പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കു ലാലു മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നു സംഘടനാ തിരഞ്ഞെടുപ്പു വരണാധികാരി ഉദയ് നാരായൺ ചൗധരി അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പു വിജ്ഞാപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനായി ലാലു മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നു സംഘടനാ തിരഞ്ഞെടുപ്പു വരണാധികാരി ഉദയ് നാരായൺ ചൗധരി അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പു വിജ്ഞാപന പ്രകാരം ഒക്ടോബർ ഒൻപതിനായിരുന്നു ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്. ലാലുവിന് എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് ഒഴിവായി.

ലാലുവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 10നു ഡൽഹിയിൽ ചേരുന്ന പാർട്ടി ദേശീയ കൗൺസിലിലുണ്ടാകും. ആർജെഡി 1997ൽ രൂപീകരിച്ചതു മുതൽ ലാലു പ്രസാദ് യാദവാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത്. പന്ത്രണ്ടാം തവണയാണ് ലാലു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ADVERTISEMENT

English Summary: Lalu Prasad Yadav elected as RJD national president unopposed for the 12th time