തിരുവനന്തപുരം ∙ സർക്കാര്‍ ആശുപത്രികളിലേക്കു മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) ടെന്നിസ് ക്ലബിൽ കോർപറേറ്റ് അംഗത്വം. 2017 ഏപ്രിലിലാണ് 11.50 ലക്ഷം രൂപ മുടക്കി അംഗത്വം എടുത്തത്.അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപറേഷന്റെ ഫയലുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാര്‍ ആശുപത്രികളിലേക്കു മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) ടെന്നിസ് ക്ലബിൽ കോർപറേറ്റ് അംഗത്വം. 2017 ഏപ്രിലിലാണ് 11.50 ലക്ഷം രൂപ മുടക്കി അംഗത്വം എടുത്തത്.

അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപറേഷന്റെ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നൽകിയ മറുപടി പുറത്തുവന്നു. 2017ൽ കെ.കെ.ശൈലജയായിരുന്നു ആരോഗ്യമന്ത്രി. അംഗത്വം എടുക്കുന്ന സമയത്ത് നവജ്യോത് സിങ് ഖോസ എംഡിയും ഡോ.ദിലീപ് ജനറൽ മാനേജറുമായിരുന്നു.

ADVERTISEMENT

മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്നു കോവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല.

English Summary: Corporate Membership in Tennis Club for Medical Services Co-operation