കണ്ണൂർ ∙ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മട്ടന്നൂര്‍, പാലോട്ടുപളളി, നടുവനാട് PFI, Hartal, Kannur, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  (പിഎഫ്ഐ) കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മട്ടന്നൂര്‍, പാലോട്ടുപളളി, നടുവനാട് എന്നിവിടങ്ങളിലാണ് റെയ്ഡ്. വീടുകളും വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഹർത്താൽ  ആക്രമണങ്ങളിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും  അന്വേഷിക്കുന്നുണ്ട്.

ഹർത്താൽ അക്രമത്തിൽ സംസ്ഥാനത്ത് 1,287 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 308 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 834 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്താണു കൂടുതൽ അറസ്റ്റ് 215. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞതിന് 2 പേർ അറസ്റ്റിലായി.

ADVERTISEMENT

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ തടി മാർക്കറ്റിനു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലു തകർത്ത കേസിൽ 3 പേരും ചാവക്കാട്ട് സ്കൂട്ടറിൽ സഞ്ചരിച്ച് വാഹനങ്ങൾ ആക്രമിച്ച കേസിൽ 2 പേരും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് 5 പേർ കൂടി അറസ്റ്റിലായി.

English Summary: Raids over PFI centres in Kannur