കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. ആർബിഐ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? എന്താണ് ഇതിന്റെ രഹസ്യം..?

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. ആർബിഐ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? എന്താണ് ഇതിന്റെ രഹസ്യം..?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. ആർബിഐ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? എന്താണ് ഇതിന്റെ രഹസ്യം..?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നറിയപ്പെടുന്ന ബോണ്ടുകളുടെ ഇഷ്യു വഴി സംസ്ഥാനങ്ങൾ വിപണിയിൽനിന്നാണു കടമെടുത്തിരുന്നത്. കടമെടുപ്പു കുറഞ്ഞതു സംസ്ഥാനത്തിന്റെ വരുമാന വർധന മൂലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്നാടിനെ രക്ഷിക്കാനായി എന്തെല്ലാമാണ് സംസ്ഥാന ധനവകുപ്പ് ചെയ്തത്? ആരാണു തമിഴ്നാടിന്റെ സാമ്പത്തിക ഉപദേശക സ്ഥാനത്തുള്ളത്? കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിദേശയാത്ര എങ്ങനെയാണ് തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ചാലകശക്തിയാകുന്നത്? മദ്യം വിറ്റല്ലേ തമിഴ്നാട് പണമുണ്ടാക്കുന്നത് എന്ന ചോദ്യത്തിനും സർക്കാരിനു കൃത്യമായ ഉത്തരമുണ്ട്. ജനങ്ങൾക്കു സൗജന്യമായി പാരിതോഷികം (ഫ്രീബീ) നൽകുന്ന തമിഴ്‌നാട് ശൈലിയും ഗുണകരമാണോ? സംസ്ഥാനത്തെ എല്ലാവർക്കും ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി ഇപ്പോഴും സൗജന്യമാണ്. എന്താണ് ഇതിന്റെയെല്ലാം പിന്നിലെ രഹസ്യം..? തമിഴ്നാടിനോടു തന്നെ ചോദിക്കാം.. 

മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ. ചിത്രം: twitter/ptrmadurai

 

ADVERTISEMENT

∙ ആരാണു തമിഴ്നാടിന്റെ ധനമന്ത്രി..?

എസ്തേർ ദഫ്ലോ, അഭിജിത് ബാനർജി. ചിത്രം: Henrik MONTGOMERY / TT News Agency / AFP

 

സംസ്ഥാനത്തെ ഓരോ പൗരനും നാടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവബോധമുള്ളയാളാകണം എന്ന നിർബന്ധമുള്ളയാളാണു പിടിആർ പളനിവേൽ ത്യാഗരാജൻ എന്ന തമിഴ്നാടിന്റെ ധനമന്ത്രി. സൂക്ഷ്മമായ നിരീക്ഷണങ്ങളും ഓരോ ചുവടിനു മുൻപുമുള്ള ജാഗ്രതയും സാമ്പത്തിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുമാണ് 56 വയസ്സുകാരനായ പളനിവേൽ ത്യാഗരാജന്റെ സ്ഥിരനിക്ഷേപങ്ങൾ. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്. അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് (എംഐടി) എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് എന്നീ നേട്ടങ്ങളോടെ ലീമാൻ ബ്രദേഴ്സിൽ കാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ പദവികളിൽ വർഷങ്ങളുടെ പരിചയം, ലോക സാമ്പത്തിക വിദഗ്ധരുടെ സുഹൃത്ത്. ഇതൊക്കെയാണ് ഒറ്റവാക്കിൽ പിടിആർ. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിൽക്കുന്ന തമിഴ്നാടിനെ കരകയറ്റാനുള്ള പദ്ധതികളൊരുക്കുന്നതിന്റെ മാസ്റ്റർ ബ്രെയിൻ പിടിആറാണ്. 

 

ADVERTISEMENT

∙ ആരാണു തമിഴ്നാടിന്റെ സാമ്പത്തിക ഉപദേശകർ..?

സർക്കാർ മദ്യവിൽപന വഴിയുള്ള വരുമാനം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും പാരിതോഷികങ്ങൾ നൽകുന്ന സംസ്ഥാനമാണെന്നും തമിഴ്നാടിനെക്കുറിച്ചുള്ള രണ്ട് മോശം തെറ്റിദ്ധാരണകളുണ്ട് പുറത്ത്. രണ്ടും ശരിയല്ല.

 

ദുബായ് സന്ദർശനവേളയിൽ എം.കെ.സ്റ്റാലിൻ. ചിത്രം:twitter/DMKTiruppur

നൊബേൽ ജേതാവും എംഐടി പ്രഫസറുമായ എസ്തേർ ദഫ്ലോ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തുടങ്ങി 5 വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സാമ്പത്തിക ഉപദേശക സമിതിയാണു തമിഴ്നാടിനുള്ളത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഇവർ മുഖ്യമന്ത്രിക്കു നൽകും. കേന്ദ്ര സർക്കാരിന്റെ മുൻ പ്രധാന സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസർ ജീൻ ഡ്രസെ, മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഡോ. എസ്.നാരായൺ എന്നിവരാണു മറ്റ് അംഗങ്ങൾ. 2019 ലാണ് എസ്തേർ ദഫ്ലോയ്ക്കും ഭർത്താവ് ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്കും സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ ലഭിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. 

 

ദുബായ് സന്ദർശനവേളയിൽ എം.കെ.സ്റ്റാലിൻ. ഇടതുവശത്ത് അറ്റത്ത് എം.എ.യൂസഫലി. ചിത്രം:twitter/DMKTiruppur
ADVERTISEMENT

∙ നികുതി വരുമാനം എവിടെത്തി..?

 

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) താൽക്കാലിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 50% അധിക നികുതി വരുമാനമാണു തമിഴ്നാടിനു ലഭിച്ചത്. 2022 ലെ ഇതേ കാലയളവിൽ 37,275.49 കോടി രൂപയായിരുന്ന നികുതി വരുമാനം 2022– 2023 സാമ്പത്തിക വർഷം ജൂലൈയിൽ 56,109.07 കോടി രൂപയായി. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം, കേന്ദ്ര വിഹിതം, മറ്റ് നികുതികളും തീരുവകളും എന്നിവ ഉൾപ്പെടെയാണിത്. ഈ സാമ്പത്തിക വർഷം ജൂലൈ വരെ തമിഴ്‌നാടിന്റെ മൊത്തം വരുമാനം 73,329.21 കോടി രൂപയായിരുന്നു, ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 31.69% ആണിത്.  

 

കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത സ്റ്റാലിൻ അവർക്കൊപ്പം പ്രാതൽ കഴിക്കുന്നു. ചിത്രം: twitter/DMKITwing

2022 ജൂലൈ അവസാനത്തെ കണക്കനുസരിച്ച്, സംസ്ഥാനത്തിന്റെ ധനക്കമ്മി (കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരവും ചെലവും തമ്മിലുള്ള വ്യത്യാസം) 15,969.17 കോടി രൂപയും റവന്യൂ കമ്മി (സർക്കാരിന്റെ റവന്യൂ വരവുകളും റവന്യൂ ചെലവും തമ്മിലുള്ള വ്യത്യാസം) 7,387.36 കോടിയുമാണ്. 2 വർഷത്തിനുള്ളിൽ റവന്യൂ മിച്ചം ആക്കാനും കടമെടുപ്പ് കുറയ്ക്കാനും കഴിയുമെന്നാണു തമിഴ്നാടിന്റെ പ്രതീക്ഷ.

 

മൊത്തത്തിലുള്ള പദ്ധതിച്ചെലവിൽ തമിഴ്‌നാടിന്റെ വിഹിതം 2020-21ൽ മൊത്തം പദ്ധതിച്ചെലവിന്റെ 0.7% ആയിരുന്നു. എന്നാൽ 2021-22 ൽ സ്റ്റാലിൻ സർക്കാർ അത് 8.7% ആയി ഉയർത്തി.

∙ സ്റ്റാലിൻ വിദേശത്തു പോയിട്ടെന്തായി..?

 

മുഖ്യമന്ത്രി സ്ഥാനത്തെത്തി ഒന്നര വർഷത്തോളമായിട്ടും ആകെ ഒരേ ഒരു വിദേശ രാജ്യത്തേക്കാണു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സന്ദർശനം നടത്തിയത്. ആ യാത്ര വെറുതെയായില്ല. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയ ദുബായ് സന്ദർശനം വഴി സംസ്ഥാനത്ത് 1600 കോടിയുടെ നിക്ഷേപത്തിനു കൂടി കരാറായി. ‘തമിഴ്‌നാട്- ഇൻവെസ്റ്റേഴ്‌സ് ഫസ്റ്റ് പോർട്ട് ഓഫ് കോൾ’ എന്ന നിക്ഷേപക സംഗമത്തിൽ, 1600 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാറിൽ തമിഴ്നാടും ദുബായ് സർക്കാരും ഒപ്പുവച്ചു. നോബിൾ സ്റ്റീൽസ്, വൈറ്റ് ഹൗസ്, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുമായി രേഖകൾ കൈമാറി. ഇതു വഴി തമിഴ്‌നാട്ടിൽ 5200 പേർക്ക് തൊഴിൽ ലഭിക്കും. നോബിൾ സ്റ്റീൽസ് 1200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു 1000 കോടി രൂപ നിക്ഷേപിക്കും, 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംയോജിത തയ്യൽ പ്ലാന്റ് സ്ഥാപിക്കാൻ വൈറ്റ് ഹൗസ് 500 കോടി രൂപയും 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഫുഡ് പാർക്ക് സ്ഥാപിക്കാൻ ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 കോടി രൂപ നിക്ഷേപിക്കാനും കരാറായിയിരുന്നു.

തമിഴ്‌നാട്ടിലെ മദ്യവിൽപനശാലകളിലൊന്ന്. ചിത്രം: AFP

 

∙ ഇനി വിദേശത്തു പോകില്ലേ..?

 

ബിസിനസ് നിക്ഷേപം ആകർഷിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധികം വൈകാതെ ലണ്ടനിലെത്തും അതിനുശേഷം അദ്ദേഹത്തിന്റെ പര്യടനം അമേരിക്കയിലേക്കായിരിക്കും. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥർ യുഎസിലെയും ലണ്ടനിലെയും ഇരുപതിലധികം ബിസിനസ് എക്സിക്യൂട്ടിവുകളുമായി ചർച്ച നടത്തുകയാണ്. സ്റ്റാലിൻ അവിടെ സന്ദർശിക്കുമ്പോൾ ധാരണാപത്രം ഒപ്പിടാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്. മുൻകൂട്ടി ചർച്ചകൾ നടത്തി ധാരണയായ ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കരാർ കൈമാറും. 

 

∙ വ്യവസായങ്ങളുടെ സ്ഥിതിയെന്താണ്..? സർക്കാർ തുണയ്ക്കുമോ..?

 

മെച്ചപ്പെട്ട നിക്ഷേപ അന്തരീക്ഷമൊരുക്കി, കോവിഡിനു ശേഷമുള്ള സാമ്പത്തിക ഉണർവുണ്ടാക്കാൻ തമിഴ്‌നാട്ടിലെ സ്വകാര്യ മേഖലാ പദ്ധതികൾക്കുള്ള ധനസഹായം കഴിഞ്ഞ വർഷത്തേക്കാൾ 8% അധികമായി വർധിപ്പിച്ചു കഴിഞ്ഞു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്ന സ്വകാര്യ കോർപ്പറേറ്റ് മേഖലയിലെ പദ്ധതികളുടെ മൊത്തം ചെലവിൽ സംസ്ഥാനത്തിന്റെ വിഹിതം കൂട്ടി. സബ്സിസി, നികുതി ഇളവ് അടക്കമുള്ള തുകയായിട്ടാണ് ഇവ നിക്ഷേപകർക്കു ലഭിക്കുക. മൊത്തത്തിലുള്ള പദ്ധതിച്ചെലവിൽ തമിഴ്‌നാടിന്റെ വിഹിതം 2020-21ൽ മൊത്തം പദ്ധതിച്ചെലവിന്റെ 0.7% ആയിരുന്ന സ്ഥാനത്ത് 2021-22 ൽ 8.7% ആയി ഉയർന്നു. 

 

∙ അടിസ്ഥാന ജനതയ്ക്കു വേണ്ടി എന്തു ചെയ്തു..?

 

2021-22 കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎസ്) കീഴിൽ തമിഴ്‌നാട്ടിലെ അവിദഗ്ധ തൊഴിലാളികൾക്ക് ഏകദേശം 7340 കോടി രൂപയാണു തമിഴ്നാട് കൂലിയായി നൽകിയത്. അതായതു രാജ്യത്തെ ഏറ്റവും ഉയർന്ന തുകയിലൊന്നാണിത്. 2021 മേയ് മാസത്തിൽ അധികാരമേറ്റ ഡിഎംകെ സർക്കാർ 2 സുപ്രധാന നടപടികൾ കൈക്കൊണ്ടു. കോവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് 4000 രൂപ വീതം ധനസഹായം നൽകി. 37 ടൗൺ പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാന നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതാണ് രണ്ടാമത്തേത്. പാർക്കുകളും കളിസ്ഥലങ്ങളും ഉൾപ്പെടെയുള്ള പൊതു ആസ്തികളുടെ നിർമാണം, പരിപാലനം, ജലാശയങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയവയ്ക്കായി ഇത് ഉപയോഗിച്ചു. 

 

സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിൽ സമ്പന്നമായ പാരമ്പര്യമുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ നടപടി പട്ടിണിരഹിത സംസ്ഥാനമാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തത്. ‘മക്കളൈ തേടി മറുതുവം’ (വീടുകളിൽ ചികിൽസ), ‘ഇല്ലം തേടി കൽവി’ (സ്‌കൂളുകൾ അടച്ചുപൂട്ടിയതു മൂലമുള്ള പഠനനഷ്ടം നികത്താൻ), ‘പുതുമൈ പെൺ’ (പെൺകുട്ടികൾക്കുള്ള പ്രതിമാസ വിദ്യാഭ്യാസ സഹായം), സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര തുടങ്ങിയവയെല്ലാം തമിഴ്നാട് നടപ്പാക്കിയ പദ്ധതികളാണ്. വൈദ്യുതിനിരക്ക് ഉയർത്തിയിട്ടും സംസ്ഥാനത്തെ എല്ലാവർക്കും ആദ്യത്തെ 100 യൂണിറ്റ് ഇപ്പോഴും സൗജന്യമാണ്. 

 

∙ മദ്യം വിറ്റല്ലേ തമിഴ്നാട് പണമുണ്ടാക്കുന്നത്..?

 

അതെ എന്നു പറയാമെങ്കിലും പൂർണമായും അതു ശരിയല്ലെന്നു തമിഴ്നാടിന്റെ ധനമന്ത്രി പറയുന്നു. 30,000 – 35,000 കോടി വരെയാണു ടാസ്മാക്, എക്സൈസ് ലൈസൻസ് അടക്കമുള്ളവ വഴി ലഭിക്കുന്നത്. അതിലുമേറെ വരുമാനമുള്ള മറ്റു മേഖലകളുണ്ട്. സമീപ സംസ്ഥാനങ്ങളിൽ മദ്യം സുലഭമായി ലഭിക്കുമ്പോൾ തമിഴ്നാട്ടിൽ മാത്രമായി മദ്യം പൂർണമായി നിരോധിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ല. കള്ളക്കടത്തും വ്യാജ മദ്യനിർമാണവും വർധിക്കും. എല്ലാ സംസ്ഥാനങ്ങളും മദ്യവിതരണം നിയന്ത്രിച്ചിട്ടുണ്ട്. ഉപഭോഗം കുറയ്ക്കാനായി നികുതി വർധിപ്പിച്ചിട്ടുമുണ്ട്. 

 

ടാസ്മാക് വഴി വരുമാനം വരുമ്പോൾ തന്നെ മറ്റൊരു ഭാഗത്തുകൂടി സംസ്ഥാനത്തിനു ബാധ്യത വരുന്നുണ്ടെന്നു മനസ്സിലാക്കണം. കുറ്റകൃത്യങ്ങൾ വർധിക്കുന്നു, രോഗികൾ ഉണ്ടാകുന്നു, ഉൽപാദന നഷ്ടം തുടങ്ങിയവയും പരിഗണിക്കണം. ഇതു രണ്ടും കണക്കിലെടുത്തു മികച്ചൊരു പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. മദ്യനിയന്ത്രണത്തിനുള്ള പല വഴികളും പരിഗണിക്കുന്നുണ്ട്. സർക്കാർ മദ്യവിൽപന വഴിയുള്ള വരുമാനം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും പാരിതോഷികങ്ങൾ നൽകുന്ന സംസ്ഥാനമാണെന്നും തമിഴ്നാടിനെക്കുറിച്ചുള്ള രണ്ട് മോശം തെറ്റിദ്ധാരണകളുണ്ട് പുറത്ത്. രണ്ടും ശരിയല്ല– പിടിആർ പറയുന്നു. 

 

∙ ജനങ്ങൾക്കു പാരിതോഷികം (ഫ്രീബീ) നൽകുന്ന ശൈലി ഗുണകരമാണോ..?

 

നൽകുന്ന വസ്തു ജനത്തിനു കൈക്കൂലിയായോ വോട്ടു വാങ്ങാനായോ മറ്റോ ആണു നൽകുന്നതെങ്കിൽ അതിനെ പാരിതോഷികം എന്നു വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർക്കാർ ജനത്തിനായി നൽകുന്ന പദ്ധതികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്നു പിടിആർ പറയുന്നു. ഉച്ചഭക്ഷണ പദ്ധതി, സൗജന്യ ഗ്യാസ് കണക്‌ഷൻ തുടങ്ങിയവരെ ‘ഫ്രീബി’ എന്ന രീതിയിലല്ല കാണുന്നത്. അതൊരുതരം നിക്ഷേപമാണ്. മാനവിക വിഭവശേഷി വികാസത്തിനായുള്ള നിക്ഷേപം. കുട്ടികൾക്കു സൗജന്യമായി സൈക്കിളുകളും ലാപ്ടോപ്പും മറ്റും നൽകുമ്പോൾ അവരുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണു സർക്കാർ നടത്തുന്നത്. സാമൂഹിക നിക്ഷേപം എന്നാണ് ഇതിനെ വിളിക്കേണ്ടത്. ഇത് ആരെയും പണക്കാരാക്കാനുള്ള പദ്ധതിയല്ല. മറിച്ച് തുല്യനീതി ഉറപ്പാക്കാനും മികച്ച ഭാവിക്കും വേണ്ടിയുള്ളതാണ്.  

 

പണ്ടുകാലത്ത് ടിവി കാണാൻ മറ്റു വീടുകളിൽ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ വീട്ടുകാരുടെ കാരുണ്യം കൊണ്ടു വേണം ടിവി കാണാൻ. സർക്കാർ ടിവി നൽകിയതോടെ ആ അസമത്വം ഏറെ പരിഹരിക്കപ്പെട്ടു. അതു സമൂഹത്തിലുണ്ടാക്കിയ മാറ്റം കാണാതെ പോകരുത്. ഒരു സർക്കാർ ശമ്പളത്തിനും പെൻഷനും പലിശ നൽകാനും മറ്റുമായി ചെലവാക്കുന്നതിലും ഏറെ കുറഞ്ഞ പണമാണ് ഇത്തരം പദ്ധതികൾക്കു വേണ്ടി ചെലവാക്കുന്നതെന്നുമോർക്കണം–സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

 

English Summary: How are Tamil Nadu CM MK Stalin and FM Palanivel Thiagarajan Planning for the Economic Growth of the State?