കടലിനോട് മല്ലിടുന്നവരാണു ദ്വീപുകാർ. അവരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കരുത്. ഇനിയും വനച്ചുനീട്ടിയാൽ സമരം സുനാമി പോലെ ദ്വീപിൽ നിന്നു നഗരത്തിലേക്ക് ഇരച്ചു കയറും. ഒടുവിൽ തടയാനാകാതെ അധികൃതർ ആശങ്കപ്പെടേണ്ടി വരും. Vypin

കടലിനോട് മല്ലിടുന്നവരാണു ദ്വീപുകാർ. അവരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കരുത്. ഇനിയും വനച്ചുനീട്ടിയാൽ സമരം സുനാമി പോലെ ദ്വീപിൽ നിന്നു നഗരത്തിലേക്ക് ഇരച്ചു കയറും. ഒടുവിൽ തടയാനാകാതെ അധികൃതർ ആശങ്കപ്പെടേണ്ടി വരും. Vypin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിനോട് മല്ലിടുന്നവരാണു ദ്വീപുകാർ. അവരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കരുത്. ഇനിയും വനച്ചുനീട്ടിയാൽ സമരം സുനാമി പോലെ ദ്വീപിൽ നിന്നു നഗരത്തിലേക്ക് ഇരച്ചു കയറും. ഒടുവിൽ തടയാനാകാതെ അധികൃതർ ആശങ്കപ്പെടേണ്ടി വരും. Vypin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്... ‘വൈപ്പിൻകരയോടുള്ള അവഗണന ഒരു തുടർക്കഥയായി മാറുന്നു. സ്ഥാപിത താൽപര്യക്കാരും ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണ ബോധവും ഉറച്ച തീരുമാനങ്ങളെടുക്കുവാൻ കഴിവുമുള്ള അങ്ങ് നിഷ്പ്രയാസം മറികടക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്, വൈപ്പിൻജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു’. സ്നേഹപൂർവം അന്നാബെൻ’. നടി അന്നാബെൻ സ്വന്തം നാട്ടുകാരുടെ 18 വർഷം നീണ്ട നരകയാതനയോട് ഐക്യപ്പെട്ടു മുഖ്യമന്ത്രിക്കായി എഴുതിയ തുറന്ന കത്തിലെ വാചകങ്ങളാണിത്. ഒരു പ്രദേശത്തുള്ളവരോട് മാത്രം അവരുടെ യാത്ര പാതിവഴിക്കു മുറിച്ചിടുന്ന അധികാരികളുടെ കടുത്ത നടപടിക്കെതിരെയുള്ള സമരത്തിനും അത്ര തന്നെ പ്രായമായിരിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറം വൈപ്പിൻ എന്ന നാട്ടിലെ പൊതുജനം ഇനിയെന്താണു ചെയ്യേണ്ടത്? 2022 ജൂൺ 12ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗതാഗത സെക്രട്ടറിയെ അന്തിമ തീരുമാനമെടുത്ത് ഒരുമാസത്തികം റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ ഒന്നും സഭവിച്ചില്ല. നാറ്റ്പാക് പഠനം പോലും വൈപ്പിൻകാർക്ക് അനുകൂലമായിട്ടും എന്തിനാണു വൈപ്പിൻകാരെ മാത്രം പാതിവഴിയിൽ ഇറക്കിവിടുന്നുവെന്ന ചോദ്യത്തിനു മാത്രം കൃത്യമായ ഉത്തരമില്ല. 

വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നുണ്ടായിരുന്നു. ഭരണകക്ഷി എംഎൽഎ ആയിട്ടുപോലും ഒരു യാത്രാപ്രശ്നം പരിഹരിക്കാനുള്ള ശ്രമം വിജയത്തിലെത്താത്തതിനു പിന്നിൽ വലിയ ഒരു ലോബിയുടെ സ്വാധീനം ഉണ്ടെന്നു സമരക്കാർ പറയുന്നതിൽ സത്യമുണ്ടെന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല. കടലിനോട് മല്ലിടുന്നവരാണു ദ്വീപുകാർ. അവരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കരുത്. ഇനിയും വച്ചുനീട്ടിയാൽ സമരം സുനാമി പോലെ ദ്വീപിൽ നിന്നു നഗരത്തിലേക്ക് ഇരച്ചു കയറും. ഒടുവിൽ തടയാനാകാതെ അധികൃതർ ആശങ്കപ്പെടേണ്ടി വരും. 

ADVERTISEMENT

∙ ആ ആവലാതിക്കു 18 വയസ്സ് 

അന്നാ ബെൻ.

സാങ്കേതികത്വം പറഞ്ഞ് ഒരു നാടിനെയാകെ ഈ നഗരത്തിലേക്കു പ്രവേശിപ്പിക്കാതെ പാതിവഴിയിൽ ഇറക്കിവിടുകയാണിപ്പോഴും. ദിവസങ്ങൾക്കു മുൻപ് നഗരം മഴയിൽ മുങ്ങിയപ്പോൾ എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ കയറി നിൽക്കാനിടം പോലുമില്ലാതെ നനഞ്ഞോടുകയായിരുന്നു വൈപ്പിൻ ദ്വീപിൽ നിന്നു നഗരത്തിലേക്കെത്തിയവർ. മഴ പെയ്തപ്പോൾ മാത്രമല്ല, പൊരിവെയിലിലും വൈപ്പിൻകാർ നടുറോഡിലാണ്. 

രാവിലെ കരയിൽ നിന്നു കാല് താഴ്ത്തിവച്ചു ബോട്ടിലേക്കും വൈകിട്ട് തിരിച്ചും കാറ്റിനും മഴയ്ക്കും വിധിക്കും വിട്ടുകൊടുത്തുള്ള ബോട്ട് യാത്രകളായിരുന്നു ദ്വീപുകാരുടെ പണ്ടത്തെ സഞ്ചാരമാർഗം. ‘ജലജയും കോമളകുമാരിയും കേരളകുമാരി’യുമെല്ലാം ഓരോ വൈപ്പിൻകാരന്റെയും ജീവിതയാത്രയിലെ നിത്യസാന്നിധ്യമായിരുന്നു, പണ്ട്. ജില്ലാ ആശുപത്രിയിലേക്കും മഹാരാജാസിലേക്കും ഷേണായീസിലേക്കും വെല്ലിങ്ടൺ ഐലൻഡിലെ ചായക്കമ്പനികളിലേക്കും നഗരത്തിലെ പലപല അടുക്കളകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും ബോട്ടിൽ വന്നിറങ്ങുന്ന വൈപ്പിൻകാരുടെ ഏറ്റവും വലിയ സ്വപ്നം ഒരു പാലമായിരുന്നു. പാലം വന്നതോടെ നഗരം സ്വന്തം വീട്ടുമുറ്റത്തെത്തിയെന്നു സങ്കൽപിച്ചവരായിരുന്നു വൈപ്പിൻകാർ. പക്ഷേ, വൈപ്പിൻ ദ്വീപിൽ നിന്നുള്ള ബസുകൾ നഗരത്തിൽ പ്രവേശിച്ചുകൂടാ എന്ന നിർദേശം വന്നതോടെ ദ്വീപിലുള്ളവർ വീണ്ടും പോരാട്ടത്തിനിറങ്ങി. പാലത്തിനായി നീണ്ട വർഷങ്ങളുടെ പോരാട്ടത്തിനു ശേഷം ദുരിതങ്ങളുടെ പെരുവഴിയിൽ ഇറങ്ങിപ്പോകേണ്ടി വരുന്ന നിസ്സഹായവസ്ഥ. ‘ദ്വീപിന്റെ ദുഃഖം’ എന്നല്ലാതെ എന്തു പറയാൻ.

∙ സമര ദ്വീപ്

വൈപ്പിന്‍ നിവാസികൾ ബസിനായുള്ള കാത്തുനിൽപിൽ.
ADVERTISEMENT

പാലം വന്നപ്പോൾ നഗര സാധ്യതകളിലേക്കു പ്രതീക്ഷയോടെ ബസ് കയറിയവർ സിഎംഎഫ്ആർഐയ്ക്കു മുന്നിൽ ഇറക്കിവിടപ്പെട്ടു. മഴയും വെയിലുമേറ്റ് അവർ നടന്നു തളർന്നു. തുച്ഛമായ ശമ്പളം വണ്ടിക്കൂലിക്കായി കൊടുത്തു തീർക്കാൻ വിധിക്കപ്പെട്ടവരാണവർ. വ്യഥയോടെ നഗരത്തിലെത്തി മടങ്ങുന്ന എത്രയെത്ര വീട്ടമ്മമാരാണ്. ചികിത്സയ്ക്കായി ആശുപത്രിയിലേക്കു വരുന്നവരാണ് ഇങ്ങനെ ആവലാതി പറയാതെ അധികൃതരുടെ നിലപാടിന്റെ ബലിയാടുകളായി അലയുന്നത്. പഠനത്തിനായെത്തുന്ന വിദ്യാർഥികൾ, നിത്യജോലിക്കെത്തുന്നവർ, ഇവരെല്ലാം ബസുകൾ മാറിക്കയറി കഷ്ടപ്പെട്ടു. ഇതേത്തുടർന്നാണു ഗോശ്രീ ആക്‌ഷൻ കൗൺസിൽ സമരവുമായി രംഗത്തിറങ്ങിയത്. തുടർന്നു ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ ഇൻ ഗോശ്രീ ഐലൻഡ് (ഫ്രാഗ്), ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തുടങ്ങിയവർ സമരവുമായി രംഗത്തിറങ്ങി. പിന്നീട് കണ്ടതു വാശിയേറിയ സമരവീരപ്പോരാട്ടങ്ങളായിരുന്നു. അതിന്നും അവസാനിച്ചിട്ടില്ല. ആവശ്യങ്ങൾ അതേപടി നിലനിൽക്കുകയാണ്. യാത്രാദുരിതം വൈപ്പിൻദ്വീപിനെ ശ്വാസംമുട്ടിക്കുന്നു. 

നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദ്വീപിൽ നിന്നുള്ള ബസുകൾക്കു നഗരപ്രവേശം ഇനിയും വൈകിച്ചു ദ്വീപ് ജനതയെ ഒന്നിച്ചു മഴയിൽ നിർത്തരുത്.

∙ ആക്‌ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. മജ്നു കോമത്ത് പറയുന്നു

‘വീണ്ടും വീണ്ടും ഞങ്ങൾ വഞ്ചിക്കപ്പെടുകയാണ്. നാറ്റ്പാക് റിപ്പോർട്ട് പഠിച്ച് ഉടൻ തീരുമാനം നടപ്പാക്കാമെന്ന പുതിയ വാഗ്ദാനവും ഫ്രീസറിലാണ്. അഞ്ചിടങ്ങളിലേക്കാണു ഞങ്ങൾ ബസ് സർവീസ് നീട്ടാൻ ആവശ്യപ്പെടുന്നത്. തേവര ഫെറി, തൃപ്പൂണിത്തുറ, നോർത്ത് പാലം വഴി കാക്കനാട്, കളമശേരി, ചിറ്റൂർ വഴി ചേരാനല്ലൂർ. ദ്വീപിലേക്ക് ആദ്യമായി കെഎസ്ആർടിസി ബസ് വന്നത് 2004 ഒക്ടോബർ 16ന് ആയിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇക്കാര്യം പരിഗണിക്കാമെന്നു സമ്മതിച്ചതാണ്. കലക്ടറും ആർടിഒയുമെല്ലാം അപ്പപ്പോഴായി അലംഭാവം കാട്ടിയിട്ടുണ്ട്. നഗരത്തിലെ ബസ് ഉടമകളുടെ സമ്മർദമാണു കാരണം. ഇതിങ്ങനെ അനന്തമായി നീളുന്നത് നീതീകരിക്കാനാവില്ല. നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ടും ഞങ്ങൾക്കനുകൂലമാണ്. ഇതു നടപ്പാക്കാൻ ഇനി വൈകരുത്. സർക്കാർ ഇക്കാര്യത്തിൽ അനുഭാവ പൂർവം ഇടപെടുമെന്നാണു പ്രതീക്ഷ’. 

∙ ഈ തീയതികൾ മറക്കാനുള്ളതല്ല

ADVERTISEMENT

2004 ജൂൺ 5: ഗോശ്രീ പാലങ്ങളുടെ ഉദ്ഘാടനം നടന്ന ദിവസം. ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി അന്നു പറഞ്ഞതിങ്ങനെ. ‘ ഈ പാലം കേവലം യാത്രാക്ലേശം പരിഹരിക്കാൻ മാത്രമല്ല, സൗത്ത് ഇന്ത്യയുടെ വികസനത്തിനുള്ള പാലം കൂടിയാണിത്’ . ഈ വാക്കുകൾ അന്വർഥമാക്കുന്ന കോടികളുടെ വികസന പദ്ധതികൾ ദ്വീപിലെത്തി. ദ്വീപ് രാജ്യാന്തര തലത്തിലേക്കുയർന്നു. ദ്വീപുകാർ മാത്രം അവഗണിക്കപ്പെട്ടു. 

2004 ഒക്ടോബർ 16: ദ്വീപിലേക്ക് ഗോശ്രീ പാലം വഴി കെഎസ്ആർടിസി സർവീസുകൾക്കു തുടക്കം. ഗോശ്രീ ബസുകൾക്കു നഗരപ്രവേശനം അനുവദിക്കാമെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പരസ്യമായി പ്രഖ്യാപിക്കുന്നു.

2005 ഓഗസ്റ്റ് 13: കുമ്പളങ്ങിയിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച ഗോശ്രീ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളോട് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരാൻ മുഖ്യമന്ത്രി നേരിട്ട് ഉത്തരവിട്ടു. 

2005 നവംബർ 5: മുഖ്യമന്ത്രി പറഞ്ഞ ഉദ്യോഗസ്ഥ സംഘത്തിന്റെ ആദ്യയോഗം ചേർന്നത് മൂന്നു മാസം കഴിഞ്ഞ്. ജനപ്രതിനിധികൾ അടക്കം 40 പേർ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെയായിരുന്നു. 

1. പുറത്തുനിന്നു വരുന്ന ബസുകൾ വൈപ്പിനിലേക്കു നീട്ടും.

2. ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിൽ ഒരു മാസത്തിനകം പരിഹാരം കാണും. 

2006 ജനുവരി 9, 18 തീയതികൾ: ഇതുസംബന്ധിച്ച ആർടിഎ യോഗങ്ങൾ ചേർന്നു. നഗരത്തിലെ ബസുടമകളുടെ തടസ്സവാദത്തിലും സമ്മർദത്തിലും ഒരു ജനത ഒന്നാകെ ദുരിതം അനുഭവിക്കുകയാണെന്നു സമര സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെ ഹൈക്കോടതി ജംക്​ഷനിൽ ഒരു മണിക്കൂറോളം കിടക്കുന്ന 37 ബസുകളെ നഗരത്തിലേക്കു പ്രവേശിപ്പിക്കാമെന്ന ധാരണ രൂപപ്പെട്ടതാണ്. അതും നടന്നില്ല.

2011 ജനുവരി 1: തിരുകൊച്ചി ബസുകൾ 20 എണ്ണം നഗരത്തിലേക്കു സർവീസ് ആരംഭിക്കുന്നു. ഘട്ടം ഘട്ടമായി അതു നിലയ്ക്കുന്നു. 

2013 മാർച്ച് 22: ഗതാഗത കുരുക്ക് എന്ന പേരിൽ വൈപ്പിൻ ബസുകളുടെ നഗരപ്രവേശം തടയരുത് എന്നു ഹൈക്കോടതിയിൽ‍ ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്. 

കടലിലിറങ്ങാൻ തയ്യാറെടുക്കുന്ന ഫിഷിങ് ബോട്ടുകൾ വൈപ്പിൻ ഫിഷിങ് ഹാർബറിൽ.

2019 ജനുവരി: മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടന്ന യോഗത്തിൽ, അതോറിറ്റിയുടെ അധികാര പരിധി വിശാല കൊച്ചിയിലേക്കു വ്യാപിപ്പിക്കണമെന്നും ഗോശ്രീ ബസുകളുടെ നഗരപ്രവേശം ഇനി വൈകിക്കരുതെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ കാണുന്നു. പരിഗണിക്കാമെന്ന ഉറപ്പിന്മേൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റിയുടെ ആദ്യയോഗം നാറ്റ്പാക്കിനെ ഇക്കാര്യം പഠിക്കാൻ നിയോഗിക്കുകയും ചെയ്തു. 

2022 ജൂൺ 12: നാറ്റ്പാക്ക് റിപ്പോർട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇടപെടൽ. മന്ത്രി ഇക്കാര്യത്തിൽ വൈപ്പിൻ ജനതയ്ക്കൊപ്പമാണെന്ന് എംഎൽഎ അറിയിച്ചു. യോഗത്തിൽ ഗതാഗത സെക്രട്ടറി ബുജു പ്രഭാകർ, കമ്മിഷണർ എസ്.ശ്രീജിത്ത്, ഡപ്യൂട്ടി കമ്മിഷണർ ഷാജി മാധവൻ, നാറ്റ്പാക് ഡയറക്ടർ ‍സാംസൺ മാത്യു എന്നിവരാണു പങ്കെടുത്തത്. 

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സാങ്കേതിക അപാകത പരിഹരിച്ചു നിയമോപദേശം തേടി പ്രശ്നം പരിഹരിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിടത്താണിപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. എസ്.ശർമ എംഎൽഎ ആയിരിക്കെ ട്രാൻസ്പോർട് കമ്മിഷണറെ പങ്കെടുപ്പിച്ചു പണ്ടൊരു സർവകക്ഷി യോഗം ചേർന്നിരുന്നു. അന്നു തയാറാക്കിയ ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചതുമാണ്. ബസുകളുടെ നഗരപ്രവേശം സാധ്യമാകുമെന്ന തോന്നൽ അന്നുണ്ടായിരുന്നു. ‘ ഇപ്പോ ശര്യാകും’ എന്ന സാഹചര്യം ഉണ്ടാക്കുകയും ഒന്നും നടപ്പാകാതിരിക്കുകയും ചെയ്യുന്നതിനാൽ ദ്വീപിലെ ജനങ്ങൾ ഇനി എന്തു മാർഗമാണു സ്വീരിക്കേണ്ടതെന്ന് അറിയാതെ വ്യാകുലപ്പെടുകയാണ്. 

∙ ആ യാത്രകൾ, നല്ല ഓർമകൾ

‘ ഒഴുകുന്ന അന്നത്തെ ഫെയ്സ്ബുക്കായിരുന്നു ഓരോ ബോട്ടുകളും’ എന്നെഴുതിയ വൈപ്പിൻകാരൻ പ്രവീൺ അയ്യമ്പള്ളിക്കു നഗരത്തിലേക്കു യാത്രാനിഷേധം ചെയ്യുന്ന അധികാരികളോട് കട്ടക്കലിപ്പാണ്. ബോട്ടുകൾ ഗൃഹാതുരമായ ഓർമകൾ നൽകുമെങ്കിലും കായലിനും കരയ്ക്കും കാറ്റിനുമിടയിൽ വലിയ കഷ്ടപ്പാടുണ്ടായിരുന്ന കാലമായിരുന്നു അതെന്നു പ്രവീൺ ഓർക്കുന്നു. 

രാത്രി പത്തരയ്ക്കാണ് അവസാന ബോട്ട്. മുളവുകാട്, വല്ലാർപാടം, വൈപ്പിൻ, ചെറായി,പറവൂർ പ്രദേശങ്ങളിലെ നഗരവുമായി കൂട്ടിയിണക്കിയത് ബോട്ടുകളാണ്. ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം വരെ നീളുന്ന 25 കിലോമീറ്റർ പ്രദേശമാണു വൈപ്പിൻ ദ്വീപ്. 2.5 മുതൽ 3.5 കിലോമീറ്ററുകൾ വരും ഈ ദ്വീപിന്റെ വീതി. കിഴക്കുവശത്താണു വല്ലാർപാടവും മുളവുകാടുമുള്ളത്. കെഎസ്ആർടിസിയുടെ ജലഗതാഗത വിഭാഗം ബോട്ടുകൾ ഓടിച്ച കാലത്തു 12 ബോട്ടുകൾ സർവീസ് നടത്തിയിരുന്നു.

എറണാകുളം ഫോർട്ട്– വൈപ്പിൻ ഫുട്‌പാത്ത്.

മുരുക്കുംപാടത്തു നിന്നു തുടങ്ങി വല്ലാർപാടം വഴി എറണാകുളം ജെട്ടിയിലെത്തും. കോമളകുമാരിയും ഗംഗയുമൊക്കെ വലിയ ബോട്ടുകളായിരുന്നു. അറുന്നൂറോളം ആളെക്കയറ്റിയ ബോട്ടുകൾ കാലത്ത് അഞ്ചരയ്ക്കു തുടങ്ങി രാത്രി പത്തരയോടെ എറണാകുളം വിടും. ബോട്ട് കിട്ടാതാകുന്നതോടെ ജെട്ടിയിൽ കൊതുകകളോട് മല്ലടിച്ചു വൈപ്പിൻകാർ നേരം വെളുപ്പിക്കും. കെഎസ്ആർടിസി പിന്മാറിയതോടെ സംസ്ഥാന ജലഗതാഗത വകുപ്പ് ഏറ്റെടുത്തു. പിന്നീട് കിൻകോ (കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ) സർവീസ് നടത്തി.വൈപ്പിനിൽ നിന്നു വെല്ലിങ്ഡൺ ഐലൻഡിലേക്കും എറണാകുളം ജെട്ടിയിലേക്കും ഹൈക്കോടതി ജംക്ഷനിലെ ജെട്ടിയിലേക്കുമെല്ലാം ബോട്ടുകളെത്തി. ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളേ സർവീസ് നടത്തുന്നുള്ളൂ. 

∙ ഒരിക്കൽ കൂടി 

നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദ്വീപിൽ നിന്നുള്ള ബസുകൾക്കു നഗരപ്രവേശം ഇനിയും വൈകിച്ചു ദ്വീപ് ജനതയെ ഒന്നിച്ചു മഴയിൽ നിർത്തരുത്. ആ ബസുകൾ ഇനിയും ഹൈക്കോടതി ജംക്​ഷനിൽ തന്നെ നിർത്തിയിടുകയുമരുത്. തുരുത്തുകളുടെ ചങ്കിലെ പോരാട്ടത്തിന്റെ കനൽ ഇനിയും കത്തിക്കരുത്. ഒച്ചവച്ചു മാത്രം വല്ലതും നേടിയ വൈപ്പിൻ ദ്വീപിലെ പച്ചമനുഷ്യർക്ക് പതംപറഞ്ഞാൽ തീരില്ല. വഴികളെത്തി, വെള്ളവും വെളിച്ചവും കിട്ടി. അധികാരം സ്വന്തമാക്കാൻ പ്രാപ്തിയുള്ള നേതാക്കളെ കിട്ടി. എന്നിട്ടും ജീവിതയാത്രയിൽ എന്നും പാതിവഴിയിൽ ഇറങ്ങിപ്പോകേണ്ടി വരിക കഷ്ടമാണ്. ഇതിനി സംഭവിക്കാതിരിക്കേണ്ടതു വൈപ്പിൻകാരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നു നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ. 

 

English Summary: Bus service extension issue prevails in Vypin? Natives Cry for Solution