കൊൽക്കത്ത∙ ജൽപൈഗുരി ജില്ലയിലെ മാൽ നദിയിൽ ദുർഗാ ദേവിയുടെ വിഗ്രഹ നിമജ്ജനത്തിനിടെ വെള്ളപ്പൊക്കം. ഒഴുക്കിൽപ്പെട്ട എട്ടുപേർ മരിച്ചു. ഇവരിൽ നാലുപേർ സ്ത്രീകളാണ്. 50 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ജൽപൈഗുരി ജില്ലയിലെ മാൽ നദിയിൽ ദുർഗാ ദേവിയുടെ വിഗ്രഹ നിമജ്ജനത്തിനിടെ മിന്നൽ പ്രളയം. ഒഴുക്കിൽപ്പെട്ട എട്ടുപേർ മരിച്ചു. ഇവരിൽ നാലുപേർ സ്ത്രീകളാണ്. 50 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

ബുധനാഴ്ച രാത്രിയാണ് സംഭവം. വിഗ്രഹ നിമജ്ജന സമയത്ത് നൂറോളം പേർ പ്രദേശത്ത് ഉണ്ടായിരുന്നതായി മാൽ എംഎൽഎ ബുലു ചിക് ബറൈക് പറഞ്ഞു. നിരവധിപ്പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്നും  മരണനിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നതായി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗൊദാര അറിയിച്ചു. അതേസമയം, സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Flash Flood Hits During Bengal Idol Immersion, 8 Dead, Many Missing