മട്ടാഞ്ചേരി∙ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തിൽ നാവികസേന കൈമാറിയ തോക്കുകൾ കോസ്റ്റൽ പൊലീസ് വിദഗ്ധ പരിശോധനയ്ക്കയച്ചു. ഇൻസാസ് വിഭാഗത്തിൽപ്പെട്ട 12 തോക്കുകളാണ് പരിശോധിക്കുന്നത്. പൊലീസ് ഈ തോക്കുകൾ നേരത്തേ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തിൽ നാവികസേന കൈമാറിയ തോക്കുകൾ കോസ്റ്റൽ പൊലീസ് വിദഗ്ധ പരിശോധനയ്ക്കയച്ചു. ഇൻസാസ് വിഭാഗത്തിൽപ്പെട്ട 12 തോക്കുകളാണ് പരിശോധിക്കുന്നത്. പൊലീസ് ഈ തോക്കുകൾ നേരത്തേ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയാണ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇവയുടെ പരിശോധനാഫലം കേസിൽ നിർണായകമാകും.

അതേസമയം, സംഭവ ദിവസം ഐഎൻഎസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പു തുടരുകയാണ്. ഇതുവരെ 15 ഉദ്യോഗസ്ഥരുടെ മൊഴിയാണ് കോസ്റ്റൽ പൊലീസ് രേഖപ്പെടുത്തിയത്. 80 നാവികസേനാ ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് ഉണ്ടായിരുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിലും മൊഴിയെടുപ്പ് തുടരും. സംഭവ ദിവസം എത്ര ആയുധങ്ങൾ ഉപയോഗിച്ചു, എത്ര തവണ വെടിയുതിർത്തു, ഉന്നം തെറ്റിയിട്ടുണ്ടോ, സ്വീകരിച്ച മുൻകരുതൽ എന്തൊക്കെയാണ് എന്നീ വിവരങ്ങളാണ് ചോദിച്ചറിയുന്നത്.

ADVERTISEMENT

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12നാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യന്റെ (70) ചെവിക്ക് വെടിയേറ്റത്. വെടിയുണ്ട ബോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് ഒന്നര കിലോമീറ്റർ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തിൽ 33 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

English Summary: Fisherman shot off Kochi coast: Guns were sent for Test