കൊച്ചി∙ സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതും ഡിപിആറിനു കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിക്കാത്തതിന്റെയും പശ്ചാത്തലത്തിൽ...Silverline Protest | Kerala government | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതും ഡിപിആറിനു കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിക്കാത്തതിന്റെയും പശ്ചാത്തലത്തിൽ സിൽവർലൈൻ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

സാമൂഹികാഘാത പഠനത്തിനും ഭൂമി ഏറ്റെടുക്കലിനും കേരള സർക്കാരോ, കെറെയിലോ നടപടി സ്വീകരിച്ചാൽ ഇനിയും ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്കു സ്വാതന്ത്ര്യമുണ്ടെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ തീർപ്പാക്കിയത്.

ADVERTISEMENT

സിൽവർലൈൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു. ഡിപിആറിനു കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്താണു ഗുണമെന്നു കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയത് എന്തിനായിരുന്നു? ഇപ്പോൾ പദ്ധതി എവിടെ എത്തിനിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരു സമാധാനം പറയും? എന്തിനായിരുന്നു പ്രശ്നങ്ങളുണ്ടാക്കിയത്?

റെയിൽവേയുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തിനാണ് ഇത്രയധികം വിജ്ഞാപനങ്ങൾ? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് സർക്കാർ അഭിഭാഷകനു കോടതിയിൽ നേരിടേണ്ടി വന്നത്.

ADVERTISEMENT

English Summary: Silverline: Kerala govt said in HC that they will not withdraw cases against protesters