5 പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും കോൺഗ്രസ് നേതൃത്വത്തോടും ഗാന്ധി കുടുംബത്തോടും വിധേയത്വം പുലർത്തിയ നേതാവാണ് ഗെലോട്ട്. അതുകൊണ്ട് തന്നെ പാർട്ടി കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ വലംകയ്യായി നിന്നു. രാഹുൽ ഗാന്ധിയോടും ഊഷ്മള ബന്ധം നിലനിർത്താൻ ശ്രദ്ധിച്ചു. Ashok Gehlot

5 പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും കോൺഗ്രസ് നേതൃത്വത്തോടും ഗാന്ധി കുടുംബത്തോടും വിധേയത്വം പുലർത്തിയ നേതാവാണ് ഗെലോട്ട്. അതുകൊണ്ട് തന്നെ പാർട്ടി കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ വലംകയ്യായി നിന്നു. രാഹുൽ ഗാന്ധിയോടും ഊഷ്മള ബന്ധം നിലനിർത്താൻ ശ്രദ്ധിച്ചു. Ashok Gehlot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5 പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും കോൺഗ്രസ് നേതൃത്വത്തോടും ഗാന്ധി കുടുംബത്തോടും വിധേയത്വം പുലർത്തിയ നേതാവാണ് ഗെലോട്ട്. അതുകൊണ്ട് തന്നെ പാർട്ടി കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ വലംകയ്യായി നിന്നു. രാഹുൽ ഗാന്ധിയോടും ഊഷ്മള ബന്ധം നിലനിർത്താൻ ശ്രദ്ധിച്ചു. Ashok Gehlot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞാൻ ഒപ്പിട്ട എന്റെ രാജിക്കത്ത് കോൺഗ്രസ് പ്രസിഡന്റിനെ കയ്യിലുണ്ട്’ – ഏതാനും വർഷങ്ങൾ മുൻപ് സച്ചിൻ പൈലറ്റുമായി പോരു മുറുകിയ വേളയിൽ മാധ്യമപ്രവർത്തകരോട ് ഗെലോട്ട് പറഞ്ഞ വാക്കുകളാണിത്. സോണിയ ഗാന്ധിക്ക് എപ്പോൾ വേണമെങ്കിലും തന്നെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്ന് വ്യക്തമാക്കിയായിരുന്നു ഈ വാക്കുകൾ. സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ഗാന്ധി കുടുംബം ഒന്നടങ്കം ശ്രമിച്ചപ്പോൾ, രാജസ്ഥാനിൽ സർക്കാരിന്റെ നിലനിൽപിനു തന്നെ ഭീഷണിയുണ്ടാക്കും വിധം എംഎൽഎമാരെ അണിനിരത്തി പിന്നിൽ കളിച്ചതും അതേ ഗെലോട്ട് തന്നെ! 5 പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും കോൺഗ്രസ് നേതൃത്വത്തോടും ഗാന്ധി കുടുംബത്തോടും വിധേയത്വം പുലർത്തിയ നേതാവാണ് ഗെലോട്ട്. അതുകൊണ്ട് തന്നെ പാർട്ടി കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ വലംകയ്യായി നിന്നു. രാഹുൽ ഗാന്ധിയോടും ഊഷ്മള ബന്ധം നിലനിർത്താൻ ശ്രദ്ധിച്ചു. മുതിർന്ന നേതാക്കളിൽ ചിലർ രാഹുലിനെതിരെ രംഗത്തുവന്നപ്പോൾ പ്രതിരോധ കവചമൊരുക്കാൻ മുൻനിരയിൽ നിന്നു. നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്ത് തിരുത്തൽവാദി സംഘമായ ജി 23 രംഗത്തിറങ്ങിയപ്പോഴും നേതൃത്വത്തിനൊപ്പം അടിയുറച്ചു നിന്നു; തിരുത്തൽവാദികളെ ചോദ്യം ചെയ്യാനും മുന്നിട്ടിറങ്ങി. അങ്ങനെ നോക്കുമ്പോൾ, നേതൃത്വത്തോടുള്ള ഗെലോട്ടിന്റെ വിധേയത്വം പൂർണമായിരുന്നു; ഈ മാസം 25 വരെ. പക്ഷേ പിന്നീടു സംഭവിച്ച കാര്യങ്ങള്‍ അങ്ങനെയാണോ? 

∙ വാക്കിലുറച്ച് രാഹുൽ

ADVERTISEMENT

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങിയപ്പോൾ രാഹുൽ പറഞ്ഞു – ‘ഇനി ഞാൻ പ്രസിഡന്റാകാനില്ല. ഗാന്ധി കുടുംബത്തിൽ നിന്നും ആരും പ്രസിഡന്റാകില്ല. നിങ്ങൾ മറ്റൊരാളെ കണ്ടെത്തുക’. രാഹുൽ പ്രസിഡന്റ് പദം അപ്രതീക്ഷിതമായി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ ഇടക്കാല പ്രസിഡന്റാകണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ സോണിയ വഴങ്ങി. പാർട്ടിയുടെ നേതൃത്വം രാഹുലിനെ ഏൽപിച്ച് വിശ്രമ ജീവിതത്തിലേക്കു നീങ്ങാനുള്ള തീരുമാനം മാറ്റി സോണിയ വീണ്ടും അമരത്തെത്തി. 

2019ൽ ആലോചിച്ചു തുടങ്ങിയ സംഘടനാ തിരഞ്ഞെടുപ്പാണ് 3 വർഷത്തിനിപ്പുറം നടക്കുന്നത്. ഏറെ വൈകിയെങ്കിലും മറ്റൊരു പാർട്ടിയിലും ഇല്ലാത്ത വിധം ഉൾപ്പാർട്ടി ജനാധിപത്യമുറപ്പാക്കിയാണു തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ഇനി താൻ മത്സരിക്കാനില്ലെന്ന് 2019ൽ രാഹുൽ പറഞ്ഞെങ്കിലും കാലക്രമേണ അദ്ദേഹത്തിന്റെ മനസ്സു മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി നേതൃത്വം. രാഹുൽ തന്നെ പ്രസിഡന്റാകണമെന്നു സോണിയയും ആഗ്രഹിച്ചു. ഇതിനായി ഗെലോട്ട് ഉൾപ്പെടെയുള്ള നേതാക്കൾ പലവട്ടം രാഹുലിനു മേൽ സമ്മർദം ചെലുത്തിയെങ്കിലും തന്റെ വാക്കു മാറ്റാനില്ലെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തു. ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കില്ലെന്ന നിലപാടും ആവർത്തിച്ചു. 

സച്ചിൻ പൈലറ്റ്

∙ സച്ചിനു നൽകിയ വാക്ക്

ഗാന്ധി കുടുംബമില്ലെങ്കിൽ പകരമാര് എന്ന ചോദ്യമുയർന്നതോടെയാണു നേതൃത്വം ഗെലോട്ടിലേക്കെത്തിയത്. തന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം സോണിയ ഗെലോട്ടിനെ നേരിട്ടറിയിച്ചു; പ്രസിഡന്റ് ആയി മത്സരിക്കണമെന്ന് നിർദേശിച്ചു. പ്രസിഡന്റായി ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തരിലൊരാൾ വേണമെന്ന വിലയിരുത്തലാണ് ഗെലോട്ടിനെ തീരുമാനിച്ചത്. ഒപ്പം മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു – സച്ചിനു നൽകിയ വാക്ക്. 

ADVERTISEMENT

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഒരു വർഷത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കാമെന്ന് ഗാന്ധി കുടുംബം അദ്ദേഹത്തിനു വാക്കു നൽകിയിരുന്നു. 2018ൽ സംസ്ഥാനത്ത് കോൺഗ്രസിനു ഭരണം ലഭിക്കാൻ പിസിസി പ്രസിഡന്റെന്ന നിലയിൽ സച്ചിൻ നിർണായക പങ്കുവഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സച്ചിൻ അക്ഷീണം പ്രവർത്തിച്ചപ്പോൾ ദേശീയ നേതൃത്വത്തിൽ സംഘടനാകാര്യ ചുമതല വഹിച്ച് ഗെലോട്ട് കൂടുതൽ സമയവും ഡൽഹിയിലായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് അവകാശവാദമുന്നയിച്ചു. ജയ്പുരിൽ നിന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ സച്ചിൻ രാഹുലിന്റെ വസതിയിലേക്കും ഗെലോട്ട് അഹമ്മദ് പട്ടേലിന്റെ വസതിയിലേക്കും പോയി.

പട്ടേലിന്റെ കൂടി ഇടപെടലോടെ ഗെലോട്ട് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഗെലോട്ട് തെളിയിച്ചതോടെ സച്ചിന്റെ വഴിയടഞ്ഞു. ഗെലോട്ടിന്റെ ചാണക്യതന്ത്രങ്ങളുടെ തെളിവായി തിരഞ്ഞെടുപ്പ് വേളയിലൊരു കാര്യം സംഭവിച്ചു – ഗെലോട്ട് പക്ഷക്കാരെ പലരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് സച്ചിൻ വെട്ടിയിരുന്നു. സീറ്റ് നഷ്ടപ്പെട്ട അനുയായികളോട് സ്വതന്ത്രരായി മത്സരിക്കാൻ ഗെലോട്ട് ആവശ്യപ്പെട്ടു. മത്സരത്തിൽ ഇവർക്കു രഹസ്യ പിന്തുണ നൽകി. ഫലം വന്നപ്പോൾ ഏതാനും സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തള്ളി ഗെലോട്ടിന്റെ ‘സ്വതന്ത്രർ’ വിജയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേർത്ത ഭൂരിപക്ഷമാണു ലഭിച്ചത് എന്നതിനാൽ, സ്വതന്ത്രരുടെ കൂടി പിന്തുണ ആവശ്യമായിരുന്നു. ഗെലോട്ട് മുഖ്യമന്ത്രിയായാൽ മാത്രമേ പിന്തുണയ്ക്കൂവെന്ന് ഇവർ നിലപാടെടുത്തു. ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുക അല്ലാതെ മറ്റൊരു വഴിയും രാഹുലിനു മുന്നിലുണ്ടായിരുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് സച്ചിനു തൃപ്തിപ്പെടേണ്ടി വന്നു. കുറച്ചു നാളത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കാമെന്ന് അന്നാണു രാഹുൽ വാക്കു നൽകിയത്. 

അശോക് ഗെലോട്ട്, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്.

∙ സച്ചിനെ വീഴ്ത്തിയ തന്ത്രജ്ഞൻ

ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് 2020 ജൂലൈയിൽ സച്ചിൻ തനിക്കൊപ്പമുള്ള എംഎൽമാരുമായി കലാപമുയർത്തി. എംഎൽഎമാർക്കൊപ്പം ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോർട്ടിലെത്തിയ സച്ചിൻ വിലപേശൽ നടത്തിയെങ്കിലും ഗെലോട്ടിന്റെ തന്ത്രങ്ങൾക്കു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. സച്ചിൻ ബിജെപിയിലേക്കെത്തുന്നത് തടയാൻ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയെ തന്നെ ഗെലോട്ട് കൂട്ടുപിടിച്ചു. 

ADVERTISEMENT

അണിയറയിൽ ഗെലോട്ടും വസുന്ധരയും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കിയതോടെ, കലാപം അവസാനിപ്പിച്ച് സച്ചിൻ മടങ്ങിയെത്തി. കലാപത്തിന്റെ പേരിൽ ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിലും ഗെലോട്ട് വിജയിച്ചു. ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ച വഞ്ചകനായി സച്ചിനെ ഗെലോട്ട് ചിത്രീകരിച്ചു. 2 വർഷം മുൻപ് നടത്തിയ ഈ കലാപശ്രമം സച്ചിനെ ഇന്നും വേട്ടയാടുന്നു. ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സോണിയയുടെ നിർദേശപ്രകാരം ഈ മാസം 25നു നിയമസഭാ കക്ഷി യോഗം വിളിച്ച കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഗെലോട്ട പക്ഷ എംഎൽഎമാർ രംഗത്തുവന്നു. പാർട്ടിയെ വഞ്ചിച്ച സച്ചിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന വാദമുന്നയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. 

സോണിയ ഗാന്ധി

∙ വകുപ്പില്ലാത്ത മുഖ്യമന്ത്രിയാകാമെന്നു ഗെലോട്ട്വഴങ്ങാതെ ഗാന്ധി കുടുംബം

പാർട്ടിയുടെ പ്രസിഡന്റ് ആകുന്നതിൽ ഗെലോട്ടിന് എതിർപ്പ് ഇല്ലായിരുന്നുവെങ്കിലും മുഖ്യമന്ത്രി പദം രാഷ്ട്രീയ എതിരാളിയായ സച്ചിനു വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവ തിരഞ്ഞെടുക്കപ്പെട്ട പദവികളായതിനാൽ അവ ഒന്നിച്ചു വഹിക്കുന്നതിൽ തെറ്റില്ലെന്നും ‘ഒരാൾക്ക് ഒരു പദവി’ നയം ബാധകമാകില്ലെന്നും ഗെലോട്ട് വാദിച്ചു. എന്നാൽ, നയം പാലിക്കപ്പെടണമെന്നു രാഹുൽ വ്യക്തമാക്കിയതോടെ ഗെലോട്ടിന്റെ നീക്കം പാളി. 

കോൺഗ്രസിന്റെ ആകെ അംഗബലം 102 ആണെന്നിരിക്കെ, എംഎൽഎമാർക്കിടയിൽ തനിക്കു വൻ ഭൂരിപക്ഷമുണ്ടെന്ന് ഇതുവഴി ഗെലോട്ട് തെളിയിച്ചു. അപ്പോഴും ഗാന്ധി കുടുംബത്തിന്റെ തീരുമാനം അട്ടിമറിക്കാൻ അതു മതിയാവില്ലെന്നു ഗെലോട്ട് ക്യാംപ് കണക്കുകൂട്ടി.

വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിൽക്കാമെന്നു വരെ ഗെലോട്ട് പറഞ്ഞുനോക്കിയെങ്കിലും ഗാന്ധി കുടുംബം വഴങ്ങിയില്ല. സച്ചിനു വേണ്ടി ഏറ്റവുമധികം വാദിച്ച പ്രിയങ്ക ഗാന്ധി ഗെലോട്ട് മാറണമെന്ന് ഉറച്ച നിലപാടെടുത്തു. രാഹുലും സോണിയ ഗാന്ധിയും അതിനോടു യോജിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഗെലോട്ട് ഇടപെടേണ്ടെന്നും അക്കാര്യം താൻ നോക്കിക്കോളാമെന്നും സോണിയ വ്യക്തമാക്കി. 

ഇതിനിടെ, രാഹുലിനെ കാണാൻ സച്ചിൻ കൊച്ചിയിലേക്കു പറന്നു. അവിടെ അദ്ദേഹവുമായി നടത്തിയ ചർച്ചയിലാണു കാര്യങ്ങൾ സച്ചിന് അനുകൂലമായത്. തൊട്ടുപിന്നാലെ ഗെലോട്ടും കേരളത്തിലെത്തിയെങ്കിലും രാഹുൽ തീരുമാനമെടുത്തിരുന്നു. തന്റെ നിലപാട് രാഹുൽ ഗെലോട്ടിനെ നേരിട്ടറിയിച്ചു. ഇത്രയും നാൾ കാത്തു നിന്ന സച്ചിന് ഇനിയും മുഖ്യമന്ത്രി പദം നിഷേധിക്കുന്നത് അന്യായമാണെന്നും ഒരു വർഷത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കാമെന്ന് താൻ മുൻപ് ഉറപ്പ് നൽകിയതാണെന്നും രാഹുൽ പറഞ്ഞു. സംഘടനാതലത്തിൽ കോൺഗ്രസിലെ പരമോന്നത പദവിയാണു പകരം ഗെലോട്ടിനു ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 

സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് (PTI Photo)

∙ തന്ത്രം ഗാന്ധി കുടുംബത്തിനെതിരെയും

രാജസ്ഥാന്റെ കാര്യത്തിൽ തന്നെ അകറ്റി നിർത്തി സച്ചിൻ അനുകൂലമായ തീരുമാനമെടുക്കാൻ ഗാന്ധി കുടുംബം പോകുന്നുവെന്ന് ഉറപ്പിച്ചതോടെ അതിനെ പ്രതിരോധിക്കാൻ ഗെലോട്ട് അണിയറ നീക്കമാരംഭിച്ചു. രാഷ്ട്രീയ എതിരാളികളെ വെട്ടാൻ ഇക്കാലമത്രയും പ്രയോഗിച്ച തന്ത്രങ്ങൾ, ഗാന്ധി കുടുംബത്തിന്റെ തീരുമാനം അട്ടിമറിക്കാനും ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. രാത്രി ഏഴിനു നിയമസഭാ കക്ഷി യോഗം ചേരുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് തന്റെ വിശ്വസ്തനായ മന്ത്രി ശാന്തികുമാർ ധരിവാളിന്റെ വസതിയിൽ അനുനായികളായ എംഎൽഎമാരോടു യോഗം േചരാൻ ആവശ്യപ്പെട്ടു. സോണിയ അയച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ തയാറാവുകയായിരുന്നു. 

പിന്നാലെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു ഗെലോട്ട് എത്തി. ഇരുവരുമായും ഗെലോട്ട് ചർച്ച നടത്തുമ്പോൾ ധരിവാളിന്റെ വസതിയിലേക്ക് എംഎൽഎമാർ എത്തിക്കൊണ്ടിരുന്നു.പരമാവധി എംഎൽഎമാർ എത്തുന്നതിനു സമയം ലഭിക്കാൻ വേണ്ടിയാണ് ഗെലോട്ട് ഇരുവരുമായും ചർച്ച നടത്താനെത്തിയതെന്നാണു സച്ചിൻ പക്ഷത്തിന്റെ ആരോപണം. നിയമസഭാ കക്ഷി യോഗം ആരംഭിക്കേണ്ട സമയമായപ്പോഴേക്കും ധരിവാളിന്റെ വസതിയിൽ എംഎൽഎമാർ നിറഞ്ഞു. 92 പേർ അവിടെ ഹാജരായിരുന്നു. കോൺഗ്രസിന്റെ ആകെ അംഗബലം 102 ആണെന്നിരിക്കെ, എംഎൽഎമാർക്കിടയിൽ തനിക്കു വൻ ഭൂരിപക്ഷമുണ്ടെന്ന് ഇതുവഴി ഗെലോട്ട് തെളിയിച്ചു. 

രാഹുൽ ഗാന്ധി.

അപ്പോഴും ഗാന്ധി കുടുംബത്തിന്റെ തീരുമാനം അട്ടിമറിക്കാൻ അതു മതിയാവില്ലെന്നു ഗെലോട്ട് ക്യാംപ് കണക്കുകൂട്ടി. ഇതേത്തുടർന്നാണ്, സച്ചിനെ മുഖ്യമന്ത്രിയാക്കിയാക്കിയാൽ രാജിവയ്ക്കുമെന്നറിയിച്ച 92 പേരും സ്പീക്കർ സി.പി.ജോഷിയുടെ വസതിയിലെത്തിച്ചത്. സ്പീക്കർ സ്വീകരിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം അവർ തങ്ങളുടെ രാജിക്കത്ത കൈമാറി! സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ സർക്കാർ തന്നെ താഴെ വീഴുമെന്ന അവസ്ഥയായി. എംഎൽഎമാർ സ്വന്തം നിലയിൽ പ്രതിഷേധിച്ചതാണെന്നും തനിക്ക് അവരെ നിയന്ത്രിക്കാനായില്ലെന്നും ഗെലോട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം അതു വിശ്വാസത്തിലെടുത്തിട്ടില്ല. 

∙ ഗെലോട്ടിന്റെ നഷ്ടം, കോൺഗ്രസിന്റെയും 

ഗെലോട്ടും ദേശീയ നേതൃത്വവും തമ്മിൽ തെറ്റിയത് ഇരുകൂട്ടർക്കും നഷ്ടമാണ്. ഗാന്ധി കുടുംബത്തിനു തന്റെ മേലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തി എന്നതാണ് ഗെലോട്ടിന്റെ നഷ്ടം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വാസം വലിയ ഘടകമാണ്. അതു നഷ്ടപ്പെടുത്തി നിലനിൽക്കുക എളുപ്പമല്ല. ഗെലോട്ട് എന്ന തന്ത്രജ്ഞനെ അകറ്റി നിർത്തുക കോൺഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയമായി ഗുണം ചെയ്യില്ല. രാഷ്ട്രീയ തന്ത്രജ്ഞനായ ഗെലോട്ടിന്റെ അനുഭവസമ്പത്ത് കോൺഗ്രസിന് ആവശ്യമാണ്. 

 

English Summary: Rajasthan Politics: It's Ashok Gehlot vs Gandhis, even before he gets the Congress President's chair