ചെന്നൈ∙ പതിമൂന്നുകാരിയെ ബലാത്‌സംഗം ചെയ്യുകയും ലൈംഗികത്തൊഴിലിലേക്കു തള്ളിവിടുകയും ചെയ്‌ത കേസിൽ ചെന്നൈ പോ‌ക്സോ കോടതി 13 പേരെ Rape, Pushing Teen Into Prostitution, Prostitution, Chennai, Chennai News, Crime News, Crime India, Pocso Court Chennai, , Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പതിമൂന്നുകാരിയെ ബലാത്‌സംഗം ചെയ്യുകയും ലൈംഗികത്തൊഴിലിലേക്കു തള്ളിവിടുകയും ചെയ്‌ത കേസിൽ ചെന്നൈ പോ‌ക്സോ കോടതി 13 പേരെ 20 വർഷം തടവിന് വിധിച്ചു. ബിജെപി പ്രാദേശിക നേതാവ് ജി. രാജേന്ദ്രൻ, എന്നൂർ മുൻ പൊലീസ് ഇൻസ്‌പെ‌ക്‌ടർ സി. പുകഴേന്തി, മാധ്യമപ്രവർത്തകൻ വിനോബാജി തുടങ്ങിയ 13 പേർക്കാണ് 20 വർഷം തടവ് ശിക്ഷ. 

പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു നിർബന്ധിക്കുകയും പെൺവാണിഭ സംഘത്തിനു കൈമാറുകയും ചെയ്‌ത പെൺകുട്ടിയുടെ ബന്ധു ഷഹീദ ബാനു ഉൾപ്പെടെയുള്ള എട്ട് പേർക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ഇതിൽ ഏഴ് പേരും സ്ത്രീകളാണ്. പ്രതികളിൽനിന്ന് ഈടാക്കിയ 2 ലക്ഷത്തോളം രൂപ ഉൾപ്പെടെ ഏഴ് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി കേസിലെ അതിജീവിതയ്ക്ക് അനുവദിക്കാനും സർക്കാരിനോട് കോടതി ഉത്തരവിട്ടു. 

ADVERTISEMENT

2020 നവംബറിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ വണ്ണാപ്പേട്ട് പൊലീസാണ് കേസെടുത്തത്. ഷഹീദ ബാനുവിന്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു നിർബന്ധിച്ചുവെന്നാണ് ആരോപണം. നൂറിലേറെ പേർ കുട്ടിയെ ബലാ‌ത്സംഗം ചെയ്‌തതായി ഇവർ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 26 പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ  22 പേരെ മാത്രമാണ് പിടികൂടാനായത്. നാല് പേർ ഇപ്പോഴും ഒളിവിലാണ്. പിടിയിലായ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.  ഇൻസ്‌പെ‌ക്‌ടർ സി. പുകഴേന്തിയെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചു വിട്ടിരുന്നു. 

English Summary: BJP Leader, Cop, Journo & 18 Others Jailed for Pushing Teen Into Prostitution