കൊച്ചി∙ പോപ്പുലര്‍ ഫ്രണ്ടിനെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളിലും രഹസ്യബന്ധം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം അവരുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐക്കും ബാധകമായാല്‍ പല ഭരണസമിതികളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പോപ്പുലര്‍ ഫ്രണ്ടിനെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളിലും രഹസ്യബന്ധം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം അവരുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐക്കും ബാധകമായാല്‍ പല ഭരണസമിതികളുടെയും മുന്നോട്ടുള്ള പോക്ക് തുലാസിലാകും. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ എസ്ഡിപിഐയുടെ നിരോധനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയില്‍ വരുന്ന വിഷയമാണ്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ട്. പല സ്ഥലത്തും ഭരണത്തില്‍ നിര്‍ണായകശക്തിയായി ഇവര്‍ തുടരുകയും ചെയ്യുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണ് സിപിഎമ്മിന്‍റെ ഭരണം. ഈരാറ്റുപേട്ടയില്‍ യുഡിഎഫ് ഭരണമവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും വിവാദമായതോടെ സിപിഎം പിന്‍മാറി. കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന്‍റെ ഭരണം എസ്ഡിപിഐക്കൊപ്പമാണ്.

ADVERTISEMENT

മുന്നണി ഭേദമെന്യേ ആര്‍ക്കൊപ്പവും നില്‍ക്കാവുന്ന തരത്തില്‍ മെയ്‌വഴക്കം സിദ്ധിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. അതുതന്നെയാണ് ഇക്കാലമത്രയും പോപ്പുലര്‍ ഫ്രണ്ടിന്‍റെ വളര്‍ച്ചയെ സഹായിച്ചതും. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനു നിരോധനം വന്നതോടെ എസ്ഡിപിഐ പ്രവര്‍ത്തകരും നേതാക്കന്‍മാരും നീരീക്ഷണത്തിലാവും. ഇവര്‍ ഏതെങ്കിലും തരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നടപടിയും അറസ്റ്റുമുണ്ടാകും. അതു പല തദ്ദേശസ്ഥാപനങ്ങളിലും ഭരണപ്രതിസന്ധിക്ക് വഴിവയ്ക്കും.

റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ എസ്ഡിപിഐക്കെതിരെ നടപടിയെടുക്കേണ്ടതു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശുപാര്‍ശയില്‍ നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ എസ്ഡിപിഐയെ നിരോധിക്കാനാവൂ.

ADVERTISEMENT

English Summary: Popular Front's alliance with other political parties in local self governments