തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. യോഗ്യതയില്ലാത്തവരെ ഒഴിവാക്കാന്‍ ഗവർണർ നിര്‍ദേശം നല്‍കി. തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽനിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. യോഗ്യതയില്ലാത്തവരെ ഒഴിവാക്കാന്‍ ഗവർണർ നിര്‍ദേശം നല്‍കി. തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽനിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.

ഗവർണറുടെ നിലപാട് വിസിക്കു കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിച്ചിരുന്നു. വ്യാപകമായ ക്രമക്കേടുകൾ പ്രസ്തുത പഠന ബോർഡുകളിൽ ഉണ്ടായി. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു.

ADVERTISEMENT

ചട്ടം മറികടന്ന് അയോഗ്യരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതിയും കണ്ടെത്തി. തുടർന്ന് ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.  തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് അയയ്ക്കുകയായിരുന്നു.

English Summary: Kannur VC list rejected by Governor