പട്ന ∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ അടുത്ത വർഷംതന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ആർജെഡി സമ്മർദതന്ത്രം. നിയമസഭാ കാലാവധി 2025 വരെയുണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാർ 2023ൽ തന്നെ സ്ഥാനമൊഴിഞ്ഞു ദേശീയ രാഷ്ട്രീയത്തിലേക്കു നീങ്ങണമെന്നാണ് ആർജെഡിയുടെ വാദം.നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ അടുത്ത വർഷംതന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ആർജെഡി സമ്മർദതന്ത്രം. നിയമസഭാ കാലാവധി 2025 വരെയുണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാർ 2023ൽ തന്നെ സ്ഥാനമൊഴിഞ്ഞു ദേശീയ രാഷ്ട്രീയത്തിലേക്കു നീങ്ങണമെന്നാണ് ആർജെഡിയുടെ വാദം. 

നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറാമെന്ന ധാരണയുണ്ടെന്ന് ആർജെഡി ബിഹാർ സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ് വെളിപ്പെടുത്തി. ബിഹാർ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ആർജെഡി വക്താവ് ഭായി വീരേന്ദ്രയും അവകാശപ്പെട്ടു. 

ADVERTISEMENT

ആർജെഡി നേതാക്കളുടെ അവകാശവാദത്തെ പരിഹസിക്കുന്ന തരത്തിലാണു ജെഡിയു പ്രതികരണം. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്നു ഭയക്കുന്ന അച്ഛനെ പോലെയാണു ജഗദാനന്ദ സിങ്ങിന്റെ വെപ്രാളമെന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ തിരിച്ചടിച്ചു.

ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ 2025 വരെ കാത്തിരിക്കാൻ കഴിയില്ലെന്ന നിലയിലാണ് ആർജെഡി നേതാക്കൾ രംഗത്തെത്തുന്നത്. മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ആർജെഡിക്കാണ് മുഖ്യമന്ത്രി പദത്തിന് അർഹതയെന്നും പാർട്ടി നേതാക്കൾ കരുതുന്നു.

ADVERTISEMENT

English Summary: RJD leader claims Tejashwi will become chief minister in 2023