തിരുവല്ല∙ റെയിൽവേ സ്റ്റേഷനിൽ എത്തി ബഹളം വയ്ക്കുകയും സ്റ്റേഷൻ മാസ്റ്ററെ അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് ഗുണ്ടാസംഘത്തിന്റെ മർദനം. തലയ്ക്കു പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തറാവുവിനെ (56) തിരുവല്ല താലൂക്ക്...RPF Officer Attacked | Thiruvalla Railway Station | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ റെയിൽവേ സ്റ്റേഷനിൽ എത്തി ബഹളം വയ്ക്കുകയും സ്റ്റേഷൻ മാസ്റ്ററെ അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് ഗുണ്ടാസംഘത്തിന്റെ മർദനം. തലയ്ക്കു പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തറാവുവിനെ (56) തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

സുഹൃത്തിനെ യാത്ര അയയ്ക്കാൻ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ശാന്തറാവുവിന്റെ മർദിച്ച് അവശനാക്കി. ഇദ്ദേഹത്തിന്റെ നെറ്റിയിലും തലയ്ക്കും പരുക്കേറ്റു. ഉടൻതന്നെ തിരുവല്ല പൊലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു.

ADVERTISEMENT

സിഐ പി.ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അക്രമി സംഘത്തിൽ ഒരാളെ ഓടിച്ചിട്ട് പിടിച്ചു. ആലപ്പുഴ ചമ്പക്കുളം മയ്യൻകുഴി അജി (32), തിരുവല്ല മ‍ഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽ താഴെ ശ്രീജിത്ത് ( ലിജിൻ–32) എന്നിവരാണ് പൊലീസ് കസ്റ്റഡിലുള്ളത്. തുടർ നടപടികൾക്കായി ഇവരെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറുമെന്നു തിരുവല്ല സിഐ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഒരു ഓട്ടോറിക്ഷയുടെ ചില്ല് ഈ സംഘം തകർത്തതായും പരാതി ഉണ്ട്.

English Summary: RPF officer attacked by goondas at Thiruvalla railway station