ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 മരണം. 180 പേർക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 മരണം. 180 പേർക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. 

പെർസെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്.

ADVERTISEMENT

സംഭവത്തെ തുടർന്ന് ഇന്തൊനീഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ–1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചെന്നും ഇന്തൊനീഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു.

English Summary: 127 Killed In Indonesia Stampede After Football Fans "Invade Pitch"