ന്യൂഡൽഹി∙ യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. ഡൽഹിയിലെ എംബസി കൂടാതെ ഇന്ത്യയിൽ നാലിടത്ത് യുഎസ് കോൺസുലേറ്റുകൾ ഉണ്ട്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കോൺ‌സുലേറ്റുകളിൽ വീസയ്ക്ക് അപേക്ഷ കൊടുത്ത് അപ്പോയ്ന്റ്മെന്റിനായി കാത്തിരിക്കേണ്ട സമയം വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ന്യൂഡൽഹി, ബെയ്ജിങ്, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലുള്ള യുഎസ് എംബസികളിലെ വെയ്റ്റ് ടൈം.

മുംബൈയിലെ കോൺസുലേറ്റിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ 848 ദിവസവും ഡൽഹിയിലെ എംബസിയിൽനിന്ന് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ 833 ദിവസവും കാത്തിരിക്കണം. അതേസമയം, ഇസ്‌ലാമാബാദിലെ കോൺസുലേറ്റിൽ അപ്പോയ്ന്റ്മെന്റിന് 450 ദിവസം കാത്തിരുന്നാൽ മതി. സ്റ്റുഡന്റ് വീസകൾക്ക് ഡൽഹിയിലും മുംബൈയിലും 430 ദിവസം ആണ് കാത്തിരിപ്പു സമയം. എന്നാൽ ഇസ്‌ലാമാബാദിൽ ഇത് ഒരു ദിവസവും ബെയ്ജിങ്ങിൽ രണ്ടുദിവസവും ആണ്.

ADVERTISEMENT

ഹൈദരാബാദിലെ കോൺസുലേറ്റിൽ വിസിറ്റിങ് വീസയ്ക്കു വേണ്ടത് 582 ദിവസമാണ്. സ്റ്റുഡന്റ് വീസയ്ക്ക് 430 ദിവസമാണ് വെയ്റ്റ് ടൈം. ചെന്നൈയിലെ കോൺസുലേറ്റിൽ വിസിറ്റിങ് വീസയ്ക്ക് 780 ദിവസവും സ്റ്റുഡന്റ് വീസയ്ക്ക് 29 ദിവസവും വെയ്റ്റ് ടൈം ഉണ്ട്. കൊൽക്കത്തയിലെ എംബസിയിൽനിന്ന് വിസിറ്റിങ് വീസയ്ക്ക് 767 ദിവസവും സ്റ്റുഡന്റ് വീസയ്ക്ക് 444 ദിവസവും വെയ്റ്റ് ടൈം ഉണ്ട്.

ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളായ ഹൈദരാബാദ്, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ വെയ്റ്റ് ടൈം.

ഇപ്പോൾ യുഎസിലുള്ള വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഈ പ്രശ്നം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ഉന്നയിച്ചിരുന്നു. കോവിഡ് മൂലം ലോകത്ത് പലയിടത്തും സമാന അവസ്ഥയാണെന്നായിരുന്നു ബ്ലിങ്കന്റെ മറുപടി.

ADVERTISEMENT

English Summary: For US Visa, Over 2-Year Wait For New Delhi, Just 2 Days For Beijing