ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) രാജ്യം ഭരിക്കുന്ന ബിജെപിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഒരാൾ ഡൽഹിയിലെ സുൽത്താനാണെങ്കിൽ രണ്ടാമൻ ഹൈദരാബാദിലെ നിസാമാണ്. സുൽത്താനും നിസാമും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കെ.ചന്ദ്രശേഖര റാവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) രാജ്യം ഭരിക്കുന്ന ബിജെപിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഒരാൾ ഡൽഹിയിലെ സുൽത്താനാണെങ്കിൽ രണ്ടാമൻ ഹൈദരാബാദിലെ നിസാമാണ്. സുൽത്താനും നിസാമും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കെ.ചന്ദ്രശേഖര റാവു (കെസിആർ) പ്രഖ്യാപിക്കാനിരിക്കുന്ന ദേശീയ പാർട്ടി ഭാരത് രക്ഷാ സമിതി (ബിആർഎസ്) വിആർഎസ് (വോളന്ററി റിട്ടയർമെന്റ് സ്കീം) ആകേണ്ട സമയമായി.

മൂന്നു കാര്യങ്ങളിലാണ് രാജ്യത്തെ ജനങ്ങൾ ആശങ്കപ്പെടുത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി, കുത്തകവൽക്കരണം, സാമ്പത്തിക അസമത്വം എന്നിവയാണ് ആദ്യത്തേത്. ജാതി, മതം, ഭാഷ, ഭക്ഷണം, വസ്ത്രം എന്നിവയിലൂന്നിയുള്ള സാമൂഹിക ധ്രുവീകരണമാണ് രണ്ടാമത്തേത്. അമിത രാഷ്ട്രീയ കേന്ദ്രീകരണമാണ് മൂന്നാമത്തെ ആശങ്ക.

ADVERTISEMENT

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ബിജെപിക്കും ആർഎസ്എസിനും മാത്രമല്ല, ടിആർഎസിനുമുള്ള സന്ദേശമാണ്. നീണ്ട പ്രഭാഷണം നടത്തുന്ന ‘മൻ കി ബാത്ത്’ പോലയല്ല ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയിൽ ജനങ്ങളെ കേൾക്കുകയാണ് ചെയ്യുന്നതെന്നും ജയറാം രമേശ് പറഞ്ഞു. തെലങ്കാനയിൽ 24ന് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി സംസ്ഥാനത്ത് 360 കിലോമീറ്റർ പദയാത്ര നടത്തും.

English Summary: BJP, KCR's party are "Two sides of the same Coin", says Congress