പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..

പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഓഗസ്റ്റിലായിരുന്നു ആ വാർത്ത ശാസ്ത്രലോകത്തിനു മുന്നിലെത്തിയത്– തെക്കൻ സൈബീരിയയിലെ ഡെനിസോവ എന്ന ഗുഹയിൽനിന്ന് ഏതാനും വർഷം മുൻപ് ലഭിച്ച ഒരു ‘അദ്ഭുത ബാലികയെ’ സംബന്ധിച്ചായിരുന്നു അത്. അവളുടെ മാതാവിനെയും പിതാവിനെയും തിരിച്ചറിഞ്ഞതാണ് ഗവേഷകരെ അമ്പരപ്പിച്ചത്. മാതാവ് നിയാൻഡർതാൽ മനുഷ്യരിൽനിന്നുള്ളതായിരുന്നു. പിതാവാകട്ടെ മറ്റൊരു മനുഷ്യ വിഭാഗത്തിൽനിന്നുള്ളതും. ഇത്തരത്തിൽ രണ്ടു മനുഷ്യ സ്പീഷീസുകളിൽനിന്ന് സങ്കര സൃഷ്ടിയായി (Inter-bred) രൂപപ്പെട്ട ലോകത്തിലെ ആദ്യത്തെ ബാലികയുടെ അവശിഷ്ടങ്ങളായിരുന്നു ഗുഹയിൽനിന്നു ലഭിച്ചത്. ഏകദേശം 90,000 വർഷം മുൻപായിരുന്നു ആ പതിമൂന്നുകാരിയുടെ മരണം. നിയാൻഡർതാലിനെ നമുക്കെല്ലാം അറിയാം. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സിന്റെ ഏറ്റവും അടുത്ത പൂർവികർ. 40,000 വർഷം മുൻപ് വംശനാശം സംഭവിച്ച വിഭാഗം. ബാലികയുടെ പിതാവിന്റെ സ്പീഷീസ് ഏതാണെന്നു പക്ഷേ മനസ്സിലാകുന്നില്ല. ഗവേഷകർ, ബാലികയെ കണ്ടെത്തിയ ഗുഹയുടെ പേരുതന്നെ ആ മനുഷ്യവിഭാഗത്തിനു നൽകി–ഡെനിസോവൻസ്. ഗുഹയിൽ ചിതറിക്കിടന്ന, 13 വയസ്സുള്ള പെൺകുട്ടിയുടെ അസ്ഥികളിലെ ഡിഎൻഎയിൽനിന്നായിരുന്നു, മനുഷ്യപരിണാമത്തെത്തന്നെ മാറ്റിക്കുറിക്കുന്ന ആ കണ്ടെത്തൽ. അതിനു നേതൃത്വം നൽകിയതാകട്ടെ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷനറി ആന്ത്രപ്പോളജിയിലെ ജനിതക വിഭാഗം തലവൻ, സ്വീഡനിൽനിന്നുള്ള സ്വാന്റെ പേബോയും. ഇത്തവണ ജീവശാസ്ത്ര–വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വന്തമാക്കിയ വിഖ്യാത ഗവേഷകൻ. മനുഷ്യ പരിണാമത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച കണ്ടെത്തലുകൾ നടത്തിയ വ്യക്തിയാണ് പേബോ. ഡെനിസോവൻസിനെ കണ്ടെത്തിയതു മാത്രമല്ല അദ്ദേഹത്തിന്റെ പേരിലുള്ള നേട്ടങ്ങൾ. പാലിയോജീനോമിക്സ് എന്നൊരു ശാസ്ത്രശാഖ തന്നെ ലോകത്തിനു സമ്മാനിച്ച വ്യക്തിയാണ് പേബോ. ആധുനിക മനുഷ്യർ അഥവാ ഹോമോ സാപിയൻസ് എങ്ങനെയാണ് നമ്മുടെ പൂർവികരിൽനിന്ന് പരിണാമപ്പെട്ടു വന്നത് എന്നതിന്റെ നിർണായക കണ്ടെത്തലുകൾക്കും കൂടിയാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനിക്കുന്നത്. ഒപ്പം ജനിതക ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും പാലിയന്റോളജിയെയും ഒന്നിപ്പിച്ചതിനും. ഏതാനും വാചകത്തിൽ പറഞ്ഞവസാനിപ്പിക്കാനാകില്ല പേബോയുടെ നേട്ടങ്ങൾ. അതിനു പിന്നിൽ വർഷങ്ങളോളം വിയർപ്പൊഴുക്കിയതിന്റെ കഥയുണ്ട്. ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യം കണ്ടെത്തിയ അദ്ഭുതവുമുണ്ട്. എന്താണത്? ഈജിപ്തിലെ പിരമിഡുകൾക്കുള്ളിലെ മമ്മികൾക്കും ഇത്തവണത്തെ നൊബേൽ സമ്മാനവുമായി ‘ബന്ധ’മുണ്ട്. അതെന്താണ്? എല്ലാം വിശദമായറിയാം. മനുഷ്യന്റെ ജനിതക രഹസ്യങ്ങളിലേക്കുള്ള ആ യാത്രയ്ക്കു മുന്നോടിയായി ഒരു കാര്യം കൂടി, പേബോയുടെ കുടുംബത്തിലേക്ക് ഇതാദ്യമായല്ല നൊബേൽ എത്തുന്നത്. 1982ൽ ജീവശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ സ്വീഡിഷ് ഗവേഷകൻ സുൻ കെ.ബെർഗ്സ്ട്രോമിന്റെ മകനാണ് പേബോ. 

 

ADVERTISEMENT

∙ ‘മമ്മി’ കാണിച്ചുതന്ന വഴി

ഈജിപ്തിലെ പുരാതന മമ്മികളിലൊന്ന്. ചിത്രം: AFP

 

1955 ഏപ്രിൽ 20നായിരുന്നു പേബോയുടെ ജനനം. ‘അമ്മക്കുട്ടി’യായിരുന്നു അദ്ദേഹം. രസതന്ത്രത്തിൽ ഗവേഷകയായിരുന്നു പേബോയുടെ മാതാവ് കാരിൻ പേബോ. ഇസ്തോണിയക്കാരിയായിരുന്നു അവർ. പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ സ്വപ്നങ്ങളിൽ വന്നു വിളിച്ചിരുന്നു പേബോയെ.

 

ADVERTISEMENT

പഠിച്ചത് വൈദ്യശാസ്ത്രമാണെങ്കിലും പേബോയുടെ കണ്ണ് എല്ലായിപ്പോഴും ജനിതകശാസ്ത്രത്തിലായിരുന്നു. ‘രോഗി’ ഇച്ഛിച്ചതു പോലെ 1970കളിൽ പേബോയ്ക്ക് ഒരു മോളിക്യുലർ ലാബിൽ ജോലി ലഭിച്ചു. ജീൻ സീക്വൻസിങ് എന്ന അസാധാരണ ശാസ്ത്രവിദ്യയെക്കുറിച്ച് അദ്ദേഹം കൂടുതലായി അറിയുന്നത് അവിടെനിന്നായിരുന്നു. കണ്ണിൽപ്പോലും പെടാത്ത കുഞ്ഞൻ ഡിഎൻഎയിൽ മനുഷ്യന്റെയും അവന്റെ പൂർവികരുടെയും രഹസ്യങ്ങൾ വരെ ഒളിച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മനസ്സിലുടക്കി. ഡിഎൻഎയിൽ ഒളിച്ചിരിക്കുന്ന ജനിതക രഹസ്യങ്ങൾ എന്തെല്ലാമാണ്? അദ്ദേഹം ആലോചിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ചിന്ത കറങ്ങിത്തിരിഞ്ഞ് ഈജിപ്തിലെ മമ്മിയിലേക്കെത്തിയത്. 5000 വർഷം മുൻപു ജീവിച്ചിരുന്ന മമ്മിയുടെ ഡിഎൻഎയ്ക്ക് ഇന്നത്തെ ഈജിപ്തുകാരുടെ ഡിഎൻഎയുമായി എന്തെങ്കിലും വ്യത്യാസം കാണുമോ? പരിശോധന ചെന്നെത്തിനിന്നത്, മമ്മിയുടെ ശരീരത്തിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാനാകുമോ എന്ന ചോദ്യത്തിനു മുന്നില്‍. ‘ഇല്ല’ എന്നായിരുന്നു ഉത്തരം. അതിനു കാരണവുമുണ്ട്.

 

ടിബറ്റിൽ ജീവിക്കുന്നവരുടെ ജനിതക പരിശോധനയിൽ, അവരുടെ ശരീരത്തിൽ ഡെനിസോവൻസിന്റെ ജീനുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. അവരെ ഉയർന്ന പർവതമേഖലകളിൽ ജീവിക്കാൻ പ്രാപ്തരാക്കിയത് ഈ ജീനുകളാണ്.

മമ്മിയിൽ പലതരം രാസവസ്തുക്കൾ പ്രയോഗിച്ചതും കാലപ്പഴക്കവും സൂക്ഷ്മജീവികൾ ‘ആക്രമിച്ചതുമെല്ലാം’ ചേർന്നാണ് പേബോയുടെ സ്വപ്നത്തെ കെടുത്തിയത്. വർഷങ്ങൾ കഴിയും തോറും ഡിഎൻഎ സ്ട്രാൻഡുകൾ ‘ചിതറുന്നതിന്’ (DNA fragmentation) സാധ്യതയേറെയായിരുന്നു. അവയെല്ലാം കൂട്ടിച്ചേർക്കുന്നതാകട്ടെ, ഒരു വമ്പൻ ജിഗ്സോ പസിൽ പോലെ അതികഠിനവും. മനുഷ്യ ഡിഎൻഎകൾ അതീവ സൂക്ഷ്മജീവികളുടെ ഡിഎൻഎയുമായി (Microbial DNA) ചേരുന്നതും പ്രശ്നമായിരുന്നു. പക്ഷേ ഇതൊന്നും പേബോയുടെ പരിശ്രമത്തെ തളർത്തിയില്ല, ആ ചിന്തകൾ പിന്നെയും വർഷങ്ങൾ പിറകോട്ടു പോയി. അങ്ങനെയാണ് പതിനായിരക്കണക്കിനു വർഷം മുൻപ് വംശനാശം സംഭവിച്ച നിയാൻഡർതാലിൽ അന്വേഷണം എത്തി നിന്നത്. 1000 വർഷം പഴക്കമുള്ള മമ്മിയില്‍നിന്ന് ഡിഎൻഎ സാംപിൾ കിട്ടിയില്ല, പിന്നെയാണോ പതിനായിരക്കണക്കിനു വർഷം മുൻപത്തെ അസ്ഥികളിൽനിന്ന്! അന്ന് ആ ചോദ്യത്തിനു മുന്നിൽ പേബോ പകച്ചുനിന്നിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തെ തേടി ഈ നൊബേൽ എത്തില്ലായിരുന്നു!.

 

ADVERTISEMENT

∙ തുടങ്ങുന്നു നിയാൻഡർതാൽ ‘പ്രണയം’

 

ജർമനിയിലെ നിയാൻഡര്‍താൽ ഗുഹകളിൽനിന്ന് 1856ലാണ് ആദ്യമായി, ആധുനിക മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള മനുഷ്യവിഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. ഗുഹയുടെ പേര് ആ സ്പീഷീസിനും ലഭിച്ചു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെ, ലോകത്തിനു മുന്നിൽ, അതെല്ലാം മ്യൂസിയങ്ങളിലെയും ഗവേഷക സ്ഥാപനങ്ങളിലെയും വെറും കൗതുകക്കാഴ്ച മാത്രമായിരുന്നു. പേബോയാണ് അതിനു മാറ്റം കുറിച്ചത്. മനുഷ്യരുടെ പൂർവികരുടെ അസ്ഥികൂടങ്ങളിൽനിന്ന് അദ്ദേഹം കണ്ടെത്തിയത് അതുവരെ അജ്ഞാതമായിരുന്നു ജീവശാസ്ത്ര രഹസ്യങ്ങളുടെ വലിയൊരു ‘നിധിശേഖര’മായിരുന്നു. 

 

എങ്ങനെയാണ് മനുഷ്യവംശത്തിന്റെ ആരംഭം? എങ്ങിനെയാണ് നാം നമ്മുടെ പൂർവികരുമായി ബന്ധപ്പെട്ടിരിക്കുന്നത്? മറ്റു ജീവികളിൽനിന്ന് മനുഷ്യർ വ്യത്യസ്തരായത് എങ്ങനെയാണ്? എങ്ങിനെയാണ് ആധുനിക മനുഷ്യൻ ലോകത്തെ കീഴടക്കിയത്? ചാൾസ് ഡാർവിനാണ് പരിണാമ സിദ്ധാന്തങ്ങളിലൂടെ ഇതിന്റെ ഉത്തരങ്ങളുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് മനുഷ്യ പരിണാമത്തിൽ ഏറ്റവും നിർണായക കണ്ടെത്തൽ നടത്തിയ ഗവേഷകനായി പേബോയെ നൊബേൽ കമ്മിറ്റി വിലയിരുത്തുന്നു. അതിന് അദ്ദേഹത്തെ സഹായിച്ചതാകട്ടെ മനുഷ്യ ഡിഎൻഎയ്ക്കുള്ളിൽനിന്ന്  വേർതിരിച്ചെടുത്ത മഹാരഹസ്യങ്ങളും.

 

മനുഷ്യരുടെ പൂർവിക സ്പീഷീസുകളിൽ ഓരോന്നിലും വർഷങ്ങളെടുത്ത് ജനിതക മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആ മാറ്റങ്ങൾ അഥവാ മ്യൂട്ടേഷനുകളുടെ അടയാളങ്ങൾ അവയുടെ ഡിഎൻഎയിലുണ്ടാകും. ഓരോ ഡിഎൻഎയിലും ഇത്തരത്തിൽ ഒളിച്ചിരുന്നത് ജീവശാസ്ത്രത്തിന്റെ അസാധാരണ കോഡുകളായിരുന്നു. പക്ഷേ അവ കണ്ടെത്തി പരിശോധിക്കണമെങ്കിൽ ആദ്യം, വർഷങ്ങൾ പഴക്കമുള്ള ഡിഎൻഎ കേടുപാടുകളൊന്നുമില്ലാതെ ലഭിക്കേണ്ടേ?

തീർച്ചയായും ഈ അന്വേഷണത്തിനെല്ലാം ഒരു അവസാനമുണ്ടാകും. ജനിതക രഹസ്യം തേടി എത്രകാലം വരെ ‌പിന്നോട്ടു സഞ്ചരിക്കാനാകും എന്നതിന് ഒരു പരിധിയുണ്ട്...

 

നിയാൻഡർതാൽ, ഡെനിസോവ, ഹോമോ സാപിയൻസ് സ്പീഷീസുകളുടെ വിതരണം ഇത്തരത്തിലായിരുന്നു. ചിത്രം: twitter/NobelPrize

മനുഷ്യശരീരത്തിലെ കോശങ്ങളിൽ രണ്ട് അറകളിലായി രണ്ടു തരം ഡിഎൻഎ ഉണ്ട്. ഒന്ന് ന്യൂക്ലിയർ ഡിഎൻഎ, പിന്നൊന്ന് മൈറ്റോകോൺട്രിയൽ ഡിഎൻഎ. ന്യൂക്ലിയർ ഡിഎൻഎയിലായിരുന്നു കൂടുതൽ ജനിതക വിവരങ്ങൾ. അതു വേർതിരിച്ചെടുക്കാനാണ് ഏറെ ബുദ്ധിമുട്ടും. പഠനകാലത്തുതന്നെ ഒരു സമാന്തര പ്രോജക്ടായി ഈ ഡിഎൻഎ പരിശോധനയും മുന്നോട്ടു കൊണ്ടുപോകുന്നുണ്ടായിരുന്നു പേബോ. ഈജിപ്ഷ്യൻ മമ്മികളുടെ ഡിഎൻഎ പരിശോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട അനുഭവവും അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. 

 

സ്വാന്റെ പേബോ. ചിത്രം: MIGUEL RIOPA / AFP

കുറച്ചൊന്നു ബുദ്ധിമുട്ടിയെങ്കിലും, ജർമനിയിൽനിന്നു കണ്ടെത്തിയ നിയാൻഡർതാൽ മനുഷ്യന്റെ അസ്ഥികളുടെ ഒരു സാംപിൾ പേബോ സ്വന്തമാക്കിയെടുത്തു. അതിലെ മൈറ്റോകോൺട്രിയൽ ഡിഎൻഎയിലായിരുന്നു ആദ്യ പഠനം. ആ ജനിതക സീക്വൻസിങ് വിജയകരമായി. നിയാൻഡർതാൽ മനുഷ്യന്റെ ഡിഎൻഎ സീക്വൻസ്, ചിംപാൻസിയുടെയും ആധുനിക മനുഷ്യന്റെയും സീക്വൻസുകളുമായി താരതമ്യം ചെയ്തു. പ്രതീക്ഷിച്ചതു പോലെ മൂന്നും തികച്ചും വ്യത്യസ്തം. പതിനായിരക്കണക്കിനു വർഷം മുന്‍പത്തെ ഒരു മനുഷ്യ ശരീര സാംപിളിൽനിന്ന് ഡിഎൻഎ സീക്വൻസ് വേർതിരിച്ചെടുക്കാമെന്ന നിർണായക നേട്ടമാണ് പേബോ അതോടെ സ്വന്തമാക്കിയത്. പക്ഷേ അതു വെറും തുടക്കം മാത്രമായിരുന്നു.

 

∙ ഗുഹയിൽ കണ്ടെത്തിയ മനുഷ്യര്‍!

 

മൈറ്റോകോൺട്രിയൽ ഡിഎൻഎയിനിന്നു ജനിതക വിവരങ്ങള്‍ അധികമൊന്നും ലഭിക്കില്ലെന്ന പ്രശ്നമുണ്ട്. അതോടെ, നിയാൻഡർതാലിന്റെ ന്യൂക്ലിയർ ജീനോം വേർതിരിച്ചെടുക്കലായി പേബോയുടെ ലക്ഷ്യം. ബൃഹത്തായ ഹ്യൂമൻ റഫറൻസ് ജീനോം പ്രോജക്ടിലൂടെ 2001ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷകർ ചേർന്ന് ആധുനിക മനുഷ്യന്റെ ജീനോം സീക്വൻസിങ് നടത്തിയിരുന്നു. 2005ൽ ചിംപാൻസിയുടെ ജീനോം സീക്വന്‍സിങ്ങും നടത്തി. പക്ഷേ വംശനാശം സംഭവിച്ച മനുഷ്യവിഭാഗത്തിന്റെ ന്യൂക്ലിയർ ജീനോം സീക്വൻസിങ് ചെയ്തെടുക്കുകയെന്നത് അസാധ്യമെന്നായിരുന്നു അതുവരെ എല്ലാവരും കരുതിയിരുന്നത്. അത്തരത്തിൽ സീക്വൻസിങ് നടത്തണമെങ്കിൽ അതിനു വേണ്ട എല്ലുകളുടെ സാംപിളുകൾ ലഭിക്കണം. അമൂല്യമായാണ് നിയാൻഡർതാൽ മനുഷ്യരുടെ അസ്ഥികളെ പല രാജ്യങ്ങളും കണക്കാക്കുന്നത്. അവ ഗവേഷണത്തിനു വിട്ടുകിട്ടാൻ അൽപം പാടുപെടും. പക്ഷേ രാജ്യാന്തര തലത്തിൽ ഏറെ സൗഹൃദങ്ങളുള്ള പേബോയെ സഹായിക്കാൻ ജര്‍മനി, റഷ്യ, സ്പെയിൻ, ക്രൊയേഷ്യ, തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നു. അവിടങ്ങളിലെ വിവിധ ഗുഹകളിൽനിന്നു ലഭിച്ച നിയാൻഡർതാൽ മനുഷ്യരുടെ അസ്ഥികളുടെ സാംപിളുകൾ അവർ കൈമാറി. 

 

അങ്ങനെ കംപ്യൂട്ടേഷനൽ അനാലിസിസും രാജ്യാന്തരതലത്തിലെ ഗവേഷകരുടെ സഹായവും വഴി നിയാൻഡർതാൽ മനുഷ്യരുടെ ജീനോം സീക്വൻസിങ്ങും സാംപ്ലിങ്ങും പേബോ സാധിച്ചെടുത്തു. 2010ലായിരുന്നു അത്. അദ്ദേഹത്തിന്റെ ഗവേഷണം അവിടെയും അവസാനിച്ചില്ല. ആയിടയ്ക്കാണ്, തെക്കൻ സൈബീരിയയിലെ ഡെനിസോവ ഗുഹയിൽനിന്നു ലഭിച്ച ആദിമ മനുഷ്യന്റെ വിരലിന്റെ അസ്ഥികളിലൊന്ന് അദ്ദേഹത്തിനു ലഭിച്ചത്. അതിന്റെ മൈറ്റോകോൺട്രിയൽ ഡിഎൻഎയുടെ സീക്വൻസിങ്ങാണ് ആദ്യം നടത്തിയത്. ഈ വാർത്തയുടെ തുടക്കത്തിൽ പറഞ്ഞ പതിമൂന്നുകാരിയുടേതായിരുന്നു ആ അസ്ഥി. അമ്പരപ്പിക്കുന്നതായിരുന്നു ആ സീക്വൻസിങ്ങിന്റെ ഫലം. ഹോമോസാപിയൻസില്‍നിന്നും നിയാൻഡർതാലിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ മനുഷ്യവിഭാഗം. അങ്ങനെ, ജീനോം സീക്വൻസുകൾ താരതമ്യം ചെയ്തതിലൂടെ മാത്രമായി പേബോ ഒരു പുതിയ മനുഷ്യവിഭാഗത്തെ കണ്ടെത്തുകയായിരുന്നു! ഡെനിസോവ എന്ന പേരും ആ പുതിയ ഹ്യൂമൻ സ്പീഷീസിന് അദ്ദേഹം നൽകി.

 

ശാസ്ത്രലോകം ഏറെ ആഘോഷിച്ചിരുന്നു അന്ന് ആ വാർത്ത. ഡെനിസോവ മനുഷ്യരിലെ ന്യൂക്ലിയർ ജീനോം സീക്വൻസിങ്ങായിരുന്നു പേബോയുടെ അടുത്ത ലക്ഷ്യം. ആ ഗവേഷണത്തിലൂടെയാണ് ഡെനിസൊവൻസും നിയാൻഡർതാലുകളും പരസ്പരം ബന്ധപ്പെട്ടിരുന്നതായി ശാസ്ത്രലോകം തിരിച്ചറിയുന്നത്. ആധുനിക മനുഷ്യന്റെ പൂർവികരുടെ പരിണാമം, ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള അവരുടെ യാത്രകൾ തുടങ്ങിയവയിലേക്കെല്ലാം വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ പിന്നെയും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

 

∙ കോവിഡ്‌കാലത്തെ ‘ഗുരുതര’ കണ്ടെത്തൽ

 

നിയാൻഡർതാലുകളും ഡെനിസോവകളും ലോകത്തിന്റെ രണ്ടറ്റത്തായിരുന്നു. ഒരു കൂട്ടർ ഇന്നത്തെ യൂറോപ്പിൽ, മറ്റൊരു കൂട്ടർ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ. ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപാണിത്. അതിനിടയ്ക്കാണ് ആധുനിക മനുഷ്യരായ ഹോമോ സാപിയനുകള്‍ ആഫ്രിക്കയിൽ രൂപപ്പെട്ടു വന്നിരുന്നത്. ആഫ്രിക്കയിൽനിന്ന് ദേശാന്തരഗമനം ചെയ്ത ഹോമോ സാപിയനുകൾ ഡെനിസോവകളുമായും നിയാൻഡർതാലുകളുമായും കൂട്ടിമുട്ടി. ഇന്നത്തെ മധ്യപൗരസ്ത്യ ദേശത്തുവച്ചാണ് നിയാൻഡർതാലുകളും ഹോമോ സാപിയനുകളും ബന്ധപ്പെടുന്നത്. അവരുടെ മക്കൾ പിന്നീട് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമെല്ലാം എത്തിയപ്പോൾ ഒപ്പം നിയാൻഡർതാൽ ജീനുകളുമുണ്ടായിരുന്നു. 

 

ഇന്ന് യൂറോപ്പിലും ഏഷ്യയിലും ജീവിക്കുന്ന ആധുനിക മനുഷ്യരിൽ 1–2 ശതമാനം പേരിൽ വരെ നിയാൻഡർതാൽ ജീനുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ജീവിക്കുന്ന മനുഷ്യരിൽ 1–6 ശതമാനം വരെ ഡെനിസോവ ജീനുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ടിബറ്റിൽ ജീവിക്കുന്നവരുടെ ജനിതക പരിശോധനയിൽ, അവരുടെ ശരീരത്തിൽ ഡെനിസോവൻസിന്റെ ജീനുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. അവരെ ഉയർന്ന പർവതമേഖലകളിൽ ജീവിക്കാൻ പ്രാപ്തരാക്കിയത് ഈ ജീനുകളാണ്. പർവതങ്ങളുടെ മുകളിലും പീഠഭൂമികളിലും കൊടുംമഞ്ഞിലും മഴയിലും മരുഭൂമിയിലുമെല്ലാം ജീവിക്കാൻ മനുഷ്യനെ പാകപ്പെടുത്തിയ ഘടകങ്ങളിൽ ഈ ജീൻ കൈമാറ്റത്തിനും നിർണായക പങ്കുണ്ട്. 

 

വിവിധ മേഖലകളിലെ ജനം വിവിധ രോഗാണുക്കളെ എങ്ങിനെ പ്രതിരോധിക്കുന്നുവെന്ന പേബോയുടെ ഗവേഷണം വിരൽ ചൂണ്ടിയതും ഈ ജനിതക വൈവിധ്യത്തിലേക്കായിരുന്നു. പ്രാചീനകാലത്തെ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനമായ പാലിയന്റോളജിയും ജതിനകപഠനവും ഒരുമിച്ചു ചേർത്ത്, പാലിയോജീനോമിക്സ് എന്ന ശാസ്ത്രശാഖയ്ക്ക് പേബോ തുടക്കമിടുന്നതും ഇങ്ങനെയായിരുന്നു. ആധുനിക മനുഷ്യരിലെ നിയാൻഡർതാൽ ജീനുകളുടെ സാന്നിധ്യം കോവിഡ്‌കാലത്തും പേബോ ചർച്ചയാക്കിയിരുന്നു. എന്തുകൊണ്ടാണു ചിലരിൽ മാത്രം കോവിഡ് ഗുരുതരമാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പേബോ തേടിയത്. ചില മനുഷ്യരിലെ നിയാൻഡർതാൽ ജീനിന്റെ സാന്നിധ്യം കോവിഡ് ഗുരുതരമാകുന്നതിനു കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇതേ ജീനുകൾതന്നെ എച്ച്ഐവി ബാധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ മനുഷ്യരെ സഹായിക്കുന്നുവെന്നും ഹ്യൂഗോ സെബെർഗ് എന്ന ഗവേഷകനുമായി ചേർന്നെഴുതിയ പഠനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനവുമായി ജനിതക സാങ്കേതികതയെ ഇഴചേർത്ത വൈദഗ്ധ്യത്തിനു കൂടിയാണ് പേബോയ്ക്ക് നൊബേൽ.

 

നിയാൻഡർതാലുകളുടെയും ഡെനിസോവകളുടെയും ലഭ്യമായ വിവരങ്ങളെല്ലാം പേബോ ഇപ്പോഴും ശേഖരിച്ചു കൊണ്ടേയിരിക്കുകയാണ്. ‘തീർച്ചയായും ഈ അന്വേഷണത്തിനെല്ലാം ഒരു അവസാനമുണ്ടാകും. ജനിതക രഹസ്യം തേടി എത്രകാലം വരെ ‌പിന്നോട്ടു സഞ്ചരിക്കാനാകും എന്നതിന് ഒരു പരിധിയുണ്ട്. ഡിഎൻഎ എത്രകാലം വരെ കേടുകൂടാതെയിരിക്കും എന്നതിനും ഒരു പരിധിയുണ്ട്. പക്ഷേ അഞ്ചു ലക്ഷം വർഷം പഴക്കമുള്ള ഒരു സാംപിളിന്റെ ഡിഎൻഎ സീക്വൻസ് കണ്ടെത്താൻ എനിക്കു സാധിക്കും എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ചിലപ്പോൾ ദശലക്ഷക്കിനു വർഷം പഴക്കമുള്ള സാംപിളിന്റെ സീക്വൻസിങ്ങും സാധിച്ചേക്കാം. അന്ന് എത്രമാത്രം അസാധാരണ വിവരങ്ങളായിരിക്കും അതു നൽകുക...’– ഒരു അഭിമുഖത്തിൽ പേബോ പറഞ്ഞ വാക്കുകൾ.

 

പേബോ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഗവേഷകർ ഇന്ന് മനുഷ്യന്റെ പൂർവികരിൽ മാത്രമല്ല, പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള ജൈവ സാംപിളുകളിൽ വരെ ജനിതക പരിശോധന തുടരുകയാണ്. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയതാണ് ഇത്. അസാധ്യമായതു സാധ്യമാക്കുമ്പോഴാണല്ലോ നേട്ടങ്ങൾക്കു തിളക്കമേറുന്നത്!

 

ഒരു കാര്യം കൂടി. ഈജിപ്ഷ്യൻ മമ്മിയുടെ മുന്നിൽ പേബോ മുട്ടുമടക്കിയെന്നാണോ കരുതുന്നത്? ഒരിക്കലുമില്ല. 2400 വർഷം പഴക്കമുള്ള മമ്മിയിൽനിന്നും അദ്ദേഹം ഡിഎൻഎ ക്ലോൺ ചെയ്തെടുത്തിരുന്നു. 1985ലായിരുന്നു അത്. ലോകത്തിലാദ്യമായിട്ടായിരുന്നു അത്തരമൊരു ശാസ്ത്രനേട്ടം!

 

English Summary: Svante Paabo, the Explorer of Ancient DNA, won the 2022 Nobel Prize in Physiology/Medicine | All You Need to Know