കൊച്ചി ∙ ഭൂചലനം പ്രവചിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യ ഭൗമ കേന്ദ്രം കൊച്ചിയിൽ. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്റ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡോണ്‍ ഭൗമ കേന്ദ്രമാണ്...Radon Geo Station | Kochi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഭൂചലനം പ്രവചിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യ ഭൗമ കേന്ദ്രം കൊച്ചിയിൽ. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്റ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡോണ്‍ ഭൗമ കേന്ദ്രമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യുടെ തൃക്കാക്കര ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്നത്. 'ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലര്‍ട്ട്' എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റില്‍ സ്ഥാപിച്ചത്. ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 

യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താല്‍ ഉൽപാദിപ്പിക്കപ്പെടുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍. ഇതു പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നുണ്ട്. ഭൂചലനം ഉണ്ടാകുമ്പോള്‍ ഭൂമിയുടെ പുറംതോടിലൂടെ കൂടുതല്‍ റാഡോണ്‍ വാതകം പുറത്തു വരും. ഭൂചലന സാഹചര്യങ്ങളില്‍ ഭൗമ കേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയയ്ക്കുകയും ചെയ്യും. 

ADVERTISEMENT

മേഖലയിലെ ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാനുള്ള പഠനത്തിനു റാഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കുമെന്നു റേഡിയേഷന്‍ സേഫ്റ്റി ഓഫിസര്‍ ഡോ.എ.കെ.റൈന്‍ കുമാര്‍ പറഞ്ഞു. ഭൗമ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ് അഡ്‌വൈസറി വിഭാഗം മേധാവി പ്രൊഫ. ബി.കെ. സപ്ര കുസാറ്റിനെ സമീപിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പൂർണ പിന്തുണ അറിയിച്ചതോടെ പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു.

English Summary: Kerala's first Radon Geo Station to start in Kochi