കടയ്ക്കാവൂർ മണനാക്കിൽ പൊലീസും റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്ത്, ക്രിമിനൽ കേസുകളിലുൾപ്പെടെ...

കടയ്ക്കാവൂർ മണനാക്കിൽ പൊലീസും റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്ത്, ക്രിമിനൽ കേസുകളിലുൾപ്പെടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കടയ്ക്കാവൂർ മണനാക്കിൽ പൊലീസും റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്ത്, ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 310 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. വിപണിയിൽ ഒരു കോടി രൂപയോളം വിലവരുന്ന ലഹരി വസ്തുവാണിതെന്ന് അന്വേഷണ സംഘം പറഞ്ഞു.

പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽനിന്നും  ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിയുടെ നിർദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു പിടിയിലായവർ .

ADVERTISEMENT

എൽഎൽബി ബിരുദമുള്ള അഭിഭാഷകൻ ആണെന്ന രീതിയിൽ  സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ മുമ്പിൽ പ്രത്യേക പരിവേഷം ശബരീനാഥ് നേടിയിരുന്നു. നിരവധി സ്ത്രീകളും ഇയാളുടെ കെണിയിൽ പെട്ടിരുന്നു. വിദ്യാഭ്യാസപരമായി ഉയർന്ന നിലയിലും ഉദ്യോഗം ഉള്ളവരെയുമാണ് ഇയാൾ കെണിയിൽ പെടുത്തിയത്. കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന സമയത്താണ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ഇയാൾ നിയമ ബിരുദത്തിന് ചേർന്നത്. ഇയാൾ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല.

തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.ടി.രാസിത്, വർക്കല ഡിവൈഎസ്പി വൈ.നിയാസ്, കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ അജേഷ്, സബ് ഇൻസ്പെക്ടർ ദിപു, സിപിഒമാരായ സിയാദ്, ജ്യോതിഷ് ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ, ബിജു, എഎച്ച് അസി: സബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ്, ആർ.ബിജുകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

ADVERTISEMENT

English Summary: Drug smuggling; Two arrested in Thiruvananthapuram