കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് തുഷാരഗിരിയിൽ മഴയേ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആളുകള്‍ പരക്കംപാഞ്ഞ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നു.

സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകൾ പെട്ടെന്നു തന്നെ പുഴയിലുണ്ടായിരുന്നവരെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. തുഷാരഗിരി വന മേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയത്.

ADVERTISEMENT

Content Highlights: Thusharagiri Waterfalls, Kozhikode news