ന്യൂഡൽഹി∙ പൊതുതാൽപര്യം മുൻനിർത്തി ഇന്റർനെറ്റ് സേവനം താൽക്കാലികമായി വിച്ഛേദിക്കാൻ വ്യവസ്ഥ ചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരടായി. പൗരസമൂഹവും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പാർലമെന്ററി പാനലും ആശങ്കകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പൊതുതാൽപര്യം മുൻനിർത്തി ഇന്റർനെറ്റ് സേവനം താൽക്കാലികമായി വിച്ഛേദിക്കാൻ വ്യവസ്ഥ ചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരടായി. പൗരസമൂഹവും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പാർലമെന്ററി പാനലും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് പുതിയ നിർദേശം വരുന്നത്. പൗരാവകാശം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും അവശ്യഘട്ടങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 

പൊതു അടിയന്തരാവസ്ഥ, പൊതു സുരക്ഷ, ദേശീയ സുരക്ഷാ ആശങ്കകൾ എന്നിവയുടെ ഏതു സാഹചര്യവും പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാരിന് ബിൽ അനുമതി നൽകും. രാജ്യത്തെ പൗരന്മാരുടെ അവകാശത്തെ ഹനിക്കാതെ ഏത് ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെയും നെറ്റ്‌വര്‍ക്കിന്റെയും നിയന്ത്രണം ഏറ്റെടുക്കാനോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ബില്ലെന്നാണ് റിപ്പോർട്ട്. 

ADVERTISEMENT

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. ഇതുവഴി ആളുകൾ തമ്മിൽ പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ വിവരങ്ങള്‍ കൈമാറുന്ന ഏത് ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിനെയും തടയാന്‍ സാധിക്കും. ഇതിൽ ഫോൺകോളുകളും മെസേജുകളും വാട്സാപ് സന്ദേശങ്ങളും ഉൾപ്പെടും. ടെലികമ്യൂണിക്കേഷന്‍ സേവനവും  നെറ്റ്‌വർക്കും ലഭിക്കാൻ സ്ഥാപനങ്ങള്‍ ലൈസന്‍സ് ആവശ്യമാണെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English Summary: Draft telecom bill proposes suspension of internet services in public interest