പട്ന ∙ ബിഹാറിൽ ഭരണത്തിൽനിന്നു ബിജെപി പുറത്തായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു ഹാലിളകിയെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. 2024 ലോക്സഭാ...Lalu Prasad Yadav | Amit Shah | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ ഭരണത്തിൽനിന്നു ബിജെപി പുറത്തായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു ഹാലിളകിയെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തറപറ്റുമെന്നു തിരിച്ചറിഞ്ഞതിനാലാണ് ‘ജംഗിൾ രാജ്, ജംഗിൾ രാജ്’ എന്ന് അമിത് ഷാ വിളിച്ചു കൂവുന്നതെന്നും ലാലു പറഞ്ഞു. ബിഹാറിലെ റാലികളിൽ മഹാസഖ്യ സർക്കാരിനെതിരെ അമിത് ഷാ നടത്തിയ രൂക്ഷ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു ലാലു. 

ഗുജറാത്ത് സർക്കാരിൽ അമിത് ഷാ ഉണ്ടായിരുന്ന കാലത്തായിരുന്നു ജംഗിൾ രാജെന്നു ലാലു തിരിച്ചടിച്ചു. 2024ൽ കേന്ദ്രത്തിലും 2025ൽ ബിഹാറിലും ബിജെപി അധികാരത്തിലെത്തുമെന്ന അമിത് ഷായുടെ അവകാശവാദം എന്താകുമെന്നു കണ്ടറിയാം. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണു താൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്കു തിരിക്കുന്നതിനു മുൻപു മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ലാലു. കൂടിക്കാഴ്ചയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലുവിനൊപ്പമുണ്ടാകും. 

ADVERTISEMENT

English Summary: 'BJP Will Be Wiped Out': Lalu Before Leaving For Delhi