ന്യൂഡൽഹി∙ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലിക്കോപ്റ്റർ (എൽസിഎച്ച്) തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും. വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാൻ തക്ക മൾട്ടി–റോൾ പ്ലാറ്റ്ഫോം ആണ് എൽസിഎച്ചിന്റേത്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് എൽസിഎച്ച് നിർമിച്ചത്. ഉയർന്ന പ്രതലത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലിക്കോപ്റ്റർ (എൽസിഎച്ച്) തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും. വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാൻ തക്ക മൾട്ടി–റോൾ പ്ലാറ്റ്ഫോം ആണ് എൽസിഎച്ചിന്റേത്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് എൽസിഎച്ച് നിർമിച്ചത്.

ഉയർന്ന പ്രതലത്തിൽ വിന്യസിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് എൽസിഎച്ച് ഉപയോഗിക്കുക. ജോധ്പുരിലെ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് എൽസിഎച്ച് സേനയുടെ ഭാഗമാക്കുക. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും ചടങ്ങിൽ പങ്കെടുക്കും.

ADVERTISEMENT

5.8 ടൺ ഇരട്ട എൻജിൻ ഹെലിക്കോപ്റ്റർ ആണിത്. 3887 കോടി രൂപയ്ക്ക് തദ്ദേശീയമായി നിർമിച്ച 15 ഹെലിക്കോപ്റ്ററുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി മാർച്ചിൽ തീരുമാനം എടുത്തിരുന്നു. 10 ഹെലിക്കോപ്റ്ററുകൾ വ്യോമസേനയ്ക്കും അഞ്ചെണ്ണം സൈന്യത്തിനുമായിരിക്കും.

English Summary: Made-In-India Light Combat Helicopter (LCH) To Be Inducted Tomorrow