ന്യൂ‍ഡൽഹി∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. താന്‍ കോണ്‍ഗ്രസിന്റെ ആശയത്തിനൊപ്പമാണ്. എല്ലാവരുടെയും പിന്തുണയും വോട്ടും വേണമെന്നും ഖര്‍ഗെ പറഞ്ഞു. ഖര്‍ഗെയെ പിന്തുണയ്ക്കുന്നെന്ന് അശോക് ഗെലോട്ട്, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. താന്‍ കോണ്‍ഗ്രസിന്റെ ആശയത്തിനൊപ്പമാണ്. എല്ലാവരുടെയും പിന്തുണയും വോട്ടും വേണമെന്നും ഖര്‍ഗെ പറഞ്ഞു. ഖര്‍ഗെയെ പിന്തുണയ്ക്കുന്നെന്ന് അശോക് ഗെലോട്ട്, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നു മുൻപു സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍.ത്രിപാഠിയും പത്രിക നല്‍കിയിട്ടുണ്ട്. ഖര്‍ഗെയ്ക്കാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ. മത്സരിക്കുമെന്ന് കരുതിയിരുന്ന ദിഗ്‌വിജയ് സിങ്ങും അശോക് ഗെലോട്ടും ജി23 നേതാക്കളായ ഭൂപീന്ദര്‍ ഹൂഡ, മുകുള്‍ വാസ്‍നിക് അടക്കമുള്ളവരും ഖര്‍ഗെയ്ക്ക് പിന്തുണയറിയിച്ചു. രാജ്യസഭയിൽ കോൺഗ്രസ് കക്ഷി നേതാവായ ഖർഗെ, പദവി രാജിവയ്ക്കും. ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച ‘ഒരാൾക്ക് ഒരു പദവി’ നയപ്രകാരമാണ് ഇത്.

ADVERTISEMENT

മത്സരത്തില്‍നിന്നു പിന്മാറില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് സ്ഥാനാര്‍ഥിത്വം. ഖര്‍ഗെയുമായി സൗഹൃദമത്സരം ആയിരിക്കും. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കുമെന്നും ഒറ്റവരി പ്രമേയരീതി മാറുമെന്നും പത്രിക നല്‍കിയ ശേഷം തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

English Summary: Congress Presidential Poll: Mallikarjun Kharge Thanks Party Leaders After Filing Nomination