് ഗവർണർ അധികാരം നൽകാതിരിക്കുകയും ചെയ്തതോടെ ലോകായുക്തയ്ക്കു പഴയ അധികാരങ്ങൾ എല്ലാം തിരികെ ലഭിച്ചു.

ADVERTISEMENT

എന്നാൽ അവർ വിധി പറയുന്നില്ല. വിധി പറയണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ്. ശശികുമാറിനു ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും. എന്നാൽ ധൃതി പിടിച്ച് അതിനു പോകേണ്ടെന്നാണ് തീരുമാനം. സർക്കാരും ഗവർണറുമായി അനുരഞ്ജനം ഉണ്ടാക്കുകയും അദ്ദേഹം ലോകായുക്ത ബില്ലിന് അനുമതി നൽകുകയും ചെയ്താൽ അപ്പീൽ പോകുന്നതിനു പ്രയോജനം ഇല്ലാതാകും. അതേസമയം ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ അയച്ചാൽ പരാതിക്കാരൻ അപ്പീലിനു പോകും. ലോകായുക്തയോട് വിധി പറയാൻ ഹൈക്കോടതി നിർദേശിക്കുകയും വിധി സർക്കാരിന് എതിരാവുകയും ചെയ്താൽ അത് മുഖ്യമന്ത്രിയെ ബാധിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്യു ടി. തോമസിനൊപ്പം.

∙ ഉമ്മൻ ചാണ്ടി ചെയ്തത്

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമം അനുസരിച്ചു കേസ് എടുക്കാൻ ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ലായിരുന്നു. സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസ് എടുത്തത് ഇതു മൂലമാണ്. കേസ് വന്നതോടെ അദ്ദേഹത്തതിന് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ഒഴിയേണ്ടി വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആണ് അദ്ദേഹം ഈ വകുപ്പുകൾ ഏൽപ്പിച്ചത്.

കേരള പൊതുജനാരോഗ്യ ഓർഡിനൻസിനു പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കമ്മിറ്റി പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്.

സമാനമായ രീതിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കാൻ ഗവർണർ അനുമതി നൽകിയാൽ അതിന്റെ തുടർച്ചയായി അദ്ദേഹം ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ഒഴിയണമെന്ന് ആവശ്യം ഉയരും. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി എടുത്ത അമിത താൽപര്യം സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും അദ്ദേഹത്തിന് എതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

സ്വന്തം നാടായ കണ്ണൂരിലെ വിസിക്കു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതു സംബന്ധിച്ചു ഗവർണർക്കു മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു. പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി, തുടർവാദത്തിനായി 29ലേക്ക് മാറ്റിയിരിക്കുകയാണ്. പ്രോസിക്യൂഷന് അനുമതിയില്ലെന്നു സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അനുമതിക്കുള്ള അപേക്ഷ പരാതിക്കാരൻ ഗവർണറുടെ ഓഫിസിനു നൽകിയത്. 

∙ സർവകലാശാലയിൽ മുഖ്യമന്ത്രിക്ക് അധികാരമില്ല

ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിയമനം നൽകണമെന്ന് മന്ത്രി ആർ.ബിന്ദു ഗവർണർക്ക് കത്ത് നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നേരത്തെ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ പ്രോ ചാൻസലർ പദവി ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്കു മന്ത്രി കത്തെഴുതിയത് എന്ന വാദം സ്വീകരിച്ചു പരാതി തള്ളി. 

സംസ്ഥാനം ഭരിക്കുന്നതു മുഖ്യമന്ത്രി ആണെങ്കിലും സ്വയംഭരണാധികാരം ഉള്ള സർവകലാശാലകളിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ നിയമപരമായി അധികാരം ഇല്ല. ഈ സാഹചര്യത്തിൽ  വിസി നിയമനത്തിൽ ഇടപെട്ട അദ്ദേഹത്തിന്റെ നടപടി സ്വജനപക്ഷപാതമാണെന്നു പരാതിക്കാരൻ ആരോപിക്കുന്നു.

മന്ത്രി ആർ. ബിന്ദു.

∙ വീണ്ടും ഒരു ഓർഡിനൻസ് കൂടി

നിയമസഭ പാസാക്കിയ ബില്ലുകളിൽ പോലും ഗവർണർ ഒപ്പു വയ്ക്കാൻ വിസമ്മതിച്ചിരിക്കെ പുതിയതായി ഒരു ഓർഡിനൻസ് കൂടി ഗവർണർക്ക് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ മാസ്‌ക് പരിശോധനയ്ക്കു നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെ ഉള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാനാണ് മന്ത്രിസഭാ തീരുമാനം.പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ ഈ ഓർഡിനൻസിനു വരും ദിവസങ്ങളിൽ ഗവർണർ അനുമതി നൽകാനാണ് സാധ്യത. കോവിഡ് തടയുന്നതിനു മാസ്‌ക് ഉപയോഗിക്കണമെന്നു നിർദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് പുനർ വിളംബരം ചെയ്യാൻ തീരുമാനിച്ചത്.

ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ ഇപ്പോൾ കാര്യമായ പൊലീസ് പരിശോധന ഇല്ല. കേരള പൊതുജനാരോഗ്യ ഓർഡിനൻസിനു പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കമ്മിറ്റി പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനു സിലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്ലാത്ത സാഹചര്യമാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

∙ ഗവർണർ തിരിച്ചയച്ച ഓർഡിനൻസ്

ഈ ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ മറ്റ് ഓർഡിനൻസുകൾക്ക് ഒപ്പം നേരത്തെ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഓർഡിനൻസുകൾ ആവർത്തിച്ച് ഇറക്കുന്നതിന് അനുമതി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. ഇവ നിയമസഭയിൽ ബിൽ ആയി അവതരിപ്പിച്ചു പാസാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.ഗവർണർ ഒപ്പിടാതെ തിരിച്ചയച്ച ഓർഡിനൻസുകളുടെ കൂട്ടത്തിൽ പൊതുജനാരോഗ്യ ഓർഡിനൻസും ഉൾപ്പെട്ടിരുന്നു. മറ്റ് ഓർഡിനൻസുകൾക്ക് പകരം ഉള്ള ബില്ലുകൾ നിയമസഭ പാസാക്കി.ഈ ഓർഡിനൻസിനു പകരമുള്ള ബിൽ സിലക്ട് കമ്മിറ്റിയുടെ പരിഗണനയിൽ ആയതു കൊണ്ടാണ് വീണ്ടും ഓർഡിനൻസ് ആയി ഇറക്കേണ്ടി വരുന്നത്.

പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകൾ ഓർഡിനൻസി‍ൽ ഉണ്ട്. നിയമ ലംഘകരിൽ നിന്നു പിഴ ഈടാക്കാം. മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ ഏകീകരിച്ചാണ് സംസ്ഥാനം മുഴുവൻ ബാധകമാകുന്ന വിധത്തിൽ പൊതുജനാരോഗ്യ നിയമം കൊണ്ടു വരുന്നത്.

 

English Summary: Will Governor Arif Mohammad Khan issue permission to prosecute CM? Analysis